അനുദിന മന്ന
1
0
376
ദൈവം എങ്ങനെയാണ് കരുതുന്നത് #2
Saturday, 14th of September 2024
Categories :
കരുതല്‍ (Provision)
സ്തോത്രാര്‍പ്പണം (Thanksgiving)
നാം ദൈവത്തോടു ചോദിക്കുന്നതിനു മുമ്പുതന്നെ നമ്മുടെ ആവശ്യങ്ങള്‍ ദൈവത്തിനറിയാം, നമ്മുടെ ആവശ്യങ്ങള്‍ക്കായി കരുതാമെന്ന് ദൈവം വാഗ്ദത്തം ചെയ്തിട്ടുണ്ട്. ദൈവം വ്യത്യസ്തമായ രീതികളില്‍ തന്‍റെ ജനത്തിന്‍റെ ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു.
ദൈവം കരുതുന്ന ചില വഴികള്‍ താഴെ പറയുന്നവയാണ്.
1. മനുഷ്യരുടെ കൈകളില്‍കൂടെ
ഭൂമിയിൽ നിങ്ങൾക്ക് സന്തതി ശേഷിക്കേണ്ടതിനും വലിയോരു രക്ഷയാൽ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിനും ദൈവം എന്നെ നിങ്ങൾക്ക് മുമ്പെ അയച്ചിരിക്കുന്നു. (ഉല്‍പത്തി 45:7).
യോസേഫിന്‍റെ കാലത്ത് ലോകമെമ്പാടും അതിരൂക്ഷമായ ഒരു ക്ഷാമം ഉണ്ടായി. തന്നെ വിറ്റുക്കളഞ്ഞ, തന്‍റെ സ്വന്തം സഹോദരന്മാര്‍ ക്ഷാമത്തെ അതിജീവിക്കുവാന്‍ ധാന്യം കൊള്ളേണ്ടതിനു മിസ്രയിമിലേക്ക് വന്നു. ഇപ്പോള്‍ അവര്‍ അവരുടെ സ്വന്തം സഹോദരന്‍റെ മുമ്പാകെ നില്‍ക്കുകയാണ്, അവര്‍ എത്രമാത്രം ലജ്ജാകരമായ പ്രവര്‍ത്തിയാണ് ചെയ്തത് എന്ന പശ്ചാത്താപത്തോടെ അവര്‍ നിന്നു.
എന്നാല്‍, അവരേയും അവരുടെ കുടുംബങ്ങളേയും സംരക്ഷിച്ചുകൊള്ളാമെന്നു അവന്‍ അവര്‍ക്ക് ഉറപ്പു നല്‍കി. ദൈവം തന്‍റെ ജനത്തെ അനുഗ്രഹിപ്പാന്‍ മനുഷ്യന്‍റെ (യോസേഫിന്‍റെ) കരത്തെ ഉപയോഗിച്ചു. ദൈവം തന്‍റെ ജനത്തിനുവേണ്ടി കരുതുന്ന വഴികളില്‍ ഒന്നാണിത്.
കൊടുക്കുവിൻ; എന്നാൽ നിങ്ങൾക്ക് കിട്ടും; അമർത്തി കുലുക്കി നിറഞ്ഞു കവിയുന്ന നല്ല അളവ് നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അതേ അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും. (ലൂക്കോസ് 6:38).
ശ്രദ്ധിക്കുക, ദൈവവചനം പറയുന്നു, "മനുഷ്യര്‍ നിങ്ങളുടെ മടിയില്‍ നല്കിത്തരും."
നിങ്ങളെ അനുഗ്രഹിക്കുവാന്‍ നിങ്ങളുടെ മേലധികാരിയെ, സഹപ്രവര്‍ത്തകനെ, ഒരു ബന്ധുവിനെ, അല്ലെങ്കില്‍ മറ്റാരെയെങ്കിലും ഉപയോഗിക്കുവാന്‍ ദൈവത്തിനു കഴിയും. നിങ്ങളെ അനുഗ്രഹിക്കുവാന്‍ ദൈവം മനുഷ്യരുടെ കൈകളെ ഉപയോഗിക്കുമെങ്കിലും, അതിന്‍റെയെല്ലാം ഉറവിടം ദൈവമാണെന്ന് നിങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കണം.
