അനുദിന മന്ന
1
0
119
നിങ്ങളുടെ പ്രതികാരം ദൈവത്തിനു കൊടുക്കുക
Friday, 20th of June 2025
Categories :
പ്രതികാരം (Revenge)
ഈ അടുത്തകാലത്ത് വന്ന വര്‍ത്തമാനപത്രത്തില്‍ തങ്ങളെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന സഹപാഠിയെ വധിച്ച രണ്ടു കൌമാരക്കാരായ ആണ്‍കുട്ടികളെപറ്റി വാര്‍ത്ത ഉണ്ടായിരുന്നു. പ്രതികാരത്തിനു വേണ്ടിയാണ് അവര്‍ അവനെ കൊന്നുക്കളഞ്ഞത്. ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്!
1 ശമുവേല്‍ 25:4-9 വരെയുള്ള ഭാഗത്തുനിന്നും നമുക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നത് ദാവീദ്, വ്യക്തിപരമായി വിലകൊടുത്തുകൊണ്ട്, നാബാലിന്‍റെ ആളുകളേയും കന്നുകാലികളേയും സംരക്ഷിക്കുവാന്‍ ഇടയായി. ദാവീദിന്‍റെയും അവന്‍റെ ആളുകളുടേയും സംരക്ഷണ സാന്നിധ്യം നിമിത്തമാണ് നാബാല്‍ തന്‍റെ ലാഭം വര്‍ദ്ധിച്ചപ്പോള്‍ സുരക്ഷിതമായും ഭയം കൂടാതെയും വസിക്കുവാന്‍ ഇടയായത്. ഈ സമയംവരെ, അതിനു പകരമായി ദാവീദ് ഒന്നുംതന്നെ മടക്കി ചോദിച്ചിട്ടില്ല.
ഒരുദിവസം ദാവീദ് തനിക്കും തന്‍റെ ആളുകള്‍ക്കും വേണ്ടി ചില വസ്തുക്കള്‍ അവനോടു ആവശ്യപ്പെട്ടു. ദാവീദും അവന്‍റെ ആളുകളും അവനും അവന്‍റെ ജനത്തിനും വേണ്ടി ചെയ്തതിനൊക്കെയും നന്ദി കാണിക്കേണ്ടതിനു പകരം, അവന്‍ ദാവീദിനേയും അവന്‍റെ ആളുകളേയും നിന്ദിക്കുവാന്‍ ഇടയായി. ദാവീദ് അതിനെക്കുറിച്ച് കേട്ടപ്പോള്‍, അവനു പ്രയാസമുണ്ടാവുകയും പ്രതികാരം കൊണ്ട് നിറയുകയും ചെയ്തിട്ട് നാബാലിന്‍റെ ഗൃഹത്തിലെ പുരുഷപ്രജകളെ മുഴുവനും കൊന്നുക്കളയുമെന്ന് അവന്‍ ശപഥം ചെയ്തു. (1 ശമുവേല്‍ 25:21,22).
എന്നാല്‍, നാബാലിന്‍റെ ഭാര്യയായിരുന്ന അബീഗയില്‍, പ്രതികാരത്തിനായി പുറപ്പെട്ട ദാവീദിനെയും തന്‍റെ ആളുകളേയും എതിരേറ്റു. ബുദ്ധിമതിയായ സ്ത്രീയായിരുന്ന അബീഗയില്‍ ദാവീദിനോടു ഇങ്ങനെ അപേക്ഷിച്ചു, "മനസ്സ് വിഷമിച്ച് പ്രതികാരത്തിനായി പുറപ്പെടരുതേ. ഇതുവരേയും അങ്ങയുടെ യുദ്ധങ്ങള്‍ എല്ലാം ചെയ്തത് യഹോവയായിരുന്നു അതുകൊണ്ട് ഇതിലും ദൈവം തന്നെ നിനയ്ക്കായി പോരാടട്ടെ". (1 ശമുവേല്‍ 25:24-31, രത്നച്ചുരുക്കം).
ദാവീദ് ജ്ഞാനത്തോടെ അബീഗയിലിന്‍റെ വാക്കുകള്‍ അനുസരിക്കയും, പിന്മാറുകയും ചെയ്തു, മാത്രമല്ല ആ വിഷയത്തെ ദൈവകരങ്ങളില്‍ കൊടുത്തു. പിന്നീട്, അവള്‍ ചെയ്ത കാര്യം അബീഗയില്‍ നാബാലിനോട് പറഞ്ഞപ്പോള്‍, അവന്‍റെ ഭാര്യ അവനോടു വിവരം അറിയിച്ചപ്പോൾ "അവന്‍റെ ഹൃദയം അവന്‍റെ ഉള്ളിൽ നിർജീവമായി അവൻ കല്ലിച്ചുപോയി. പത്തുദിവസം കഴിഞ്ഞശേഷം യഹോവ നാബാലിനെ ദണ്ഡിപ്പിച്ചു, അവൻ മരിച്ചുപോയി". (1 ശമുവേല്‍ 25:37,38). ദാവീദിനു വേണ്ടി ദൈവം പ്രതികാരം ചെയ്യുവാന്‍ ഇടയായി.
