വിശ്വാസം എന്നതോ, ആശിക്കുന്നതിന്‍റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. (എബ്രായര്‍ 11:1).
ഇന്നത്തെ ദൈവവചനമാകുന്ന വലിയ വിരുന്നിലേക്ക് സ്വാഗതം. ഇന്നുമുതല്‍ വിശ്വാസം എന്ന വിഷയത്തെ കുറിച്ച് മനസ്സിലാക്കാന്‍ ദൈവ വചനത്തിന്‍റെ ഹൃദയത്തിലേക്ക് നാം ഒരു യാത്ര നടത്തുകയാണ്. വിശ്വാസത്തിന് വേദപുസ്തകം നല്‍കുന്ന നിര്‍വചനം, അതിന്‍റെ സാധ്യതകള്‍, അതുപോലെ അതിന്‍റെ പ്രാധാന്യത ഇവയെല്ലാം നാം നോക്കുന്നതാണ്. തോമസ് അക്വിനാസ് വിശ്വാസത്തിന്‍റെ കാതലിനെ ഇപ്രകാരം മനസ്സിലാക്കിയിരിക്കുന്നു, "വിശ്വാസം ഉള്ള ഒരുവന്, ഒരു വിശദീകരണത്തിന്‍റെയും ആവശ്യമില്ല. വിശ്വാസം ഇല്ലാത്ത ഒരുവന്, ഒരു വിശദീകരണവും മതിയാവുകയുമില്ല."
വിശ്വാസം എന്ന പദം നിങ്ങള്‍ ആദ്യം കേട്ടപ്പോള്‍, നിങ്ങളുടെ മനസ്സില്‍ നിന്നും പൊങ്ങിവരുന്ന നിര്‍വചനം എന്താണ്? മനുഷ്യന്‍റെ ഉത്കണ്ഠ നിയന്ത്രിക്കുവാനുള്ള ദൈവത്തിന്‍റെ പ്രാഥമീകമായ ക്ലാസ്? അന്ധമായ ഒരു ശുഭാപ്തിവിശ്വാസം അല്ലെങ്കില്‍ നിര്‍മ്മിച്ചെടുത്ത പ്രതീക്ഷയുള്ള ഒരു തോന്നല്‍? ഒരുപക്ഷേ, പലരും വിശ്വാസത്തെ ആവശ്യമായ ഒരു സൂത്രമായി കാണുന്നു - നിങ്ങള്‍ വിശ്വസിക്കേണ്ടുന്ന ഒരു ക്രിസ്തീയ ഉപദേശത്തോടുള്ള ബുദ്ധിപരമായ ഒരു അംഗീകരണം. ജീവിതമാകുന്ന കടലുകളിലൂടെ തുഴയുവാന്‍ പ്രതീക്ഷയുടെ പങ്കായം ഇല്ലാതെ കൊടുങ്കാറ്റിന്‍ നടുവിലൂടെയുള്ള ഒരു കപ്പലോട്ടം അല്ല വിശ്വാസം എന്ന് നമ്മുടെ ഇന്നത്തെ വചനഭാഗം വ്യക്തമാക്കുന്നു.
ദൈവവചനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രവൃത്തിയാണ് വിശ്വാസം. അജ്ഞാതമായ നമ്മുടെ ഭയങ്ങളെ നിയന്ത്രിക്കുവാന്‍ നാം നിര്‍മ്മിക്കുന്ന ചില 'തോന്നലുകളോ വികാരമോ' അല്ല വിശ്വാസം. ദൈവം തന്‍റെ വചനത്തില്‍ പറഞ്ഞിരിക്കുന്നതിനോടു അഥവാ വെളിപ്പെടുത്തിയിരിക്കുന്നതിനോടുള്ള മനുഷ്യന്‍റെ പൂര്‍ണ്ണമായ പ്രതികരണമാണ് ഇത്. അത് ഇരുട്ടിലുള്ള വെടിവെയ്പ്പ് അല്ല.
മീന്‍പിടുത്തകാരനായ ശിമോനോടു ആഴത്തിലേക്കു നീക്കി അവന്‍റെ വല വീശുവാനായി യേശു പറഞ്ഞപ്പോള്‍, ശിമോന്‍ ഇങ്ങനെയാണ് മറുപടി പറഞ്ഞത്, അവനും അവന്‍റെ കൂടെയുള്ളവരും രാത്രി മുഴുവനും അധ്വാനിച്ചു എന്നാല്‍ ഒന്നും പിടിക്കുവാന്‍ കഴിഞ്ഞില്ല. അപ്പോള്‍ പത്രോസ് പറഞ്ഞു, "എങ്കിലും നിന്‍റെ വാക്കിനു ഞാന്‍ വല ഇറക്കാം" (ലൂക്കോസ് 5:5).
കര്‍ത്താവായ യേശുവിന്‍റെ വാക്കുകളുടെ അടിസ്ഥാനത്തിലുള്ള ഒരു പ്രവൃത്തി ചെയ്തുകൊണ്ട് പത്രോസ് പ്രതികരിച്ചു. നമ്മുടെ അഭിപ്രായങ്ങളെക്കാള്‍, നമ്മുടെ അനുഭവങ്ങളെക്കാള്‍, നമ്മുടെ വിദ്യാഭ്യാസങ്ങളെക്കാള്‍ ഉപരിയായി ദൈവം പറയുന്നത് ചെയ്യുന്നതാണ് വിശ്വാസം എന്നതിന്‍റെ അര്‍ത്ഥം. സത്യത്തിന്മേല്‍ പ്രവൃത്തിക്കുന്നതാണ് വിശ്വാസം, അത് സത്യമാണോ എന്ന് നമുക്ക് തോന്നിയാലും ഇല്ലെങ്കിലും, സത്യത്തെ നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, നാം സത്യത്തെ അംഗീകരിച്ചാലും ഇല്ലെങ്കിലും.
