അനുദിന മന്ന
വിത്തിന്‍റെ ശക്തി - 2
Friday, 17th of May 2024
1
0
642
Categories :
വിത്തിന്‍റെ ശക്തി (The Power of the Seed)
'വിത്തിന്‍റെ ശക്തി' എന്ന നമ്മുടെ പഠന പരമ്പര നാം തുടരുമ്പോള്‍, ഇന്ന്, വ്യത്യസ്ത വിത്തുകളെകുറിച്ചാണ് നാം നോക്കുന്നത് :
3. സാമര്‍ത്ഥ്യങ്ങളും കഴിവുകളും
ഓരോ പുരുഷനിലും സ്ത്രീയിലും ദൈവം സാമര്‍ത്ഥ്യങ്ങളും പ്രെത്യേക കഴിവുകളും നിക്ഷേപിച്ചിട്ടുണ്ട്, അതിനെയും "വിത്ത്" എന്ന് വിളിക്കാവുന്നതാണ്. നിങ്ങളില്‍ ചിലര്‍ വളരെ നന്നായി ആശയവിനിമയം നടത്തുന്നവര്‍ ആയിരിക്കാം, നിങ്ങളില്‍ ചിലര്‍ നന്നായി എഴുതുന്നവര്‍ ആയിരിക്കാം, അങ്ങനെ പലതും.
ദൈവം ഓരോരുത്തരിലും ഈ സാമര്‍ത്ഥ്യം വെച്ചിരിക്കുന്നത് ലോകത്തിന്‍റെ നന്മയ്ക്ക് വേണ്ടിയാണ്. ദൈവം നിങ്ങളുടെ അകത്തു എന്താണ് വെച്ചിരിക്കുന്നത് എന്നതിന്‍റെ ഒരു അന്വേഷണം നടത്തേണ്ട സമയമാണ് ഇപ്പോള്‍. "ഞാന്‍ ആരുമല്ല; എനിക്ക് ഒന്നുമില്ല" ഇങ്ങനെ പറയരുത്. ഇത് കേള്‍ക്കുവാന്‍ നല്ലതും ലളിതവും ആകാം, എന്നാല്‍ ദൈവം നിങ്ങള്‍ക്കുള്ളില്‍ കഴിവുകളും സാമര്‍ത്ഥ്യങ്ങളും വെച്ചിട്ടുണ്ട് എന്നുള്ളതാണ് സത്യം. ഞാനും നിങ്ങളും ഓരോ ദിവസവും പ്രാര്‍ത്ഥിക്കേണ്ടത് ആവശ്യമാണ്, "കര്‍ത്താവേ, അങ്ങ് എന്‍റെ ഉള്ളില്‍ വെച്ചിരിക്കുന്ന വിത്തിനെ (കഴിവുകളും താലന്തുകളും) കണ്ടെത്തുവാനും മനസ്സിലാക്കുവാനും എന്‍റെ കണ്ണുകളെ തുറക്കേണമേ. യേശുവിന്‍റെ നാമത്തില്‍."
ഒരു വലിയ പ്രശ്നം എന്തെന്നാല്‍ നാം എപ്പോഴും മറ്റു ജനങ്ങളുടെ വിത്തുകളെ നോക്കുകയും അവരുടെ വിത്തുകള്‍ നമ്മുടേതായി തീരണമെന്നു പ്രതീക്ഷിക്കയും ആഗ്രഹിക്കയും ചെയ്യുന്നു. ഓരോരുത്തര്‍ക്കും എന്ത് കൊടുക്കണമെന്നു ദൈവത്തിനു അറിയാം. മറ്റുള്ളവര്‍ക്കു ദൈവം കൊടുത്തിരിക്കുന്ന വിത്തുകളെ കുറിച്ച് നാം അസൂയാലുക്കളും അരക്ഷിതത്വം ഉള്ളവരും ആണെങ്കില്‍, നമ്മുടെ വിത്തുകള്‍ ഉപയോഗയോഗ്യമല്ലാതെ അഥവാ ഉപയോഗ്യശൂന്യമായി അവശേഷിക്കും.
