english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ദൈവത്തിനു പ്രഥമസ്ഥാനം നല്‍കുക #3
അനുദിന മന്ന

ദൈവത്തിനു പ്രഥമസ്ഥാനം നല്‍കുക #3

Monday, 23rd of September 2024
1 0 395
Categories : ദാനം നല്‍കല്‍ (Giving)
ചില വര്‍ഷങ്ങള്‍ക്കുമുമ്പ്, ഒരു പ്രധാനപ്പെട്ട യോഗത്തിനു താമസിച്ചു ചെന്നത് ഞാന്‍ ഓര്‍ക്കുന്നു, എന്‍റെ ധൃതിയില്‍ ഞാന്‍ തെറ്റായിട്ടാണ് ഷര്‍ട്ടിന്‍റെ ബട്ടന്‍സ് ഇട്ടത്. ആ യോഗത്തിലുടനീളം ഞാന്‍ അതിനെക്കുറിച്ച് അറിഞ്ഞില്ല. ഞാന്‍ വീട്ടില്‍ തിരികെ വന്നപ്പോള്‍, ഈ സത്യം ഞാന്‍ തിരച്ചറിഞ്ഞു. ഞാന്‍ ദൈവത്തിനു നന്ദി പറഞ്ഞു കാരണം ഷര്‍ട്ടിന്‍റെ മുകളില്‍ ഞാന്‍ ഒരു ബ്ലേസര്‍ ധരിച്ചിട്ടുണ്ടായിരുന്നു; അല്ലായിരുന്നുവെങ്കില്‍, അത് തീര്‍ച്ചയായും നാണക്കേട്‌ ആയി മാറിയേനെ.

നിങ്ങള്‍ നോക്കുക, നിങ്ങള്‍ ഒന്നാമത്തെ ബട്ടണ്‍ തെറ്റിച്ചു ഇട്ടാല്‍മതി, ബാക്കിയുള്ളതെല്ലാം അതിനെ പിന്തുടര്‍ന്നുകൊള്ളും. നമ്മുടെ മുന്‍ഗണനയോടുള്ള ബന്ധത്തിലും അതേ കാര്യം സത്യമാണ്. ഒന്നാമത്തേത് നമുക്ക് തെറ്റിപോയാല്‍, മറ്റുള്ളതും അതിനെ പിന്തുടരുവാന്‍ ഇടയാകും. തിരിച്ചു പറഞ്ഞാലും സത്യമാണ്. ആദ്യത്തേത് നിങ്ങള്‍ ശരിയാക്കിയാല്‍ മറ്റുള്ളതും ശരിയായ സ്ഥലത്ത് വരും.

താഴെ പറയുന്ന കാര്യങ്ങള്‍ ഈ സത്യത്തെ മനോഹരമായി ചിത്രീകരിക്കുന്നു.

നിന്‍റെ എല്ലാവഴികളിലും അവനെ നിനച്ചുകൊൾക; അവൻ നിന്‍റെ പാതകളെ നേരേയാക്കും. (സദൃശ്യവാക്യങ്ങള്‍ 3:6).

നമ്മുടെ സാമ്പത്തീക കാര്യങ്ങളിലും നാം ദൈവത്തിനു മുന്‍ഗണന നല്‍കുവാന്‍ പഠിക്കണം. സദൃശ്യവാക്യങ്ങള്‍ 3:9-10 ല്‍ ഇത് വ്യക്തമായി പരാമര്‍ശിച്ചിരിക്കുന്നു, "യഹോവയെ നിന്‍റെ ധനംകൊണ്ടും എല്ലാ വിളവിന്‍റെയും ആദ്യഫലം കൊണ്ടും ബഹുമാനിക്ക. അങ്ങനെ നിന്‍റെ കളപ്പുരകൾ സമൃദ്ധിയായി നിറയും; നിന്‍റെ ചക്കുകളിൽ വീഞ്ഞ് കവിഞ്ഞൊഴുകും".

