english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. നിങ്ങള്‍ ദൈവത്തിന്‍റെ ഉദ്ദേശത്തിനായി നിശ്ചയിക്കപ്പെട്ടവര്‍ ആകുന്നു
അനുദിന മന്ന

നിങ്ങള്‍ ദൈവത്തിന്‍റെ ഉദ്ദേശത്തിനായി നിശ്ചയിക്കപ്പെട്ടവര്‍ ആകുന്നു

Monday, 17th of February 2025
1 0 162
Categories : എസ്തറിൻ്റെ രഹസ്യങ്ങൾ: പരമ്പര (Secrets Of Esther: Series)
"പീലാത്തൊസ് അവനോട്: എന്നാൽ നീ രാജാവ് തന്നെയല്ലോ എന്നു പറഞ്ഞതിനു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നെ; സത്യത്തിനു സാക്ഷിനില്ക്കേണ്ടതിനു ഞാൻ ജനിച്ച് അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്‍റെ വാക്കു കേൾക്കുന്നു എന്ന് ഉത്തരം പറഞ്ഞു". (യോഹന്നാന്‍ 18:37).

എന്തുകൊണ്ടാണ് എസ്ഥേറിനെ ഒരു രാജ്ഞിയാക്കിയത്? എന്തുകൊണ്ടാണ് ആ മത്സരത്തില്‍ അവള്‍ വിജയിയാകുവാന്‍ വേണ്ടി ദൈവം നിയമങ്ങള്‍ക്ക് തിരുത്തല്‍ വരുത്തിയത്? തിരഞ്ഞെടുക്കുവാന്‍ മറ്റു പല നല്ല അവസരങ്ങളും ഉണ്ടായിരുന്നിട്ടും ദൈവം എന്തുകൊണ്ടാണ് അത്രയും വലിയ ഒരു പ്രീതി ഒരു അനാഥയുടെ മേല്‍ ഇട്ടത്? അത്രയും താണ ഒരു പശ്ചാലത്തില്‍ നിന്നും വന്ന ഒരു സ്ത്രീയുടെമേല്‍ എന്തുകൊണ്ടാണ് സ്വര്‍ഗ്ഗം മഹത്വത്തിന്‍റെ വെളിച്ചം പ്രകാശിപ്പിക്കുമാറാക്കിയത്? നാം എപ്പോഴൊക്കെയാണ് നമ്മോടുതന്നെ ഇപ്രകാരമുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത്, പ്രത്യേകിച്ച് ദൈവം തന്‍റെ നന്മകളാല്‍ നമ്മെ ആശ്ചര്യപ്പെടുത്തുമ്പോള്‍? എന്തുകൊണ്ട് ദൈവം നമ്മെ അനുഗ്രഹിക്കയും ഇങ്ങനെയുള്ള സ്വസ്ഥത നല്‍കുകയും ചെയ്തിരിക്കുന്നുവെന്ന് നാം ചോദിക്കുന്നത് എപ്പോഴാകുന്നു?

നമ്മില്‍ ഭൂരിഭാഗം പേര്‍ക്കും, അത് കേവലം ഒരു ഭാഗ്യമാണെന്ന് മാത്രം നാം അനുമാനിക്കുന്നു. മറ്റുള്ളവര്‍ അതിനെ തങ്ങളുടെ കടിന്വാദ്ധ്വാനത്തിന്‍റെയൊ അഥവാ അവരുടെ പ്രകാശനത്തിന്‍റെയും ബുദ്ധിയുടേയും ഫലമായിട്ട്‌ കാണുന്നു. മറ്റു ചിലര്‍ ജീവിതത്തിലെ അവരുടെ മാറ്റങ്ങള്‍ സ്വാര്‍ത്ഥതയോടെ അവര്‍ക്ക് ജീവിക്കുവാനോ അല്ലെങ്കില്‍ മറ്റുള്ളവരെ അടിച്ചമര്‍ത്തുവാനോ ഉള്ള സമയമായി കാണുന്നു. എന്നാല്‍, എസ്ഥേറിനെ സംബന്ധിച്ചിടത്തോളം, അത് അവളെക്കുറിച്ച് മാത്രമല്ലായിരുന്നു.

