അനുദിന മന്ന
ആത്മീകമായ ദീര്‍ഘദൂരയാത്ര
Friday, 12th of July 2024
0
0
383
Categories :
വില (Price)
ശിഷ്യത്വം (Discipleship)
യേശുവിനെ അനുഗമിക്കുന്ന ഓരോരുത്തരും ശിഷ്യത്വത്തിനു മുന്‍ഗണന കൊടുക്കുന്നു എന്നു ഉറപ്പുവരുത്തണം. യേശുവിനെ അനുഗമിക്കുന്നതില്‍ ഒരു വില കൊടുക്കേണ്ടതുണ്ട് എന്ന് ദൈവവചനം വ്യക്തമായി നമ്മെ പഠിപ്പിക്കുന്നു (വലിയ വിലയുള്ള മുത്ത്).
28നിങ്ങളില്‍ ആരെങ്കിലും ഒരു ഗോപുരം പണിവാന്‍ ഇച്ഛിച്ചാല്‍ ആദ്യം ഇരുന്ന് അതു തീര്‍പ്പാന്‍ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ? 29 അല്ലെങ്കില്‍ അടിസ്ഥാനം ഇട്ടശേഷം തീര്‍പ്പാന്‍ വകയില്ല എന്നു വന്നേക്കാം; കാണുന്നവര്‍ എല്ലാം: 30 ഈ മനുഷ്യന്‍ പണിവാന്‍ തുടങ്ങി, തീര്‍പ്പാനോ വകയില്ല എന്നു പരിഹസിക്കുമല്ലോ. 31 അല്ല, ഒരു രാജാവ് മറ്റൊരു രാജാവിനോടു പട ഏല്പാന്‍ പുറപ്പെടുംമുമ്പേ ഇരുന്ന്, ഇരുപതിനായിരവുമായി വരുന്നവനോട് താന്‍ പതിനായിരവുമായി എതിര്‍പ്പാന്‍ മതിയോ എന്ന് ആലോചിക്കുന്നില്ലയോ? 32 പോരാ എന്നു വരികില്‍ മറ്റവന്‍ ദൂരത്തിരിക്കുമ്പോള്‍തന്നെ സ്ഥാനാപതികളെ അയച്ചു സമാധാനത്തിനായി അപേക്ഷിക്കുന്നു. 33അങ്ങനെതന്നെ നിങ്ങളില്‍ ആരെങ്കിലും തനിക്കുള്ളതൊക്കെയും വിട്ടുപിരിയുന്നില്ല എങ്കില്‍ അവനു എന്‍റെ ശിഷ്യനായിരിപ്പാന്‍ കഴികയില്ല. (ലൂക്കോസ് 14:28-33).
ഒരിക്കലും ഇനി വില കൊടുക്കേണ്ടതില്ല എന്ന് ഇപ്പോള്‍ തെറ്റായി പഠിപ്പിക്കുന്ന ചിലരെങ്കിലും കാണുമായിരിക്കും. അതേ! രക്ഷ സൌജന്യമാണ്, നമ്മുടെ രക്ഷ നേടുവാന്‍ നമുക്ക് ഒന്നുംതന്നെ ചെയ്യുവാന്‍ കഴിയുകയില്ല. എന്നിരുന്നാലും, അപ്പോസ്തലനായ പൌലോസ് വ്യക്തമായി പറഞ്ഞു, "നിങ്ങളുടെ രക്ഷയ്ക്കായി പ്രവര്‍ത്തിപ്പിന്‍". (ഫിലിപ്പിയര്‍ 2:12).
നാം ഇത് ചെയ്യുന്നത് ശുദ്ധീകരണ പ്രക്രിയയില്‍ സജീവമായി അനുസരണത്തെ പിന്‍പറ്റുന്നതിനാലാണ്. അവന്‍ തന്നെത്തന്നെ വിശദീകരിക്കുന്നത് ക്രിസ്തുവിനെപോലെ ആകുന്നതിനു "ആയാസപ്പെടുന്നു" അതുപോലെ "ആഞ്ഞുംകൊണ്ട്" ഓടുന്നു എന്നാണ്. (ഫിലിപ്പിയര്‍ 3:13-14).