നാം ദൈവത്തിനു ആദ്യം കൊടുക്കണം അല്ലാതെ ബാക്കി വന്നതില്‍ നിന്നല്ല ദൈവത്തിനു കൊടുക്കേണ്ടത്. നാം ഇത് ചെയ്യുമ്പോള്‍, നമ്മുടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ദൈവത്തിന്‍റെ നിറവും കവിഞ്ഞൊഴുക്കും നാം അനുഭവിക്കും.

നമ്മുടെ സാമ്പത്തീകത്തില്‍ നാം എന്തുകൊണ്ട് ദൈവത്തെ ഒന്നാംസ്ഥാനത്ത് നിര്‍ത്തണം?

#1
ഭൂമിയും അതിന്‍റെ പൂർണതയും ഭൂതലവും അതിന്‍റെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു. (സങ്കീര്‍ത്തനം 24:1).

നമ്മുടെ സമ്പത്തുകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിനുള്ള പ്രധാനമായ കാര്യം സകലവും ദൈവത്തിന്‍റെതാണെന്ന യാഥാര്‍ത്ഥ്യം ഓര്‍ക്കുക എന്നുള്ളതാണ് - ഞാനും നിങ്ങളും അത് കൈകാര്യം ചെയ്യുന്നവര്‍ മാത്രമാണ്. ആദാമിനേയും ഹവ്വയേയും ഏദെന്‍ തോട്ടം കാക്കുവാനായി അവിടെ ദൈവം നിയോഗിച്ച സംഭവം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടെങ്കില്‍, അവര്‍ക്ക് അതിന്‍റെ ഉടമസ്ഥാവകാശം ഇല്ലായിരുന്നു എന്നാല്‍ അതിന്‍റെ നടത്തിപ്പുകാര്‍ മാത്രമായിരുന്നു. (ഉല്പത്തി 2:15). അതുപോലെ, ദൈവം നമ്മുടെ പക്കല്‍ ഭരമേല്‍പ്പിച്ചിരിക്കുന്നതിന്‍റെ നടത്തിപ്പുകാര്‍ മാത്രമാണ് നാം.

ദാവീദ് ഈ സത്യം മനസ്സിലാക്കുകയും അവന്‍ തന്‍റെ സാമ്പത്തീക കാര്യത്തില്‍ ദൈവത്തിനു പ്രഥമസ്ഥാനം നല്‍കികൊണ്ട് പറഞ്ഞു, "സകലവും നിങ്കൽനിന്നല്ലോ വരുന്നത്; നിന്‍റെ കൈയിൽനിന്നു വാങ്ങി ഞങ്ങൾ നിനക്കു തന്നതേയുള്ളൂ." (1 ദിനവൃത്താന്തം 29:14). 

#2
രണ്ടാമതായി, കാര്യങ്ങള്‍ ബുദ്ധിമുട്ടായി മാറുമ്പോഴും നിങ്ങളുടെ സാമ്പത്തീക വിഷയത്തില്‍ ദൈവത്തിനു ഒന്നാംസ്ഥാനം കൊടുക്കുന്നത്, നിങ്ങളുടെ വിശ്വാസം വളര്‍ത്തുവാനുള്ള ഉറപ്പായ ഒരു മാര്‍ഗ്ഗമാണ്. 