ഒരു താലന്ത് ലഭിച്ച മനുഷ്യന്‍ ഒരുപക്ഷേ മറ്റുള്ളവര്‍ക്ക് തന്നെക്കാള്‍ കൂടുതല്‍ താലന്ത് ലഭിച്ചു എന്ന യാഥാര്‍ത്ഥ്യത്തെകുറിച്ച് അരക്ഷിതത്വം ഉള്ളവനായി തീര്‍ന്നിരിക്കാം. എന്നാല്‍ സത്യം എന്തെന്നാല്‍ ദൈവം അവനു നല്‍കിയ താലന്ത് അവന്‍ ഉപയോഗിക്കയും വര്‍ദ്ധിപ്പിക്കയും ചെയ്തിരുന്നുവെങ്കില്‍, അവന്‍റെ യജമാനന്‍ അവനെ "നല്ലവനും വിശ്വസ്തനുമായ ദാസനെ" എന്നു വിളിക്കുമായിരുന്നു. (മത്തായി 25:14-30).
യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രവചിക്കുന്നു, "നിങ്ങള്‍ ഒരുപക്ഷേ ഒരു ഗ്രാമത്തില്‍ ആയിരിക്കാം, പ്രസിദ്ധമല്ലാത്ത സ്ഥലത്ത് ആയിരിക്കാം, എന്നാല്‍ ദൈവം നിങ്ങളുടെ അകത്തു നിക്ഷേപിച്ചിരിക്കുന്ന വിത്തുകള്‍ നിമിത്തം, നിങ്ങള്‍ വലിയ പുരുഷന്മാരുടേയും സ്ത്രീകളുടേയും മുമ്പാകെ നില്‍ക്കും. ജനം യേശുവിനെ നോക്കുകയും അവന്‍ നസറെത്തില്‍ (അപ്രസിദ്ധമായ ഒരു സ്ഥലം) നിന്നുമാണ് വരുന്നത് എന്ന സത്യം അറികയും ചെയ്തപ്പോള്‍, അവര്‍ പറഞ്ഞു, "നസറെത്തില്‍ നിന്നും വല്ല നന്മയും വരുമോ?" (യോഹന്നാന്‍ 1:46) അവര്‍ എത്ര തെറ്റ് ആയിരുന്നു?
"മനുഷ്യന്‍ വയ്ക്കുന്ന കാഴ്ചയാല്‍ അവനു പ്രവേശനം കിട്ടും; അവന്‍ മഹാന്മാരുടെ സന്നിധിയില്‍ ചെല്ലുവാന്‍ ഇടയാകും." (സദൃശ്യവാക്യങ്ങള്‍ 18:16).
ആ സ്ഥലത്ത്, ആ തലം നിറഞ്ഞിരിക്കുക ആകാം, എന്നാല്‍ നിങ്ങളുടെ കഴിവുകള്‍ നിമിത്തം, ദൈവം നിങ്ങളുടെ ഉള്ളില്‍ നിക്ഷേപിച്ചിരിക്കുന്ന സാമര്‍ത്ഥ്യം കാരണം, നിങ്ങള്‍ക്കുവേണ്ടി അവിടെ ഇടം സൃഷ്ടിക്കപ്പെടുവാന്‍ ഇടയാകും.
ഇപ്പോള്‍ നിലവില്‍ ഈ ഭൂമിയില്‍ 7.5 ബില്ല്യണ്‍ ജനങ്ങള്‍ ഉണ്ട്, എന്നാല്‍ എല്ലാവരും പ്രത്യേകതയുള്ളവരും, അതുല്യമായവരും, യാഥാര്‍ത്ഥ്യരുമാണ്. നമ്മുടെ സാമര്‍ത്ഥ്യവും കഴിവുകളും ലോകത്തിനുള്ള ദൈവത്തിന്‍റെ ദാനമാണ്.
ഈ ഭൂമിയിലെ നമ്മുടെ നിയോഗം പൂര്‍ത്തീകരിക്കുവാന്‍ വേണ്ടി ദൈവം നമ്മുടെ ഓരോരുത്തരുടേയും ഉള്ളില്‍ നിക്ഷേപിച്ചിരിക്കുന്ന മഹത്വമേറിയ വിത്തുകളാണ് നമ്മുടെ സാമര്‍ത്ഥ്യങ്ങളും കഴിവുകളും.
