അനുദിന മന്ന
കര്‍ത്താവേ, വ്യതിചലനങ്ങളില്‍ നിന്നും എന്നെ വിടുവിക്കേണമേ
Friday, 15th of March 2024
1
0
682
Categories :
വ്യതിചലനം (Distraction)
ഞാന്‍ ഇതു നിങ്ങള്‍ക്കു കുടുക്കിടുവാനല്ല, യോഗ്യത വിചാരിച്ചും നിങ്ങള്‍ ചാപല്യം കൂടാതെ കര്‍ത്താവിങ്കല്‍ സ്ഥിരമായി വസിക്കേണ്ടതിനും നിങ്ങളുടെ ഉപകാരത്തിനായിട്ടത്രേ പറയുന്നത്. (1 കൊരിന്ത്യര്‍ 7:35)
ഇന്ന് നാം ജീവിക്കുന്നത് പണ്ടുണ്ടാകാത്ത നിലയില്‍ വ്യതിചലനങ്ങള്‍ ഉണ്ടായികൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ്. അനേകര്‍ വളരെ പ്രാര്‍ത്ഥനയോടും ദൈവവചന ധ്യാനത്തോടുംകൂടെ തങ്ങളുടെ ദിവസം ആരംഭിച്ചിരുന്ന നാളുകള്‍ കഴിഞ്ഞുപോയി. ഇന്ന് കൂടുതല്‍ ആളുകളും അവരുടെ ദിവസം തുടങ്ങുന്നത് ഇ മെയിലുകളും സാമൂഹീക മാധ്യമങ്ങളിലെ അറിയിപ്പുകളും പരിശോധിച്ചു കൊണ്ടാണ്.
ഞങ്ങളുടെ ക്യാമറകള്‍ ചുറ്റുപാടും ഉപയോഗിക്കപ്പെടുമ്പോള്‍, എന്‍റെ മീഡിയ സംഘത്തില്‍ ഉള്ളവര്‍ പലപ്പോഴും എന്നോടു പറഞ്ഞിട്ടുണ്ട് ആരാധനാ സമയങ്ങളില്‍ പോലും ചിലര്‍ സന്ദേശങ്ങള്‍ അയക്കുന്നത് അവര്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന്. മീഡിയയിലെ ഒരംഗം ഒരിക്കല്‍ എന്നോടു പറഞ്ഞു ഞങ്ങളുടെ ഒരു ഇടദിവസത്തെ യോഗത്തില്‍ ഒരു സ്ത്രീ കൈകള്‍ ഉയര്‍ത്തി പാട്ടുപാടി ആരാധിക്കുമ്പോള്‍ തന്നെ ഒരു കൈകൊണ്ടു അവള്‍ സന്ദേശം അയക്കുന്നത് അവന്‍ കാണുവാന്‍ ഇടയായെന്ന്. ഇത് തമാശയായി തോന്നുമായിരിക്കാം എന്നാല്‍ ചാപല്യങ്ങള്‍ക്ക് അടിമകളാകുന്ന ഒരു തലമുറയായി നാം വേഗത്തില്‍ മാറികൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം.
പറയപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധിക്കുവാനുള്ള നമ്മുടെ കഴിവിനെ വ്യതിചലനങ്ങള്‍ കേടുവരുത്തികൊണ്ടിരിക്കയാണ്. ഇത് ആത്മീകവും ശാരീരികവുമായ നമ്മുടെ ബന്ധങ്ങളുടെ ഗുണങ്ങളെ ബാധിച്ചുകൊണ്ടിരിക്കയാണ്. കേന്ദ്രീകൃതമായി ചിന്തിക്കുവാനുള്ള കഴിവിനേയും അത് തളര്‍ത്തികൊണ്ടിരിക്കുന്നു.
ചാപല്യം കാരണം അനേകര്‍ക്ക് നിശബ്ദമായിരിക്കാനും, പ്രാര്‍ത്ഥിക്കാനും, ധ്യാനിക്കാനും അസാധ്യമായി തോന്നുന്നു. അതിന്‍റെ അര്‍ത്ഥം ഇത് ഒരു ആത്മീക അപകടമാണ്, മാത്രമല്ല ദൈവത്തിങ്കല്‍ നിന്നും വിടുതല്‍ നമുക്ക് ആവശ്യമായ ഒരു ദുഷ്ടതയാണിത്.
വ്യതിചലനത്തെ എങ്ങനെ നിര്‍വചിക്കുവാന്‍ സാധിക്കും?
വ്യതിചലനത്തിനുള്ള എന്‍റെ നിര്‍വചനം ഇതാണ്, പ്രധാനപ്പെട്ട ശ്രേഷ്ഠമായ ഒരു കാര്യത്തില്‍ നിന്നും അപ്രധാനമായ ചെറിയ ഒരു കാര്യത്തിലേക്ക് നമ്മുടെ ശ്രദ്ധ മാറുന്നതാണിത്.
വ്യതിചലനം എന്തുകൊണ്ട് വളരെ അപകടകരമായിരിക്കുന്നു?
ദൈവത്തിങ്കല്‍ നിന്നും വ്യതിചലിക്കുന്നതാണ് ഏറ്റവും അപകടകരമായ കാര്യം - നമ്മുടെ ജീവിതത്തിലെ ഏറ്റവും ശ്രേഷ്ഠനായ വ്യക്തിയില്‍ നിന്നും ചെറിയ കാര്യത്തിലേക്ക് ശ്രദ്ധ മാറ്റുവാനുള്ള നമ്മുടെ പ്രവണത. വേദപുസ്തകം അതിനെ വിളിക്കുന്നത് വിഗ്രഹാരാധന എന്നാണ്.