എസ്ഥേര്‍ 4:13-14 വരെ വേദപുസ്തകം പറയുന്നു, "മൊർദ്ദെഖായി എസ്ഥേറിനോട് മറുപടി പറവാൻ കല്പിച്ചത്: നീ രാജധാനിയിൽ ഇരിക്കയാൽ എല്ലാ യെഹൂദന്മാരിലും വച്ചു രക്ഷപെട്ടു കൊള്ളാമെന്നു നീ വിചാരിക്കേണ്ടാ. നീ ഈ സമയത്ത് മിണ്ടാതിരുന്നാൽ യെഹൂദന്മാർക്കു മറ്റൊരു സ്ഥലത്തുനിന്ന് ഉദ്ധാരണവും രക്ഷയും ഉണ്ടാകും; എന്നാൽ നീയും നിന്‍റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളൊരു കാലത്തിനായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നത്? ആർക്ക് അറിയാം?".

കല്പന നല്‍കിക്കഴിഞ്ഞു. പാര്‍സ്യയിലെ യെഹൂദന്മാര്‍ എല്ലാവരും കൊല്ലപ്പെടണം. എസ്ഥേര്‍ പാര്‍സ്യയിലെ രാജ്ഞി ആയിരുന്നുവെങ്കിലും തനിക്കു എന്തെങ്കിലും വ്യത്യാസം വരുത്തുവാന്‍ കഴിയുമോയെന്ന് അവള്‍ക്കു അറിയില്ലായിരുന്നു. എന്നാല്‍ അവള്‍ ഈ പ്രതിസന്ധിക്കുവേണ്ടി ദൈവത്താല്‍ അതുല്യമായി തയ്യാറാക്കപ്പെട്ടവള്‍ ആണെന്ന് അവളുടെ ചിറ്റപ്പനായ മോര്‍ദ്ദേഖായി തിരിച്ചറിഞ്ഞു. അവള്‍ക്കു സംശയം ഉണ്ടായിരുന്നുവെങ്കിലും, അവന്‍ അവളോട്‌ പറഞ്ഞു, "ഇങ്ങനെയുള്ളൊരു കാലത്തിനായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നത്? ആർക്ക് അറിയാം?". ഉപവാസത്തിന്‍റെ ഒരു സമയത്തിനു ശേഷം, എസ്ഥേര്‍ രാജാവിന്‍റെ അടുക്കല്‍ ചെന്നു. അവളുടെ ധൈര്യസമേതമുള്ള പ്രവര്‍ത്തി ചരിത്രത്തെ മാറ്റുകയും അവളുടെ ജനത്തെ ഉന്മൂലനാശത്തില്‍ നിന്നും രക്ഷിക്കയും ചെയ്തു.

ഒരു മാറ്റം കൊണ്ടുവരുവാന്‍ നാം അയോഗ്യരെന്ന്, അപര്യാപ്തമായവരെന്ന്, അഥവാ കഴിവില്ലാത്തവരെന്ന് ഒരുപക്ഷേ നമുക്ക് തോന്നുവാന്‍ നിരവധി കാരണങ്ങള്‍ കാണുമായിരിക്കും. നാം വേറെ എവിടെയെങ്കിലും, വ്യത്യസ്തമായി മറ്റെന്തെങ്കിലും ചെയ്തുകൊണ്ട് ആയിരിക്കുവാന്‍ ഒരുപക്ഷേ നാം താല്പര്യപ്പെടുമായിരിക്കാം. ഇന്ന്, "ഇങ്ങനെയുള്ളൊരു കാലത്തിനായിട്ട്" ദൈവം നിങ്ങളെ വിളിച്ചിരിക്കയാകുന്നു. നിങ്ങള്‍ ഇപ്പോള്‍ ആയിരിക്കുന്നിടത്ത്‌ നിന്നുകൊണ്ട്, ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങളില്‍ തുടരുന്നത് യാദൃശ്ചികമല്ല. ദൈവത്തിന്‍റെ രാജ്യത്തിനുവേണ്ടി പ്രത്യേകമായ ദൌത്യങ്ങള്‍ അത്ഭുതകരമായി പൂര്‍ത്തീകരിക്കുവാനായി അവന്‍ നിങ്ങളെ അതുല്യമായി ഒരുക്കിയിരിക്കയാകുന്നു. നിങ്ങളുടെ ജീവിതത്തിലെ ഓരോ സംഭവങ്ങള്‍ക്കായും ദൈവത്താല്‍ നിയോഗിക്കപ്പെട്ട ഒരു നിശ്ചിത സമയമുണ്ടെന്ന് നിങ്ങളും ഓര്‍ക്കേണ്ടതുണ്ട്. 

