അനുദിന മന്ന
21 ദിവസങ്ങള്‍ ഉപവാസം: ദിവസം #14
Saturday, 25th of December 2021
3
1
847
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
രാഷ്ട്രവും നഗരവും
എന്നാല്‍ സകല മനുഷ്യര്‍ക്കും നാം സര്‍വ്വഭക്തിയോടും ഘനത്തോടുംകൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിനു വിശേഷാല്‍ രാജാക്കന്മാര്‍ക്കും സകല അധികാരസ്ഥന്മാര്‍ക്കും വേണ്ടി യാചനയും പ്രാര്‍ത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാന്‍ സകലത്തിനും മുമ്പേ പ്രബോധിപ്പിക്കുന്നു. അതു നമ്മുടെ രക്ഷിതാവായ ദൈവത്തിന്‍റെ സന്നിധിയില്‍ നല്ലതും പ്രസാദകരവും ആകുന്നു. അവന്‍ സകല മനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്‍റെ പരിജ്ഞാനത്തില്‍ എത്തുവാനും ഇച്ഛിക്കുന്നു. (1തിമൊ 2:1-4)
നമ്മുടെ രക്ഷിതാവായ ദൈവത്തിന്‍റെ മുന്‍പാകെ നല്ലതും പ്രസാദകരവുമായ കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുമ്പോള്‍ കര്‍ത്താവിന്‍റെ സ്നേഹിതന്മാര്‍ ആയി നിങ്ങള്‍ മാറും. ഞാന്‍ അത് എങ്ങനെ അറിയും? കര്‍ത്താവായ യേശു പറഞ്ഞു, "ഞാന്‍ നിങ്ങളോടു കല്പിക്കുന്നത് ചെയ്‌താല്‍ നിങ്ങള്‍ എന്‍റെ സ്നേഹിതന്മാര്‍ തന്നെ." (യോഹന്നാന്‍ 15:14)
അതുപോലെ വേദപുസ്തകം നമ്മോടു കല്‍പ്പിക്കുന്നത്, "ഞാന്‍ നിങ്ങളെ ബദ്ധന്മാരായി കൊണ്ടുപോകുമാറാക്കിയ പട്ടണത്തിന്‍റെ നന്മ അന്വേഷിച്ച് അതിനുവേണ്ടി യഹോവയോടു പ്രാര്‍ത്ഥിപ്പിന്‍; അതിനു നന്മ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും നന്മ ഉണ്ടാകും." (യിരെമ്യാവ് 29:7) നോക്കുക, നിങ്ങള്‍ പാര്‍ക്കുന്ന രാഷ്ട്രത്തിനുവേണ്ടിയും പട്ടണത്തിനുവേണ്ടിയും നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരും നന്മ പ്രാപിക്കും.
അനുതാപം:
നിങ്ങള്‍ പാര്‍ക്കുന്ന രാഷ്ട്രത്തേയോ പട്ടണത്തെയോ കുറിച്ച് മോശമായി നിങ്ങള്‍ സംസാരിക്കുകയോ, ഇപ്പോഴും സംസാരിക്കുന്നവരോ ആണെങ്കില്‍, കര്‍ത്താവിനോടു നിങ്ങള്‍ ക്ഷമ ചോദിക്കേണ്ടതാണ്. (ഇവിടെ കുറച്ചു സമയം ചിലവഴിക്കുക)
ധ്യാനത്തിനായുള്ള വേദഭാഗങ്ങള്‍
സങ്കീര്‍ത്തനം 33:12
യെശയ്യാവ് 2:4
വെളിപ്പാട് 22:2
പ്രാര്‍ത്ഥന
നിങ്ങളുടെ ഹൃദയത്തില്‍നിന്ന് വരുന്നത് വരെ ഓരോ പ്രാര്‍ത്ഥന മിസൈലുകളും ആവര്‍ത്തിക്കുക. പിന്നീട് മാത്രം അടുത്ത പ്രാര്‍ത്ഥന മിസൈലിലേക്ക് പോകുക. (അത് ആവര്‍ത്തിക്കുക, വ്യക്തിപരമാക്കുക, ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും കുറഞ്ഞത് ഒരു മിനിറ്റെങ്കിലും അങ്ങനെ ചെയ്യുക).
പിതാവേ, അങ്ങയുടെ വഴിയിലും അവിടുത്തെ വചനത്തിനു അനുസൃതമായും രാജ്യത്തെ നയിക്കുവാനുള്ള തീരുമാനം എടുക്കേണ്ടതിനു ഇന്ത്യയിലെ (നിങ്ങളുടെ രാഷ്ട്രത്തിന്‍റെ പേര് പരാമര്‍ശിക്കുക) അധികാരികളുടെ മനസ്സിനേയും ഹൃദയത്തേയും നിയന്ത്രിക്കേണമെന്ന് ഞങ്ങള്‍ അങ്ങയോടു അപേക്ഷിക്കുന്നു, യേശുവിന്‍ നാമത്തില്‍.
പിതാവേ, അങ്ങയുടെ രാജ്യം വരേണമേ, അങ്ങയുടെ ഇഷ്ടം ഇന്ത്യയില്‍ നടക്കുമാറാകട്ടെ. യേശുവിന്‍റെ നാമത്തില്‍.
