അനുദിന മന്ന
കാലത്തിന്‍റെ ലക്ഷണങ്ങളെ വിവേചിച്ചറിയുക
Monday, 19th of August 2024
1
0
329
Categories :
അന്ത്യകാലം (End time)
അവരോട് അവൻ ഉത്തരം പറഞ്ഞത്: "സന്ധ്യാസമയത്ത് ആകാശം ചുവന്നുകണ്ടാൽ നല്ല തെളിവായ കാലാവസ്ഥ എന്നും രാവിലെ ആകാശം ചുവന്ന് മേഘാവൃതമായി കണ്ടാൽ ഇന്ന് മഴക്കോൾ ഉണ്ടാകും എന്നും നിങ്ങൾ വ്യാഖ്യാനിക്കുന്നു. ആകാശത്തിന്‍റെ ഭാവങ്ങളെ വിവേചിപ്പാന്‍ നിങ്ങൾ അറിയുന്നു; എന്നാൽ കാലലക്ഷണങ്ങളെ വ്യാഖാനിപ്പാൻ നിങ്ങൾക്ക് കഴിയുന്നില്ല". (മത്തായി 16:2-3).
ഇന്നത്തെ ആധുനീക സമയത്ത്, കാലാവസ്ഥ മുന്‍കൂട്ടി അറിയുവാന്‍ നമ്മെ സഹായിക്കുന്ന ശക്തമായ അനേകം ഉപകരണങ്ങള്‍ ഉണ്ട്. അടുത്ത ചില ആഴ്ചകളിലെ കാലാവസ്ഥ എങ്ങനെയായിരിക്കും എന്ന് നമുക്ക് മുന്‍കൂട്ടി പറയുവാന്‍ സാധിക്കും. ഇപ്പോള്‍ നടത്തുന്ന പല കാലാവസ്ഥ പ്രവചനങ്ങളും ശരിയല്ലാതായി മാറുന്ന സമയങ്ങളും ഉണ്ട്, എന്നാല്‍ കാലാവസ്ഥ എങ്ങനെയായിരിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കുവാനുള്ള ഒരു സൂചന അത് നല്‍കുന്നു, അത് അങ്ങോട്ടും ഇങ്ങോട്ടും മാറിയാല്‍പോലും.
യേശുവിന്‍റെ സമയത്തും, കാലാവസ്ഥ പ്രവചിക്കുവാനുള്ള വഴികള്‍ ആളുകള്‍ക്ക് ഉണ്ടായിരുന്നു. ആകാശത്തെ നോക്കിക്കൊണ്ട് കാലാവസ്ഥ എപ്രകാരം പെരുമാറുമെന്ന് അവര്‍ക്ക് പറയുവാന്‍ കഴിയുമായിരുന്നു. കാലാവസ്ഥയെ സംബന്ധിച്ചു വിശദമായ വിവരണങ്ങള്‍ അവര്‍ക്ക് നല്‍കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും, ഓരോ ദിവസവും എന്ത് സംഭവിക്കും എന്ന് അവര്‍ക്ക് അനുമാനിക്കുവാന്‍ കഴിഞ്ഞു. രാത്രിയില്‍ ആകാശം ചുമന്നു കണ്ടാല്‍, നല്ല കാലാവസ്ഥ. ഇങ്ങനെയുള്ള ലളിതമായ തത്വങ്ങള്‍ക്ക് സങ്കീര്‍ണ്ണമായ ഉപകരണങ്ങളുടെ ആവശ്യമില്ല.
മതനേതാക്കന്മാര്‍ക്ക് കാലാവസ്ഥ പ്രവചിക്കുവാന്‍ കഴിഞ്ഞുവെങ്കിലും, അവര്‍ക്ക് ആത്മീക വിവേചനം ഇല്ലായിരുന്നു. പരീശന്മാരും, ശാസ്ത്രിമാരും, സദൂക്യരും രാജ്യത്തിലെ ആത്മീക നേതാക്കന്മാര്‍ ആകേണ്ടവര്‍ ആയിരുന്നു. ദുഃഖകരമായി, അവര്‍ അന്ധന്മാരുടെ കുരുടന്മാരായ വഴിക്കാട്ടികള്‍ ആയിരുന്നു. അവര്‍ ഭൂമിയിലെ കാര്യങ്ങളില്‍ മുഴുകുകയും അവരുടെ ആത്മീക ജീവിതത്തെ അവഗണിക്കയും ചെയ്തു.
