english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. നിങ്ങളുടെ ആത്മീക ശക്തിയെ പുതുക്കുന്നത് എങ്ങനെ - 2
അനുദിന മന്ന

നിങ്ങളുടെ ആത്മീക ശക്തിയെ പുതുക്കുന്നത് എങ്ങനെ - 2

Tuesday, 27th of August 2024
1 0 336
Categories : ആത്മീക ശക്തി (Spiritual Strength)
അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതന്നെ ആത്മികവർദ്ധന വരുത്തുന്നു. (1 കൊരിന്ത്യര്‍ 14:4).

'ആത്മീകവര്‍ദ്ധന' എന്ന പദം 'ഒയികൊഡോമിയൊ' എന്ന മൂല വാക്കില്‍ നിന്നുമാണ് വന്നത്, അതിന്‍റെ അര്‍ത്ഥം പണിയുക അഥവാ നിര്‍മ്മിക്കുക എന്നതാണ്, ഒരു കെട്ടിടം പണിയുന്നതുപോലെ അഥവാ നിര്‍മ്മിക്കുന്നതുപോലെ. 1 കൊരിന്ത്യര്‍ 14:4 ല്‍, അപ്പോസ്തലനായ പൌലോസ് ആത്മാവില്‍ നമ്മെ പഠിപ്പിക്കുന്നത്‌, നാം അന്യഭാഷയില്‍ സംസാരിക്കുമ്പോള്‍, നാം നമ്മെത്തന്നെ പണിയുകയാണ് ചെയ്യുന്നത്, ഒരു പണിനടക്കുന്ന സ്ഥലത്ത് പണിക്കാര്‍ ഓരോ ഇഷ്ടികകളും എടുത്തുവെച്ചു ഒരു കെട്ടിടം പണിതുയര്‍ത്തുന്നതുപോലെ.

സാഹചര്യങ്ങളും സ്വാഭാവീക ജീവിതത്തില്‍ അനുദിനവുമുണ്ടാകുന്ന സംഭവവികാസങ്ങളും നിങ്ങളെ ആത്മീകമായി ക്ഷീണിപ്പിക്കയും ബാലഹീനമാക്കയും ചെയ്യും, ആത്മീക ബലവും ഊര്‍ജ്ജവും ക്ഷയിച്ചുപോകും. ആളുകള്‍ തങ്ങളില്‍തന്നെ 'നിറയ്ക്കാതെ' ഇരിക്കുമ്പോള്‍, അവര്‍ ആത്മീകമായി ക്ഷീണിക്കാനും തളരാനും തുടങ്ങും.

നിങ്ങളില്‍ പലരും കര്‍ത്താവിന്‍റെ ശുശ്രൂഷ ചെയ്യുന്നവരും പിന്നീട് ക്ഷീണം അനുഭവപ്പെടുന്നവരും ആയിരിക്കും. ഒരുപക്ഷേ നിങ്ങള്‍ ഈ ലോകപ്രകാരമുള്ള ഒരു ജോലി ചെയ്യുന്നവരും നിങ്ങള്‍ അഭിമുഖീകരിക്കുന്ന അത്യന്തീകമായ സമ്മര്‍ദ്ദം നിമിത്തം അത് മതിയാക്കിയാല്‍ മതി എന്ന് ചിന്തിക്കുന്നവരും ആയിരിക്കും. ഇതിന്‍റെയെല്ലാം കാരണം നിങ്ങളുടെ അകത്തെ ആത്മീക ബലം ക്ഷയിച്ചു എന്നതാണ്. 

ആത്മീകമായി ക്ഷീണിച്ചുപോകുന്നത് വിശ്വാസത്തിന്‍റെ നില താഴുവാനും നിരശപ്പെടുവാനും കാരണമാകും. അങ്ങനെയുള്ള സമയങ്ങളില്‍, പ്രാര്‍ത്ഥന ഒരു ബുദ്ധിമുട്ടായി മാറും. നിങ്ങള്‍ക്ക്‌ ഒരിക്കലും ഇനി വേദപുസ്തകം വായിക്കേണ്ടാ എന്ന് തോന്നും; സഭാ കൂട്ടായ്മകളില്‍ പങ്കെടുക്കുന്നത് മടുപ്പായി തോന്നും. ഇതിനെല്ലാം ഒരു പരിഹാരമുണ്ട്.