ഒരു കൊച്ചുകുട്ടി ആയിരിന്നപ്പോള്‍ ടെലിവിഷനില്‍ ഞാന്‍ ചില സമയങ്ങളില്‍ കണ്ടുകൊണ്ടിരുന്ന ശാസ്ത്രീയ കല്പിതകഥയുടെ ഒരു പരമ്പരയുണ്ടായിരുന്നു. അതിന്‍റെ പേര് 'സ്റ്റാര്‍ ട്രെക്ക്' എന്നായിരുന്നു, ഈ ആളുകള്‍ എങ്ങനെ ഇത്രയും ദൂരം ശൂന്യാകാശത്തില്‍ സഞ്ചരിക്കുന്നു എന്ന് പലപ്പോഴും ഞാന്‍ ആശ്ചര്യപ്പെട്ടിട്ടുണ്ട്. ഈ അടുത്ത കാലത്ത് ഞാന്‍ അതിനെകുറിച്ച് ചിന്തിക്കുകയും എന്നോടുതന്നെ ഇങ്ങനെ പറയുകയും ചെയ്തു; ആത്മീക മണ്ഡലത്തില്‍ വളരെ ദൂരത്തില്‍ നാം സഞ്ചരിക്കേണ്ടതും സൂക്ഷ്മനിരീക്ഷണം നടത്തേണ്ടതും ആവശ്യമാണ്; കാരണം കാണുവാനും, കേള്‍ക്കുവാനും, അനുഭവിക്കുവാനും അവിടെ ധാരാളം ഉണ്ട്.
ആത്മാവിന്‍റെ മണ്ഡലത്തില്‍ അത്ഭുതകരമായ വെളിപ്പാടുകള്‍ ഉണ്ട്, എന്നാല്‍ അത് ഉപയോഗിക്കുവാന്‍ നമുക്ക് വില കൊടുക്കേണ്ടത് ആവശ്യമാണ്. അപ്പോസ്തലനായ പൌലോസ് കര്‍ത്താവുമായുള്ള തന്‍റെ ആദ്യത്തെ കൂടികാഴ്ചയ്ക്ക് ശേഷം ഈ ആത്മീക മണ്ഡലത്തില്‍ ആഴമായി പ്രവേശിക്കേണ്ടതിനു അറേബ്യയിലെ മരുഭൂമിയില്‍ സമയം ചിലവഴിക്കുവാന്‍ താന്‍ ബുദ്ധിയോടെ തീരുമാനിച്ചു.(ഗലാത്യര്‍ 1:7).
കൃപയുടെ സിംഹാസനത്തില്‍ നിന്നും പ്രാപിക്കുവാനായി കാത്തിരിക്കുന്ന കൃത്യമായ പദ്ധതികളും, ആലോചനകളും, പ്രാവചനീക വചനങ്ങളും, കൂടുതല്‍ ആത്മീക ഗീതങ്ങളും, വലിയ അഭിഷേകങ്ങളും, ആത്മാവിന്‍റെ വരങ്ങളും ഉണ്ട്.
ലൂക്കോസ് 1:37 പറയുന്നു, "ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ലല്ലോ". ശ്രദ്ധിക്കുക, "ദൈവത്തിലേക്ക് ഒരു കാര്യവും അസാധ്യമല്ല" എന്നല്ല ഇത് പറയുന്നത്, പിന്നെയോ ഇത് പറയുന്നത്, "ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ലല്ലോ" എന്നാണ്. അതുകൊണ്ട് ഇത് അര്‍ത്ഥമാക്കുന്നത് ദൈവത്തോടുകൂടെ നടക്കുന്നവര്‍ക്ക്, ഒന്നുംതന്നെ അസാധ്യമാകുകയില്ല എന്നാണ്. (ലൂക്കോസ് 1:37). നമുക്ക് ആവശ്യമുള്ളത് ആത്മീക മണ്ഡലത്തില്‍ ഒരു ദീര്‍ഘദൂര യാത്രയാണ്. പരിശുദ്ധാത്മാവിന്‍റെ മണ്ഡലത്തില്‍ സഞ്ചരിക്കുവാനുള്ള ഉദ്യമത്തിനായി നാം ധൈര്യമായി ഇറങ്ങുകയും ആ ദൈവമഹത്വത്തിന്‍റെ ആഴമായ മണ്ഡലത്തില്‍ വെളിപ്പെടുകയും വേണം. ആ വിളി നിങ്ങള്‍ ശ്രദ്ധിക്കുമോ?

പ്രാര്‍ത്ഥന
പിതാവേ, ഞാനും എന്‍റെ കുടുംബവും ഞങ്ങള്‍ ആ വില മതിക്കുന്നു. അങ്ങയുടെ ആത്മാവിന്‍റെ ആഴമായ മണ്ഡലത്തില്‍ ഇറങ്ങുവാന്‍ ഞങ്ങളെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● മഹത്വത്തിന്റെ വിത്ത്● ഇത് ശരിക്കും പ്രാധാന്യമുള്ളതാണോ?
● ഭൂമിയിലെ രാജാക്കന്മാര്ക്ക് അധിപതി
● നിങ്ങളുടെ വിധിയെ മാറ്റുക
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #21
● അധര്മ്മത്തിന്റെ ശക്തിയെ തകര്ക്കുക
● വലിയ വാതിലുകള് ദൈവം തുറക്കുന്നു
അഭിപ്രായങ്ങള്‍