അനുദിന മന്ന
നിങ്ങള്‍ പ്രാര്‍ത്ഥിക്കുക, അവന്‍ കേള്‍ക്കും
Thursday, 18th of July 2024
1
0
328
Categories :
പ്രാര്‍ത്ഥന (Prayer)
സാധാരണയായി നിങ്ങള്‍ ആളുകളുമായി സംസാരിക്കുമ്പോള്‍, നിങ്ങള്‍ തിരിച്ച് ഒരു മറുപടി പ്രതീക്ഷിക്കും. ചിലസമയങ്ങളില്‍, നിങ്ങള്‍ പൂര്‍ണ്ണമായി മറുപടിയ്ക്കായി പ്രതീക്ഷിക്കാത്ത ആളുകളോടും ചില അപേക്ഷകള്‍ നാം നടത്താറുണ്ട്. അങ്ങനെയുള്ള ആളുകളുമായി മുമ്പ് ഇടപെട്ടതുനിമിത്തം, ഒരുപാട് നിരാശകളും, കണ്ണുനീരിന്‍റെ അനുഭവങ്ങളും, ഹൃദയ തകര്‍ച്ചകളും നിങ്ങള്‍ക്ക് ഉണ്ടായിക്കാണുമായിരിക്കും.
സത്യമായും പലരും നിങ്ങളെ കൈവിടും, എന്നാല്‍ ദൈവം ഒരിക്കലും കൈവിടുകയില്ല! വേദപുസ്തകം വ്യക്തമായി പറയുന്നു "വ്യാജം പറയുവാൻ ദൈവം മനുഷ്യനല്ല; അനുതപിക്കുവാൻ അവിടുന്ന് മനുഷ്യപുത്രനുമല്ല; അവിടുന്ന് കല്പിച്ചത് ചെയ്യാതിരിക്കുമോ? അവിടുന്ന് അരുളിച്ചെയ്തത് നിവർത്തിക്കാതിരിക്കുമോ?" (സംഖ്യാപുസ്തകം 23:19). നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അതിന്‍റെ മറുപടിയ്ക്കായി ദൈവത്തില്‍ വിശ്വസിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.
ഒരു വലിയ ദൈവമനുഷ്യന്‍ ഒരിക്കല്‍ പറഞ്ഞു, "നമ്മുടെ പ്രാര്‍ത്ഥനകള്‍ വിചിത്രമായിരിക്കാം, നമ്മുടെ പരിശ്രമങ്ങള്‍ ദുര്‍ബലമായിരിക്കാം. എന്നാല്‍ പ്രാര്‍ത്ഥനയുടെ ശക്തി അത് കേള്‍ക്കുന്നവനിലാണ് അല്ലാതെ അത് ഉരുവിടുന്നവനിലല്ല, നമ്മുടെ പ്രാര്‍ത്ഥനകള്‍ വ്യത്യാസം ഉണ്ടാക്കുന്നു."
ആളുകള്‍ കൊച്ചുകുഞ്ഞുങ്ങള്‍ക്ക് വാക്ക് കൊടുക്കുമ്പോള്‍, തീര്‍ച്ചയായും വാക്ക് പറഞ്ഞതുപോലെ തന്നെ ചെയ്യുമെന്ന് എത്ര നിഷ്കളങ്കതയോടെയാണ് അവര്‍ വിശ്വസിക്കുന്നതെന്ന് നമുക്കറിയാം. ഇത് ദൈവത്തോടുള്ള നമ്മുടെ പ്രാര്‍ത്ഥനയില്‍ അസാധാരണമായതല്ല, ദൈവവചനം നമ്മോടു പറയുന്നു അവന്‍റെ ഹിതപ്രകാരം നാം എന്തെങ്കിലും യാചിച്ചാല്‍, അവന്‍ അത് കേള്‍ക്കും. ഒരു കൊച്ചുകുട്ടി സിഗരറ്റ് ചോദിച്ചാല്‍ സുബോധമുള്ള മുതിര്‍ന്ന ഒരാള്‍ ഒരിക്കലും അത് നല്‍കുകയില്ല. അതുപോലെതന്നെ, നമ്മുടെ പ്രാര്‍ത്ഥനകള്‍ നമ്മുടെ ജീവിതത്തിലൂടെ ദൈവത്തിനു മഹത്വം കൊണ്ടുവരുന്ന കാലത്തോളം, ഈ അന്ധകാരം നിറഞ്ഞ ലോകത്തില്‍ നാം ഒരു വെളിച്ചമായി പ്രകാശിക്കുവോളം, നമ്മുടെ പ്രാര്‍ത്ഥനകള്‍ അവന്‍ കേള്‍ക്കുമെന്ന് നമുക്ക് പൂര്‍ണ്ണമായ ഉറപ്പുണ്ട്, മാത്രമല്ല നാം ദൈവത്തോടു ചോദിച്ചതിന്‍റെ മറുപടി നമുക്ക് ലഭിക്കയും ചെയ്യുന്നു. (1 യോഹന്നാന്‍ 5:14,15).