 ദൈവത്തിനു ഒന്നാമതായി കൊടുക്കുന്നതിനെ കുറിച്ച് മോറിസ് സെറുല്ലോ എന്ന ശക്തനായ ദൈവദാസന്‍ നടത്തിയ ഒരു സന്ദേശം ഞാന്‍ കേട്ടത് ഓര്‍ക്കുന്നു. ഞാന്‍ എന്‍റെ ആത്മാവില്‍ പൂര്‍ണ്ണമായി ബോധ്യമുള്ളവനും ഉത്സാഹിതനും ആയിത്തീര്‍ന്നു. കര്‍ത്താവിന്‍റെ നാമത്തിനുവേണ്ടി കൊടുക്കുന്നതിനെ സംബന്ധിച്ചുള്ള എന്‍റെ യാത്ര ഞാന്‍ ആരംഭിച്ചു. എന്നിരുന്നാലും, ഞാന്‍ നിങ്ങളോടു സത്യസന്ധമായി പറയുന്നു അത് എളുപ്പമുള്ള ഒരു യാത്രയല്ല. ആകാംക്ഷയുടേയും കണ്ണുനീരിന്‍റെയും സമയങ്ങളുണ്ട്‌. സാമ്പത്തീക വിഷയത്തില്‍ ദൈവത്തിനു പ്രഥമ സ്ഥാനം നല്‍കേണ്ടതിനു പല ത്യാഗങ്ങള്‍ എനിക്ക് സഹിക്കേണ്ടതായി വന്നു. എന്നാല്‍, അതിന്‍റെ നല്ലവശം എന്തെന്നാല്‍, അനേക കാര്യങ്ങള്‍ എന്‍റെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്, എന്‍റെ ജോലിയില്‍ സംഭവിക്കുന്നു. എല്ലാ ഭാഗത്തുനിന്നും അനുകൂല സാഹചര്യം ഉണ്ടാകുന്നു എല്ലാടത്തും വാതിലുകള്‍ തുറക്കപ്പെടുകയും ചെയ്യുന്നു.

ആദ്യമൊക്കെ, ഞാന്‍ കരുതി ഇത് കേവലം യാദൃശ്ചികം മാത്രമാണെന്ന്, എന്നാല്‍ അത് സംഭവിക്കുന്നത്‌ തുടര്‍ന്നുകൊണ്ടിരിന്നു. സ്വാഭാവീക ഒരു വിശദീകരണവും ഉണ്ടായിരുന്നില്ല - ദൈവം എനിക്കുവേണ്ടി വരികയായിരുന്നു എന്നുമാത്രം ഞാന്‍ അറിയണമായിരുന്നു.

1 രാജാക്കന്മാര്‍ 17 ല്‍ സാരെഫാത്തിലെ വിധവയെ കുറിച്ച് നമുക്ക് കാണുവാന്‍ സാധിക്കും. അവള്‍ക്കു തന്‍റെ ഭര്‍ത്താവിനെ നേരത്തെ നഷ്ടപ്പെട്ടു, ഇപ്പോള്‍ അവള്‍ കഠിനമായ ഒരു ക്ഷാമത്തെ അഭിമുഖീകരിക്കുന്നു. അവളുടെ കഷ്ടപ്പാടിന്‍റെ പട്ടികയോട് ചേര്‍ക്കത്തക്കവണ്ണം, ക്ഷാമം നിമിത്തം തന്‍റെ മകനേയും തനിക്കു നഷ്ടമാകുന്ന അവസ്ഥയില്‍ ആയിരിക്കുന്നു. ഇങ്ങനെയുള്ള ഇരുട്ടിന്‍റെ അവസ്ഥയിലാണ് ദൈവം തന്‍റെ പ്രവാചകനെ അവളുടെ അടുക്കല്‍ അയച്ചത്. 

പ്രവാചകനായ ഏലീയാവ് അവളോട്: "ഭയപ്പെടേണ്ടാ; ചെന്നു നീ പറഞ്ഞതുപോലെ ചെയ്ക; എന്നാൽ ആദ്യം എനിക്കു ചെറിയൊരു അട ഉണ്ടാക്കിക്കൊണ്ടുവരിക; പിന്നെ നിനക്കും നിന്‍റെ മകനും വേണ്ടി ഉണ്ടാക്കിക്കൊൾക. യഹോവ ഭൂമിയിൽ മഴ പെയ്യിക്കുന്ന നാൾവരെ കലത്തിലെ മാവു തീർന്നുപോകയില്ല; ഭരണിയിലെ എണ്ണ കുറഞ്ഞുപോകയും ഇല്ല എന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു". (1 രാജാക്കന്മാര്‍ 17:13-14).

