അനുദിന മന്ന
1
0
137
സര്‍പ്പങ്ങളെ തടയുക
Friday, 5th of September 2025
Categories :
വിടുതല്‍ (Deliverance)
അവരിൽ ചിലർ പരീക്ഷിച്ചു സർപ്പങ്ങളാൽ നശിച്ചുപോയതുപോലെ നാം കർത്താവിനെ പരീക്ഷിക്കരുത്. അവരിൽ ചിലർ പിറുപിറുത്തു സംഹാരിയാൽ നശിച്ചുപോയതുപോലെ നിങ്ങൾ പിറുപിറുക്കയുമരുത്. (1 കൊരിന്ത്യര്‍ 10: 9-10)
മരുഭൂമിയില്‍ കൂടിയുള്ള തങ്ങളുടെ രണ്ടാമത്തെ യാത്രയില്‍ യിസ്രായേല്‍ മക്കള്‍, സകലത്തേയും കുറിച്ച്, ഭക്ഷണം, സാഹചര്യങ്ങള്‍ എന്നിവയെ സംബന്ധിച്ചെല്ലാം പിറുപിറുക്കയും പരാതിപ്പെടുകയും ചെയ്തു. ഇത് ദൈവത്തെ കോപിപ്പിച്ചു, അങ്ങനെ അവന്‍ അവരുടെ ഇടയിലേക്ക് വിഷമുള്ള പാമ്പുകളെ അയച്ചു, അവരില്‍ പലരും അതിന്‍റെ കടിയേറ്റു മരിച്ചു. (സംഖ്യാപുസ്തകം 21:4-6 വായിക്കുക).
ഈ ആഘാതത്തിന്‍ കീഴില്‍, ആളുകള്‍ തങ്ങളുടെ തെറ്റുകളെ വേഗത്തില്‍ മനസ്സിലാക്കുകയും തങ്ങള്‍ പാപം ചെയ്തുവെന്ന് താഴ്മയോടെ ഏറ്റുപറയുകയും ചെയ്തു. അപ്പോള്‍ മോശെ ജനത്തിനുവേണ്ടി ഇടുവില്‍ നിന്നുകൊണ്ട് പ്രാര്‍ത്ഥിച്ചു. [സംഖ്യാപുസ്തകം 21:7].
നിരന്തരമായി പിറുപിറുക്കുകയും പരാതിപ്പെടുകയും ചെയ്യുന്നതിന്‍റെ അപകടം, ദൈവം നമുക്ക് നല്‍കിയ സകല നന്മകളും ക്രമേണ നാം മറക്കുന്നു എന്നതാണ്. നിങ്ങള്‍ പിറുപിറുക്കയും, പരാതിപ്പെടുകയും, പരിഭവിക്കയും ചെയ്യുന്ന നിമിഷം, നിങ്ങള്‍ നന്ദിയില്ലാത്തവരായി മാറുവാന്‍ തുടങ്ങും.
പിറുപിറുക്കുന്നത് മറുപടി നല്‍കുന്നവനെ ശ്രദ്ധിക്കുന്നതിനേക്കാള്‍ പ്രശ്നങ്ങളില്‍ ശ്രദ്ധിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ദൈവത്തിന്‍റെ ശക്തിയില്‍ ആശ്രയിക്കുന്നതിനു പകരമായി നമ്മില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ഇത് നമ്മെ പ്രേരിപ്പിക്കുന്നു.
പിറുപിറുക്കലിന്‍റെയും മുറുമുറുക്കലിന്‍റെയും ഏറ്റവും അപകടകരമായ കാര്യം അത് ആളുകളുടെ ജീവിതത്തില്‍ നാശം സൃഷ്ടിക്കുന്ന ദുഷ്ട പൈശാചീക ആത്മാക്കള്‍ക്ക് വാതില്‍ തുറന്നുകൊടുക്കുന്നു എന്നതാണ്.
പിറുപിറുപ്പു അവസാനിപ്പിക്കേണ്ടത് എത്രമാത്രം പ്രാധാന്യമുള്ളതായ കാര്യമാണെന്ന് നമ്മെ പഠിപ്പിക്കുവാന്‍ പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നു, അതുകൊണ്ട് അവന്‍ അപ്പോസ്തലനായ പൌലോസില്‍ കൂടി ഫിലിപ്പിയര്‍ 2:14-15ല്‍ ഇങ്ങനെ എഴുതുകയുണ്ടായി:
"വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽ നിങ്ങൾ അനിന്ദ്യരും പരമാർഥികളും ദൈവത്തിന്‍റെ നിഷ്കളങ്കമക്കളും ആകേണ്ടതിന് എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്‍വിൻ. അവരുടെ ഇടയിൽ നിങ്ങൾ ജീവന്‍റെ വചനം പ്രമാണിച്ചുകൊണ്ട് ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു".