മാര്‍ത്തയോ വളരെ ശുശ്രൂഷയാല്‍ കുഴങ്ങീട്ട് അടുക്കെ വന്നു: കര്‍ത്താവേ, എന്‍റെ സഹോദരി ശുശ്രൂഷയ്ക്ക് എന്നെ തനിച്ചു വിട്ടിരിക്കുന്നതില്‍ നിനക്കു വിചാരമില്ലയോ? എന്നെ സഹായിപ്പാന്‍ അവളോടു കല്പിച്ചാലും എന്നു പറഞ്ഞു. (ലൂക്കോസ് 10:40)
മാര്‍ത്ത വ്യതിചലിക്കപ്പെട്ടു എന്ന കാര്യം ശ്രദ്ധിക്കുക, എന്നാല്‍ മോശകരമായ ഒരു കാര്യത്തിലേക്കല്ല. നല്ല ഒരു കാര്യത്തിലേക്കാണ് അവള്‍ വ്യതിചലിക്കപ്പെട്ടത് എന്നാല്‍ ഏറ്റവും നല്ലവനായ യേശുവില്‍ നിന്നും അവളുടെ ശ്രദ്ധ മാറിപ്പോയിരുന്നു. വീണ്ടും വ്യതിചലനത്തിനുള്ള മറ്റൊരു നിര്‍വചനം, നല്ലത് നിങ്ങളെ ഏറ്റവും നല്ലതില്‍ നിന്നും എടുത്തുക്കളയുന്നു എന്നാകുന്നു.
ഒരുപാടു കാര്യങ്ങള്‍ ചെയ്യുന്നത് ദൈവം നിങ്ങളെ എന്ത് ചെയ്യുവാന്‍ വിളിച്ചുവോ അതില്‍ നിന്നും നിങ്ങളെ വ്യതിച്ചലിപ്പിക്കും. ഇവിടെ എനിക്കും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നാല്‍ കര്‍ത്താവ് കരുണയോടെ എന്നെ അതില്‍ സഹായിക്കുവാന്‍ ഇടയായിതീര്‍ന്നു. എന്‍റെ ആരംഭ കാലങ്ങളില്‍ എല്ലാം ഒരുമിച്ചു ചെയ്യുവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു.
അവരും ഇവരും അത് ചെയ്യുന്നു എന്നതുകൊണ്ട് മാത്രം നിങ്ങളും അത് ചെയ്യണമെന്നില്ല. കര്‍ത്താവ് നിങ്ങളോടു ചെയ്യുവാന്‍ പറയുന്നത് ചെയ്യുക. ദൈവം നിങ്ങളെ എന്തുചെയ്യുവാന്‍ വിളിച്ചിരിക്കുന്നുവോ അതില്‍ ശ്രദ്ധിക്കുക എന്നുള്ളതാണ് പലപ്പോഴും ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം.
"കര്‍ത്താവ് അവളോട്: മാര്‍ത്തയേ, മാര്‍ത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു. എന്നാല്‍ അല്പമേ വേണ്ടൂ; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അത് ആരും അവളോട് അപഹരിക്കയുമില്ല". (ലൂക്കോസ് 10:41-42).
ഒരു കാര്യത്താല്‍ നാം തുടര്‍മാനമായി വ്യതിചലിക്കപ്പെടുമ്പോള്‍, നാം അതിനെ പ്രത്യേകം ശ്രദ്ധിക്കണം കാരണം അത് നമ്മുടെ ഹൃദയത്തിന്‍റെ അകത്തുള്ള അവസ്ഥയെയാണ് വെളിപ്പെടുത്തുന്നത്. ഓര്‍ക്കുക, അഭിഷേകത്തിന്‍റെ ഒന്നാമത്തെ ശത്രുവാണ് വ്യതിചലനം എന്നാല്‍ ശക്തിയിലേക്കുള്ള പ്രധാന കാര്യം ശ്രദ്ധ എന്നതുമാണ്.

പ്രാര്‍ത്ഥന
പിതാവേ, അവിടുന്ന് എന്നെ ഇരുട്ടിന്‍റെ രാജ്യത്തില്‍ നിന്നും രക്ഷിച്ചു അങ്ങയുടെ പ്രിയപുത്രനായ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ രാജത്തിലേക്ക് മാറ്റിയതുകൊണ്ട് ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. എനിക്കെതിരായുള്ള എല്ലാ വ്യതിചലനത്തിന്‍റെ ശക്തികളും യേശുവിന്‍റെ നാമത്തില്‍ മുറിഞ്ഞു മാറട്ടെ.
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, ഞാന്‍ ചെയ്യുവാനായി വിളിക്കപ്പെട്ടതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ എന്നെ ശക്തീകരിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel
Most Read
● മാനുഷീക പ്രകൃതം● വിശ്വസ്തനായ സാക്ഷി
● ദിവസം 09: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● പരിശുദ്ധാത്മാവിനു എതിരായുള്ള ദൂഷണം എന്നാല്‍ എന്താണ്?
● നിങ്ങളുടെ വിടുതലിന്റെയും സൌഖ്യത്തിന്റെയും ഉദ്ദേശം.
● ദൈവത്തിന്റെ ആലോചനയുടെ ആവശ്യകത
● നിങ്ങളുടെ ബന്ധം നഷ്ടമാക്കരുത്
അഭിപ്രായങ്ങള്‍