നിങ്ങളുടെ മാത്രം സ്വപ്‌നങ്ങള്‍ മറ്റുള്ളവരുടെ ഹൃദയങ്ങളില്‍ നിങ്ങള്‍ വിതയ്ക്കുന്ന പ്രെത്യേക വിത്താണ് എന്നുള്ള കാര്യം എപ്പോഴും ഓര്‍മ്മിക്കുക. നിങ്ങളുടെ സ്വപ്നമാകുന്ന വിത്തിനെ മറ്റുള്ളവരുമായി പങ്കുവെക്കുമ്പോള്‍, ചില സമയങ്ങളില്‍, അവര്‍ ആവേശം കൊള്ളുകയും പ്രചോദിതര്‍ ആകുകയും ചെയ്യുന്നു. നിങ്ങളുടെ ദര്‍ശനത്തെ പിന്തുണക്കുവാന്‍ ദൈവം അയച്ചിരിക്കുന്ന ആളുകള്‍ ഉണ്ട്. ചിലര്‍ കേള്‍ക്കുവാന്‍ പോലും തയ്യാറാവുകയില്ല, ചിലര്‍ നിങ്ങളെ തള്ളിപറയുകയും ചെയ്യും. വളരെ വിരളമായി, ഈ ആളുകള്‍ നിങ്ങള്‍ക്ക് ഏറ്റവും അടുത്ത ആളുകളും ആയിരിക്കും.
അങ്ങനെയുള്ള തിരസ്കരണം നിങ്ങള്‍ അനുഭവിക്കുകയാണെങ്കില്‍, നിങ്ങള്‍ ഒരു കൂടിനകത്തേക്ക് പിന്‍വലിയരുത്. നിങ്ങളുടെ സ്വപ്നങ്ങളെ കുഴിച്ചു മൂടരുത്. ബുദ്ധിയുള്ള ഒരു കൃഷിക്കാരന് അറിയാം അവന്‍ വിത്ത് വിതയ്ക്കുന്നതിനു മുന്‍പ് നിലം നന്നായി ഒരുക്കേണ്ടത് ആവശ്യമാണെന്ന്. അതുപോലെതന്നെ, നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളുടെ മനസ്സിനും ഹൃദയത്തിനും ഒരുപോലെ ഒരുക്കം ആവശ്യമാണ്. ക്ഷമയുള്ളവര്‍ ആകുക.
യോസേഫ് അവന്‍റെ സ്വപ്നം തന്‍റെ സഹോദരന്മാരുമായി പങ്കുവെക്കുകയുണ്ടായി, അതിനാല്‍ അവര്‍ അവനെ വെറുക്കുവാന്‍ ഇടയായി (ഉല്‍പത്തി 37:8). ചില ആളുകള്‍ക്ക് നിങ്ങള്‍ അവര്‍ക്ക് മുമ്പേ പോകുന്നു എന്ന യാഥാര്‍ത്ഥ്യം ഇഷ്ടമില്ലായിരിക്കാം, നിങ്ങള്‍ മികവുള്ളവരായി തീരുന്നു എന്ന കാര്യം അവര്‍ ഒരുപക്ഷേ കേള്‍ക്കുവാന്‍പോലും ആഗ്രഹിക്കുന്നതല്ല. നിങ്ങള്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്ന ആരെയെങ്കിലും കണ്ടെത്തുകയാണെങ്കില്‍, നിങ്ങള്‍ പോയി അവരുമായി പങ്കുവെക്കുക എന്നാല്‍ നിങ്ങളുടെ മുന്‍പില്‍ വരുന്ന എല്ലാവരോടും നിങ്ങളുടെ സ്വപ്‌നങ്ങള്‍ ഒരിക്കലും പങ്കുവെക്കരുത്.
4. സാമ്പത്തീകവും ഭൗതീകവുമായ വിത്തുകള്‍
നമ്മുടെ സമ്പത്തുകളും ഭൌതീക നന്മകളും ദൈവം നമ്മെ ഭരമേല്‍പ്പിച്ചിരിക്കുന്ന "വിത്തുകള്‍" ആകുന്നു. നമുക്ക് നമ്മുടെ സമൃദ്ധിയില്‍ നിന്നും, നമ്മുടെ അനുസരണത്തില്‍ നിന്നും, ത്യാഗത്തില്‍ നിന്നും കൊടുക്കുവാന്‍ സാധിക്കും. ദൈവരാജ്യത്തിന്‍റെ പ്രവര്‍ത്തനത്തിനു നാം എത്ര കൊടുക്കുന്നു എന്ന് പരിഗണിക്കാതെ - അത് 10/- രൂപയാണെങ്കിലും അല്ലെങ്കില്‍ 10,000/- രൂപയാണെങ്കിലും - ലൂക്കോസ് 21:1-4 വരെ കര്‍ത്താവായ യേശു നമ്മോടു വ്യക്തമായി പറഞ്ഞിരിക്കുന്നു, ത്യാഗപരമായി രണ്ടു കാശ് കൊടുത്ത ആ വിധവയില്‍ അവന്‍ വളരെ പ്രസാദിച്ചിരിക്കുന്നുവെന്ന് - കാരണം അവള്‍ക്ക് അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വിത്ത് ഫലങ്ങളിലും മരങ്ങളിലും മാത്രമായി പരിമിതപ്പെടുന്നതല്ല. വിത്ത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനെകുറിച്ച് മരങ്ങളും ഫലങ്ങളും ഒരു നല്ല അറിവ് നമുക്ക് നല്‍കുന്നു.