നിങ്ങള്‍ കടന്നുപോകുന്ന സകലത്തെ കുറിച്ചും ദൈവത്തിനു ഒരു ഉദ്ദേശമുണ്ട്. നിങ്ങള്‍ ആയിരിക്കുന്ന വിജയത്തിന്‍റെ തലത്തില്‍ നില്‍ക്കുന്നത് നിങ്ങള്‍ക്കുവേണ്ടി മാത്രമല്ല. ആരുടെമേലും ദൈവം തന്‍റെ കൃപയെ വൃഥാ ചൊരിയുകയില്ല. ദൈവം നിങ്ങളെ അവിടെ ആക്കിയിരിക്കുന്നത് തന്‍റെ രാജ്യത്തെ സംബന്ധിച്ചുള്ള ഒരു ഉദ്ദേശത്തിനു വേണ്ടികൂടിയാകുന്നു. നിങ്ങളുടെ കൈകളിലുള്ള നന്മകള്‍ ദൈവത്തിന്‍റെ രാജ്യത്തെ പ്രചരിപ്പിക്കുവാനും വളര്‍ത്തുവാനും വേണ്ടിയാണ്. സെഖര്യാവ് 1:17 ല്‍ വേദപുസ്തകം പറയുന്നു, "നീ ഇനിയും പ്രസംഗിച്ചു പറയേണ്ടത്: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ പട്ടണങ്ങൾ ഇനിയും അഭിവൃദ്ധിഹേതുവായി വിശാലത പ്രാപിക്കും; യഹോവ ഇനിയും സീയോനെ ആശ്വസിപ്പിക്കയും ഇനിയും യെരൂശലേമിനെ തിരഞ്ഞെടുക്കയും ചെയ്യും". സുവിശേഷത്തിന്‍റെ പ്രചാരണത്തിനു സാമ്പത്തീകമായി വളരെ ആവശ്യങ്ങളുണ്ട്, അതുകൊണ്ട് സമ്പത്തുകൊണ്ട് വിശ്വസിക്കുവാന്‍ പറ്റിയ ആളുകളെ ദൈവം നോക്കിക്കൊണ്ടിരിക്കുകയാണ്. 

