english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. വിശ്വാസത്താലുള്ള നടപ്പ്
അനുദിന മന്ന

വിശ്വാസത്താലുള്ള നടപ്പ്

Sunday, 26th of May 2024
1 0 487
Categories : വിശ്വാസം (Faith)
"കാഴ്ചയാല്‍ അല്ല വിശ്വാസത്താലത്രേ ഞങ്ങള്‍ നടക്കുന്നത്". (2 കൊരിന്ത്യര്‍ 5:7)

വിശ്വാസത്താല്‍ ദൈവത്തോടുകൂടെ നടന്ന ആളുകളുടെ വിവരപ്പട്ടികയാണ് ദൈവവചനം. ഹാനോക്, അബ്രഹാം, ഹന്ന, ദാവീദ്, ഹിസ്കിയാവ്, ദാനിയേല്‍, മൂന്നു എബ്രായ ബാലന്മാര്‍, അങ്ങനെ മറ്റു അനേകരും. അവര്‍ അസാധാരണരായ മനുഷ്യര്‍ അല്ലായിരുന്നു എന്നാല്‍ പൂര്‍ണ്ണമായ ആശ്രയത്താലും സമര്‍പ്പണത്താലും ദൈവത്തെ മാത്രം തങ്ങളുടെ നിലനില്‍പ്പിനായി കണ്ട സാധാരണക്കാരായ മനുഷ്യര്‍ ആയിരുന്നു അവര്‍. സംശയത്തിന്‍റെ ഒരു മേഘവും അവരില്‍ ആവിര്‍ഭവിക്കാതിരിക്കാന്‍ അവര്‍ അധികമായി ദൈവത്തില്‍ ആശ്രയിച്ചു.

വിശ്വാസത്താല്‍ നടക്കുക എന്നാല്‍ പൂര്‍ണ്ണമായി ദൈവത്തില്‍ ആശ്രയിക്കയും അവന്‍റെ ഹിതത്തോടും കല്പനയോടും പറ്റിപ്പിടിക്കയും ചെയ്യുക എന്നാണ്. മനപൂര്‍വ്വമായി നമ്മുടെ ജീവിതത്തിന്‍റെ മുഴു നിയന്ത്രണവും ദൈവത്തിനു നല്‍കുന്നതാണിത്. അബ്രഹാമിന്‍റെ ജീവിതത്തെകുറിച്ചുള്ള ത്വരിതമായ ഒരു നോട്ടം ഒരു വ്യക്തി ആരായിരിക്കുന്നു എന്നതില്‍ നിന്നും ദൈവം അവനെക്കുറിച്ചു എന്താഗ്രഹിക്കുന്നുവോ എന്നതിലേക്കു വിശ്വാസം എങ്ങനെ പരിവര്‍ത്തനം വരുത്തും എന്ന് കാണുവാന്‍ നമ്മെ സഹായിക്കും. ഏതൊരു വേദപുസ്തക കഥാപാത്രത്തേയും പോലെയാണ് അബ്രാമിനേയും നമുക്ക് പരിചയപ്പെടുത്തുന്നത്, എന്നാല്‍ നിശ്ചയിക്കപ്പെട്ട സമയം വന്നു: അവന്‍ ആയിരുന്ന സ്ഥലത്തു നിന്നും ദൈവം തന്നെ കാണിച്ചുകൊടുക്കുന്ന ഒരു പുതിയ സ്ഥലത്തേക്ക് പോകുവാന്‍ ദൈവം അവനോടു സംസാരിച്ചു. വിശ്വാസത്തിന്‍റെ പ്രതീകമായി, അവന്‍റെ പേര് അബ്രഹാം എന്ന് മാറ്റപ്പെട്ടു.

തനിക്കു വളരെയധികം സുപരിചിതമായ ഒരു സ്ഥലത്തുനിന്നും താന്‍ ഒരിക്കലും അറിയാത്തതായ ഒരു സ്ഥലത്തേയ്ക്ക് അവന്‍ വിളിക്കപ്പെട്ടു, എന്നിട്ടും അവന്‍ അനുസരിച്ചു! മേല്‍വിലാസമോ വിശദീകരണങ്ങളോ അവന്‍ ചോദിച്ചില്ല; അവന്‍ തന്‍റെ പദ്ധതിയോ അഭിലാഷമോ ദൈവമുമ്പാകെ അറിയിച്ചുമില്ല. അവന്‍ അനുസരിക്കുക മാത്രം ചെയ്തു!

