മഴ. അതൊരു സാധാരണ സംഭവമാണ്, പ്രത്യേകിച്ചും നമ്മുടെ ദേശത്തെ മഴകാലത്ത്. എന്നിട്ടും, നമ്മില്‍ പലര്‍ക്കും, മഴ ഒരു അനുഗ്രഹത്തെക്കാള്‍ ഉപരിയായി ഒരു അസൗകര്യമാണ്. അത് നമ്മുടെ ദിനചര്യകളെ തടസ്സപ്പെടുത്തുന്നു, നമ്മുടെ വസ്ത്രങ്ങള്‍ അഴുക്കാക്കുന്നു, നമ്മുടെ ഷൂകള്‍ മലിനമാക്കുന്നു, മാത്രമല്ല പലപ്പോഴും പുറത്തുള്ള നമ്മുടെ പദ്ധതികളെ റദ്ദാക്കുവാന്‍ നമ്മെ നിര്‍ബന്ധിക്കുന്നു. സുഖസൌകര്യങ്ങളോടുള്ള നമ്മുടെ അഭിനിവേശം, ഉണങ്ങിയതും വെയിലുള്ളതുമായ ദിവസങ്ങള്‍ക്കായി നമ്മെ കൊതിപ്പിക്കുന്നു. എന്നാല്‍, നഗരങ്ങളുടേയും കൃഷിയുടെയും നിലനില്‍പ്പിനു മഴ നിര്‍ണ്ണായകമായിരിക്കുന്നതുപോലെ, ഇത് നമ്മുടെ ജീവിതത്തിലെ അനുഗ്രഹത്തിന്‍റെ ആഴമേറിയ ഒരു രൂപകാലങ്കാരം കൂടിയാണ്.
അനുഗ്രഹത്തിന്‍റെ ഒരു രൂപകമായി മഴയെ വേദപുസ്തകത്തില്‍ നിരന്തരമായി ഉപയോഗിച്ചിട്ടുണ്ട്. ആവര്‍ത്തനപുസ്തകം 28:12 പറയുന്നു, "തക്കസമയത്തു നിന്‍റെ ദേശത്തിനു മഴ തരുവാനും നിന്‍റെ വേലയൊക്കെയും അനുഗ്രഹിപ്പാനും യഹോവ നിനക്കു തന്‍റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; നീ അനേകം ജാതികൾക്കു വായ്പ കൊടുക്കും; എന്നാൽ നീ വായ്പ വാങ്ങുകയില്ല". ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍, മഴപോലെ, നമ്മുടെ അഭിവൃദ്ധിയ്ക്കും വിജയത്തിനും എങ്ങനെ അത്യന്താപേക്ഷിതമാകുന്നു എന്ന് ഈ വാക്യം എടുത്തുകാണിക്കുന്നു.
അനുഗ്രഹങ്ങളുടെ അസൗകര്യം
മഴയോടുള്ള നമ്മുടെ പ്രതികരണങ്ങള്‍ പലപ്പോഴും അനുഗ്രഹത്തോടുള്ള നമ്മുടെ പ്രതികരണങ്ങളെ പ്രതിഫലിപ്പിക്കുന്നു എന്നത് രസകരമായ കാര്യമാണ്. മഴ അസൌകര്യം ഉണ്ടാക്കുന്നതുപോലെ, അനുഗ്രഹങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ നമ്മുടെ ആശ്വാസ മേഖലകളെ വെല്ലുവിളിക്കുന്ന രൂപത്തില്‍ വരുവാന്‍ ഇടയാകും. പ്രയാസമേറിയ സത്യങ്ങള്‍ അഭിമുഖീകരിക്കാനോ, നമ്മുടെ ശീലങ്ങളെ മാറ്റുവാനോ അഥവാ വിശ്വാസത്തിന്‍റെ ചുവടു വെക്കുവാനോ അവ നമ്മോടു ആവശ്യപ്പെട്ടേക്കാം. എന്നാല്‍, ഈ വെല്ലുവിളികള്‍ പലപ്പോഴും നാം പക്വത പ്രാപിക്കാനും ശുദ്ധീകരിക്കപ്പെടാനും ദൈവം പ്രവര്‍ത്തിക്കുന്ന ഒരു മാര്‍ഗ്ഗമാകുന്നു.
