english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ശരിയായ ബന്ധങ്ങള്‍ എങ്ങനെ കെട്ടിപ്പടുക്കാം
അനുദിന മന്ന

ശരിയായ ബന്ധങ്ങള്‍ എങ്ങനെ കെട്ടിപ്പടുക്കാം

Sunday, 10th of March 2024
0 0 846
Categories : ബന്ധങ്ങള്‍ (Relationship)
ബന്ധങ്ങള്‍ നമ്മുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമാകുന്നു, ക്രിസ്ത്യാനികള്‍ എന്ന നിലയില്‍, ദൈവത്തിന്‍റെ പദ്ധതി അനുസരിച്ച് അവയെ എപ്രകാരം കെട്ടിപ്പടുക്കയും പരിപാലിക്കയും ചെയ്യാമെന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമായ കാര്യമാകുന്നു. ഈ കാര്യത്തില്‍ നമ്മുടെ ഉത്തമ മാതൃക കര്‍ത്താവായ യേശുക്രിസ്തു അല്ലാതെ മറ്റാരുമല്ല. ഈ ഭൂമിയിലെ തന്‍റെ ജീവകാലത്ത്, കര്‍ത്താവായ യേശുവിനു
പൂര്‍ത്തിയാക്കുവാനുള്ള നിര്‍ണ്ണായകമായ ഒരു ദൌത്യം ഉണ്ടായിരുന്നു, മാത്രമല്ല പിതാവിന്‍റെ ഹിതം നിറവേറ്റുന്നതില്‍ ശരിയായ ബന്ധത്തിനു പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കുവാനുണ്ടെന്ന് യേശു അറിഞ്ഞിരുന്നു.

ബന്ധങ്ങളോടുള്ള യേശുവിന്‍റെ സമീപനത്തിന്‍റെ പ്രധാന വശങ്ങളിലൊന്ന് പ്രാര്‍ത്ഥനയായിരുന്നു. താന്‍ നിക്ഷേപിക്കുകയും സമയങ്ങള്‍ ചിലവഴിക്കുകയും ആളുകളെ തിരഞ്ഞെടുക്കുന്നതില്‍ യേശു പിതാവിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശം നിരന്തരമായി അന്വേഷിച്ചിരുന്നു. ലൂക്കോസ് 6:12-13 നമ്മോടു ഇപ്രകാരം പറയുന്നു, "ആ കാലത്ത് അവൻ പ്രാർഥിക്കേണ്ടതിന് ഒരു മലയിൽ ചെന്നു ദൈവത്തോടുള്ള പ്രാർഥനയിൽ രാത്രി കഴിച്ചു. നേരം വെളുത്തപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കെ വിളിച്ചു, അവരിൽ പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തു, അവർക്ക് അപ്പൊസ്തലന്മാർ എന്നും പേർ വിളിച്ചു". 

ബന്ധങ്ങള്‍ പണിയുന്നതിനായി പ്രാര്‍ത്ഥനയിലുള്ള യേശുവിന്‍റെ ആശ്രയം വിലയേറിയ ഒരു പാഠം നമ്മെ പഠിപ്പിക്കുന്നു. നാം നമ്മുടെ ജീവിതത്തില്‍ അനുവദിക്കുന്ന ആളുകളുടെ കാര്യം വരുമ്പോള്‍ നാം ദൈവത്തിന്‍റെ ജ്ഞാനവും നിര്‍ദ്ദേശങ്ങളും തേടണം. സദൃശ്യവാക്യങ്ങള്‍ 13:20 നമ്മെ ഇങ്ങനെ ഓര്‍മ്മിപ്പിക്കുന്നു, "ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും". പ്രാര്‍ത്ഥനയോടെ നമ്മുടെ ബന്ധങ്ങളെ പരിഗണിക്കുന്നത്, അനാവശ്യമായ ഹൃദയവേദനകളെ ഒഴിവാക്കുവാനും നമ്മുടെ വിശ്വാസത്തില്‍ നമ്മെ പ്രോത്സാഹിപ്പിക്കുകയും ദൈവത്തിന്‍റെ ഉദ്ദേശ്യങ്ങളെ നാം പൂര്‍ത്തിയാക്കുന്നതില്‍ നമ്മെ സഹായിക്കുകയും ചെയ്യുന്ന ആളുകളുമായി നമ്മെത്തന്നെ ബന്ധിപ്പിക്കുകയും ചെയ്യും. 