2. ദൈവത്തിന്‍റെ തന്നെ കൈകളില്‍കൂടെ
അതിനുശേഷം യോസേഫിനെ അറിയാത്ത ഒരു പുതിയ രാജാവ് മിസ്രയിമില്‍ ഉണ്ടായി. (പുറപ്പാട് 1:8).
യിസ്രായേലിനെ പോറ്റിയ കൈകള്‍ നിലവിലില്ല - യോസേഫ് മരിച്ചുപോയിരുന്നു. യിസ്രായേല്‍ മക്കള്‍ക്ക് അനുകൂലമായിരുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ പോലും മാറുകയുണ്ടായി. ഇപ്പോള്‍ അവര്‍ക്കുവേണ്ടി കരുതുന്നവനായി ദൈവത്തിങ്കലേക്ക് മാത്രം നോക്കുവാന്‍ അവര്‍ നിര്‍ബന്ധിതരായി, ദൈവം അവരെ നിരാശിതരാക്കിയില്ല.
ഓരോ ദിവസവും ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നും മന്ന പൊഴിച്ച് അത്ഭുതകരമായി അവരെ പരിപോഷിപ്പിച്ചു. അവരുടെ വസ്ത്രങ്ങള്‍ പഴകിപോയില്ല, അവരുടെ കാലുകള്‍ വീങ്ങിയതുമില്ല. അവരുടെ എല്ലാ ആവശ്യങ്ങളും അത്ഭുതകരമായി ദൈവം നിറവേറ്റികൊടുത്തു. (ആവര്‍ത്തനം 8:2-4).
ദൈവം അത്യത്ഭുതകരമായി കരുതുന്നവനാണെന്ന് അപ്പോസ്തലനായ പൌലോസ് തിരിച്ചറിഞ്ഞുകൊണ്ട് ഫിലിപ്പിയര്‍ 4:19ല്‍ ഇപ്രകാരം എഴുതി, "എന്‍റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടൊക്കെയും തന്‍റെ മഹത്വത്തിന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂര്‍ണ്ണമായി തീര്‍ത്തുതരും".
ഒരു ദുഃഖ വെള്ളിയാഴ്ചത്തെ ശുശ്രൂഷയില്‍, ഞാന്‍ ഇപ്രകാരം പ്രഖ്യാപിക്കുവാന്‍ നിയോഗിക്കപ്പെട്ടു, "കര്‍ത്താവായ യേശു നമ്മുടെ പാപങ്ങള്‍ക്കുള്ള വില മാത്രമല്ല നല്‍കിയത്, മറിച്ച് സകലത്തിനുമുള്ള വില യേശു നല്‍കുകയുണ്ടായി". ഈ പ്രസ്താവന കേട്ട എല്ലാവരും ശബ്ദമുയര്‍ത്തുകയും ഉച്ചത്തില്‍ സ്തുതിക്കയും ചെയ്തു. എന്നാല്‍ ഏറ്റവും നല്ലത് വരാനിരിക്കുന്നതെയുണ്ടായിരുന്നുള്ളു. ഒരാഴ്ചയ്ക്ക് ശേഷം ഒരു സ്ത്രീ വേദിയില്‍ നിന്നുകൊണ്ട് ഇപ്രകാരം സാക്ഷ്യം പറഞ്ഞു:
ഞാന്‍ ഏകദേശം 30 ലക്ഷം രൂപ ഒരു സ്ഥാപനത്തില്‍ നിന്നും ലോണ്‍ എടുത്തിരുന്നു. മൂന്നു വര്‍ഷത്തോളം ഞാന്‍ വിശ്വസ്തതയോടെ ലോണ്‍ തുക തിരികെ അടച്ചുകൊണ്ടിരുന്നു. അതിനുശേഷം എനിക്ക് എന്‍റെ ജോലി നഷ്ടപ്പെട്ടു, കാര്യങ്ങള്‍ മോശം അവസ്ഥയില്‍ നിന്നും ഏറ്റവും വഷളായ അവസ്ഥയിലേക്ക് മാറുവാന്‍ തുടങ്ങി. അവര്‍ എന്‍റെ വീട് തിരിച്ചുപിടിക്കും എന്ന് അറിയിച്ചുകൊണ്ട് നോട്ടീസുകള്‍ ഒന്നിന് പുറകെ ഒന്നായി അയയ്ക്കുവാന്‍ ആരംഭിച്ചു. അങ്ങനെയുള്ള