english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ആരാണ് നിങ്ങളെ നയിക്കുന്നത്?
അനുദിന മന്ന

ആരാണ് നിങ്ങളെ നയിക്കുന്നത്?

Tuesday, 2nd of July 2024
1 0 478
Categories : വികാരങ്ങള്‍ (Emotions)
വ്യാജം പറവാന്‍ ദൈവം മനുഷ്യനല്ല; അനുതപിപ്പാന്‍ അവന്‍ മനുഷ്യപുത്രനുമല്ല; താന്‍ കല്പിച്ചതു ചെയ്യാതിരിക്കുമോ? താന്‍ അരുളിച്ചെയ്തതു നിവര്‍ത്തിക്കാതിരിക്കുമോ? (സംഖ്യാപുസ്തകം 23:19).

"നിങ്ങളുടെ ഹൃദയത്തെ കേള്‍ക്കുക", "അത് നല്ലതായി തോന്നുന്നുവെങ്കില്‍ അത് ചെയ്യുക" കുട്ടികളുടെ കാര്‍ട്ടൂണ്‍ മുതല്‍ ലോകപരമായ ഗാനങ്ങളിലും ചലച്ചിത്രങ്ങളിലും നിരന്തരമായി നാം കേട്ടുകൊണ്ടിരിക്കുന്ന സന്ദേശമാണിത്. നമ്മുടെ തോന്നലുകളുടെ അടിസ്ഥാനത്തില്‍ ജീവിതത്തിലെ തീരുമാനങ്ങളും നമ്മുടെ തിരഞ്ഞെടുപ്പുകളും നടത്തണമെന്ന് നാം ജീവിക്കുന്ന സമൂഹം നമ്മെ വളരെയധികം ഉത്സാഹിപ്പിക്കയും ഉത്തേജിപ്പിക്കയും ചെയ്യുന്നു.

ഇതെല്ലാം കേള്‍ക്കുമ്പോള്‍ നല്ലതെന്നും അതുപോലെ ആകര്‍ഷകമെന്നും തോന്നുമെങ്കിലും, അങ്ങനെയുള്ള ഒരു മനോഭാവം കൈക്കൊള്ളുന്നത് നമ്മുടെ ആത്മീക നിലനില്‍പ്പിനു അപകടകരമാണ്. വേദപുസ്തകം നമുക്ക് മുന്നറിയിപ്പ് നല്‍കുന്നത്, "ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളത്; അത് ആരാഞ്ഞറിയുന്നവന്‍ ആര്‍?" (യിരെമ്യവ് 17:9).

നമ്മുടെ വികാരങ്ങളേയും തോന്നലുകളേയും നമ്മുടെ ജീവിതത്തെ ഭരിക്കുവാന്‍ നാം അനുവദിച്ചാല്‍, നാം ഒരുപാടു ബുദ്ധിയില്ലാത്ത, ദൈവീകമല്ലാത്ത, സ്വയ-കേന്ദ്രീകൃതമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അവസാനിക്കയും, നമ്മുടെ ജീവിതം താറുമാറാകുകയും ചെയ്യുന്നു. നമ്മുടെ ഹൃദയത്തിന്‍റെ തോന്നലുകളെ പിന്തുടരുന്നത് സമര്‍പ്പണമുള്ള മനോഭാവത്തിനു പകരം സ്വാര്‍ത്ഥമായ ഒരു മനോഭാവം ഉളവാക്കുവാന്‍ മാത്രമേ ഉതകുകയുള്ളു. 

നാം നമ്മുടെ വികാരത്താലും തോന്നലുകളാലുമാണ് നിയന്ത്രിക്കപ്പെടുന്നതെങ്കില്‍ നമുക്ക് ക്രിസ്തുവിന്‍റെ ഒരു വിശ്വസ്ത ദാസനായിരിപ്പന്‍ സാധിക്കയില്ല. യാക്കോബ് 1:6-8 വരെയുള്ള വാക്യങ്ങളില്‍ വികാരത്താലും തോന്നലുകളാലും മാത്രം തന്‍റെ ജീവിതത്തെ മുമ്പോട്ടു കൊണ്ടുപോകുന്ന ഒരു മനുഷ്യനെക്കുറിച്ച് വ്യക്തമായി വിവരിക്കുന്നു. "എന്നാല്‍ അവന്‍ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം: സംശയിക്കുന്നവന്‍ കാറ്റടിച്ച് അലയുന്ന കടല്‍ത്തിരയ്ക്കു സമന്‍. ഇങ്ങനെയുള്ള മനുഷ്യന്‍ കര്‍ത്താവിങ്കല്‍നിന്നു വല്ലതും ലഭിക്കും എന്നു നിരൂപിക്കരുത്. ഇരുമനസ്സുള്ള മനുഷ്യന്‍ തന്‍റെ വഴികളിലൊക്കെയും അസ്ഥിരന്‍ ആകുന്നു". 

തോന്നലുകളാലും വികാരങ്ങളാലും നയിക്കപ്പെടുന്ന ഒരു വ്യക്തി ഒരിക്കലും സ്ഥിരത നേടുകയില്ല. പിന്നെ എന്താണ് പരിഹാരം? സ്വന്തഹൃദയത്തില്‍ ആശ്രയിക്കുന്നവന്‍ മൂഢന്‍; ജ്ഞാനത്തോടെ നടക്കുന്നവനോ രക്ഷിക്കപ്പെടും. (സദൃശ്യവാക്യങ്ങള്‍ 28:26). ഇന്നുമുതല്‍ ദൈവീക ജ്ഞാനത്തില്‍ (അത് ദൈവത്തിന്‍റെ വചനമാണ്) നടക്കുവാന്‍ സകല പരിശ്രമങ്ങളും നടത്തുക. 

നിങ്ങളുടെ ജീവിതം അനുഗ്രഹിക്കപ്പെടും, പെട്ടെന്ന് തന്നെ നിങ്ങള്‍ അനേകര്‍ക്ക്‌ ഒരു അനുഗ്രഹകരമായി മാറും.
പ്രാര്‍ത്ഥന
ദൈവമേ നിന്‍റെ നീതിയാല്‍ എന്നെ നടത്തേണമേ; എന്‍റെ മുമ്പില്‍ നിന്‍റെ വഴിയെ നിരപ്പാക്കേണമേ. യേശുവിന്‍റെ നാമത്തില്‍ (സങ്കീര്‍ത്തനം 5:8 ന്‍റെ അടിസ്ഥാനത്തില്‍).

Join our WhatsApp Channel


Most Read
● ഇത് ശരിക്കും പ്രാധാന്യമുള്ളതാണോ?
● ഒന്നും മറയ്ക്കപ്പെടുന്നില്ല
● നടക്കുവാന്‍ ശീലിക്കുക
● നിങ്ങള്‍ എളുപ്പത്തില്‍ മുറിവേല്‍ക്കുന്നവരാണോ?
● മഴ പെയ്യുന്നു
● യേശുവിന്‍റെ രക്തം പ്രയോഗിക്കുക
● ചിന്തകളുടെ തള്ളിക്കയറ്റത്തെ നിയന്ത്രിക്കുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