സാഹചര്യം എന്തുതന്നെയായാലും, ദൈവം അപ്പോഴും പ്രാര്‍ത്ഥനകള്‍ക്ക് മറുപടി നല്‍കുന്നു. ദൈവം പ്രാര്‍ത്ഥനകള്‍ക്ക് മറുപടി നല്‍കിയതിനു സാക്ഷ്യം വഹിച്ച ആളുകളുടെ ചരിത്രങ്ങള്‍കൊണ്ട് വേദപുസ്തകം നിറഞ്ഞിരിക്കുന്നു. അങ്ങനെയുള്ളവരില്‍ ഒരുവനായിരുന്നു പ്രവാചകനായ സെഖര്യാവ്. തന്‍റെ ജീവിതത്തിലെ പ്രെത്യേക വെല്ലുവിളി തനിക്കും ഭാര്യക്കും വാര്‍ദ്ധക്യകാലമായിട്ടും മക്കളുണ്ടായിരുന്നില്ല എന്നതായിരുന്നു, എന്നാല്‍ അവന്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. ഒടുവില്‍, ഒരു പ്രെത്യേക ദിവസം, അവന്‍ തന്‍റെ പൌരോഹിത്യ ദൌത്യത്തിനായി പോയപ്പോള്‍ ദൂതന്‍ പ്രത്യക്ഷനായി അവനോടു പറഞ്ഞു, "സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്‍റെ പ്രാർത്ഥനയ്ക്ക് ഉത്തരമായി" (ലൂക്കോസ് 1:13).
അപ്പോസ്തലനായ പത്രോസ് കാരാഗൃഹത്തില്‍ ആയിരുന്നത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? അവനെ സ്വതന്ത്രനാക്കേണ്ടതിനു അപേക്ഷിക്കുവാന്‍ അവര്‍ക്ക് മറ്റു പല വഴികളും തേടാമായിരുന്നു, എന്നാല്‍ പത്രോസിന്‍റെ മോചനത്തിനു വേണ്ടി പ്രകൃത്യാതീതമായ ചിലതു സംഭവിച്ചു. അപ്പൊ.പ്രവൃ 12:5 പറയുന്നു, "ഇങ്ങനെ പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവനുവേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു".
നിങ്ങള്‍ എന്തിനുവേണ്ടിയാണ് ഇന്ന് അന്വേഷിച്ചുകൊണ്ടിരിക്കുന്നത് - ഒരു ജോലി, നല്ല വിവാഹജീവിതം, ശുശ്രൂഷയിലെ വിജയം, നല്ല ആരോഗ്യം, ഒരു കുഞ്ഞ്? എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും നമുക്ക് നല്‍കുന്ന കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുക. (യാക്കോബ് 1:17 വായിക്കുക). നിങ്ങളുടെ വെല്ലുവിളികള്‍ പ്രാര്‍ത്ഥനയില്‍ ദൈവത്തിന്‍റെ അടുക്കല്‍ കൊണ്ടുചെല്ലുക, നിങ്ങള്‍ക്ക് നിങ്ങളുടെ പ്രശ്നം ദൈവത്തോടു പറയുവാന്‍ കഴിയുമെങ്കില്‍, ദൈവം അതില്‍ നിങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ ഇടയാകും.

പ്രാര്‍ത്ഥന
പിതാവേ, ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഒക്കെയും അങ്ങ് അത് കേള്‍ക്കുന്നതുകൊണ്ട് ഞാന്‍ നന്ദി പറയുന്നു. പ്രാര്‍ത്ഥന കേള്‍ക്കുന്ന ഒരു ദൈവത്തെയാണല്ലോ ഞാന്‍ സേവിക്കുന്നതെന്നോര്‍ത്ത്, എന്‍റെ ഹൃദയം അതിയായി സന്തോഷിക്കുന്നു. എന്‍റെ വഴികളെ ഞാന്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു.കര്‍ത്താവേ, എന്‍റെ ഉറപ്പ് മറ്റൊന്നിലുമല്ല മറിച്ച് അങ്ങയില്‍ മാത്രമാണ്. യേശുവിന്‍റെ ശക്തമായ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● ഓട്ടം ഓടുവാനുള്ള തന്ത്രങ്ങള്● ദൈവത്തിന്‍റെ 7 ആത്മാക്കള്
● സമര്പ്പണത്തിന്റെ സ്ഥലം
● സ്നേഹം - വിജയത്തിനായുള്ള തന്ത്രം - 1
● തെറ്റായ ചിന്തകള്
● ശീര്ഷകം: സമ്പൂര്ണ്ണനായ ബ്രാന്ഡ് മാനേജര്
● വിശ്വാസത്തിന്റെ പാഠശാല
അഭിപ്രായങ്ങള്‍