ദൈവം തന്‍റെ പ്രവാചകനെ ഒരു ധനവാനായ മനുഷ്യന്‍റെ അടുക്കലേക്കു അയച്ചില്ല പ്രത്യുത തന്‍റെ ആവശ്യംപോലും നിറവേറ്റുവാന്‍ ഒന്നുമില്ലാതിരുന്ന സാധുവായ ഒരു വിധവയുടെ അടുക്കലേക്കു അയയ്ക്കുന്നു അത് ചിന്തകള്‍ ഉണര്‍ത്തുന്നതായി ഞാന്‍ കാണുന്നു. 

പ്രവാചകന്‍ പറയുന്നത് ശ്രദ്ധിക്കുക, "എന്നാൽ ആദ്യം എനിക്കു ചെറിയൊരു അട ഉണ്ടാക്കിക്കൊണ്ടുവരിക". ആദ്യം, അത് വളരെ വേദനിപ്പിക്കുന്നതായി തോന്നാം, എന്നാല്‍ നിങ്ങള്‍ നോക്കുക, അത് വിധവ പ്രവാചകനെ സഹായിക്കുവാന്‍ ശ്രമിക്കുകയല്ല മറിച്ച് ദൈവം വിധവയെ സഹായിക്കുവാന്‍ ശ്രമിക്കുകയാണ്. പല സമയങ്ങളിലും, ദൈവത്തിനു ഒന്നാംസ്ഥാനം നല്‍കുന്നത്, നാം ദൈവത്തെ സഹായിക്കുകയാണ് ചെയ്യുന്നതെന്ന് നാം ചിന്തിക്കുന്നു, എന്നാല്‍, സത്യത്തില്‍, ദൈവം നമ്മെ സഹായിക്കുവാന്‍ ശ്രമിക്കയാണ് ചെയ്യുന്നത്.
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഞാന്‍ അങ്ങയെ എന്‍റെ ധനംകൊണ്ടു ബഹുമാനിക്കുമ്പോള്‍ അങ്ങ് എന്നെ നിറയ്ക്കുകയും കവിഞ്ഞൊഴുക്ക് നല്‍കുകയും ചെയ്യുമെന്ന അങ്ങയുടെ വാഗ്ദത്തം ഞാന്‍ വിശ്വസിക്കയും സ്വീകരിക്കയും ചെയ്യുന്നു. പിതാവേ, യേശുവിന്‍റെ നാമത്തില്‍, കൊടുക്കുക എന്ന വിഷയത്തെ സംബന്ധിച്ചു എന്‍റെ ഹൃദയത്തോടു സംസാരിക്കേണമേ. അങ്ങയോടു മത്സരിക്കുന്ന ഒന്നുംതന്നെ എന്‍റെ ഹൃദയത്തില്‍ ഉണ്ടാകരുതേ.


Join our WhatsApp Channel


Most Read
● പഴയ പാതകളെ ചോദിക്കുക
● നിങ്ങളുടെ മാറ്റത്തെ സ്വീകരിക്കുക
● ദൈവം എങ്ങനെയാണ് കരുതുന്നത് #1
● സ്വാധീനത്തിന്‍റെ മഹത്തകരമായ മണ്ഡലങ്ങളിലേക്കുള്ള പാത
● പ്രാവചനീക ഗീതം
● നിങ്ങളുടെ മുന്നേറ്റത്തെ തടയുവാന്‍ സാദ്ധ്യമല്ല
● കഴിഞ്ഞകാലത്തിന്‍റെ രഹസ്യങ്ങളെ തുറന്നുവിടുന്നു
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