english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. അഗ്നി ഇറങ്ങണം
അനുദിന മന്ന

അഗ്നി ഇറങ്ങണം

Tuesday, 20th of August 2024
1 0 542
Categories : ദൈവവുമായുള്ള അടുപ്പം (Intimacy with God) പ്രാര്‍ത്ഥന (Prayer)
ലേവ്യാപുസ്തകം 6:12-13 നമ്മോടു പറയുന്നു, "യാഗപീഠത്തിൽ തീ അണഞ്ഞുപോകാതെ കത്തിക്കൊണ്ടിരിക്കണം; പുരോഹിതൻ ഉഷസ്സുതോറും അതിന്മേൽ വിറകു കത്തിച്ച് ഹോമയാഗം അടുക്കിവച്ച് അതിനുമീതെ സമാധാനയാഗങ്ങളുടെ മേദസ്സു ദഹിപ്പിക്കണം. യാഗപീഠത്തിന്മേൽ തീ അണഞ്ഞുപോകാതെ എപ്പോഴും കത്തിക്കൊണ്ടിരിക്കണം".

എന്താണ് ഒരു യാഗപീഠം?
കൈമാറ്റം നടക്കുന്ന ഒരു സ്ഥലമാണ് യാഗപീഠം. ആത്മീകവും സ്വാഭാവീകവും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഇടമാണത്, ദൈവീകവും മാനുഷീകവുമായ കൂടിച്ചേരലുകളുടെ സ്ഥലമാണ്. ദൈവം മനുഷ്യരെ കണ്ടുമുട്ടുന്ന സ്ഥലമാണ് ഒരു യാഗപീഠം. 
വിധികള്‍ മാറ്റിയെഴുതപ്പെടുന്ന സ്ഥലമാണ് ഒരു യാഗപീഠം എന്നത്.

പഴയമിയമത്തില്‍, യാഗപീഠം എന്നത് ഭൌതീകമായ ഒരു സ്ഥലമാണ്. നിങ്ങള്‍ക്ക്‌ ദൈവത്തെ കണ്ടുമുട്ടണമെങ്കില്‍, അത് നിങ്ങള്‍ക്ക്‌ മറ്റെവിടേയും ചെയ്യുവാന്‍ സാധിക്കയില്ല; നിങ്ങള്‍ ഈ യാഗപീഠത്തിലേക്ക് കടന്നുചെല്ലണം. നിങ്ങള്‍ക്ക് ഒരു യാഗം അര്‍പ്പിക്കണമെങ്കില്‍, യാഗത്തിനായി നിങ്ങള്‍ ഈ സ്ഥലത്ത് പോകണം.

എന്നിരുന്നാലും, പുതിയ നിയമത്തില്‍, യാഗപീഠം എന്നത് ഒരു ആത്മീക സ്ഥലമാണ്. മനുഷ്യന്‍റെ ആത്മാവ് ദൈവത്തിന്‍റെ ആത്മാവിനെ കണ്ടുമുട്ടുന്ന ഒരു സ്ഥലമാണത്. ഇങ്ങനെയുള്ള യാഗപീഠത്തെ സംബന്ധിച്ചു മത്തായി 18:20ല്‍ കര്‍ത്താവായ യേശു വ്യക്തമായി വിശദമാക്കുന്നു, "രണ്ടോ മൂന്നോ പേർ എന്‍റെ നാമത്തിൽ കൂടിവരുന്നിടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ട് എന്നും ഞാൻ നിങ്ങളോടു പറയുന്നു". മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, നിങ്ങള്‍ ഏതു സ്ഥലത്ത് ഇരുന്നുകൊണ്ട് കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്നുവോ, ആ സ്ഥലം ഒരു യാഗപീഠം ആയി മാറുന്നു.

യാഗപീഠത്തിനു വേണ്ട മറ്റൊരു ആവശ്യകതയുണ്ട്. ദൈവം പറഞ്ഞു, "യാഗപീഠത്തിന്മേല്‍ തീ എപ്പോഴും കത്തിക്കൊണ്ടിരിക്കണം". തീയില്ലാത്ത ഒരു യാഗപീഠം ദൈവത്തിനു വെറുപ്പായിരുന്നു.

യിസ്രായേല്‍ കര്‍ത്താവിങ്കല്‍ നിന്നും തിരിഞ്ഞപ്പോള്‍, ദൈവത്തിന്‍റെ യാഗപീഠം അവഗണിക്കപ്പെടുകയും തകര്‍ക്കപ്പെടുകയും ചെയ്തു. ദൈവത്തിന്‍റെ യാഗപീഠങ്ങളുടെ മേല്‍ പുതിയ അഗ്നിയൊന്നും ഉണ്ടായിരുന്നില്ല.അതിന്‍റെ ഫലമായി ആ രാജ്യം മുഴുവനും പാപത്തില്‍ വീണുപോയി.

