അനുദിന മന്ന
വിശ്വാസത്തിന്‍റെ പാഠശാല
Thursday, 23rd of May 2024
1
0
401
Categories :
വിശ്വാസം (Faith)
എന്നാല്‍ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാന്‍ കഴിയുന്നതല്ല; ദൈവത്തിന്‍റെ അടുക്കല്‍ വരുന്നവന്‍ ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക് പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ. (എബ്രായര്‍ 11:6).
വിശ്വാസം എന്നാല്‍ എന്താണെന്ന് ഇന്നലെ നാം ചിന്തിക്കുകയുണ്ടായി, ഇന്ന് നാം സമഗ്രമായി പഠിക്കാന്‍ പോകുന്നത്, നിങ്ങള്‍ ചെയ്യുന്ന എന്തെങ്കിലും ദൈവത്തെ പ്രസാദിപ്പിക്കണമെങ്കില്‍ ദൈവത്തില്‍ ചേരുന്നതിനുള്ള ഒന്നാമത്തെ സ്കൂള്‍ വിശ്വാസമാകുന്നു എന്നതിനെക്കുറിച്ചാണ്. ആരംഭിക്കുവാനായി, ആരെയെങ്കിലും പ്രസാദിപ്പിക്കുക എന്നതിന്‍റെ അര്‍ത്ഥം എന്താണെന്ന് നമുക്ക് നോക്കാം. കേംബ്രിജ് ഇംഗ്ലീഷ് നിഘണ്ടു അനുസരിച്ച്, "പ്രസാദിപ്പിക്കുക" എന്ന പദപ്രയോഗത്തിന്‍റെ അര്‍ത്ഥം "ഒരുവനെ സന്തോഷമുള്ളവനാക്കുക അല്ലെങ്കില്‍ സംതൃപ്തിയുള്ളവനാക്കുക, അഥവാ ഒരുവനു ആനന്ദം നല്‍കുക" എന്നൊക്കെയാണ്. ഹൊ! വിശ്വാസം എന്നത് എത്ര മഹത്വമുള്ള, പ്രാധാന്യമുള്ള ഒരു വിഷയമാണ്. വിശ്വാസം പ്രധാനപ്പെട്ടതാണ് കാരണം നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല എങ്കില്‍ നിങ്ങളില്‍ ദൈവം ഒരിക്കലും സംതൃപ്തന്‍ ആകുകയോ സന്തോഷിക്കയോ ചെയ്യുകയില്ല.
സത്യം എന്തെന്നുവെച്ചാല്‍, "ആത്മവിശ്വാസം" ഇല്ലാതെ, - ദൈവത്തിന്‍റെ വിശ്വാസ്യതയിലുള്ള അചഞ്ചലമായ ആശ്രയം, അവന്‍റെ വചനം, അവന്‍റെ ആലോചന, അവന്‍റെ വാഗ്ദത്തങ്ങള്‍ ഇവയൊന്നും കൂടാതെ ദൈവം നിങ്ങളില്‍ സന്തോഷിക്കയും സംതൃപ്തിപ്പെടുകയും ചെയ്യണമെന്ന് നിങ്ങള്‍ക്ക് എങ്ങനെ പ്രതീക്ഷിക്കാന്‍ സാധിക്കും? നിങ്ങളെ വിശ്വസിക്കയും നിങ്ങളുടെ വാക്കുകള്‍ ഗൌരവത്തോടെ കാണുന്ന ആളുകള്‍ നിങ്ങളുടെ കൂടെയുള്ളപ്പോള്‍ നിങ്ങളുടെ ബന്ധം എത്ര ഫലപ്രദം ആയിരിക്കും എന്നതിനെകുറിച്ച് ചിന്തിക്കുക.
