english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. അനുകരണം
അനുദിന മന്ന

അനുകരണം

Monday, 12th of August 2024
1 0 519
Categories : ശിഷ്യത്വം (Discipleship)
സമയാസമയങ്ങളില്‍ നാം എല്ലാവരും തെറ്റുകള്‍ വരുത്താറുണ്ട്. അത് പറഞ്ഞതുകൊണ്ട്, നാം ഒരു മാതൃക ആകുന്നതില്‍ നിന്നും അത് നമ്മെ ഒഴിവാക്കുന്നില്ല. അപ്പോസ്തലാനായ പൌലോസ് പറഞ്ഞു, "ഞാൻ ക്രിസ്തുവിന്‍റെ അനുകാരി ആയിരിക്കുന്നതുപോലെ നിങ്ങളും എന്‍റെ അനുകാരികള്‍ ആകുവിന്‍" (1 കൊരിന്ത്യര്‍ 11:1).

ഉപരിതലത്തില്‍, ഇത് വളരെ അടിസ്ഥാനപരമായ ഒരു ആശയമായി തോന്നും, എന്നാല്‍ ഇതിനു ആഴമായ അര്‍ത്ഥതലങ്ങളുണ്ട്. "എന്നെ അനുകരിക്കുക" എന്ന് മറ്റുള്ളവരോടു പറയുന്നതില്‍ അപ്പോസ്തലനായ പൌലോസ് തന്നിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുകയല്ല ചെയ്യുന്നത് മറിച്ച് അവന്‍തന്നെ മാതൃകയാക്കുന്ന ഒരുവനിലേക്കാണ്. ഒരു ശിഷ്യനായിരിക്കുക എന്നതിന്‍റെ അര്‍ത്ഥം യേശുവിനോടുകൂടെ നടക്കുകയും അവന്‍റെ ഉപദേശപ്രകാരം ജീവിക്കയും ചെയ്യുക എന്നതാണ്. അപ്പോള്‍ നിങ്ങളുടെ ജീവിതം മുഖാന്തരം ക്രിസ്തുവിന്‍റെ സന്ദേശം നിങ്ങള്‍ക്ക്‌ ചുറ്റുമുള്ളവരിലേക്ക് എത്തും, മാത്രമല്ല അവരോടു "എന്‍റെ പാത പിന്‍തുടരുക" എന്ന് പറയുവാനുള്ള ഒരു അവസരവും നിങ്ങള്‍ക്ക്‌ ലഭിക്കുന്നു.

അപ്പോസ്തലനായ പൌലോസ് അനേക പ്രാവശ്യം തന്‍റെ ലേഖനങ്ങളിലൂടെ പരാമര്‍ശിച്ച ഒരു പ്രമേയമാണിത്:
"എന്തെന്നാൽ, നിങ്ങൾക്ക് ക്രിസ്തുവിൽ പതിനായിരം അദ്ധ്യാപകർ ഉണ്ടെങ്കിലും പിതാക്കന്മാർ ഏറെയില്ല; ക്രിസ്തുയേശുവിൽ ഞാനല്ലോ നിങ്ങളെ സുവിശേഷത്താൽ ജനിപ്പിച്ചത്. ആകയാൽ എന്‍റെ അനുകാരികൾ ആകുവിൻ എന്ന് ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. ഇതുനിമിത്തമാകുന്നു കർത്താവിൽ പ്രിയനും വിശ്വസ്തനുമായ എന്‍റെ മകൻ തിമൊഥെയോസിനെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നത്. ഞാൻ എല്ലായിടത്തും ഏതു സഭയിലും പഠിപ്പിക്കുന്നതുപോലെ ക്രിസ്തുവിലുള്ള എന്‍റെ വഴികൾ അവൻ നിങ്ങളെ ഓർമ്മിപ്പിക്കും". (1 കൊരിന്ത്യര്‍ 4:15-17).

"സഹോദരന്മാരേ, എന്നെ അനുകരിക്കുന്നതിൽ ചേരുക . . . . . . . . ." (ഫിലിപ്പിയര്‍ 3:17).

അനുകരിക്കുക എന്ന തത്വം കൊച്ചുകുട്ടികള്‍ മുതിര്‍ന്നവരില്‍ നിന്നും എങ്ങനെ പഠിക്കുന്നു എന്നതുപോലെയാണ്. പല കലാരൂപങ്ങളും അനുകരണത്താല്‍ ഉളവാകുന്നുണ്ട്. പുതിയനിയമത്തില്‍ ഉടനീളം, ക്രിസ്തുവിനെ അനുകരിക്കുവാന്‍, പക്വതയുള്ള ക്രിസ്ത്യാനികളെ, വിശ്വസ്തരായ സഭകളെ അനുകരിക്കുവാന്‍ വചനം നമ്മെ ഉത്സാഹിപ്പിക്കുന്നു. 

