english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. സമര്‍പ്പണത്തിലുള്ള സ്വാതന്ത്ര്യം
അനുദിന മന്ന

സമര്‍പ്പണത്തിലുള്ള സ്വാതന്ത്ര്യം

Monday, 5th of May 2025
1 0 63
Categories : സമര്‍പ്പണം (Surrender)
 വലിച്ചുകയറ്റിയിട്ട് അവർ കപ്പൽ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണത്തിട്ടമേൽ അകപ്പെടും എന്ന് പേടിച്ചു പായ് ഇറക്കി അങ്ങനെ പാറിപ്പോയി. (അപ്പൊ.പ്രവൃ 27:17).

അപ്പോസ്തലപ്രവൃത്തികള്‍ 27 ല്‍, അപ്പോസ്തലനായ പൌലോസ് ഒരു തടവുകാരനായി റോമിലേക്ക് അപകടകരമായ ഒരു കടല്‍ യാത്രയില്‍ ആയിരിക്കുന്നത് നമുക്ക് കാണുവാന്‍ കഴിയുന്നു. താന്‍ യാത്ര ചെയ്തിരുന്ന കപ്പല്‍ ശക്തമായ ഒരു കൊടുങ്കാറ്റില്‍ അകപ്പെട്ടു, ഭയാനകമായ ചുഴലിക്കാറ്റു നിഷ്കരുണം അതില്‍ അടിച്ചുക്കയറുവാന്‍ ഇടയായി. നീണ്ട പതിനാലു ദിവസങ്ങള്‍, സൂര്യനെയോ നക്ഷത്രങ്ങളെയോ കാണുവാന്‍ കഴിഞ്ഞിരുന്നില്ല, അത് നാവികരെ വഴിതെറ്റിക്കയും ഭയപ്പെടുത്തുകയും ചെയ്തു. കപ്പലിനെ നിയന്ത്രണ വിധേയമാക്കുവാനുള്ള അവരുടെ ഏറ്റവും നല്ല പരിശ്രമത്തിന്‍റെ നടുവിലും, അതിശക്തമായ കാറ്റ് അതിജീവിക്കുവാന്‍ കഴിയുന്നതല്ല എന്ന് തെളിയിച്ചുകൊണ്ടിരുന്നു. അവരുടെ അദ്ധ്വാനത്തിന്‍റെ നിഷ്ഫലത തിരിച്ചറിഞ്ഞുകൊണ്ട്, കപ്പലുകളുടെ നിയന്ത്രണം കൈവിടാനും പകരം കാറ്റ് തങ്ങളെ നയിക്കട്ടെ എന്ന് തീരുമാനിക്കയും ചെയ്തു. 

നമ്മുടേതായ ജീവിതത്തില്‍ പ്രായോഗീകമാക്കുവാന്‍ കഴിയുന്ന ആഴമായ ആത്മീക പാഠങ്ങള്‍ ഈ സംഭവത്തില്‍ നിന്നും നമുക്ക് ലഭിക്കുന്നു. അതിശക്തമായ കാറ്റിനെ നാവികര്‍ക്ക് നേരിടേണ്ടതായി വന്നതുപോലെ, നമ്മെ വിഴുങ്ങിക്കളയുമെന്ന നിലയില്‍ ഭയപ്പെടുത്തുന്ന പ്രക്ഷുബ്ദമായ സാഹചര്യങ്ങളെ നാമും അഭിമുഖീകരിക്കേണ്ടതായി വരും. അങ്ങനെയുള്ള സമയങ്ങളില്‍, നമ്മുടെ പാതകളില്‍ മുന്നേറുവാന്‍ വേണ്ടി നമ്മുടേതായ സ്വന്തം ശക്തിയിലും കഴിവുകളിലും ചാരുവാനായി നാം പ്രലോഭിപ്പിക്കപ്പെടുവാന്‍ സാദ്ധ്യതയുണ്ട്. എന്നിരുന്നാലും, ദൈവത്തിന്‍റെ നിയന്ത്രണത്തിനായി സമര്‍പ്പിക്കുന്നത് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യങ്ങളില്‍ കൂടിയും സുരക്ഷിതമായി നമ്മെ മുമ്പോട്ടു കൊണ്ടുപോകുവാന്‍ സഹായിക്കുമെന്ന് അപ്പോസ്തലനായ പൌലോസിന്‍റെ ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