ആത്മാര്‍ത്ഥതയുള്ള ഒരു സുഹൃത്തിന്‍റെ, ഒരു പാസ്റ്ററുടെ, അഥവാ സത്യവുമായി നമ്മുടെ അടുക്കല്‍ വരുന്നതായ ഒരു ഉപദേഷ്ടാവിന്‍റെ മഴയെക്കുറിച്ച് ചിന്തിക്കുക. സദൃശ്യവാക്യങ്ങള്‍ 27:17 പ്രസ്താവിക്കുന്നു, "ഇരുമ്പ് ഇരുമ്പിനു മൂർച്ച കൂട്ടുന്നു; മനുഷ്യൻ മനുഷ്യനു മൂർച്ചകൂട്ടുന്നു". ഈ മൂര്‍ച്ചകൂട്ടുന്ന പ്രക്രിയ പലപ്പോഴും ആശ്വാസപ്രദമല്ല, എന്നാല്‍ വളര്‍ച്ചയ്ക്ക് ഇത് അത്യാവശ്യമാണ്. നമ്മെ തിരുത്താനും നയിക്കാനും ഈ വ്യക്തികളെ ദൈവം നമ്മുടെ ജീവിതത്തിലേക്ക് അയയ്ക്കുന്നു, ഒടുവില്‍ പക്വതയും ജ്ഞാനവും നല്‍കി നമ്മെ അനുഗ്രഹിക്കുന്നു.
നമ്മുടെ കാഴ്ചപ്പാട് മാറ്റുക
മഴയേയും അനുഗ്രഹങ്ങളെയും കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് മാറ്റുന്നതിനെക്കുറിച്ച് എന്ത് പറയുന്നു? അടുത്ത പ്രാവശ്യം മഴ പെയ്യുമ്പോള്‍, അതിനെ ഒരു ശല്യമായി കാണുന്നതിനു പകരം, ദൈവത്തിന്‍റെ കരുതലിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലായി എന്തുകൊണ്ട് കണ്ടുകൂടാ? നിങ്ങളുടെ ജനാല വഴി പുറത്തേക്ക് നോക്കിയിട്ട് ആ മഴയ്ക്കായി ദൈവത്തോട് നന്ദി പറയുവാന്‍ ഒരു നിമിഷമെടുക്കുക. വെല്ലുവിളികളിലൂടെയും, അസൌകര്യങ്ങളിലൂടെയും പോലും, ദൈവം നിങ്ങളെ അനുഗ്രഹിച്ച വഴികളെ പറ്റി ചിന്തിക്കുക.
എഫെസ്യര്‍ 1:3 പറയുന്നു, "സ്വർഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ". ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍, അപ്രതീക്ഷിതമായ രൂപങ്ങളില്‍ വരുന്നതാണെങ്കില്‍ പോലും, അവ സമൃദ്ധമായതും എല്ലായിപ്പോഴും ഉള്ളതുമാണെന്നും ഈ വാക്യം നമുക്ക് ഉറപ്പു നല്‍കുന്നു.
ദൈവം നമ്മെ സ്നേഹിക്കുന്നതുമൂലം അവന്‍ നമ്മുടെമേല്‍ ചൊരിയുന്നതായ അത്ഭുതകരമായ അനുഗ്രഹങ്ങളെ കാണുവാന്‍ നമുക്ക് കണ്ണുകളെ തരണമെന്ന് നമുക്ക് ദൈവത്തോടു അപേക്ഷിക്കാം.
പ്രാര്‍ത്ഥന
പിതാവേ, മഴയുടെ ഓരോ തുള്ളിയിലും, ഞങ്ങള്‍ അങ്ങയുടെ അനുഗ്രഹങ്ങള്‍ കാണട്ടെ. അങ്ങയുടെ പ്രീതി എന്നേയും എന്‍റെ കുടുംബത്തേയും ആവരണം ചെയ്യട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● നിങ്ങളുടെ മുറിവുകളെ സൌഖ്യമാക്കുവാന് ദൈവത്തിനു കഴിയും● മഹത്വത്തിന്റെ വിത്ത്
● റെഡ് അലര്ട്ട് (മുന്നറിയിപ്പ്)
● കടത്തില് നിന്നും പുറത്തു വരിക : സൂചകം # 1
● ജീവന് രക്തത്തിലാകുന്നു
● ഒരു ഉറപ്പുള്ള 'അതെ'
● ദിവസം 03 :21 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