ദോഷങ്ങളെ അനുകരിക്കരുത് എന്നും നമുക്ക് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നു, സകലവിധ ദോഷവും വിട്ടകലുവിന്‍. (1 തെസ്സലോനിക്യര്‍ 5:22). ദൈവവചനത്തിന്‍റെ സീമകള്‍ക്ക് പുറത്തുള്ളതിനെ നാം അനുകരിക്കുവാന്‍ തുടങ്ങുമ്പോള്‍ അനുകരണം മോശകരമായ ഒരു കാര്യമായി മാറുന്നു. 

ഇന്ന്, നമ്മുടെ ജീവിതം രഹസ്യമായി നില്‍ക്കുക എന്നത് ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒരു കാര്യമായിമാറിയിരിക്കുന്നു. നാം എപ്പോഴും ശ്രദ്ധിക്കപ്പെടുന്നു, ഒരു തരത്തില്‍, നമ്മുടെ ജീവിതം എപ്പോഴും ആരെയെങ്കിലും സ്വാധീനിക്കുന്നുണ്ട്. ക്രിസ്തുവിനെ അനുകരിക്കുന്ന ഒരു ജീവിത ശൈലി നിങ്ങള്‍ക്ക്‌ ചുറ്റുമുള്ള ലോകത്തില്‍ ഉണ്ടാക്കുന്ന സ്വാധീനത്തെപ്പറ്റി ഒന്ന് ചിന്തിക്കുക. 

നിങ്ങളുടെ ജീവിതത്തില്‍ അത്യാവശ്യമായി മാറ്റം വേണമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന ഏതെങ്കിലും മേഖലയുണ്ടോ? 

അത് ഒരുപക്ഷേ മക്കളെ പരിപാലിക്കുന്നതിലുള്ള നിങ്ങളുടെ പാടവം മെച്ചപ്പെടുത്തുകയായിരിക്കാം, നിങ്ങളുടെ ആത്മീക ജീവിതത്തെ എങ്ങനെ ശക്തിപ്പെടുത്താം എന്ന് പഠിക്കുകയായിരിക്കാം, എങ്ങനെ വ്യായാമം ചെയ്യാം എന്ന് പഠിക്കുകയായിരിക്കാം. കേവലം ഒരു ഉപകരണം വായിക്കുന്നവരായി മാത്രം ഇരിക്കാതെ കര്‍ത്താവിനെ സേവിക്കുന്നതില്‍ കുറച്ചുകൂടി നന്നായിരിക്കണമെന്ന് നിങ്ങള്‍ക്ക്‌ ആഗ്രഹമുണ്ടോ? വിഷയം എന്തുതന്നെ ആയാലും, നിങ്ങള്‍ മാറ്റം ആഗ്രഹിക്കുന്ന ആ പ്രെത്യേക മേഖലയില്‍ നിങ്ങളെക്കാളും നന്നായിരിക്കുന്ന, ദൈവത്തെ അനുഗമിക്കുന്ന ആളുകള്‍ക്കുവേണ്ടി അന്വേഷിക്കുക. 

അങ്ങനെ നിങ്ങൾ ഉത്സാഹം കെട്ടവരാകാതെ, വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരുവിൻ. (എബ്രായര്‍ 6:12).
പ്രാര്‍ത്ഥന
ജീവനുള്ള ദൈവത്തിന്‍റെ പരിശുദ്ധാത്മാവേ, സ്വര്‍ഗീയ പിതാവേ അങ്ങയുടെ പുത്രനായ യേശുക്രിസ്തുവിനെ അനുകരിക്കുവാന്‍ എന്നെ ശക്തീകരിക്കേണമേ, അങ്ങനെ എന്‍റെ ചുറ്റുമുള്ളവര്‍ക്ക് ഒരു ഉത്തമ മാതൃകയായിരിക്കുവാന്‍ എനിക്ക് കഴിയും. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.


Join our WhatsApp Channel


Most Read
● ചെത്തിയൊരുക്കുന്ന കാലങ്ങള്‍ -1
● ദിവസം 31: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● പന്ത്രണ്ടില്‍ ഒരുവന്‍
● മാനുഷീക ഹൃദയം
● ദിവസം 18: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● വചനത്തിന്‍റെ സ്വാധീനം
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 4
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