അതുപോലെ, പരിശുദ്ധാത്മാവ് നിങ്ങളുടെ ഹൃദയത്തോടു സംസാരിക്കുന്നതിന്മേല്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍, ശ്രദ്ധേയമായ ഫലങ്ങള്‍ ഉണ്ടാകും. അതാണ് വിശ്വാസം!
എന്‍റെ പല ശുശ്രൂഷകളിലും, അഭിഷേകം ശക്തമായി വ്യാപരിക്കുമ്പോള്‍, ജനത്തിന്‍റെ അവസ്ഥകള്‍ ശരിയായി വിശദമാക്കുന്ന ജ്ഞാനത്തിന്‍റെ വചനം ലഭിക്കാറുണ്ട്. കര്‍ത്താവാണ് അവരോടു സംസാരിക്കുന്നത് എന്ന് അറിഞ്ഞുകൊണ്ട് ആ വചനത്തോട് പ്രതികരിക്കുന്ന അനേകം ആളുകള്‍ ഉണ്ട്. അവരുടെ സാഹചര്യങ്ങള്‍ അത്ര കൃത്യമായി എനിക്ക് അറിയുവാന്‍ കഴിയുന്ന ഒരു വഴിയും ഇല്ല. ആ വചനങ്ങളോട് പ്രതികരിക്കുന്നവര്‍, കര്‍ത്താവില്‍ നിന്നു സൌഖ്യങ്ങള്‍ പ്രാപിക്കുന്നു.
അപ്പോള്‍ത്തന്നെ ചില ആളുകള്‍, അവരുടെ സാഹചര്യങ്ങള്‍ പറയുന്ന വചനം തന്നെയാണ് വെളിപ്പെട്ടിരിക്കുന്നത് എന്ന് അവര്‍ക്ക് അറിയാം എന്നിട്ടും അവര്‍ ഒരിക്കലും പ്രതികരിക്കുകയില്ല. അവര്‍ ചെയ്യുവാന്‍ ആഗ്രഹിക്കാത്ത ചില കാര്യങ്ങള്‍ ചെയ്യിക്കുവാനായി ദൈവത്തിന്‍റെ ശക്തി അവരുടെമേല്‍ ചലിക്കുവാന്‍ പോകുകയാണെന്നും അങ്ങനെ അവരെകൊണ്ട് ചിലതു ചെയ്യിക്കുമെന്നും ഒരുപക്ഷേ അവര്‍ ചിന്തിക്കുകയായിരിക്കാം. ആ നിലയില്‍ അല്ല പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നത്.
ആളുകള്‍ ചെയ്യുവാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ ചെയ്യുവാന്‍ ദുഷ്ടാത്മാവ് അവരെ പ്രേരിപ്പിക്കയും നിര്‍ബന്ധിക്കയും ചെയ്യാറുണ്ട്. എന്നാല്‍ മറുഭാഗത്ത്, പരിശുദ്ധാത്മാവ്, ഒരു മാന്യനായ വ്യക്തിയെപോലെയാണ്. എന്തെങ്കിലും ചെയ്യുവാന്‍ വേണ്ടി അവന്‍ നിങ്ങളെ ഒരിക്കലും നിര്‍ബന്ധിക്കയോ തള്ളുകയോ ചെയ്യുകയില്ല. സൌമ്യമായി അവന്‍ നിങ്ങളെ പ്രേരിപ്പിക്കും, എന്നാല്‍ പ്രതികരിക്കണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങള്‍ മാത്രമാണ്. നിങ്ങള്‍ കേട്ട വചനത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു പ്രവൃത്തികൊണ്ട് പ്രതികരിക്കണമോ എന്ന് നിങ്ങള്‍ക്ക് നിശ്ചയിക്കാം.

പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ വചനത്തിന്‍റെ സത്യസന്ധതയില്‍ എന്‍റെ നങ്കൂരം നന്നായി ഉറപ്പിച്ചുകൊണ്ട് ജീവിതയാത്ര മുമ്പോട്ടു കൊണ്ടുപോകാന്‍ എന്നെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍!
Join our WhatsApp Channel
Most Read
● ക്രിസ്ത്യാനികള്ക്ക് ദൂതന്മാരോടു കല്പ്പിക്കുവാന് കഴിയുമോ?● രഹസ്യമായ കാര്യങ്ങളെ മനസ്സിലാക്കുക
● അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്ണ്ണായക ഉള്ക്കാഴ്ചകള് - 3
● ക്രിസ്തുവിനുവേണ്ടി സ്ഥാനാപതി
● പ്രതിഫലനത്തിന് സമയം എടുക്കുക
● ആത്മാവിന്റെ ഫലത്തെ വളര്ത്തുന്നത് എങ്ങനെ - 1
● പ്രാര്ത്ഥനയാകുന്ന സുഗന്ധം
അഭിപ്രായങ്ങള്‍