ഒരു മകനോ / മകളോ തങ്ങളുടെ പിതാവിലുള്ള വിശ്വാസം നഷ്ടപ്പെട്ടാല്‍ പിന്നെ അവനെ പ്രസാദിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുമോ? ഒരു ഭാര്യയും ഭര്‍ത്താവും ആണെങ്കിലോ, പരസ്പരമുള്ള വിശ്വാസവും ആശ്രയവും ഇല്ലാതെ അവര്‍ക്ക് തങ്ങളുടെ ഭവനത്തിലും ബന്ധത്തിലും സന്തോഷവും സംതൃപ്തിയും കണ്ടെത്തുവാന്‍ കഴിയുവോ?
മനുഷ്യന്‍റെ പരാജയത്തിനു ശേഷം ശിഥിലമായിപ്പോയ മനുഷ്യന്‍റെ വിവിധ ഭാഗങ്ങളെ കൂട്ടിചേര്‍ത്തു ഒട്ടിക്കുന്ന ഒരു പശയാണ് വിശ്വാസം എന്ന് പറയാം. ദൈവത്തിലേക്കുള്ള സകലത്തിന്‍റെയും വഴിയാണിത്! വളരെ ശ്രദ്ധയോടെ ഇട്ട വിശ്വാസത്തിന്‍റെ അടിസ്ഥാനം കൂടാതെ ഒരു ക്രിസ്തീയ ജീവിതം സാദ്ധ്യമല്ല [എഫെസ്യര്‍ 2:8]. ആത്മാവാകുന്ന ദൈവവുമായുള്ള ബന്ധം പ്രാവര്‍ത്തീകമാകണമെങ്കില്‍ വിശ്വാസം പ്രവര്‍ത്തിക്കുവാന്‍ ഇടയാകേണം. തങ്ങളെ വിശ്വസിക്കയും ഉത്സാഹിപ്പിക്കയും ചെയ്യുന്ന ആളുകളുമായി ഓരോരുത്തരും സന്തോഷത്തോടെ യാത്ര ചെയ്യുവാന്‍ ആഗ്രഹിക്കുന്നതുപോലെ, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ക്ക് മാത്രമേ ദൈവത്തിനുള്ളതെല്ലാം ലഭ്യമാകുകയും കൈവരികയും ചെയ്യുകയുള്ളൂ. വിശ്വാസം കൂടാതെ, നാം ചെയ്യുന്നതൊന്നും ഹൃദയത്തില്‍ നിന്നും പുറത്തുവരികയില്ല! അത് വിശ്വസിപ്പിക്കുവാന്‍ അഥവാ ഒരു നോട്ടത്തിന്‍റെ സേവനമാകാം. എന്നെ വിശ്വസിക്കുക, ഇന്ന് സഭയിലെ ആളുകളുടെ ഇടയില്‍ അങ്ങനെയുള്ളവര്‍ ധാരാളംപേര്‍ ഉണ്ട്.
അതുകൊണ്ട്, നിങ്ങളെ ദൈവത്തിന്‍റെ ഹൃദയത്തിലേക്ക് അടുപ്പിച്ചു അവന്‍റെ രാജ്യത്തില്‍ നിങ്ങള്‍ക്ക് ഒരു സ്ഥലം ഉറപ്പിക്കുന്ന ഒരേഒരു വാതില്‍ ആകുന്നു ഉള്ളത് - അതാണ് വിശ്വാസം! എന്തുകൊണ്ടാണ് അത്? എബ്രായ ലേഖനത്തിന്‍റെ എഴുത്തുക്കാരന്‍ അതിന്‍റെ കാരണത്തെകുറിച്ച് ഇപ്രകാരം പറഞ്ഞിരിക്കുന്നു, "ദൈവത്തിങ്കലേക്കു വരുന്നവന്‍ ദൈവം ഉണ്ട് എന്ന് വിശ്വസിക്കണം". ദൈവത്തെ അന്വേഷിക്കുവാനും അവനെ പിന്തുടരുവാനുമുള്ള നിങ്ങളുടെ ആദ്യത്തെ സമീപനം ആരംഭിക്കേണ്ടത് നിങ്ങള്‍ സമീപിക്കുന്ന വ്യക്തി സത്യമായും ജീവിച്ചിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം നിങ്ങള്‍ അംഗീകരിക്കുന്ന ഇടത്തുനിന്നാണ്. ദൈവം ജീവിക്കുന്നു എന്ന് വിശ്വസിക്കുന്നത് ഇന്ന് വലിയ ഒരു കാര്യമാണ്! അനേക ആളുകള്‍ ദൈവത്തിനു എതിരായി മാറികൊണ്ടിരിക്കുമ്പോള്‍ നാം അവിശ്വാസത്തിന്‍റെ കടലിലേക്ക് കാലെടുത്തുവെക്കുന്നതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.