നിങ്ങളുടെ ജീവിതത്തിലെ സമസ്ത മേഖലകളിലും നിയന്ത്രിക്കുവാന്‍ പരിശ്രമിക്കുന്നവരായി നിങ്ങള്‍ നിങ്ങളെത്തന്നെ കണ്ടിട്ടുണ്ടോ, അങ്ങനെ കാര്യങ്ങള്‍ ചിന്തിക്കുന്ന രീതിയില്‍ പോകാതെയിരിക്കുമ്പോള്‍ നിരാശകരായി മാത്രം മാറുവാന്‍ ഇടയായിട്ടുണ്ടോ? നിങ്ങളെകൊണ്ട് ചെയ്യുവാന്‍ കഴിയുന്നതെല്ലാം ചെയ്തതിനുശേഷവും - പ്രാര്‍ത്ഥന, വിശ്വാസം, വിശ്വാസത്തില്‍ സ്ഥിരതയോടെ നില്‍ക്കുക എന്നിദ്യാതി കാര്യങ്ങള്‍ - നാവികര്‍ ചെയ്തതുപോലെ ചില ചുവടുകള്‍ നിങ്ങള്‍ പുറകോട്ടു വെക്കെണ്ടതായ സാഹചര്യങ്ങള്‍ ഉണ്ടാകുമെന്ന് ഓര്‍ക്കേണ്ടത് പ്രധാനപെട്ട കാര്യമാണ്. വേലിയേറ്റത്തിനു എതിരായി പ്രയാസപ്പെടുന്നതിനു പകരമായി, നിയന്ത്രണം ഉപേക്ഷിക്കേണ്ടത് വളരെ അനിവാര്യമായ വസ്തുതയാകുന്നു, നിങ്ങളുടെ ആകുലതകളെ വിട്ടുക്കളയുക, നിങ്ങളുടെ ആശ്രയത്തെ ദൈവത്തിന്‍റെ കരങ്ങളില്‍ കൊടുക്കുക.

വിശ്വാസത്തില്‍ ആശ്രയിക്കുന്നതില്‍ നിന്നും വരുന്നതായ സമാധാനത്തെ ആലിംഗനം ചെയ്യുക, ദൈവം നിങ്ങളെ കാണുന്നുവെന്ന് അറിഞ്ഞുകൊണ്ട് അത് ചെയ്യുക. നിങ്ങളുടെ പുരോഗതിയെ തടസ്സപ്പെടുത്തുവാന്‍ വേണ്ടി നിര്‍ണ്ണയിക്കപ്പെട്ടത് എന്ന് തോന്നുന്ന ആ കാറ്റുകളെ മാറ്റിക്കളയുവാനുള്ള ശ്രദ്ധേയമായ ശക്തി ദൈവത്തിനുണ്ട്, നിങ്ങളുടെ യാത്രയില്‍ മുമ്പോട്ടു പോകുവാന്‍ പ്രേരിപ്പിക്കത്തക്കവണ്ണം അവരുടെ പദ്ധതികളെ ദൈവം ക്രമീകരിക്കുന്നു. ദൈവത്തിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ആശ്രയിക്കയും ചിലതിനെയൊക്കെ വിട്ടുക്കളയുമ്പോള്‍ വരുന്നതായ സ്വാതന്ത്ര്യത്തെ അനുഭവിക്കയും ചെയ്യുക.

സദൃശ്യവാക്യങ്ങള്‍ 3:5-6 പറയുന്നു, "പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുത്. നിന്‍റെ എല്ലാവഴികളിലും അവനെ നിനച്ചുകൊൾക; അവൻ നിന്‍റെ പാതകളെ നേരേയാക്കും". നമ്മുടെ പരിമിതമായ അറിവില്‍ ആശ്രയിക്കുന്നതിനു പകരം ദൈവത്തിന്‍റെ ജ്ഞാനത്തിലും നിര്‍ദ്ദേശങ്ങളിലും ആശ്രയിക്കുവാന്‍ വേണ്ടി ഈ വചനം നമ്മെ ഉത്സാഹിപ്പിക്കുന്നു.