പിതാവേ, ഇന്ത്യാ മഹാരാജ്യം സുവിശേഷം നിമിത്തം ഉണരട്ടെ. യേശുവിന്‍ നാമത്തില്‍ (യോവേല്‍ 3:12)
ഇന്ത്യ ദൈവത്തിന്‍റെ ശബ്ദം കേള്‍ക്കട്ടെ! യേശുവിന്‍റെ നാമത്തില്‍ (യെശയ്യാവ് 1:2)
പിതാവേ, അഴിമതിയുടെ അടിമത്വത്തില്‍ നിന്നും ഇന്ത്യയെ വിടുവിച്ചു ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യത്തില്‍ ആക്കേണമേ. (റോമര്‍ 8:21)
പിതാവേ, അങ്ങയുടെ സാക്ഷ്യം വഹിക്കേണ്ടതിനു ഇന്ത്യയുടെ മേല്‍ അങ്ങയുടെ സത്യത്തിന്‍റെ ആത്മാവിനെ അയക്കേണമേ, യേശുവിന്‍റെ നാമത്തില്‍. (യോഹന്നാന്‍ 15:26)
പിതാവേ, അങ്ങയുടെ ആത്മാവിനെ ഇന്ത്യാ രാജ്യത്തിന്മേല്‍ പകര്‍ന്നു, പാപത്തെ കുറിച്ചും, നീതിയെ കുറിച്ചും, ന്യായവിധിയെ കുറിച്ചും ഇന്ത്യാരാജ്യത്തെ ബോധം വരുത്തേണമേ. (യോഹന്നാന്‍ 16:8)
പിതാവേ, മാനസാന്തരപ്പെട്ടു എല്ലാ വിഗ്രഹങ്ങളില്‍ നിന്നും മനുഷ്യ നിര്‍മ്മിതമായ തത്വശാസ്ത്രങ്ങളില്‍ നിന്നും പിന്തിരിയുവാനായി ഇന്ത്യയെ പ്രേരിപ്പിക്കേണമേ. (യെഹസ്കേല്‍ 14:6)
പിതാവേ, ഇന്ത്യയില്‍ ഉടനീളം അങ്ങയുടെ ജനത്തെ എഴുന്നേല്‍പ്പിക്കേണമേ. യേശുവിന്‍റെ നാമത്തില്‍ (സംഖ്യാപുസ്തകം 23:24)
പിതാവേ, ഇന്ത്യയില്‍ നിന്നും ലോകത്തിലെ സകല രാഷ്ട്രങ്ങളിലേക്കും അങ്ങയുടെ സ്ഥാനാപതിമാരെ അയക്കേണമേ. (യിരെമ്യാവ് 49:14)
പിതാവേ, ഇന്ത്യയിലെ എല്ലാ മുഴങ്കാലുകളും യേശുവിന്‍റെ മുന്‍പില്‍ മടങ്ങുകയും യേശുക്രിസ്തു കര്‍ത്താവ് എന്ന് ഏറ്റുപറയുകയും ചെയ്യട്ടെ.(ഫിലിപ്പിയര്‍ 2:10-11)
പിതാവേ, വെള്ളം സമുദ്രത്തില്‍ നിറഞ്ഞിരിക്കുന്നതുപോലെ ഇന്ത്യ യഹോവയുടെ മഹത്വത്തിന്‍റെ പരിജ്ഞാനത്താല്‍ പൂര്‍ണ്ണമാകട്ടെ. (ഹബക്കൂക് 2:14)
പിതാവേ, ഇന്ത്യയിലുള്ള അങ്ങയുടെ ജനങ്ങളിലൂടെ സകല ജാതികളും അനുഗ്രഹിക്കപ്പെടട്ടെ. യേശുവിന്‍ നാമത്തില്‍. (ഗലാത്യര്‍ 3:8)
ഇപ്പോള്‍ നിങ്ങളുടെ രാജ്യത്തിനു പകരം നഗരങ്ങളുടെ പേര് പരാമര്‍ശിച്ചുകൊണ്ട് ഈ പ്രാര്‍ത്ഥനാ വാചകങ്ങള്‍ ആവര്‍ത്തിക്കുക.
ഈ പ്രാര്‍ത്ഥനകളുടെ മറുപടിക്കായി ദൈവത്തെ സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യുക.
ആശംസകള്‍
അപൂര്‍ണ്ണമായ ഈ ലോകത്തിലേക്ക് എനിക്കും നിങ്ങള്‍ക്കും വേണ്ടി പൂര്‍ണ്ണമായവന്‍ വന്നു. അവന്‍ മാത്രമാണ് ഈ സീസണിന്‍റെ കാരണം.
നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്‍റെയും എന്‍റെ കുടുംബത്തിന്‍റെയും അനുഗ്രഹിക്കപ്പെട്ട, ആത്മനിറവിന്‍റെ ക്രിസ്തുമസ്സ് 2021 നേരുന്നു.
കര്‍ത്താവ് വന്നു, ലോകത്തിനു സന്തോഷം നല്‍കുവാന്‍.....(പാടുക)
Join our WhatsApp Channel
Most Read
● ഒരു പോരാട്ടം കാഴ്ചവെയ്ക്കുക● പരദൂഷണം ബന്ധങ്ങളെ നശിപ്പിക്കുന്നു
● വഞ്ചനയുടെ ലോകത്ത് സത്യത്തെ വിവേചിക്കുക
● തിരിച്ചടികളില് നിന്നും തിരിച്ചുവരവിലേക്ക്
● നിങ്ങളുടെ ലോകത്തെ രൂപപ്പെടുത്തുവാന് നിങ്ങളുടെ സങ്കല്പ്പങ്ങളെ ഉപയോഗിക്കുക
● കൃപാദാനം
● പാപകരമായ കോപത്തിന്റെ പാളികളെ അഴിക്കുക
അഭിപ്രായങ്ങള്‍