english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. അന്യഭാഷ സംസാരിച്ച് അഭിവൃദ്ധി ഉണ്ടാക്കുക
അനുദിന മന്ന

അന്യഭാഷ സംസാരിച്ച് അഭിവൃദ്ധി ഉണ്ടാക്കുക

Monday, 8th of April 2024
1 0 877
Categories : അന്യഭാഷകളില്‍ സംസാരിക്കുക (Speak in Tongues)
നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങള്‍ക്കുതന്നെ ആത്മീക വര്‍ധന വരുത്തിയും പരിശുദ്ധാത്മാവില്‍ പ്രാര്‍ത്ഥിച്ചും (യൂദാ 20).

നിങ്ങള്‍ അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, നിങ്ങള്‍ അഭിവൃദ്ധി പ്രാപിക്കയും ഒരു വലിയ സൌധംപോലെ ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് പോകുകയും ചെയ്യും. നിങ്ങള്‍ക്ക്‌ അവഗണിക്കുവാന്‍ കഴിയാത്തതുവരെയും നിങ്ങള്‍ പുരോഗതി കൈവരിക്കും എന്നാണ് ഇതിനര്‍ത്ഥം! നാം ഒരു സൗധത്തെ സൂചിപ്പിക്കുമ്പോള്‍, നാം അതിന്‍റെ അടിവശം അല്ല നോക്കുക; മറിച്ച് നാം എപ്പോഴും അതിന്‍റെ ഉയരങ്ങളിലേക്കാണ് നോക്കുന്നത്. അതുപോലെ നിങ്ങളും ആയിത്തീരും. നിങ്ങളുടെ ജീവിതത്തിലെ പുരോഗതിയുടെ തോത് വര്‍ദ്ധിക്കും. നിങ്ങളുടെ സ്വാധീനവും പ്രഭാവവും അവഗണിക്കുവാന്‍ കഴിയുകയില്ല; നിങ്ങള്‍ ഉള്‍പ്പെടുന്ന വലയങ്ങള്‍ പരിഗണിക്കേണ്ടതില്ല.

അതുപോലെ, ഈ സൌധം ഒരു ആത്മീക ഘടനയാണ്. അഭിഷേകത്തെ-ദൈവത്തിന്‍റെ തൈലത്തെ ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരു ഘടന. 2 രാജാക്കന്മാര്‍ 4:1-7 നിങ്ങള്‍ വായിക്കുമ്പോള്‍ കാണാന്‍ സാധിക്കുന്നത്, ഒരുദിവസം, ഒരു വിധവയേയും അവളുടെ മക്കളേയും കടത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ വേണ്ടി പ്രവാചകനായ ഏലിശാ സഹായിക്കുവാന്‍ ഇടയായി. വളരെ ലളിതമായ ഒരു നിര്‍ദ്ദേശം അവന്‍ അവര്‍ക്ക് നല്‍കിയത് എന്തെന്നാല്‍, നിങ്ങള്‍ പോയി അയല്‍ക്കാരോടെല്ലാം വെറുമ്പാത്രങ്ങള്‍ വാങ്ങിക്കണം, എന്നിട്ട് വീട്ടില്‍ കയറി വാതില്‍ അടച്ചു അവളുടെ പക്കലുള്ള എണ്ണ ആ പാത്രങ്ങളിലെല്ലാം പകരണം.

ഈ അത്ഭുതത്തിലെ ഏറ്റവും രസകരമായ ഭാഗം ഏതെന്നു വെച്ചാല്‍ പാത്രങ്ങള്‍ തീര്‍ന്നുപോയപ്പോഴാണ് എണ്ണയുടെ പകര്‍ച്ച നിന്നത്. ചില സമയങ്ങളില്‍ ഞാന്‍ ഇങ്ങനെ സങ്കല്‍പ്പിക്കാറുണ്ട് അവള്‍ സിറിയയിലും, മിസ്രയിമിലും ഉള്ള എല്ലാ പാത്രങ്ങളും എടുത്തിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു; ആ എണ്ണ ഒഴുകുന്നത്‌ തുടരുമായിരുന്നു. എണ്ണ അല്ലായിരുന്നു പ്രശ്നം. പാത്രത്തിന്‍റെ അപര്യാപ്തത കാരണമാണ് എണ്ണ നിന്നുപോയത്. ഇന്നും, ദൈവത്തിനു പകരുവാന്‍ കഴിയുന്നതായ ഒരു പാത്രത്തെ കര്‍ത്താവ് നോക്കുകയാണ്.

അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുന്നത് ദൈവത്തിന്‍റെ പ്രെത്യേക അഭിഷേകത്തെ ഉള്‍കൊള്ളുവാന്‍ കഴിയുന്ന ഒരു ആത്മീക ഘടന പണിയുവാന്‍ സഹായിക്കുന്നു.

"ആത്മീകവര്‍ധന" എന്ന പദം സൂചിപ്പിക്കുന്നത് ഒരു ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്നതിനെയാണ്. അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുന്നത് "ആത്മീക ശക്തി റീചാര്‍ജ്ജ്" പ്രദാനം ചെയ്യുന്നതായ ഒരു വിഭാഗമാണ്‌. 

നമ്മില്‍ പലര്‍ക്കും ബലഹീനതകള്‍ ഉണ്ട്. നിങ്ങള്‍ക്ക്‌ അതിനെ 'സ്വഭാവ കുറവുകള്‍' എന്ന് വിളിക്കാം. നിങ്ങള്‍ അതിനെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്? നിങ്ങള്‍ നിങ്ങളെത്തന്നെ പണിയുക. നിങ്ങള്‍ അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, അവിടെ സംഭവിക്കുന്ന ഒരു ശുദ്ധീകരണ പ്രക്രിയ ഉണ്ട്. അന്യഭാഷയില്‍ പ്രാര്‍ത്ഥിച്ചു നിങ്ങളെത്തന്നെ പണിയുവാനായി തുടങ്ങുക.
ഏറ്റുപറച്ചില്‍
ഞാന്‍ അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, ഞാന്‍ അഭിവൃദ്ധി പ്രാപിക്കയും ഒരു വലിയ സൌധംപോലെ ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് പോകുകയും ചെയ്യുമെന്ന് യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ഞാന്‍ തീരുമാനിക്കയും പ്രഖ്യാപിക്കയും ചെയ്യുന്നു. ഞാന്‍ ദൈവത്തിന്‍റെ ശക്തി ഉള്‍ക്കൊള്ളുന്ന ഒരു സംഭരണി ആയിരിക്കും അങ്ങനെ ആയിരങ്ങള്‍ക്ക് ഒരു അനുഗ്രഹമായി ഞാന്‍ മാറും.

Join our WhatsApp Channel


Most Read
● യേശുവിന്‍റെ കര്‍തൃത്വത്തെ ഏറ്റുപറയുക
● ഒരു സ്വപ്നത്തിലെ ദൂതൻ്റെ പ്രത്യക്ഷത
● രഹസ്യമായതിനെ ആലിംഗനം ചെയ്യുക
● നിങ്ങളുടെ നിയോഗങ്ങളെ പിശാച് തടയുന്നത് എങ്ങനെ?
● ചെത്തിയൊരുക്കുന്ന കാലങ്ങള്‍ -2
● ദൈവത്തിനു പ്രഥമസ്ഥാനം നല്‍കുക #1
● ദൈവശബ്ദം വിശ്വസിക്കുന്നതിന്‍റെ
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