ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നെ. 5യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവൻ? (1 യോഹന്നാന്‍ 5:4-5).
വെളിപ്പാട് പുസ്തകം 2ഉം, 3ഉം അദ്ധ്യായത്തില്‍, കര്‍ത്താവായ യേശു ഏഴു സഭകളെ അഭിസംബോധന ചെയ്യുന്നുണ്ട്. ഓരോ സഭകളോടും ജയിക്കുന്നവനു എന്ന വാഗ്ദത്തവും നല്‍കുന്നുണ്ട്. നിങ്ങളോടു സത്യസന്ധമായി പറയട്ടെ, അനേക സമയങ്ങളില്‍, ഈ വാഗ്ദത്തങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നതായി എനിക്ക് തോന്നി കാരണം അവയെല്ലാം ഏറെക്കുറെ സ്വഭാവത്തില്‍ ഉപാധികള്‍ ഉള്ളവയായിരുന്നു.
ശ്രദ്ധിക്കുക:
ജയിക്കുന്നവന് ഞാൻ ദൈവത്തിന്‍റെ പറുദീസയിൽ ഉള്ള ജീവവൃക്ഷത്തിന്‍റെ ഫലം തിന്മാൻ കൊടുക്കും. (വെളിപ്പാട് 2:7).
ജയിക്കുന്നവനു രണ്ടാം മരണത്താൽ ദോഷം വരികയില്ല. (വെളിപ്പാട് 2:11).
ജയിക്കുന്നവനു ഞാൻ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാൻ അവനു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും. (വെളിപ്പാട് 2:17).
ജയിക്കയും ഞാൻ കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കയും ചെയ്യുന്നവന് എന്‍റെ പിതാവ് എനിക്കു തന്നതുപോലെ ഞാൻ ജാതികളുടെമേൽ അധികാരം കൊടുക്കും. (വെളിപ്പാട് 2:26).
ജയിക്കുന്നവൻ വെള്ളയുടുപ്പു ധരിക്കും; അവന്‍റെ പേർ ഞാൻ ജീവപുസ്തകത്തിൽനിന്നു മായിച്ചുകളയാതെ. (വെളിപ്പാട് 3:5).
ജയിക്കുന്നവനെ ഞാൻ എന്‍റെ ദൈവത്തിന്‍റെ ആലയത്തിൽ ഒരു തൂണാക്കും. (വെളിപ്പാട് 3:12).
ജയിക്കുന്നവനു ഞാൻ എന്നോടുകൂടെ എന്‍റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നല്കും. (വെളിപ്പാട് 3:21).
എന്നാല്‍, 1 യോഹന്നാന്‍ 5:4-5 വരെയുള്ള വേദഭാഗങ്ങള്‍ ഞാന്‍ വായിച്ചപ്പോള്‍, അത് എന്‍റെ പ്രാണനു സ്വാതന്ത്ര്യത്തെ കൊണ്ടുവന്നു. ഒരു ജയാളി എന്ന പട്ടികയില്‍ ഇടംപിടിക്കുവാനുള്ള യോഗ്യത യേശുക്രിസ്തുവിന്‍റെ പൂര്‍ത്തീകരിക്കപ്പെട്ട പ്രവര്‍ത്തികള്‍ ലളിതമായി വിശ്വസിക്കുക എന്നതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. നമുക്ക് എല്ലാവര്‍ക്കും വേണ്ടി യേശു ക്രൂശിന്മേല്‍ ചെയ്തതില്‍ നിന്നും ഒന്നുംതന്നെ കൂട്ടുവാനോ അല്ലെങ്കില്‍ കുറയ്ക്കുവാനോ കഴിയുന്നതായിട്ടില്ല.
ജയിക്കുക എന്നത് ശക്തമായ ഒരു പദമാകുന്നു, ദൈവത്തിന്‍റെ മക്കള്‍ എന്ന നിലയില്‍, നാം ജയിക്കുവാന്‍ വേണ്ടി വിളിക്കപ്പെട്ടവരാണ്. യേശുക്രിസ്തുവിന്‍റെ മരണവും പുനരുത്ഥാനവും ഈ ലോകത്തില്‍ ജയാളിയെപോലെ ജീവിക്കുവാനുള്ള ശക്തി നമുക്ക് നല്‍കിതരുന്നു.
Bible Reading: Isaiah 19-23
ഏറ്റുപറച്ചില്‍
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഞാന്‍ അഭിമുഖീകരിക്കുന്ന സകല സാഹചര്യങ്ങളുടേയും അവസ്ഥകളുടെയും മേല്‍ യേശു എനിക്ക് നേടിതന്ന വിജയത്തെ ഞാന്‍ വിശ്വാസത്തോടെ പ്രഖ്യാപിക്കുന്നു. ആമേന്‍.
Join our WhatsApp Channel

Most Read
● ദിവസം 20:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും● നിങ്ങളുടെ സ്വന്തം കാലില് അടിക്കരുത്
● ഉദാരമനസ്കതയെന്ന കെണി
● ക്രിസ്തുവില്‍ രാജാക്കന്മാരും പുരോഹിതന്മാരും
● താല്ക്കാലീകമായതിനല്ല, നിത്യമായതിനായി ആഗ്രഹിക്കുക
● ആളുകള് ഒഴിവുകഴിവുകള് പറയുവാനുള്ള കാരണങ്ങള് - ഭാഗം 2
● പക്വത ഉത്തരവാദിത്വത്തോടുകൂടെ ആരംഭിക്കുന്നു
അഭിപ്രായങ്ങള്‍