ദൈവത്തിനു മുഖപക്ഷമില്ല. (അപ്പൊ.പ്രവൃ 10:34). ദൈവം പക്ഷപാതം ചെയ്യുന്ന ദൈവമല്ല. (റോമര്‍ 12:11). ദൈവം ദാവീദിനുവേണ്ടി ചെയ്തത്, എനിക്കും നിങ്ങള്‍ക്കും വേണ്ടി ചെയ്യുവാന്‍ ദൈവത്തിനു സാധിക്കും.
ആരെങ്കിലും നമ്മെ ഉപദ്രവിക്കുമ്പോള്‍ തിരിച്ചു പ്രതികാരം ചെയ്യുവാനുള്ള സഹജവാസന ഉണ്ടാകുന്ന സമയങ്ങളുണ്ട്. പ്രതികാരം സ്വാഭാവീകമായി നമ്മിലേക്ക് വരുന്നു. "മോശമായതിനെ തകര്‍ക്കുക" എന്നതിനുള്ള അന്തമില്ലാത്ത പ്രചോദനം ചലച്ചിത്രങ്ങളും ഗയിമിംഗ് ആപ്പുകളും നമുക്ക് നല്‍കുന്നുണ്ട്. നമ്മുടെ ശത്രുക്കള്‍ "നീതിയോടെ ശിക്ഷിക്കപ്പെടുമ്പോള്‍" അഥവാ "എടുത്തുമാറ്റപ്പെടുമ്പോള്‍' നമുക്ക് ജയമുണ്ടെന്നു നമ്മുടെ വീണുപോയ പ്രകൃതം നമ്മോടു പറയും.
എന്നാല്‍, അത്ഭുതകരമായ ചിലത് ചെയ്യുവാന്‍ വേണ്ടി ദൈവം തന്‍റെ ജനത്തോടു കല്‍പ്പിക്കുന്നു. "പ്രിയമുള്ളവരേ, നിങ്ങൾതന്നെ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന് ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളത്; ഞാൻ പകരം ചെയ്യും എന്നു കർത്താവ് അരുളിച്ചെയ്യുന്നു". (റോമര്‍ 12:19). ആരെങ്കിലും നമ്മോടു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, കാര്യങ്ങള്‍ ക്രമപ്പെടുത്തുവാന്‍ നമുക്ക് ദൈവത്തിങ്കല്‍ ആശ്രയിക്കാം.
ഇപ്പോള്‍, നമുക്ക് നമ്മെത്തന്നെയോ, നമ്മുടെ പ്രശസ്തിയെയോ, ശാരീരികവും സാമ്പത്തീകവുമായ സുരക്ഷയേയോ പ്രതിരോധിക്കുവാന്‍ കഴിയുകയില്ല എന്നതല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. കുറ്റങ്ങളെ സംബന്ധിച്ച് നിയമപരമായി അധികാരികളെ അറിയിക്കുവാന്‍ കഴിയുകയില്ല എന്നും ഇതിനു അര്‍ത്ഥമില്ല. ഇതെല്ലാം അനുവദനീയമാണ്.
വേദപുസ്തകം അര്‍ത്ഥമാക്കുന്നത് മുറിവിന്‍റെയും, കോപത്തിന്‍റെയും വികാരത്താല്‍ മറ്റുള്ളവരെ ആക്രമിക്കുവാനും നശിപ്പിക്കുവാനും നമുക്ക് കഴിയുകയില്ല എന്നാണ്. ഒടുവില്‍ ദൈവം സകല കാര്യങ്ങളും ക്രമപ്പെടുത്തും. യേശു ക്രൂശില്‍ ആയിരുന്നപ്പോള്‍, "തന്നെ (ക്രിസ്തു) ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ (പിതാവാം ദൈവം) കാര്യം ഭരമേല്പിക്കയത്രേ ചെയ്തത്". (1 പത്രോസ് 2:23).
Bible Reading: Job 24-29
പ്രാര്‍ത്ഥന
1. പിതാവേ, പ്രതികാരത്തിന്‍റെ ചിന്തകളെ രഹസ്യമായി സൂക്ഷിച്ചതിനു എന്നോട് ക്ഷമിക്കേണമേ. "നിങ്ങൾതന്നെ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന് ഇടംകൊടുപ്പിൻ" എന്നു പറഞ്ഞിരിക്കുന്ന അങ്ങയുടെ വചനത്തില്‍ ആശ്രയിക്കുവാന്‍ എന്നെ സഹായിക്കേണമേ.
2. കര്‍ത്താവായ യേശുവേ, അങ്ങ് സമാധാന പ്രഭുവാകുന്നു. അങ്ങയുടെ സമാധാനം എന്‍റെ ഹൃദയത്തിലും എന്‍റെ ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും വാഴുവാന്‍ ഇടയാകട്ടെ. ആമേന്‍.
Join our WhatsApp Channel

Most Read
● ഈ ഒരു കാര്യം ചെയ്യുക● നിങ്ങളുടെ ആശ്വാസ മേഖലയില്നിന്ന് പുറത്തുവരിക
● ശുദ്ധീകരണം വ്യക്തമായി വിശദീകരിക്കുന്നു
● ദൈവത്തിന്റെ കണ്ണാടി
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 4
● ആരാധനയാകുന്ന സുഗന്ധം
● ഉത്പ്രാപണം (യേശുവിന്റെ മടങ്ങിവരവ്) എപ്പോള് സംഭവിക്കും?
അഭിപ്രായങ്ങള്‍