എന്നിരുന്നാലും, പ്രാര്‍ത്ഥനയും വിവേകവും ഉണ്ടെങ്കില്‍ പോലും, എല്ലാ ബന്ധങ്ങളും എളുപ്പവും വേദനയില്ലാത്തതും ആയിരിക്കുകയില്ല. പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവനായിരുന്ന ഇസ്കരിയോത്ത യൂദയുടെ കഥ ഈ സത്യത്തെ വിശദീകരിക്കുന്നു. യേശുവിന്‍റെ കരങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടും, യൂദാ ഒടുവില്‍ യേശുവിനെ ഒറ്റികൊടുത്തു. യോഹന്നാന്‍ 17:12ല്‍ യേശു ഇങ്ങനെ പ്രാര്‍ത്ഥിച്ചു, "അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്‍റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിനു നിവൃത്തി വരേണ്ടതിന് ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല".
യേശുവും യൂദായും തമ്മിലുള്ള പ്രയാസകരമെന്നു തോന്നുന്നതായ ഈ ബന്ധം, ചിലസമയങ്ങളില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ ബന്ധങ്ങള്‍ പോലും ദൈവത്തിന്‍റെ മഹത്തായ പദ്ധതിയില്‍ ഒരു ലക്ഷ്യം കൈവരിക്കുമെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലായി വര്‍ത്തിക്കുന്നു. റോമര്‍ 8:28 നമുക്ക് ഇപ്രകാരം ഉറപ്പു നല്‍കുന്നു, "എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണയപ്രകാരം വിളിക്കപ്പെട്ടവർക്കുതന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു". ചില പ്രത്യേക ബന്ധങ്ങളുടെ പിന്നിലെ കാരണങ്ങള്‍ നമുക്ക് എല്ലായിപ്പോഴും മനസ്സിലായില്ലെങ്കില്‍ പോലും, നമ്മെ രൂപപ്പെടുത്തുവാനും അവന്‍റെ ഹിതം നിറവേറ്റുവാനും ദൈവം അവയെ ഉപയോഗിക്കുകയാണെന്ന് നമുക്ക് വിശ്വസിക്കാം. 

ബന്ധങ്ങളുടെ സങ്കീര്‍ണാവസ്ഥകളില്‍ കൂടി സഞ്ചരിക്കുമ്പോള്‍, ദൈവം നിശ്ചയിച്ചിട്ടുള്ള ഓരോ ബന്ധത്തിനും ഒരു അദൃശ്യ ശത്രു ഉണ്ടെന്ന് ഓര്‍ക്കേണ്ടത് പ്രധാനമാണ്. എഫെസ്യര്‍ 6:12ല്‍ വേദപുസ്തകം നമുക്ക് ഇപ്രകാരം മുന്നറിയിപ്പ് നല്‍കുന്നു, "നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്‍റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ". ഈ കാരണത്താല്‍ നമ്മുടെ ബന്ധങ്ങളെ അനുദിനവും യേശുവിന്‍റെ രക്തത്താല്‍ മറയ്ക്കുകയും ദൈവത്തിന്‍റെ സംരക്ഷണത്തിനും ബലത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടത് അനിവാര്യമാകുന്നു.

അതിലുപരിയായി, കര്‍ത്താവായ യേശു തന്‍റെ ശിഷ്യന്മാരില്‍ ചെയ്തതുപോലെ നാമും നമ്മുടെ ബന്ധങ്ങളില്‍ സചീവമായി ചില മൂല്യമേറിയ കാര്യങ്ങള്‍ നിക്ഷേപിക്കണം. ഉപദേശിക്കുവാനും,മാര്‍ഗ്ഗദര്‍ശനം നല്‍കുവാനും, അവരുമായി ജിവിതം പങ്കുവെക്കുവാനും യേശു സമയം ചിലവഴിച്ചു. സദൃശ്യവാക്യങ്ങള്‍ 27:17 പറയുന്നു, "ഇരുമ്പ് ഇരുമ്പിനു മൂർച്ച കൂട്ടുന്നു; മനുഷ്യൻ മനുഷ്യനു മൂർച്ചകൂട്ടുന്നു". മറ്റുള്ളവരുടെ ജീവിതത്തിലേക്ക് മനഃപൂര്‍വ്വമായിനാം പകര്‍ന്നുകൊടുക്കുകയും അതേ കാര്യം നമ്മില്‍ ചെയ്യുവാന്‍ അവരെ അനുവദിക്കുകയും ചെയ്യുന്നതിനാല്‍, ബന്ധങ്ങള്‍ അഭിവൃദ്ധിപ്പെടുവാനും ദൈവത്തിനു മഹത്വം കൊണ്ടുവരുവാനും ഉള്ളതായ ഒരു അന്തരീക്ഷം നാം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. 

