english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. യേശു കുടിച്ച വീഞ്ഞ്
അനുദിന മന്ന

യേശു കുടിച്ച വീഞ്ഞ്

Saturday, 16th of November 2024
1 0 196
തലയോടിടം എന്നർഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്ത് എത്തിയപ്പോൾ അവനു കയ്പു കലക്കിയ വീഞ്ഞു കുടിപ്പാൻ കൊടുത്തു; അതു രുചിനോക്കിയാറെ അവനു കുടിപ്പാൻ മനസ്സായില്ല. (മത്തായി 27:33-34).

അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞൊരു പാത്രം വച്ചിട്ടുണ്ടായിരുന്നു; അവർ ഒരു സ്പോങ്ങ് പുളിച്ച വീഞ്ഞു നിറച്ച് ഈസോപ്പു തണ്ടിന്മേൽ ആക്കി അവന്‍റെ വായോട് അടുപ്പിച്ചു. യേശു പുളിച്ച വീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായിച്ച് ആത്മാവിനെ ഏല്പിച്ചുകൊടുത്തു. (യോഹന്നാന്‍ 19:29-30).

കര്‍ത്താവായ യേശുക്രിസ്തുവിനു താന്‍ കുരിശില്‍ ആയിരുന്നപ്പോള്‍ 'രണ്ടു' പ്രാവശ്യം വീഞ്ഞു നല്‍കിയതായി മുകളില്‍ പറഞ്ഞിരിക്കുന്ന വേദഭാഗങ്ങളില്‍ നിന്നും നിങ്ങള്‍ക്ക്‌ വ്യക്തമായി കാണുവാന്‍ സാധിക്കും. ആദ്യത്തേത് അവന്‍ നിരസിച്ചു എന്നാല്‍ രണ്ടാമത്തേത് അവന്‍ കുടിച്ചു. എന്തുകൊണ്ടാണത്?

ആദ്യത്തെ പ്രാവശ്യം യേശുവിനു വീഞ്ഞു നല്‍കിയപ്പോള്‍ അതില്‍ കണ്ടിവെണ്ണ കലര്‍ത്തിയിരുന്നു (കുന്തിരിക്കം - മര്‍ക്കൊസ് 15:23) അത് യേശു സ്വീകരിച്ചില്ല.

പഴയ ഒരു പാരമ്പര്യം അനുസരിച്ച്, യെരുശലേമിലെ ആദരണീയരായ സ്ത്രീകള്‍ മരണത്തിനു വിധിക്കപ്പെട്ടവര്‍ക്ക് അവരുടെ അസഹനീയമായ വേദന കുറയ്ക്കുന്നതിന് മയക്കുമരുന്ന് പോലത്തെ ഒരു പാനീയം നല്‍കിയിരുന്നു. കര്‍ത്താവായ യേശു ഗൊല്ഗോഥായില്‍ എത്തിയപ്പോള്‍, കണ്ടിവെണ്ണ കലര്‍ത്തിയ വീഞ്ഞു അവനു കുടിപ്പാന്‍ കൊടുത്തു, എന്നാല്‍ അവന്‍ അത് നിരസിച്ചു.

ആദ്യത്തെ വീഞ്ഞു ഒരു പരിധിവരെ വേദന കുറയ്ക്കുന്നതിനുള്ള വാഗ്ദാനത്തെ പ്രതിനിധാനം ചെയ്യുന്നു. കര്‍ത്താവായ യേശു അത് നിരാകരിച്ചിട്ട് "തനിക്കുവേണ്ടി നിയോഗിക്കപ്പെട്ട വേദന പൂര്‍ണ്ണ ബോധത്തോടുകൂടെ തന്നെ സഹിക്കുവാന്‍ തീരുമാനിച്ചു."

വേദന കുറയ്ക്കുന്നതിനുള്ള വസ്തു കലര്‍ത്തിയ ഈ ആദ്യത്തെ വീഞ്ഞു രാജാവായ ദാവീദ് നല്‍കിയ ഒരു പ്രവചനത്തിന്‍റെ നിവൃത്തിയാണ്. വേദനനിറഞ്ഞ ഒരു പരിശോധനയുടെ ആഴങ്ങളില്‍ കൂടി കടന്നുപോയപ്പോള്‍, തന്‍റെ ദാഹം ശമിപ്പിക്കുവാന്‍ അവന്‍റെ ശത്രുക്കള്‍ കയ്പ്പുള്ളത് മാത്രമാണ് തനിക്ക് നല്‍കിയതെന്ന് ദാവീദ് നിലവിളിക്കുന്നു. (സങ്കീര്‍ത്തനം 69:16-21).