അന്യഭാഷയില്‍ സംസാരിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും സ്വാഭാവീക മനസ്സിനെ മറികടന്നു കര്‍ത്താവുമായി ആശയവിനിമയം നടത്തുവാനുള്ള ഫലപ്രദമായ ഒരു മാര്‍ഗ്ഗമായതുകൊണ്ട് അത് നിങ്ങളെ ആത്മീകമായി പണിയുവാന്‍ ഇടയാക്കും. (1 കൊരിന്ത്യര്‍ 14:14). ഏറ്റവും നല്ല ഭാഗം എന്നത്, നിങ്ങള്‍ ഇത് ചെയ്യുവാനായി ഏതെങ്കിലും പ്രെത്യേക സാഹചര്യത്തിനായി കാത്തിരിക്കേണ്ട കാര്യമില്ല; നിങ്ങള്‍ക്ക്‌ ആഗ്രഹമുള്ള എവിടെയും എപ്പോള്‍ വേണമെങ്കിലും അന്യഭാഷയില്‍ സംസാരിക്കുക. നിങ്ങള്‍ ഇത് നിരന്തരമായി ചെയ്യുമ്പോള്‍, നിങ്ങള്‍ നിങ്ങളുടെതന്നെ മെച്ചമായ ഒരു പതിപ്പായി മാറും. നിങ്ങളില്‍ ഉണ്ടാകുന്ന മാറ്റത്തെ നിങ്ങള്‍ക്ക്‌ ചുറ്റുമുള്ളവരും ശ്രദ്ധിക്കുവാന്‍ ഇടയാകും.

2 കൊരിന്ത്യര്‍ 11:23-27 വരെ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ സുവിശേഷം പ്രസംഗിക്കുന്നതിനുള്ള ദൌത്യത്തില്‍ താന്‍ നേരിട്ട പ്രയാസങ്ങളെയും കഷ്ടങ്ങളെയും കുറിച്ച് അപ്പോസ്തലനായ പൌലോസ് പരാമര്‍ശിക്കുന്നുണ്ട്.

". . . . . . . . . . . ഞാൻ അധികം; ഞാൻ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും മരണകരമായ അപകടത്തിൽ അകപ്പെട്ടു; യെഹൂദരാൽ ഞാൻ ഒന്ന് കുറച്ച് നാല്പത് അടി അഞ്ചുതവണ കൊണ്ട്; മൂന്നുതവണ വടികൊണ്ടുള്ള അടിയേറ്റു; ഒരിക്കൽ കല്ലേറ് കൊണ്ട്, മൂന്നുതവണ കപ്പൽനാശത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു. കൂടെക്കൂടെ യാത്രചെയ്തു; നദികളിലെ ആപത്ത്, കള്ളന്മാരാലുള്ള ആപത്ത്, സ്വജനത്താലുള്ള ആപത്ത്, ജാതികളാലുള്ള ആപത്ത്, പട്ടണത്തിലെ ആപത്ത്, നിർജ്ജനപ്രദേശത്തെ ആപത്ത്, കടലിലെ ആപത്ത്, കപടസഹോദരന്മാരാലുള്ള ആപത്ത്; അദ്ധ്വാനവും കഷ്ടപ്പാടും, ഉറക്കം നഷ്ടപ്പെട്ട പല രാത്രികൾ, ദാഹവും വിശപ്പും, പലതവണ പട്ടിണി, ശീതം, നഗ്നത".

ഇതില്‍കൂടിയെല്ലാം കടന്നുപോകേണ്ടതായി വന്നിട്ടും, അപ്പോസ്തലനായ പൌലോസ് പിന്മാറാതിരുന്നതിന്‍റെ കാരണം എന്താണെന്ന് ഒരുവന് അത്ഭുതപ്പെടാനെ കഴിയുകയുള്ളൂ. ഓരോ പ്രാവശ്യവും അധികം ശക്തിയോടെ തിരിച്ചടിക്കുവാന്‍ അവനെ ഇടയാക്കിയത് എന്താണ്? 1 കൊരിന്ത്യര്‍ 14:18 ല്‍ ആ രഹസ്യം വെളിപ്പെടുത്തിയിട്ടുണ്ട്, പൌലോസ് കൊരിന്ത്യരോട് പറഞ്ഞു, "നിങ്ങളെല്ലാവരിലും അധികം ഞാൻ അന്യഭാഷകളിൽ സംസാരിക്കുന്നതുകൊണ്ട് ഞാൻ ദൈവത്തെ സ്തുതിക്കുന്നു".

