എന്നാല്‍ നിങ്ങള്‍ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂര്‍ണരും ആകേണ്ടതിനു സ്ഥിരതയ്ക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ. (യാക്കോബ് 1:4).
ജീവിതത്തിലെ പരിശോധനകളാല്‍ ഭാരപ്പെടുന്നവരാണോ നിങ്ങള്‍? മാനുഷീക അനുഭവങ്ങളില്‍ നിന്നും പരീക്ഷകളും ഉപദ്രവങ്ങളും മാറിപോകണം എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ആഗ്രഹിക്കയോ ആശ്ചര്യപ്പെടുകയോ ചെയ്തിട്ടുണ്ടോ? നിങ്ങള്‍ അകപ്പെട്ടുപോയ എണ്ണമറ്റ കൊടുങ്കാറ്റുകള്‍ കാരണം നിങ്ങളുടെ വിശ്വാസത്തെ നിങ്ങള്‍തന്നെ ചോദ്യം ചെയ്തിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിലെ ദൈവത്തിന്‍റെ ഉദ്ദേശം പിന്തുടരുമ്പോള്‍ കഠിനമായ സമയങ്ങള്‍ നിമിത്തം ആത്മാവിന്‍റെ ഇന്ധനം നിങ്ങളില്‍ തീര്‍ന്നുപോയിട്ടുണ്ടോ? പിടിച്ചു നില്‍ക്കുക; ഇതെല്ലാം വിശ്വാസത്തിന്‍റെ ഒരു പരിശോധനയാണ്!
കാലാകാലങ്ങളിലായി, ദൈവത്താല്‍ ഉപയോഗിക്കപ്പെട്ട അനേക ആളുകള്‍ പരിശോധനയുടെ തീച്ചൂളയില്‍ കൂടി ഒരുക്കപ്പെട്ടവരും തയ്യാറാക്കപ്പെട്ടവരും ആണ്. വിശ്വാസത്തിന്‍റെ പിതാവായ അബ്രാഹാം, ദൈവത്തോടുകൂടെയുള്ള തന്‍റെ നടപ്പില്‍ ധാരാളം പരീക്ഷകളും പരിശോധനകളും നേരിടുകയുണ്ടായി. ഓരോ ചോദ്യങ്ങളും വന്നത് അതിന്‍റെ വേദനയോടും, അതിന്‍റെ കഷ്ടപ്പാടുകളോടും, അതിന്‍റെ ത്യാഗങ്ങളോടും, അതിന്‍റെ ചോദ്യങ്ങളോടും കൂടെയാണ്. "നാം എന്തുകൊണ്ട് ഇതില്‍കൂടിയെല്ലാം കടന്നുപോകണം?" എന്ന് അബ്രഹാം തന്‍റെ ഭാര്യയോടു ചോദിക്കുന്നത് മനസ്സില്‍ ചിത്രീകരിക്കുക.
തന്‍റെ പിതൃദേശം വിട്ടു അറിയാത്ത ഒരു സ്ഥലത്തേക്ക് പോകുവാന്‍ ദൈവം അബ്രാഹാമിനോടു പറഞ്ഞതിനു ശേഷം, ഒരു മകനെ കുറിച്ചുള്ള വാഗ്ദത്തം അവനു ലഭിക്കുവാന്‍ 25 വര്‍ഷം എടുത്തു. ഹൊ! ഒരു ഇടിമുഴക്കം പോലെ, ആ ഒരേഒരു മകനെ കൊടുക്കുവാന്‍ ദൈവം അബ്രാഹാമിനോടു പറഞ്ഞതും അവനെ തകര്‍ത്തുകളഞ്ഞു. അതിനെക്കുറിച്ച് ചിന്തിക്കുക. ഈ പ്രക്രീയകള്‍ എല്ലാം അബ്രഹാമിനെ ആനന്ദിപ്പിച്ചു എന്ന് നിങ്ങള്‍ ചിന്തിക്കുന്നുവോ? ഇല്ല, അവന്‍ സന്തോഷിച്ചില്ല, എന്നാല്‍ ദൈവത്തിലുള്ള അവന്‍റെ ആശ്രയം, വിശ്വാസം, ക്ഷമ എന്നിവയെ രൂപപ്പെടുത്തുവാന്‍ അത് അനിവാര്യമായിരുന്നു. വിശ്വാസത്തിന്‍റെ പിതാവിനു വന്നതായ ഓരോ പരിശോധനകളും വരുവാനുള്ള തലമുറകള്‍ക്ക് വേണ്ടിയുള്ള ദൈവത്തിന്‍റെ വാഗ്ദത്തങ്ങളുടെ പിറവിയ്ക്ക് അനിവാര്യമായതായിരുന്നു.
ക്ഷമയും സഹിഷ്ണുതയുമാണ് നിങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യമായിരിക്കുന്നത് അങ്ങനെ നിങ്ങള്‍ക്ക് ദൈവത്തിന്‍റെ ഹിതം തുടര്‍മാനമായി ചെയ്യുവാന്‍ സാധിക്കും. അപ്പോള്‍ ദൈവം വാഗ്ദത്തം ചെയ്തതെല്ലാം നിങ്ങള്‍ പ്രാപിക്കുവാന്‍ ഇടയാകും. (എബ്രായര്‍ 10:36).
ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ആനന്ദത്തിന് മുമ്പ് വേദന എന്ന ആശയം പ്രശസ്തമായ ഒരു പ്രതിഭാസമാണ്. വിലപിടുപ്പ് ഉള്ളതിനെല്ലാം വേണ്ടി കാത്തിരിക്കുന്ന പ്രക്രീയയില്‍ ഉള്ള വേദനകള്‍ക്ക് അതീതമായി കാത്തിരിക്കുന്നത് വളരെ പ്രയോജനമാണ് എന്ന് വിശ്വസിക്കപ്പെടുന്നു. ഒരു മാതാവ് ഒരു കുഞ്ഞിന് ജന്മം കൊടുക്കുന്നതിനു മുമ്പ് വളരെയധികം പ്രസവ വേദനയില്‍കൂടി കടന്നുപോകുന്നു. എന്നാല്‍ കുഞ്ഞു വന്നതിനുശേഷം സകല വേദനയും ആ സന്തോഷത്തില്‍ മുങ്ങിപോകുന്നു. അതുതന്നെയാണ് ദൈവത്തോടുകൂടെയുള്ള നമ്മുടെ നടപ്പിലും സംഭവിക്കുന്നത്. നമ്മുടെ വാഗ്ദത്തങ്ങള്‍ നാം പ്രാപിക്കാന്‍ കഴിയേണ്ടതിനു നാം പ്രസവ വേദന സഹിക്കേണ്ടതായി വരുന്നു. (1 പത്രോസ് 1:9).
പ്രിയപ്പെട്ടവരെ, ദൈവത്തോടുകൂടെയുള്ള നമ്മുടെ നടപ്പ് വിശ്വാസത്തില്‍ പണിയപ്പെടുന്നതാണ്, ജീവിതം നമ്മിലേക്ക് എറിയുന്ന ഉപദ്രവങ്ങളുടെ മേലുള്ള നമ്മുടെ വിജയത്താല്‍ മാത്രമേ നമുക്ക് നമ്മുടെ വാഗ്ദത്തത്തിന്‍റെ സ്ഥലത്തേക്ക് വരുവാന്‍ കഴിയുകയുള്ളൂ. ദൈവത്തിന്‍റെ വാഗ്ദത്തങ്ങളായ സമാധാനം, സന്തോഷം, സ്നേഹം, സമൃദ്ധി, തീര്‍പ്പ്, വിവാഹം, പുനസ്ഥാപനം, നല്ല ആരോഗ്യം, സമ്പത്ത് ആദിയായവയെ ഇന്ന് നിങ്ങള്‍ അഭിമുഖീകരിക്കുന്ന പരിശോധനകള്‍ നിമിത്തം നിങ്ങള്‍ സംശയിക്കുവാന്‍ തുടങ്ങിയോ? വേദപുസ്തകം പറയുന്നു ഓരോ പരീക്ഷയും പരിശോധനയും സന്തോഷത്തിനു കാരണമാകുമെന്ന്! അത് അപരിചിതമായി തോന്നുന്നുണ്ടോ? യാക്കോബ് 1:2-3 വരെ വായിക്കുക, "എന്‍റെ സഹോദരന്മാരേ, നിങ്ങള്‍ വിവിധ പരീക്ഷകളില്‍ അകപ്പെടുമ്പോള്‍ നിങ്ങളുടെ വിശ്വാസത്തിന്‍റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്ന് അറിഞ്ഞ് അത് അശേഷം സന്തോഷം എന്ന് എണ്ണുവിന്‍". ഈ പ്രക്രിയയില്‍ നിങ്ങള്‍ ഉറച്ചുനില്‍ക്കുമ്പോള്‍ വിശ്വാസത്തിന്‍റെ പ്രതിഫലം നിങ്ങള്‍ പ്രാപിക്കും. (യാക്കോബ് 1:12)
ഒടുവിലായി, ഇന്നുമുതല്‍, നിങ്ങളുടെ കഷ്ടതകളില്‍ സന്തോഷിക്കുവാന്‍ പഠിക്കുക. നിങ്ങള്‍ നിങ്ങളുടെ വിജയത്തിലേക്കുള്ള പാതയിലാണ് എന്നതിന്‍റെ ഒരു അടയാളമാണിത്. ഓര്‍ക്കുക, പരിശോധന ഇല്ലെങ്കില്‍, പ്രതിഫലവും ഇല്ല!

പ്രാര്‍ത്ഥന
പിതാവേ, എന്‍റെ ജീവിതത്തിലെ അങ്ങയുടെ വിശ്വാസത്തിന്‍റെ പ്രവൃത്തിക്കായും ക്ഷമയ്ക്കായും ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഞാന്‍ പൂര്‍ണ്ണനായി മാറേണ്ടതിനു, മറ്റൊന്നും ആവശ്യമില്ലാതെ വാഗ്ദത്തങ്ങള്‍ക്ക് അര്‍ഹനാകുവാന്‍ എല്ലാ സമയത്തും അങ്ങയില്‍ ആശ്രയിക്കുവാന്‍ എന്നെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍
Join our WhatsApp Channel
Most Read
● ക്ഷമയിലേക്കുള്ള പ്രായോഗീക പടികള്● 21 ദിവസങ്ങള് ഉപവാസം: ദിവസം #5
● വചനം കൈക്കൊള്ളുക
● യേശുവിനെ കാണുവാന് ആഗ്രഹിക്കുക
● മറ്റുള്ളവരോട് കൃപ കാണിക്കുക
● ദൈവത്തിന്‍റെ സ്നേഹം അനുഭവിക്കുക
● സ്നേഹത്തിനുവേണ്ടിയുള്ള അന്വേഷണം
അഭിപ്രായങ്ങള്‍