english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. നിങ്ങളുടെ ആശ്വാസ മേഖലയില്‍നിന്ന് പുറത്തുവരിക
അനുദിന മന്ന

നിങ്ങളുടെ ആശ്വാസ മേഖലയില്‍നിന്ന് പുറത്തുവരിക

Friday, 7th of March 2025
1 0 101
Categories : ആശ്വാസ മേഖല (Comfort Zone)
യഹോവ അബ്രാമിനോട് അരുളിച്ചെയ്തതു എന്തെന്നാല്‍: 
"നീ നിന്‍റെ ദേശത്തേയും ചാര്‍ച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ട്, ഞാന്‍ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക. ഞാന്‍ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്‍റെ പേര്‍ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. (ഉല്‍പത്തി 12:1 - 2).


എല്ലാവര്‍ക്കും ഒരു ആശ്വാസ മേഖല ഉണ്ട്.
  1. നമുക്ക് ഏറ്റവും ആശ്വാസം എന്ന് നാം അനുഭവിക്കുന്ന പ്രെത്യേക ഒരു താപനില ഉണ്ടാകും. 
  2. നമുക്ക് എളുപ്പമെന്ന് തോന്നുന്ന ഒരു ജീവിത ശൈലി ഉണ്ട്.
  3.  ആരാധനയ്ക്ക് ശേഷം നാം കണ്ടുമുട്ടുന്ന ഒരുകൂട്ടം ആളുകള്‍ ഉണ്ട് അവരോടുകൂടെ ആയിരിക്കുന്നത് നമുക്ക് ഒരുപാട് ആശ്വാസം തോന്നും.

എന്താണ് ഒരു ആശ്വാസ മേഖല?
നിങ്ങള്‍ക്ക്‌ പരിചിതമായ ആളുകള്‍, സ്ഥലങ്ങള്‍, കാര്യങ്ങള്‍, ശീലങ്ങള്‍ ഇവയെല്ലാം കൂടിച്ചേരുന്നതാണ് നിങ്ങളുടെ ആശ്വാസ മേഖല.
ദൈവം അബ്രഹാമിനെ അനുഗ്രഹിക്കുന്നതിനു മുമ്പ്, തന്‍റെ ആശ്വാസ മേഖല വിട്ടു പുറത്തുകടക്കാന്‍ ദൈവം അവനോട് ആവശ്യപ്പെട്ടു. സത്യമെന്തെന്നാല്‍, നാം നമ്മുടെ ആശ്വാസ മേഖല വിട്ടു പുറത്തുകടക്കാതെ ദൈവം ആഗ്രഹിക്കുന്നത്പോലെ നമ്മെ അനുഗ്രഹിക്കാന്‍ ദൈവത്തിനു കഴിയുകയില്ല.

അവന്‍ (കര്‍ത്താവായ യേശു) സംസാരിച്ചു തീര്‍ന്നപ്പോള്‍ ശിമോനോട്: "ആഴത്തിലേക്കു നീക്കി മീന്‍പിടിത്തത്തിനു വല ഇറക്കുവിന്‍ എന്നു പറഞ്ഞു". (ലൂക്കോസ് 5:4)

ദൈവം വലിയ നിലയില്‍ നിങ്ങളെ അനുഗ്രഹിക്കുവാന്‍ ആഗ്രഹിക്കുന്നു! അതുകൊണ്ട് ഈ കാരണത്താല്‍ യേശു ശിമോനോട്, "ആഴത്തിലേക്കു നീക്കി മീന്‍പിടിത്തത്തിനു വല ഇറക്കുവിന്‍ എന്നു പറഞ്ഞു". ആഴത്തില്‍ എന്നു പറയുന്നത് ധാരാളം മീനുകള്‍, നല്ല ഗുണമുള്ള മീനുകള്‍ കണ്ടെത്തുന്ന സ്ഥലമാണ്. കരയോട് ചേര്‍ന്നു ആഴംകുറഞ്ഞ വെള്ളത്തില്‍ നിങ്ങള്‍ക്ക്‌ അത് കണ്ടെത്തുവാന്‍ കഴിയുകയില്ല. ആഴത്തിലേക്കു നീക്കുക എന്നാല്‍ കരയുടെ ആശ്വാസ തീരത്തുനിന്നും നീങ്ങിപോകുക എന്നാണ്.

ഇപ്പോള്‍, നിങ്ങള്‍ക്ക്‌ ആശ്വാസം അനുഗ്രഹത്തെക്കാള്‍ പ്രാധാന്യമുള്ളതാണെങ്കില്‍, നിങ്ങള്‍ ഒരിക്കലും നിങ്ങളുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുകയില്ല, എന്നാല്‍ നിങ്ങളുടെ ആശ്വാസ മേഖല വിട്ടു പുറത്തു വരുവാന്‍ ആഗ്രഹിക്കുന്നവരോട്, കര്‍ത്താവ് പറയുന്നത് ഇതാണ്, "ഞാന്‍ ഒരു പുതിയ കാര്യം ചെയ്യും".

തങ്ങളുടെ ആത്മീക ആശ്വാസ മേഖലയില്‍ ഉറച്ചുനില്‍ക്കുന്ന ചിലര്‍ ഉണ്ട്.