അവരെപോലെ, നാമും വളരെ ശ്രദ്ധാലുക്കള്‍ ആയിരിക്കണം. സാങ്കേതീക വിദ്യയിലും, മറ്റു മേഖലകളിലും നാം ഏറെ മുന്നേറിയെങ്കിലും, അവ ഒന്നും നമ്മുടെ ജീവിതത്തിലെ ആത്മീക ലക്ഷ്യങ്ങള്‍ നേടുന്നതില്‍ നമ്മെ സഹായിക്കുന്നില്ല. നാം നമ്മുടെ ബുദ്ധിയില്‍ ആശ്രയിക്കരുത് മറിച്ച് ദൈവവചനത്തെ മുറുകെപ്പിടിക്കുക. അല്ലായെങ്കില്‍, പഴയ കാലത്തെ നേതാക്കളെ പോലെ നാമും കപടഭക്തര്‍ ആകുവാന്‍ സാധ്യതയുണ്ട്.
ഒരു സംശയവും വേണ്ട, നാം ജീവിക്കുന്നത് അന്ത്യകാലത്താണ്. സകല ലക്ഷണങ്ങളും അതിനു തെളിവാണ്. വൈറസ്സുകളുടെ വ്യാപനം, മഹാമാരികള്‍, ഭൂകമ്പങ്ങള്‍, ചുഴലിക്കാറ്റുകള്‍, യുദ്ധങ്ങള്‍, പ്രതിഷേധങ്ങള്‍, പരസ്പരമുള്ള സ്നേഹം തണുത്തുപ്പോകുന്നത് ഇവയെല്ലാം നാം അന്ത്യകാലത്താണ് ജീവിക്കുന്നതെന്ന് നമ്മോടു ഊന്നിപറയുന്ന ലക്ഷണങ്ങളാണ്.
യേശു നല്‍കുന്ന ലേപം ഉപയോഗിച്ച് നാം നമ്മുടെ കണ്ണിനെ അഭിഷേകം ചെയ്യുമെങ്കില്‍, നാം മുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത ആത്മീക കാര്യങ്ങളെ കാണുവാന്‍ ഇടയായിത്തീരും.
നീ സമ്പന്നൻ ആകേണ്ടതിന്നു തീയിൽ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിന്നു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിന്നു കണ്ണിൽ എഴുതുവാൻ ലേപവും എന്നോടു വിലെക്കുവാങ്ങുവാൻ ഞാൻ നിന്നോടു ബുദ്ധിപറയുന്നു. (വെളിപ്പാട് 3:18).
അന്ത്യകാലത്ത് അത്യന്താപേക്ഷിതമായ അഭിഷേകമാണിത്.

പ്രാര്‍ത്ഥന
പിതാവേ, മറ്റുള്ള എല്ലാ ശബ്ദങ്ങളില്‍ നിന്നും അങ്ങയുടെ ശബ്ദം വ്യക്തമായി തിരിച്ചറിയുവാനുള്ള കൃപ എനിക്ക് നല്‍കേണമേ, യേശുവിന്‍റെ നാമത്തില്‍. പിതാവേ, നന്മയും തിന്മയും തമ്മിലും, ശരിയും തെറ്റും തമ്മിലും വിവേചിച്ചറിയുവാനുള്ള കൃപ എനിക്ക് തരേണമേ. കാലത്തിന്‍റെ ലക്ഷണങ്ങളെ വിവേചിക്കുവാനുള്ള കൃപ എനിക്ക് അങ്ങ് നല്‍കിതരേണമേ. ആമേന്‍.
Join our WhatsApp Channel
Most Read
● പ്രതിഫലനത്തിന് സമയം എടുക്കുക● ദൈവത്തെ സ്തുതിക്കുന്നതിനുള്ള വേദപുസ്തകപരമായ കാരണങ്ങള്
● പെന്തക്കൊസ്തിന്റെ ഉദ്ദേശം
● മാറ്റത്തിനുള്ള തടസ്സങ്ങള്
● എത്ര ഉച്ചത്തില് നിങ്ങള്ക്ക് സംസാരിക്കാന് കഴിയും?
● യബ്ബേസിന്റെ പ്രാര്‍ത്ഥന
● നിങ്ങള്ക്ക് ഒരു ഉപദേഷ്ടാവിനെ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
അഭിപ്രായങ്ങള്‍