ആത്യന്തീകമായി, നമ്മുടെ സകല ബന്ധങ്ങളുടേയും അടിസ്ഥാനം ക്രിസ്തുവുമായുള്ള നമ്മുടെ ബന്ധം ആയിരിക്കണം. നാം അവനില്‍ വസിക്കുകയും അവന്‍റെ സ്നേഹം നമ്മിലൂടെ ഒഴുകുവാന്‍ അനുവദിക്കുകയും ചെയ്യുമ്പോള്‍, മറ്റുള്ളവരെ സ്നേഹിക്കുവാനും സേവിക്കുവാനും നാം നന്നായി സജ്ജരാകുന്നു. യോഹന്നാന്‍ 15:5 നമ്മെ ഇങ്ങനെ ഓര്‍മ്മിപ്പിക്കുന്നു, "ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്ക് ഒന്നും ചെയ്‍വാൻ കഴികയില്ല".

ആകയാല്‍, ശരിയായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ പ്രാര്‍ത്ഥനയും, വിവേചനവും, ദൈവത്തിലുള്ള ആഴമായ ആശ്രയവും ആവശ്യമാകുന്നു. യേശുവിന്‍റെ മാതൃക പിന്തുടരുകയും നമ്മുടെ ബന്ധങ്ങളെ അവന്‍റെ രക്തത്താല്‍ മറയ്ക്കുകയും ചെയ്യുന്നതിലൂടെ, ദൈവത്തെ ബഹുമാനിക്കുകയും അവന്‍റെ രാജ്യത്തിന്‍റെ ഉന്നമനത്തിനു വേണ്ടി സംഭാവനകള്‍ നല്‍കുകയും ചെയ്യുന്ന ബന്ധങ്ങളെ നമുക്ക് വളര്‍ത്തിയെടുക്കുവാന്‍ കഴിയും. നമ്മെ ശുദ്ധീകരിക്കുവാനും അവന്‍റെ സമ്പൂര്‍ണ്ണമായ ഹിതം നിറവേറ്റുവാനും വേണ്ടി ദൈവം അവരെ ഉപയോഗിക്കും എന്ന് വിശ്വസിച്ചുകൊണ്ട്, നമ്മുടെ ബന്ധങ്ങളില്‍ മനഃപൂര്‍വ്വം പ്രവര്‍ത്തിക്കുവാന്‍ നമുക്ക് പ്രതിജ്ഞാബദ്ധരാകാം.
പ്രാര്‍ത്ഥന
പ്രിയ പിതാവേ, ദൈവത്തെ ആദരിക്കുന്നതായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ ഞങ്ങളെ നയിക്കേണമേ. അങ്ങയുടെ ജ്ഞാനം അന്വേഷിക്കുവാനും, അങ്ങയുടെ രക്തത്താല്‍ ഞങ്ങളുടെ ബന്ധങ്ങളെ മറയ്ക്കുവാനും, അങ്ങയുടെ തികഞ്ഞ പദ്ധതിയില്‍ വിശ്വസിക്കുവാനും ഞങ്ങളെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.


Join our WhatsApp Channel


Most Read
● മഹത്വത്തിന്‍റെ വിത്ത്‌
● കര്‍ത്താവില്‍ നിങ്ങളെത്തന്നെ ഉത്സാഹിപ്പിക്കുന്നത് എങ്ങനെ?
● നിങ്ങള്‍ ആത്മീകമായി ആരോഗ്യമുള്ളവരാണോ?
● കര്‍ത്താവിനെ മഹത്വപ്പെടുത്തേണ്ടത് എങ്ങനെ
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #3
● ഓട്ടം ഓടുവാനുള്ള തന്ത്രങ്ങള്‍
● നിങ്ങളുടെ ഭവനത്തിന്‍റെ പരിതഃസ്ഥിതി മാറ്റുക - 3 
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