  1. നമ്മില്‍ പലരും വര്‍ഷങ്ങളായി പ്രാര്‍ത്ഥിക്കുന്നത് ദിവസത്തില്‍ 15മിനിട്ട് മാത്രമാണ്.
  2. നമ്മില്‍ പലരും പുതിയ ആത്മാക്കളെ നേടുന്നില്ല; നമ്മുടെ യോഗങ്ങളില്‍ സംബന്ധിക്കുന്ന അതേ ആളുകളാല്‍ നമ്മില്‍ പലരും സന്തുഷ്ടരാണ്. 
  3. നമ്മില്‍ പലരും 50 അഥവാ 100 രൂപയില്‍ കൂടുതല്‍ ദൈവവേലയ്ക്കായി കൊടുത്തിട്ടില്ല. (എനിക്ക് നിങ്ങളുടെ പണം കിട്ടാന്‍ വേണ്ടിയല്ല ഞാന്‍ ഇത് പറയുന്നത്.പ്രത്യുത, മാറ്റാന്‍ പ്രയാസമുള്ള ആ അനുഭവത്തില്‍ നിന്നും നിങ്ങള്‍ പുറത്തുകടക്കാന്‍ വേണ്ടിയാണ്).
  4. നമ്മില്‍ ചിലര്‍ ഒരിക്കലും ഉപവസിച്ചിട്ടില്ല.
  5. നമ്മില്‍ പലരും മറ്റുള്ളവരോട് കയ്പ്പും അപരാധവും മാസങ്ങള്‍, ഒരുപക്ഷേ വര്‍ഷങ്ങള്‍ മുറുകെപ്പിടിക്കുന്നവരാണ്.
അനേകര്‍ക്ക്‌ ഈ രീതിയില്‍ ആയിരിക്കുന്നത് വലിയ ആശ്വാസമാണ്.യേശു അപ്പവും മീനും(സംതൃപ്തമായ ആഹാരം) കൊണ്ട് പുരുഷാരത്തെ പോഷിപ്പിച്ചു, അപ്പോള്‍ അവര്‍ യേശുവിനെ രാജാവാക്കുവാനായി തുനിഞ്ഞു.

തന്‍റെ ശരീരം മാംസവും തന്‍റെ രക്തം പാനീയവും (സുഖകരമല്ലാത്ത ആഹാരം) സംബന്ധിച്ചു അവന്‍ പറഞ്ഞ മാത്രയില്‍, അവര്‍ അവനെ വിട്ടുപോയി. ഇന്ന് അനേകരില്‍ ഇപ്രകാരം ആണ് കാണുന്നത്. ദയവായി അവരെപോലെ ആകരുത്.

നമ്മള്‍ കൂടുതല്‍ ആശ്വാസമുള്ളവരായി മാറുമ്പോള്‍, നാം സ്ഥലം മാറിപോകാന്‍ ആഗ്രഹം കുറവുള്ളവരായി തീരും. അപ്പോള്‍ നാം ഒരു സംരംഭത്തിനു പകരം സ്മാരകമായി മാറും.

വിശ്വാസത്താല്‍ അബ്രഹാം തനിക്ക് അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാകുവാന്‍ വിളിക്കപ്പെട്ടാറെ അനുസരിച്ച് എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു. (എബ്രായര്‍ 11:8)

പല ആളുകളും അവരുടെ ആശ്വാസ മേഖല വിട്ടു പുറത്തു വരാനുള്ള വില കൊടുക്കുവാന്‍ തയ്യാറാകാത്തത് കൊണ്ട് അവര്‍ക്ക് തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തുവാന്‍ കഴിയാതെ പോകുന്നു. വ്യത്യസ്തരായിരിപ്പാന്‍ ധൈര്യം കാണിക്കുക. നിങ്ങളുടെ ആശ്വാസ മേഖല വിട്ടു ദൈവം നിങ്ങളെ വിളിച്ചതിന് വേണ്ടി ഇറങ്ങി പുറപ്പെടുക.

Bible Reading: Deuteronomy 18-20
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസ്സൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നത് വരെ ആവര്‍ത്തിക്കുക. ഓരോ പ്രാര്‍ത്ഥനാ മിസ്സൈലുകളും കുറഞ്ഞത്‌ 2 മിനിറ്റ് എങ്കിലും ആവര്‍ത്തിക്കുക.

1. പിതാവേ, എന്‍റെ ജീവിതത്തെ കുറിച്ചുള്ള അങ്ങയുടെ പദ്ധതി അനുദിനവും പിന്‍പറ്റുവാന്‍ അങ്ങയുടെ ശക്തി എനിക്ക് തരേണമേ.

2. എനിക്ക് എതിരായി പ്രവര്‍ത്തിക്കുന്ന ഓരോ സ്തംഭനാവസ്ഥയുടെ ശക്തിയിലേയ്ക്കും ഞാന്‍ അഗ്നി അയക്കുന്നു. നിങ്ങളുടെ സമയം കഴിഞ്ഞു. എന്നെ ഇപ്പോള്‍ വിടുക യേശുവിന്‍റെ നാമത്തില്‍.

3. യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ഉയര്‍ന്ന ഒരു നിലയിലേക്ക് പോകുന്നു.

Join our WhatsApp Channel


Most Read
● തടസ്സങ്ങളാകുന്ന മതില്‍
● നിങ്ങളുടെ ദൈവീക സന്ദര്‍ശനങ്ങളുടെ നിമിഷങ്ങളെ തിരിച്ചറിയുക
● നിങ്ങളുടെ ജോലി സംബന്ധിച്ചുള്ള ഒരു രഹസ്യം
● സമര്‍പ്പണത്തിലുള്ള സ്വാതന്ത്ര്യം
● രഹസ്യമായതിനെ ആലിംഗനം ചെയ്യുക
● അനുദിനവും ജ്ഞാനിയായി വളരുന്നത്‌ എങ്ങനെ
● യെഹൂദാ ആദ്യം പുറപ്പെടട്ടെ
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