ഒരു വലിയ ദൈവമനുഷ്യന്‍ ഇത് ഇപ്രകാരം പറഞ്ഞിരിക്കുന്നു: "ഇതാണ് (ദൈവത്തിന്‍റെ അസ്ഥിത്വത്തിലുള്ള വിശ്വാസം) ആരാധനയ്ക്ക് ഒന്നാമതു ആവശ്യമായിരിക്കുന്നത്. തീര്‍ച്ചയായും, നാം അവന്‍റെ (ദൈവത്തിന്‍റെ) അസ്ഥിത്വത്തെ സംശയിക്കുകയാണെങ്കില്‍ അംഗീകരിക്കപ്പെട്ട രീതിയില്‍ നമുക്ക് അവങ്കലേക്ക് വരുവാന്‍ കഴിയുകയില്ല. നാം അവനെ കാണുന്നില്ല, എന്നാല്‍ അവന്‍ ഉണ്ടെന്ന് നാം വിശ്വസിക്കണം (ഇതാണ് സത്യമായ വിശ്വാസം); ദൈവത്തിന്‍റെ കൃത്യമായ ഒരു സ്വരൂപം നമുക്ക് നമ്മുടെ മനസ്സില്‍ രൂപപ്പെടുത്തുവാന്‍ കഴിയുകയില്ല, എന്നാല്‍ ദൈവം ഉണ്ടെന്നുള്ള ബോധ്യത്തെ ഇത് തടയരുത്".

പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, ഞാന്‍ അങ്ങയെ യഥാര്‍ത്ഥമായി പ്രസാദിപ്പിക്കേണ്ടതിനു എന്‍റെ വിശ്വാസത്തെ ശക്തിപ്പെടുത്തേണമേ. കാഴ്ചയാലല്ല, വിശ്വാസത്താല്‍ ഞാന്‍ നടക്കേണ്ടതിനു, അങ്ങയുടെ വാഗ്ദത്തങ്ങളിലും അങ്ങയുടെ സ്നേഹത്തിലും എന്‍റെ വിശ്വാസം ആഴത്തില്‍ വേരൂന്നുവാന്‍ എന്നെ സഹായിക്കേണമേ.യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● കാലത്തിന്റെ ലക്ഷണങ്ങളെ വിവേചിച്ചറിയുക● വേദപുസ്തക അഭിവൃദ്ധിയിലേക്കുള്ള രഹസ്യം
● നിങ്ങളുടെ അനുഭവങ്ങള് വൃഥാവാക്കരുത്
● ദൈവത്തെ അന്വേഷിക്കയും നിങ്ങളുടെ യുദ്ധത്തെ അഭിമുഖീകരിക്കയും ചെയ്യുക
● യൂദയുടെ ജീവിതത്തില് നിന്നുള്ള പാഠങ്ങള് - 1
● ദേഹിയ്ക്കായുള്ള ദൈവത്തിന്‍റെ മരുന്ന്
● ഒഴിവുകഴിവുകള് ഉണ്ടാക്കുകയെന്ന കല
അഭിപ്രായങ്ങള്‍