മണിക്കൂറുകള്‍ അന്യഭാഷകളില്‍ പ്രാര്‍ത്ഥിക്കുക എന്നതായിരുന്നു അപ്പോസ്തലനായ പൌലോസിന്‍റെ രഹസ്യം. ഇത് ചെയ്യുന്നത് അവന്‍റെ ആത്മീക മനുഷ്യനെ വളരെ ഉയര്‍ന്ന തലത്തില്‍ പണിയുവാന്‍ ഇടയാക്കി അങ്ങനെ തന്നിലേക്ക് വന്ന സകലത്തേയും സഹിക്കുവാനും അതിനെ അതിജീവിക്കുവാനും കഴിഞ്ഞു. വളരെ ശക്തമായി ദൈവത്താല്‍ ഉപയോഗിക്കപ്പെട്ട ഇന്നും ഉപയോഗിക്കപ്പെടുന്ന അനേക ദൈവ മനുഷ്യരുടേയും രഹസ്യവും ഇതുതന്നെയാണ്. 

പ്രവാചകനായ എസക്കിയ ഫ്രാന്‍സിസ് എന്ന ശക്തനായ ഒരു ദൈവമനുഷ്യന്‍ ദക്ഷിണ ഭാരതത്തില്‍ ഉണ്ടായിരുന്നു. എനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി അറിയുകയില്ല എങ്കിലും തന്‍റെ ജീവിതവും പഠിപ്പിക്കലുകളും എന്നെ അത്യന്തം അനുഗ്രഹിച്ചു. [എനിക്ക് അദ്ദേഹത്തെ മുഖാമുഖം കാണണമെന്ന് ആഗ്രഹമുണ്ട്]. കഴിഞ്ഞ രണ്ടു ദശകത്തില്‍ അധികമായി, അദ്ദേഹത്തിന്‍റെ ജീവിതവും ശുശ്രൂഷയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ സുവിശേഷത്തെ ഉയര്‍ന്ന നിലവാരത്തെ നിരന്തരമായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. എങ്ങനെ? ഞാന്‍ ശുശ്രൂഷ ആരംഭിച്ച നാളുകളില്‍ (അത് 1997 ന്‍റെ ആരംഭ നാളുകളിലാണ്‌), തന്‍റെ പഠിപ്പിക്കലുകളുടെ ഒരു ഭാഗത്ത് താന്‍ പറയുന്നത് ഞാന്‍ കേട്ടു; ഞാന്‍ കുളിക്കുമ്പോള്‍ പോലും അന്യഭാഷയില്‍ സംസാരിക്കും. ഇത് കേട്ടപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടുപോയി. 

ഭാഷയുടെ വരം ഉണ്ടെങ്കിലും അനേക വിശ്വാസികളും നിരന്തരമായി അന്യഭാഷയില്‍ സംസാരിക്കുന്നതില്‍ പരാജയപ്പെടുന്നവരാണ്; എന്തുകൊണ്ടാണ് വിശ്വാസികളുടെ ഇടയില്‍ ഇന്ന് ഇത്രയും അധികം ആത്മീക ബലഹീനതകള്‍ ഉണ്ടാകുന്നത് എന്നതില്‍ അത്ഭുതപ്പെടാനില്ല. അത് തന്‍റെ താലന്ത് മണ്ണില്‍ കുഴിച്ചുമൂടിയ ദാസനെപ്പോലെയാണ്. (മത്തായി 25:14-30).

നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തിൽ (വളര്‍ച്ച ഉണ്ടാക്കുക, ഒരു കെട്ടിടത്തെപോലെ കൂടുതല്‍ ഉയരങ്ങളിലേക്ക് പോകുക) നിങ്ങൾക്കുതന്നെ ആത്മികവർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും; (യൂദാ 20).