സാഹചര്യത്തില്‍ ഞാന്‍ ദൈവത്തോടു നിലവിളിച്ചുകൊണ്ട് പറഞ്ഞു, "കര്‍ത്താവേ അങ്ങ് സകലവും കൊടുത്തുതീര്‍ത്തു എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നെയും എന്‍റെ മക്കളേയും സഹായിക്കേണമേ; ഞാന്‍ ഒരു വിധവയാകുന്നു". ഞാന്‍ ബാങ്കില്‍ പോയി കുറച്ചു സമയം കൂടി അവധി നല്‍കണമെന്ന് ചോദിക്കുവാന്‍ തീരുമാനിച്ചു. ഞാന്‍ അവിടെ എത്തിയപ്പോള്‍, ഒരു വ്യക്തി പറഞ്ഞു, "താങ്കളുടെ വീടിന്‍റെ കടലാസ്സുകള്‍ ഇതാ, ആ സ്ഥാപനത്തിന് കുറച്ചു പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു, അതുകൊണ്ട് അവര്‍ അത് അടച്ചുപൂട്ടി. താങ്കള്‍ക്ക് പോകാം". എനിക്ക് തലചുറ്റുന്നതുപോലെ തോന്നി എങ്കിലും ഞാന്‍ ഇങ്ങനെ ഉച്ചത്തില്‍ പറഞ്ഞു, "യേശുവേ നന്ദി".
ഞാന്‍ ഇത് കേട്ടപ്പോള്‍, ദൈവം തന്‍റെ ജനത്തിനുവേണ്ടി എത്രമാത്രം കരുതുന്നു എന്ന സത്യം തിരിച്ചറിഞ്ഞുകൊണ്ട് എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുവാന്‍ ഇടയായി.

ഏറ്റുപറച്ചില്‍
(ഈ പ്രാര്‍ത്ഥന അടുത്ത ഏഴു ദിവസങ്ങള്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. അപ്പോള്‍ അത്ഭുതകരമായ ഫലങ്ങള്‍ നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും)
1. കര്‍ത്താവേ, അങ്ങയുടെ വഴിയിലൂടെയുള്ള കരുതല്‍ ഞാന്‍ സ്വീകരിക്കുന്നു യേശുവിന്‍റെ നാമത്തില്‍.
2. കര്‍ത്താവേ, എന്നെ എന്‍റെ ആവശ്യങ്ങളില്‍ നിന്നും എന്‍റെ ആഗ്രഹത്തിലേക്ക് കൊണ്ടുപോകേണമേ യേശുവിന്‍റെ നാമത്തില്‍.
3. കര്‍ത്താവേ, ശരിയായ ദിശകള്‍ എനിക്ക് കാണിച്ചുതരേണമേ യേശുവിന്‍റെ നാമത്തില്‍.
4. പിതാവേ, യേശുവിന്‍റെ നാമത്തില്‍ ദൈവീകമായ ഉറവിടങ്ങള്‍ എനിക്ക് നല്‍കേണമേ.
5. കര്‍ത്താവേ, ശരിയായ ആളുകളുമായി എന്നെ ബന്ധിപ്പിക്കേണമേ യേശുവിന്‍റെ നാമത്തില്‍.
6. കര്‍ത്താവേ, യേശുവിന്‍റെ നാമത്തില്‍ അവസരങ്ങളുടെ ദൈവീക വാതിലുകള്‍ തുറക്കേണമേ.

Join our WhatsApp Channel

Most Read
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #3● തിരസ്കരണം അതിജീവിക്കുക
● ദൈവത്തിന്‍റെ ഇഷ്ടം ചെയ്യുന്നതിന്റെ പ്രാധാന്യത
● മഹാ പ്രതിഫലദാതാവ്
● വിവേചനവും വിധിയും
● നിര്‍ണ്ണായകമായ മൂന്ന് പരിശോധനകള്‍
● ദിവസം 20: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