വര്‍ദ്ധനവിനായി വിതയ്ക്കപ്പെടേണ്ട ഒരു വിത്തായി പണത്തെ നാം കാണുവാന്‍ തുടങ്ങാത്തിടത്തോളം കാലം, അത്ഭുതകരമായ ലഭ്യത അനേകര്‍ക്കും ഒരു മര്‍മ്മമായി അവശേഷിക്കും. ദൈവമനുഷ്യനായ കെന്നത്ത് ഇ. ഹാഗിന്‍ പറഞ്ഞു, സാമ്പത്തീക കാര്യത്തിന് ദൈവത്തില്‍ വിശ്വസിക്കുന്നതിനേക്കാള്‍ ഒരു ക്രിസ്ത്യാനിക്ക് ബുദ്ധിമുട്ടേറിയ വിശാസത്തിന്‍റെ വേറെ ഒരു തലവും ഉണ്ടായിരിക്കുകയില്ല. അദ്ദേഹം വീണ്ടും പറയുകയുണ്ടായി, ഒരു ക്രിസ്ത്യാനി ദൈവരാജ്യത്തില്‍ സാമ്പത്തീക വിത്തുകള്‍ വിതക്കുവാന്‍ പഠിക്കുമ്പോള്‍ അല്ലെങ്കില്‍ ഒരു സാമ്പത്തീകമായ മുന്നേറ്റത്തിനായി ദൈവത്തില്‍ വിശ്വസിച്ചുകൊണ്ടു ആവശ്യത്തില്‍ ഇരിക്കുന്ന ഒരു വ്യക്തിയെ സഹായിക്കുമ്പോള്‍, പെട്ടെന്ന് ഇതെല്ലാം വളരെ എളുപ്പമായി തീരുന്നു.
ആ വിധവ അവളുടെ സാമ്പത്തീക വിത്ത് കൊടുത്തുകഴിഞ്ഞപ്പോള്‍, വചനം പറയുന്നു ദൈവത്തിന്‍റെ കണ്ണുകള്‍ (സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഉള്ളത് സകലവും സൃഷ്ടിച്ചവന്‍ - കൊലോസ്യര്‍ 1:16) അവളുടെമേല്‍ പതിഞ്ഞു. സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും കര്‍ത്താവിന്‍റെ ശ്രദ്ധ അവളുടെ ആ വിത്ത് ആകര്‍ഷിക്കുവാന്‍ ഇടയായി. അതാണ് ഒരു വിത്തിന്‍റെ ശക്തി.

ഏറ്റുപറച്ചില്‍
പിതാവേ, അങ്ങ് എന്നില്‍ വെച്ചിരിക്കുന്ന സാമര്‍ത്ഥ്യങ്ങള്‍ക്കും കഴിവുകള്‍ക്കുമായി ഞാന്‍ അങ്ങേക്ക് നന്ദി പറയുന്നു. എന്‍റെ പണം ഒരു വിത്താണ്. ഞാന്‍ അത് വിതക്കുമ്പോള്‍ വലിയ സാമ്പത്തീക മുന്നേറ്റങ്ങള്‍ എനിക്ക് കാണുവാന്‍ സാധിക്കും. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ജയാളിയെക്കാള് ജയാളി● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - I
● അനുദിനവും യേശു കണ്ടുമുട്ടിയിരുന്ന അഞ്ചു തരത്തിലുള്ള ആളുകള്‍ #3
● നിങ്ങള്‍ പ്രാര്ത്ഥിക്കുക, അവന്‍ കേള്ക്കും
● അത്യധികമായി വളരുന്ന വിശ്വാസം
● ആ കള്ളങ്ങളെ പുറത്തുകൊണ്ടുവരിക
● കുടുംബത്തോടൊപ്പം പ്രയോജനമുള്ള സമയം
അഭിപ്രായങ്ങള്‍