english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. പണം സ്വഭാവത്തെ വര്‍ണ്ണിക്കുന്നു
അനുദിന മന്ന

പണം സ്വഭാവത്തെ വര്‍ണ്ണിക്കുന്നു

Friday, 15th of November 2024
1 0 365
Categories : പണം കൈകാര്യം ചെയ്യല്‍ ( Money Management) സ്വഭാവം (Character)
ഏഴാം ദിവസം എഫ്രയീമിന്‍റെ മക്കളുടെ പ്രഭുവായ അമ്മീഹൂദിന്‍റെ മകൻ എലീശാമാ വഴിപാടു കഴിച്ചു. (സംഖ്യാപുസ്തകം 7:48).

നമ്മുടെ ദൈനംദിന ജീവിതത്തില്‍ പണത്തിനു പ്രധാനപ്പെട്ട ഒരു പങ്കുണ്ട്. നിങ്ങള്‍ പണം ഉപയോഗിക്കുന്ന രീതി നിങ്ങളെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ പ്രസ്താവിക്കുന്നു. പണം ദൈവത്തിനു അത്രയ്ക്ക് പ്രധാനപ്പെട്ടതാണോ? ആരെങ്കില്‍ സഭയിലോ അഥവാ ഒരു പ്രാര്‍ത്ഥനാ കൂടിവരവിലോ പണത്തെകുറിച്ച് സംസാരിക്കുമ്പോള്‍, ചില ആളുകള്‍ ഭയപ്പെടുന്നതും, മറ്റു ചിലര്‍ മുറിവേല്‍ക്കപ്പെടുന്നതും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്; ചിലര്‍ ആളുകളെ വിധിക്കത്തക്കവണ്ണം ശക്തമായി അവരെ വിമര്‍ശിക്കുക പോലും ചെയ്യുന്നു. എന്തുകൊണ്ടാണ് പണം അങ്ങനെയുള്ള വികാരാധീനമായ തോന്നലുകളെ ഉണര്‍ത്തുന്നത്?

നമ്മില്‍ അധികംപേരും പണത്തിനായി സമയം കൈമാറ്റം ചെയ്യാറുണ്ട്; മറ്റുചിലര്‍ താലന്തുകളും അഥവാ വീക്ഷണങ്ങളും പണവുമായി കൈമാറ്റം ചെയ്യുന്നു. ചിലര്‍ ഒരു ദിവസം 10-15 വരെ മണിക്കൂറുകള്‍ ജോലി ചെയ്തുകൊണ്ട് പണത്തിനായി തങ്ങളെത്തന്നെ കൈമാറ്റം ചെയ്യുന്നു, അങ്ങനെ അവരുടെ ബലവും വിയര്‍പ്പും നല്‍കുന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, 'നിങ്ങള്‍ ആരായിരിക്കുന്നു' എന്നതിനെ പണം പ്രതിനിധാനം ചെയ്യുന്നു.

ഈ കാരണത്താലാണ് ലോകത്തിലെ ആളുകള്‍ നിങ്ങള്‍ സമ്പാദിക്കുന്ന പണത്തിന്‍റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക്‌ വിലതരുന്നത്. ഇപ്പോള്‍, നിങ്ങള്‍ നിങ്ങളുടെ പണം ദൈവത്തിനു ഒരു വഴിപാടായി കൊണ്ടുവരുമ്പോള്‍, അക്ഷരീകമായി നിങ്ങള്‍ നിങ്ങളുടെതന്നെ ഒരു ഭാഗമാണ് ദൈവത്തിനു കൊടുക്കുന്നത്. സാത്താനും അവന്‍റെ സംഘാംഗങ്ങളും ഈ യാഥാര്‍ത്ഥ്യത്തെ കുറിച്ച് അറിവുള്ളവരാണ്. അവരും നിങ്ങളുടെ പണത്തിലൂടെ ആരാധന ആവശ്യപ്പെടുന്നു.

സത്യം എന്തെന്നാല്‍, പണം എന്നത് നിഷ്പക്ഷമായതാണ് - അത് നല്ലതുമല്ല മോശമായതുമല്ല. നല്ലൊരു മനുഷ്യന്‍റെ കയ്യിലാണെങ്കില്‍ അതിനെ ശരിയായ രീതിയിലുള്ള പണമെന്ന് വിളിക്കുന്നു, അല്ലായെങ്കില്‍, അതിനെ കള്ളപ്പണം എന്ന് വിളിക്കപ്പെടുന്നു.

മൂഢനു ബുദ്ധിയില്ലാതിരിക്കെ ജ്ഞാനം സമ്പാദിപ്പാൻ അവന്‍റെ കൈയിൽ ദ്രവ്യം എന്തിന്? (സദൃശ്യവാക്യങ്ങള്‍ 17:16).