വേദപുസ്തക പണ്ഡിതന്മാര്‍ ഇങ്ങനെയും അഭിപ്രായപ്പെടുന്നു പെട്ടെന്നുണ്ടാക്കുന്ന പുളിച്ച വീഞ്ഞു പഴയനിയമത്തില്‍ ഉന്മേഷം നല്‍കുന്ന പാനീയമായി പരാമര്‍ശിച്ചിരിക്കുന്നു (സംഖ്യാപുസ്തകം 6:13; രൂത്ത് 2:14). ഗ്രീക്ക്, റോമാ എഴുത്തുകളിലും, തൊഴിലാളികളും പടയാളികളും കൂടുതല്‍ ഉപയോഗിച്ചിരുന്ന പാനീയമിതായിരുന്നു എന്ന് കാണുന്നു കാരണം വെള്ളത്തേക്കാള്‍ അധികം ഫലപ്രദമായി ഇത് ദാഹം ശമിപ്പിച്ചിരുന്നു മാത്രമല്ല ഇത് ചെലവ് കുറഞ്ഞതുമായിരുന്നു.

രണ്ടാമത്തെ പ്രാവശ്യം യേശുവിനു വീഞ്ഞു കൊടുത്തത് സാധിക്കുന്നിടത്തോളം സമയം യേശുവിനെ ബോധത്തോടെ നിര്‍ത്തണമെന്ന ലക്ഷ്യത്തോടെയായിരുന്നു.

വിധിക്കപ്പെട്ട മറ്റ് കുറ്റവാളികള്‍ ആദ്യത്തെ വീഞ്ഞു എടുക്കുമായിരുന്നു (അവരുടെ വേദന കുറയ്ക്കുന്നതിന്) രണ്ടാമത്തേത് നിരസിക്കയും ചെയ്യുമായിരുന്നു (ഭയങ്കരമായ അവരുടെ വേദന വലിച്ചുനീട്ടാതിരിക്കാന്‍). എന്നാല്‍ നമ്മുടെ വീണ്ടെടുപ്പ് ഉറപ്പുവരുത്തുവാന്‍ യേശു യാതൊരു കുറുക്കുവഴിയും ഉപയോഗിച്ചില്ല.

കുരിശില്‍, തന്‍റെ പിതാവിന്‍റെ സ്നേഹമാകുന്ന പാനപാത്രത്തില്‍ നിന്നും നാം കുടിക്കേണ്ടതിന്, കര്‍ത്താവായ യേശു പിതാവിന്‍റെ ക്രോധത്തിന്‍റെ പാനപാത്രം കുടിച്ചു, കുഞ്ഞാടിന്‍റെ കല്ല്യാണസദ്യയില്‍ അവനോടുകൂടെ പങ്കുചേരുക, നമ്മെ രക്ഷിക്കുന്നതില്‍ ഒരു കുറുക്കുവഴിയും ഉപയോഗിക്കാത്തവന്‍റെ മഹത്വകരമായ സന്നിധിയില്‍ വീണ്ടെടുക്കപ്പെട്ടവരായി എന്നെന്നേക്കും ജീവിക്കുക.

പ്രാര്‍ത്ഥന
കര്‍ത്താവായ യേശുവേ, കുരിശില്‍ എനിക്കുവേണ്ടി അവിടുന്ന് സഹിച്ച കഷ്ടതകള്‍ക്കും വേദനകള്‍ക്കുമായി അങ്ങേക്ക് നന്ദി പറയുന്നു. ഞാന്‍ ഇപ്പോള്‍ കടന്നുപോകുന്നതിനെ അങ്ങേയ്ക്ക് നന്നായി മനസ്സിലാകുന്നുണ്ട്. എന്നേയും എന്‍റെ കുടുംബാംഗങ്ങളെയും ശക്തീകരിക്കേണമേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● ദിവസം 20:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● നിങ്ങള്‍ പ്രാര്‍ത്ഥിക്കുക, അവന്‍ കേള്‍ക്കും
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #18
● സമാധാനം നമ്മുടെ അവകാശമാണ്
● നിങ്ങളുടെ മനസ്സിനു ശിക്ഷണം നല്‍കുക
● നമ്മുടെ പിന്നിലുള്ള പാലങ്ങളെ ചാമ്പലാക്കുക
● അഗ്നി ഇറങ്ങണം
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