ദൈവം ആളുകള്‍ക്ക് കൊടുത്തിരിക്കുന്ന തന്‍റെ നന്മകള്‍ തങ്ങള്‍ക്കു ആവശ്യമില്ലാത്ത വീടുകള്‍ പണിയുന്നതിനും അല്ലെങ്കില്‍ തങ്ങള്‍ ഒരിക്കലും ഉപയോഗിക്കാത്ത കാറുകള്‍ വാങ്ങുന്നതിനുള്ള മാര്‍ഗ്ഗം ആക്കരുത്. ഒരുപക്ഷേ ദൈവത്തിന്‍റെ ഉദ്ദേശത്തിനായി ഇങ്ങനെയുള്ള ഒരു സമയത്തിനായിട്ടു ആയിരിക്കാം നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നത്. എസ്ഥേറിന്‍റെ ജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ അവള്‍ക്കുവേണ്ടി മാത്രമല്ലായിരുന്നു മറിച്ച് അനേകരുടെ ഭാവിയെ സുരക്ഷിതമാക്കുവാന്‍ വേണ്ടിയായിരുന്നു. ദൈവത്തിന്‍റെ ജനം തങ്ങളുടെ ജീവനായി കേഴേണ്ടതായി വരുന്ന ഒരു സമയം വരുന്നുവെന്ന് ദൈവം മുന്നമേ കാണുകയും അത് അറിയുകയും ചെയ്തു, അതുകൊണ്ട് അവന്‍ ഒരു രക്ഷകയെ മുന്‍കൂട്ടി അയച്ചു. തന്‍റെ ജീവിതത്തിലെ ദൈവത്തിന്‍റെ ഉദ്ദേശങ്ങള്‍ ഓര്‍ക്കുന്ന ഒരുവളെ.

എന്‍റെ സുഹൃത്തേ, സംശയിക്കുകയോ അല്ലെങ്കില്‍ അധൈര്യപ്പെടുകയോ, ഭയപ്പെടുകയോ ചെയ്യരുത്. ദൈവത്തില്‍ ആശ്രയിക്കുക, നിങ്ങളുടെ ജീവിതത്തിനു വേണ്ടിയുള്ള അവന്‍റെ വിളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇങ്ങനെയുള്ള ഒരു സമയത്തിനായിട്ടാണ് അവന്‍ നിങ്ങളെ വിളിച്ചിരിക്കുന്നത്, ഈ ദിവസം ഒരു ലക്ഷ്യസ്ഥാനത്തിനായി. നിങ്ങള്‍ക്ക്‌ പൂര്‍ത്തിയാക്കുവാനുള്ള ഒരു ചുമതലയുണ്ട്. അത് നിങ്ങളെ സംബന്ധിച്ചു വളരെ വലിയതായി തോന്നാം എന്നാല്‍ ദൈവം നിങ്ങളെ സഹായിക്കുമെന്ന് ഉറച്ചു വിശ്വസിക്കുക.

Bible Reading: Numbers 8-10
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഞാന്‍ ഇവിടെ യാദൃശ്ചികമായി വന്നതല്ലായ്കയാല്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. എന്‍റെ ജീവിതത്തിലെ അങ്ങയുടെ ഉദ്ദേശം കൂടുതലായി അറിയുവാന്‍ വേണ്ടി എന്‍റെ കണ്ണുകളെ അവിടുന്ന് തുറക്കേണമേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഈ കാര്യങ്ങളെല്ലാം കൊണ്ടും, സ്വാധീനത്തിന്‍റെയും താലന്തുകളുടെയും സ്ഥാനങ്ങള്‍ കൊണ്ടും അങ്ങ് എന്നെ അനുഗ്രഹിച്ചിരിക്കുന്നത് എന്തിനാണെന്ന് അറിയുവാന്‍ എന്നെ സഹായിക്കേണമേ. ഞാനും എനിക്കുള്ളതും അങ്ങയുടെ മഹത്വത്തിനായി ഉപയോഗിക്കപ്പെടുവാനുള്ള താഴ്മയ്ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.


Join our WhatsApp Channel


Most Read
● സമര്‍പ്പണത്തിന്‍റെ സ്ഥലം    
● ഏഴു വിധ അനുഗ്രഹങ്ങള്‍
● വിശ്വാസത്തില്‍ അല്ലെങ്കില്‍ ഭയത്തില്‍
● ശീര്‍ഷകം: പുരാണ യിസ്രായേല്യ ഭവനങ്ങളില്‍ നിന്നുള്ള പാഠങ്ങള്‍
● ദിവസം39:40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● നിങ്ങളുടെ മുറിവുകളെ സൌഖ്യമാക്കുവാന്‍ ദൈവത്തിനു കഴിയും 
● ശക്തമായ  മുപ്പിരിച്ചരട്
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