പണം ഒരു വ്യക്തിയുടെ സ്വഭാവം വര്‍ണ്ണിക്കയും മാത്രമല്ല നിങ്ങള്‍ യഥാര്‍ത്ഥമായി എന്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്ന് അളക്കുകയും ചെയ്യുന്നു. ഈ അറിവ് വളരെ നിര്‍ണ്ണായകമാണ്.

ഉദാഹരണത്തിന്: നിങ്ങള്‍ക്ക്‌ ചില ദുശീലങ്ങള്‍ ഉണ്ടെന്ന് കരുതുക, നിങ്ങള്‍ക്ക് ധാരാളം പണം ലഭിക്കയും ചെയ്യുന്നു, അപ്പോള്‍ ആ ദുശീലങ്ങളില്‍ പണം ചിലവഴിക്കാനായിരിക്കും നിങ്ങള്‍ ഇഷ്ടപ്പെടുന്നത്. പണം ആ ദുശീലത്തെ വര്‍ദ്ധിപ്പിക്കുന്നു കാരണമാകുന്നു. അത് ഒരു വ്യക്തിയുടെ സ്വഭാവത്തെ വര്‍ണ്ണിക്കയും ചെയ്യുന്നു. 

മദര്‍ തെരെസായെ കുറിച്ച് എന്ത് തോന്നുന്നു? അവള്‍ ദരിദ്രര്‍ക്കും അഗതികള്‍ക്കും സേവനം ചെയ്യുവാന്‍ വേണ്ടി പണം ഉപയോഗിച്ചു. പണം സ്വഭാവത്തെ വര്‍ദ്ധിപ്പിക്കും എന്നതിന്‍റെ ഒരു നല്ല ഉദാഹരണമാണ് ആ വ്യക്തിത്വം.

പണത്തെപോലെ ഒരു മനുഷ്യന്‍റെ ഹൃദയത്തിലെ ആന്തരീക ചിന്തകളേയും സ്വഭാവത്തേയും വെളിപ്പെടുത്തുന്ന മറ്റൊന്നുമില്ല. നിങ്ങളുടെ പണം ജ്ഞാനത്തോടെ ഉപയോഗിക്കുവാനുള്ള ഒരു തീരുമാനം ഇന്ന് എടുക്കുക. പ്രായാധിക്യത്തില്‍ ആയിരിക്കുന്ന നിങ്ങളുടെ മാതാപിതാക്കളെ സഹായിക്കുക. കര്‍ത്താവിന്‍റെ വേലയ്ക്കായി തുടര്‍മാനമായി കൊടുത്തുകൊണ്ട് സഹായിക്കുക. അനാഥരെയും വിധവമാരേയും അനുഗ്രഹിക്കുവാന്‍ നിങ്ങളുടെ പണത്തെ ഉപയോഗിക്കുക. ഈ നിലയില്‍ നിങ്ങളുടെ പണം യഥാര്‍ത്ഥമായി ദൈവത്തിനു മഹത്വം കൊണ്ടുവരും. (സദൃശ്യവാക്യങ്ങള്‍ 3:9).
പ്രാര്‍ത്ഥന
1. സ്വര്‍ഗ്ഗീയ പിതാവേ, അങ്ങ് എനിക്ക് നല്‍കിയിരിക്കുന്ന സാമ്പത്തീക അനുഗ്രഹങ്ങള്‍ക്കായി ഞാന്‍ നന്ദി പറയുന്നു. എന്‍റെ ധനത്തെ ശരിയായ നിലയില്‍ വിനിമയം ചെയ്യുവാന്‍ എന്നെ സഹായിക്കേണമേ.

2. പിതാവേ, അങ്ങയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഞാന്‍ സാമ്പത്തീക സഹായം നല്‍കുമ്പോള്‍, അവിടുത്തെ അനുഗ്രഹം എന്‍റെമേല്‍ ചൊരിയുകയും ഞാന്‍ വിതയ്ക്കുന്ന വിത്ത്‌ വര്‍ദ്ധിപ്പിക്കയും ചെയ്യേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● അമാനുഷീകതയിലേക്കുള്ള പ്രവേശനം 
● ഭോഷത്തത്തില്‍നിന്നും വിശ്വാസത്തെ വേര്‍തിരിച്ചറിയുക
● വിശ്വാസം: ദൈവത്തെ പ്രസാദിപ്പിക്കുവാനുള്ള ഉറപ്പായ ഒരു വഴി
● എന്താണ് വിശ്വാസം
● ലൈംഗീക പ്രലോഭനങ്ങളെ എങ്ങനെ അതിജീവിക്കാം
● ദൈവം നല്‍കിയ ഏറ്റവും നല്ല സമ്പത്ത്
● കോപത്തെ കൈകാര്യം ചെയ്യുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