ഒരു നദിയില്‍ കൂടി ഒഴുകുന്ന ഒരു ഇലയെ ഒന്ന് സങ്കല്‍പ്പിക്കുക: അത് വെള്ളത്തിന്‍റെ മുകളിലൂടെ ഒഴുകുമ്പോള്‍, അത് നദിയുടെ ഗതിയെയാണ് പിന്തുടരുന്നത്, വളവും തിരിവും എല്ലാം എളുപ്പത്തില്‍ അതിജീവിക്കുവാന്‍ കഴിയുന്നു. ആ ഇല ഒഴുക്കിനോട്‌ പോരാടുന്നില്ല; പകരം, അത് ഒഴുക്കിനു വിധേയപ്പെടുന്നു, തന്‍റെ യാത്രയെ നിയന്ത്രിക്കുവാന്‍ നദിയെ അനുവദിക്കുന്നു. അതുപോലെത്തന്നെ, നാം നമ്മുടെമേലുള്ള നിയന്ത്രണം ഉപേക്ഷിച്ചിട്ട് ദൈവത്തിന്‍റെ ഹിതത്തിനായി സമര്‍പ്പിച്ചാല്‍, ജീവിതത്തിന്‍റെ കൊടുങ്കാറ്റുകളുടെ നടുവിലും സമാധാനവും ദിശാബോധവും കണ്ടെത്തുവാന്‍ നമുക്ക് കഴിയും. 

കൊടുങ്കാറ്റുകള്‍ നിറഞ്ഞതായ ആ യാത്രയില്‍ ദൈവത്തിലുള്ള പൌലോസിന്‍റെ വിശ്വാസമാണ്  ആ ചരിത്രത്തിലെ പ്രചോദനം നല്‍കുന്ന മറ്റൊരു കാര്യം. അപ്പൊ.പ്രവൃ 27:25ല്‍, തന്‍റെ സഹ യാത്രികരോട് അവന്‍ പറയുന്നു, "അതുകൊണ്ടു പുരുഷന്മാരേ, ധൈര്യത്തോടിരിപ്പിൻ; എന്നോട് അരുളിച്ചെയ്തതുപോലെതന്നെ സംഭവിക്കും എന്ന് ഞാൻ ദൈവത്തെ വിശ്വസിക്കുന്നു". ദൈവത്തിന്‍റെ വാഗ്ദത്തങ്ങളിലുള്ള വ്യതിചലിച്ചുപോകാത്ത പൌലോസിന്‍റെ ആശ്രയവും ദൈവത്തിന്‍റെ സന്നിധിയില്‍ ആശ്വാസം കണ്ടെത്തുവാനുള്ള അവന്‍റെ കഴിവും എതിര്‍പ്പുകളെ അതിജീവിക്കുന്നതിനുള്ള വിശ്വാസത്തിന്‍റെ ശക്തിയെ പ്രകടമാക്കുന്നു.

Bible Reading: 2 Kings 5-7
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, ഞാന്‍ അഭിമുഖീകരിക്കുന്ന കാറ്റുകളെയും കൊടുങ്കാറ്റുകളേയും അങ്ങയുടെ ശക്തി കവിഞ്ഞു വരുന്നതിനാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങേയ്ക്ക് മാത്രം മാറ്റുവാന്‍ കഴിയുന്ന സാഹചര്യങ്ങളെ അങ്ങേയ്ക്ക് വിട്ടുതരുവാനായി എന്നെ ഇടയാക്കേണമേ, മാത്രമല്ല അങ്ങയുടെ സന്നിധിയില്‍ സമാധാനം കണ്ടെത്തുന്നതില്‍ ശ്രദ്ധിക്കുവാന്‍ എന്നെ സഹായിക്കേണമേ. അങ്ങ് സകലത്തേയും നിയന്ത്രിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു, വിശ്വാസത്തില്‍ സ്ഥിരതയുള്ളവര്‍ ആയി തുടരേണ്ടതിനു ഞാന്‍ എന്നെ സമര്‍പ്പിക്കുന്നു. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.

Join our WhatsApp Channel


Most Read
● 21 ദിവസങ്ങള്‍  ഉപവാസം: ദിവസം #15
● പന്ത്രണ്ടില്‍ ഒരുവന്‍
● ദെബോരയുടെ ജീവിതത്തില്‍ നിന്നുള്ളതായ പാഠങ്ങള്‍
● കുറ്റപ്പെടുത്തല്‍ മാറ്റികൊണ്ടിരിക്കുക
● ഒരു മാതൃക ആയിരിക്കുക
● നീതിയുടെ വസ്ത്രം
● ദൈവീക സ്വഭാവമുള്ള വിശ്വാസം
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