ഈ കാരണത്താലാണ് ദൈവം അഗ്നിയാല്‍ ഉത്തരമരുളി യിസ്രായേല്‍ ദേശത്തെ തന്നിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനു മുമ്പ്, യാഗപീഠം പുതുക്കിപണിയണമായിരുന്നു. "അപ്പോൾ ഏലീയാവ് ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി". (1 രാജാക്കന്മാര്‍ 18:30).

യാഗപീഠം നന്നാക്കുക എന്നാല്‍ ദൈവവുമായുള്ള നമ്മുടെ ബന്ധത്തെയാണ് കാണിക്കുന്നത്. ദൈവവുമായുള്ള നമ്മുടെ ബന്ധം ദൈവവചനത്തില്‍ കൂടിയും പ്രാര്‍ത്ഥനയില്‍ കൂടിയുമാണ്‌ പണിയപ്പെടുന്നത്.

യാഗപീഠം നന്നാക്കുക എന്നതില്‍ എല്ലാ തരത്തിലുമുള്ള വിട്ടുവീഴ്ചകളില്‍ നിന്നും ശുദ്ധീകരണം പ്രാപിച്ച് നമ്മെത്തന്നെ കര്‍ത്താവായ യേശുവിനു വീണ്ടും സമര്‍പ്പിച്ചുകൊണ്ടുള്ള, നമ്മുടെ ജീവിതത്തിലെ, കുടുംബങ്ങളിലെ, സഭകളിലെ ശരിയായ ആരാധനയുടെ പുനസ്ഥാപനം ഉള്‍പ്പെടുന്നു. ഹോശേയ 6:1 നമ്മെ പ്രബോധിപ്പിക്കുന്നു: "വരുവിൻ നാം യഹോവയുടെ അടുക്കലേക്ക് ചെല്ലുക. അവിടുന്ന് നമ്മെ കടിച്ചു കീറിയിരിക്കുന്നു; എങ്കിലും അവിടുന്ന് സൗഖ്യമാക്കും; അവിടുന്ന് നമ്മെ അടിച്ചിരിക്കുന്നു; എങ്കിലും അവിടുന്ന് മുറിവ് കെട്ടും".

പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങയുടെ അഗ്നി എന്‍റെമേല്‍ വീഴുകയും അനഭിലഷണീയമായ സകല കാര്യങ്ങളും എന്‍റെ ജീവിതത്തില്‍ നിന്നും കരിച്ചുക്കളയുകയും ചെയ്യട്ടെ. ദൈവത്തിന്‍റെ മഹത്വം യേശുവിന്‍റെ നാമത്തില്‍ ഇപ്പോള്‍ വെളിപ്പെടട്ടെ.

പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങയുടെ അഗ്നിയാല്‍ എന്‍റെ പ്രാര്‍ത്ഥനയുടെ യാഗപീഠത്തെ ശക്തീകരിക്കേണമേ. പരിശുദ്ധാത്മാവാം അഗ്നിയെ, സകല നിന്ദയുടെ ഉടുപ്പിനെയും ഇരുട്ടിന്‍റെ ചങ്ങലയെയും നശിപ്പിക്കേണമേ, യേശുവിന്‍റെ നാമത്തില്‍.

പരിശുദ്ധാത്മാവാം അഗ്നിയെ എനിക്കെതിരെയുള്ള ഓരോ സാത്താന്യ എതിര്‍പ്പുകളെയും ദഹിപ്പിച്ചുക്കളയേണമേ, യേശുവിന്‍റെ നാമത്തില്‍.

പിതാവേ, കരുണാ സദന്‍ മിനിസ്ട്രിയുമായി ബന്ധപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയുടെ മേലും അങ്ങയുടെ പരിശുദ്ധ അഗ്നിയെ പകരേണമേ, യേശുവിന്‍റെ നാമത്തില്‍.

Join our WhatsApp Channel


Most Read
● കാരാഗൃഹത്തിലെ സ്തുതി
● കടത്തില്‍ നിന്നും പുറത്തു വരിക : സൂചകം # 1
● മറ്റുള്ളവരിലേക്ക് പകരുന്നത് നിര്‍ത്തരുത്
● പര്‍വതങ്ങളുടെയും താഴ്വരയുടേയും ദൈവം
● ക്രിസ്തു കല്ലറയെ ജയിച്ചു
● അനുദിനവും ജ്ഞാനിയായി വളരുന്നത്‌ എങ്ങനെ
● ശ്രദ്ധിക്കപ്പെടാതെ പോകുന്ന വീരന്മാര്‍
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