ഈ അളവിലുള്ള ആശ്രയമാണ് ഇന്ന് ദൈവം നമ്മില്‍ നിന്നും ആവശ്യപ്പെടുന്നത്. നാം നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നത് നിര്‍ത്തിയിട്ട് നിയന്ത്രണ ചക്രം ദൈവത്തെ ഏല്പിക്കുന്ന സ്ഥാനത്ത് നാം ആയിരിക്കണം. അവനു ചിലരുടെ മാത്രം കര്‍ത്താവായിരിക്കാന്‍ കഴിയുകയില്ല; അവന്‍ ഒന്നുകില്‍ എല്ലാവരുടേയും കര്‍ത്താവ് അല്ലെങ്കില്‍ കര്‍ത്താവ് ആയിരിക്കില്ല. സകലത്തിലും നാം അവനില്‍ ആശ്രയിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു. നാം എവിടെ ആയിരിക്കും, നാം എന്ത് ചെയ്യും, എങ്ങനെ നാം ഇത് ചെയ്യും എന്നതാണ് വിശ്വാസത്താല്‍ നടക്കുക എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്. മടിയും സംശയവും കൂടാതെ ദൈവത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുഗമിക്കുന്നതാണ് വിശ്വാസത്താല്‍ നടക്കുക എന്ന് പറയുന്നത്. ക്രിസ്ത്യാനിയെ സംബന്ധിച്ച്, വിശ്വാസത്താല്‍ നടക്കുക എന്നത് വേണമെങ്കില്‍ ചെയ്യേണ്ട ഒരു കാര്യമല്ല; അത് അനിവാര്യമായതാണ്.

എബ്രായര്‍ 11:6 ല്‍ വേദപുസ്തകം പറയുന്നു; "എന്നാല്‍ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാന്‍ കഴിയുന്നതല്ല; ദൈവത്തിന്‍റെ അടുക്കല്‍ വരുന്നവന്‍ ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക് പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ". നമ്മുടെ ക്രിസ്തീയ നടപ്പില്‍ വിശ്വാസം അനിവാര്യമാണ് എന്ന യാഥാര്‍ത്ഥ്യത്തെ സൂചിപ്പിക്കുന്ന ഒന്നാണിത്. ദൈവം ശാരീരികമായി ഇപ്പോള്‍ നമ്മോടുകൂടെ ഇല്ല, എന്നാല്‍ അവന്‍റെ വചനത്തില്‍ കൂടെ, അവന്‍റെ ശക്തിയും അധികാരവും നമുക്ക് അറിയാം.

എന്നാല്‍, നമുക്ക് സത്യമായി ദൈവത്തെ അനുഗമിക്കുവാന്‍ കഴിയുന്ന ഒരേഒരു വഴി വിശ്വാസം മാത്രമാണ്. നാം അവനില്‍ ആശ്രയിക്കുന്നില്ല എങ്കില്‍, നമുക്ക് അവങ്കലേക്ക്‌ നോക്കുവാന്‍ കഴിയുകയില്ല; നാം അവനില്‍ ആശ്രയിക്കുന്നില്ല എങ്കില്‍, ദൈവത്തിനു നമ്മെ സഹായിപ്പാന്‍ കഴിയുകയില്ല. അത് അതുപോലെ ലളിതമാണ്! ദൈവത്തോടുകൂടെ ഉള്ളതായ നിങ്ങളുടെ നടപ്പ് കൂടുതല്‍ ഹൃദ്യവും ഫലവത്തുമായി കാണണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ അവനില്‍ ആശ്രയിക്കയും അവന്‍റെ വചനത്തില്‍ വിശ്വസിക്കയും വേണം. "ന്യായപ്രമാണ പുസ്തകത്തിലുള്ളത് അന്വഷിക്കുക.. . . . . . " നിങ്ങളുടെ ജീവിതം ദൈവത്തിന്‍റെ വാഗ്ദത്തങ്ങളാലും തത്വങ്ങളാലും ഭരിക്കപ്പെടണം.
പ്രാര്‍ത്ഥന
പിതാവാം ദൈവമേ, ആത്മാര്‍ത്ഥമായും സ്ഥിരമായും വിശ്വാസത്തില്‍ നടക്കുവാന്‍ എന്നെ സഹായിക്കേണമേ. പൂര്‍ണ്ണമായും നിന്‍റെ വചനത്തില്‍ വിശ്വസിക്കുവാനും അങ്ങയുടെ കൃപയില്‍ ആശ്രയിക്കുവാനും എന്നെ പഠിപ്പിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍

Join our WhatsApp Channel


Most Read
● അസാധാരണമായ ആത്മാക്കള്‍
● മനുഷ്യരുടെ സമ്പ്രദായങ്ങള്‍
● ദിവസം 04: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ആരാധന ഒരു ജീവിത ശൈലിയായി മാറ്റുക
● വിത്തിന്‍റെ ശക്തി - 2
● സ്വയമായി വരുത്തിയ ശാപത്തില്‍ നിന്നുള്ള വിടുതല്‍
● ക്രിസ്തു കല്ലറയെ ജയിച്ചു
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