ഒരു കാര്യവും കൂടി ചെയ്യുവാന്‍ ദൈവപുരുഷനായ മോശെയോടു നിര്‍ദ്ദേശിക്കുവാന്‍ ഇടയായി:
അങ്ങനെ മോശെ താമ്രംകൊണ്ട് ഒരു സർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കി; പിന്നെ സർപ്പം ആരെയെങ്കിലും കടിച്ചിട്ട് അവൻ താമ്രസർപ്പത്തെ നോക്കിയാൽ ജീവിക്കും. (സംഖ്യാപുസ്തകം 21:9).
ഇതിന്‍റെ അര്‍ത്ഥം വ്യക്തമായി നാം മനസ്സിലാക്കുവാന്‍ വേണ്ടി ഈ ചിത്രത്തില്‍ നിന്നും പ്രധാനപ്പെട്ട മൂന്നു കാര്യങ്ങള്‍ നമുക്ക് ലഭിക്കുന്നു.
1. പഴയനിയമത്തിലുടനീളം ലോഹം, വെങ്കലം അഥവാ താമ്രം ഇവ ന്യായവിധിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
2. ഹവ്വയെ പ്രലോഭിപ്പിക്കുവാന്‍ ഏദന്‍ തോട്ടത്തില്‍ സാത്താന്‍ സ്വീകരിച്ച രൂപത്തിന്‍റെ പ്രതീകമായിരുന്നു സര്‍പ്പം.
3. താമ്ര സര്‍പ്പത്തെ ഒരു തൂണില്‍, പരസ്യമായി, എല്ലാവര്‍ക്കും കാണത്തക്ക രീതിയില്‍ പുറത്തു തൂക്കിയിട്ടിരുന്നു.
സര്‍പ്പങ്ങളുടെ കടിയേറ്റ ആളുകള്‍ ആ തൂണിലെ പ്രതിമയിലേക്ക് നോക്കിയാല്‍ മതി, അവര്‍ ജീവിക്കുമായിരുന്നു. നിങ്ങള്‍ക്ക് പിറുപിറുക്കുവാനും പരാതിപ്പെടാനും തോന്നുമ്പോഴെല്ലാം, യേശു പരാതി പറയാതെയും പിറുപിറുക്കാതെയും നമുക്കുവേണ്ടി എങ്ങനെ കഷ്ടത അനുഭവിച്ചു എന്ന് നോക്കുക. അപ്പോള്‍ പിതാവായ ദൈവം അവനെ ഏറ്റവും ഉയര്‍ത്തി. അതുതന്നെയാണ് നിങ്ങള്‍ക്കും സംഭവിക്കുവാന്‍ പോകുന്നത്.
മാത്രമല്ല, എല്ലായിപ്പോഴും പരാതിപ്പെടുകയും പിറുപിറുക്കയും ചെയ്യുന്നതായ ശീലം നിങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെങ്കില്‍, യേശുവിനെ നോക്കി കൃപയ്ക്കായി അവനോടു അപേക്ഷിക്കുക. ഓര്‍ക്കുക യേശുവാണ് നമ്മുടെ ഉത്തമമായ മാതൃക.
Bible Reading: Ezekiel 14-16
പ്രാര്‍ത്ഥന
പിതാവേ, എന്‍റെ ജീവിതത്തിലെ എന്‍റെ അവസ്ഥയെക്കുറിച്ച് പരാതിപ്പെട്ടത് എന്നോട് ക്ഷമിക്കേണമേ. ഇന്ന് ഞാന്‍ അഭിമുഖീകരിക്കുന്ന സകല പ്രതിബന്ധങ്ങളിലും അങ്ങയിലേക്ക് നോക്കി അതിനെ അതിജീവിക്കുവാന്‍ എന്നെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, ആമേന്‍.
Join our WhatsApp Channel

Most Read
● ചെറിയ വിത്തുകളില്‍ നിന്നും ഉയരമുള്ള വൃക്ഷങ്ങളിലേക്ക്● വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുക
● ദിവസം 17: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● വിശ്വാസത്തിന്‍റെ പാഠശാല
● നിങ്ങളുടെ തരിശുനിലം ഉഴുതുക
● മഹനീയമായ പ്രവൃത്തികള്‍
● യേശു അത്തിമരത്തെ ശപിച്ചത് എന്തുകൊണ്ട്?
അഭിപ്രായങ്ങള്‍