യൂദാ 20 ല്‍, ഒയികൊഡോമിയൊ എന്ന അതേ ഗ്രീക്ക് പദം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്, അതിന്‍റെ അര്‍ത്ഥം പണിയുക എന്നുള്ളതാണ്. വളര്‍ച്ച ഉണ്ടാക്കുക എന്ന പദപ്രയോഗം ശ്രദ്ധിക്കുക, പരിശുദ്ധാത്മാവില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് വിശ്വാസം എന്ന അടിസ്ഥാനത്തിന്മേല്‍ ഒരു കെട്ടിടത്തെപോലെ കൂടുതല്‍ ഉയരങ്ങളിലേക്ക് പോകുക. നിങ്ങള്‍ക്ക്‌ അത് ഇഷ്ടമാണോ?

കര്‍ത്താവായ യേശു അതേ ഗ്രീക്ക് പദം ഉപയോഗിച്ചു, ഒയികൊഡോമിയൊ, ബുദ്ധിയുള്ള മനുഷ്യന്‍ പാറമേല്‍ അടിസ്ഥാനമിട്ടു തന്‍റെ ഭവനം പണിതു എന്ന് യേശു പറഞ്ഞ സന്ദര്‍ഭത്തില്‍. "ആകയാൽ എന്‍റെ ഈ വചനങ്ങളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നവർ ഒക്കെയും പാറമേൽ വീട് പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു. വന്മഴ ചൊരിഞ്ഞു, നദികൾ പൊങ്ങി, കാറ്റ് അടിച്ചു, ആ വീടിന്മേൽ അടിച്ചു; എന്നാൽ അത് പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല". (മത്തായി 7:24-25).

യേശുവിന്‍റെ പഠിപ്പിക്കലുകള്‍ കേള്‍ക്കുകയും അനുസരിക്കയും ചെയ്യുന്നത് ബുദ്ധിയുള്ള മനുഷ്യര്‍ ആയിമാറുവാന്‍ നമ്മെ സഹായിക്കും. വിജയകരമായ ഒരു വീട് പണിക്കാരന്‍ ആകുവാന്‍, വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിന്മേല്‍ നമ്മുടെ ഭവനം ഫലപ്രദമായി പണിയുവാന്‍, നാം ദൈവവചനം ധ്യാനിക്കയും കേള്‍ക്കയും ചെയ്യുമ്പോള്‍ നാം അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കയും വേണം. അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുന്നത് ജ്ഞാനത്തിന്‍റെ വെളിപ്പാടിന്‍റെ ശക്തിയെ, കാര്യസ്ഥനായ പരിശുദ്ധാതമാവിന്‍റെ സഹായത്താല്‍, നമ്മുടെ ജീവിതത്തിലേക്ക് അഴിച്ചുവിടപ്പെടുവാന്‍ കാരണമാകും. യേശു പറഞ്ഞു താന്‍ തന്‍റെ സഭ പണിയുന്ന (ഒയികൊഡോമിയൊ) ഒരു പാറയാണ്‌ ജ്ഞാനത്തിന്‍റെ വെളിപ്പാട്, പാതാളഗോപുരങ്ങള്‍ അതിനെ ഒരുനാളും ജയിക്കുകയില്ല.
ഏറ്റുപറച്ചില്‍
ഞാന്‍ കര്‍ത്താവിനോടു ചേര്‍ന്നിരിക്കുന്നു, ഞാന്‍ അവനുമായി ഒരേ മനസ്സുള്ളവന്‍ ആകുന്നു. ഞാന്‍ എല്ലായ്പ്പോഴും അവനില്‍ വസിക്കും. എനിക്ക് യേശുക്രിസ്തുവിന്‍റെ മനസ്സുണ്ട്, അതുപോലെ ദൈവത്തിന്‍റെ വിവേകം എന്നിലൂടെ ഒഴുകുന്നു.

Join our WhatsApp Channel


Most Read
● നിങ്ങളെ തടയുന്ന വിശ്വാസങ്ങളെ പരിമിതപ്പെടുത്തുക
● ഭോഷത്തത്തില്‍നിന്നും വിശ്വാസത്തെ വേര്‍തിരിച്ചറിയുക
● കഴിഞ്ഞകാലത്തിന്‍റെ രഹസ്യങ്ങളെ തുറന്നുവിടുന്നു
● ദൈവത്തിന്‍റെ 7 ആത്മാക്കള്‍: കര്‍ത്താവിന്‍റെ ആത്മാവ്
● തിരസ്കരണം അതിജീവിക്കുക
● ആത്മാവിന്‍റെ ഫലത്തെ വളര്‍ത്തുന്നത് എങ്ങനെ - 1
● കൃപാദാനം
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