അനുദിന മന്ന
1
0
83
വളരെ ഫലപ്രദമായ ആളുകളുടെ 9 ശീലം: ശീലം നമ്പർ 1
Saturday, 10th of January 2026
Categories :
9 Habits of Highly Effective People
വര്‍ഷങ്ങളായി, ഉയര്‍ന്ന പദവികള്‍ വഹിക്കുന്ന നിരവധി ബിസിനസ്സുകാരായ പുരുഷന്മാര്‍, വനിതകള്‍, കോര്‍പ്പറേറ്റ് നേതാക്കള്‍ എന്നിവരുമായി ഇടപഴകാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. അവര്‍ വളരുന്നതും, മികവ് പുലര്‍ത്തുന്നതും, അതിശയകരമായ രീതിയില്‍ അവരുടെ സ്വാധീനം വിപുലീകരിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.
അവരുടെ ജീവിതം അടുത്തുനിന്ന് നിരീക്ഷിച്ചപ്പോള്‍, അവരെ യഥാര്‍ത്ഥത്തില്‍ വേറിട്ടുനിര്‍ത്തിയത് കഴിവോ, വിദ്യാഭ്യാസമോ, അവസരങ്ങളോ മാത്രമല്ല - കാലക്രമേണ അവര്‍ വളര്‍ത്തിയെടുത്ത ചില ശീലങ്ങളായിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കി. ഈ ശീലങ്ങള്‍ അവരുടെ ചിന്തകളെ രൂപപ്പെടുത്തുകയും, ദിവസേനയുള്ള തീരുമാനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും, അവരുടെ കാര്യക്ഷമത നിലനിര്‍ത്തുകയും ചെയ്തു.
അടുത്ത കുറച്ച് ദിവസങ്ങളില്‍, എന്‍റെ കണ്ടെത്തലുകള്‍ നിങ്ങളുമായി പങ്കുവെക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ സ്വന്തം ജീവിതത്തില്‍ ഈ ശീലങ്ങള്‍ നിങ്ങള്‍ വളര്‍ത്തിയെടുത്താല്‍, നിങ്ങള്‍ ചെയ്യുന്ന എല്ലാത്തിലും കൂടുതല്‍ ഫലപ്രദരും, കാര്യക്ഷമരും ആകുമെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. ആത്യന്തീകമായി, അതാണ് പിതാവിന് മഹത്വം കൊണ്ടുവരുന്നത്.
"മുമ്പേ അവന്‍റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും". (മത്തായി 6:33).
വേദപുസ്തക കാഴ്ചപ്പാടില്‍, വളരെ ഫലപ്രദരായ ആളുകള്‍ ഉല്‍പ്പാദനക്ഷമതയോടെയല്ല ആരംഭിക്കുന്നത് - മറിച്ച് അവര്‍ മുന്‍ഗണനയോടെയാണ് തുടങ്ങുന്നത്. തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിന് മുമ്പ്, പദ്ധതികള്‍ നടപ്പിലാക്കുന്നതിനു മുമ്പ്, തീരുമാനങ്ങളെ പ്രതിരോധിക്കുന്നതിന് മുമ്പ്, അവര്‍ അടിസ്ഥാനപരമായ ഒരു ചോദ്യത്തിനു പരിഹാരം കാണുന്നു: ആരാണ് ആദ്യം?
ഫലപ്രദത്വം ആകസ്മികമല്ലെന്നു വേദപുസ്തകം സ്ഥിരമായി വെളിപ്പെടുത്തുന്നു; അത് ദൈവമുമ്പാകെ ശരിയായി ക്രമീകരിച്ച ഒരു ജീവിതത്തിന്‍റെ ഉപോല്‍പ്പന്നമാണ്.
1. മുന്‍ഗണന ശക്തിയെ നിര്‍ണ്ണയിക്കുന്നു.
ഉല്പത്തി പുസ്തകത്തില്‍, തിരുവചനത്തിലെ ആദ്യ വാക്കുകള്‍ ഇപ്രകാരം പ്രഖ്യാപിക്കുന്നു, "ആദിയില്‍ ദൈവം. . . " (ഉല്പത്തി 1:1). ഇത് ഒരു ദൈവീക തത്വമാണ്. ദൈവം എന്തിലൊക്കെ ഒന്നാമതായിരിക്കുന്നുവോ അതിനെ അവന്‍ ഭരിക്കുന്നു. ദൈവം ഭരിക്കുന്നതിനെ അവന്‍ അനുഗ്രഹിക്കുന്നു.
ദൈവം ഒന്നാമതല്ലാതിരിക്കുമ്പോള്‍, നല്ല കാര്യങ്ങള്‍ പോലും തകര്‍ന്നുപോകും. എന്നാല്‍ ദൈവം ഒന്നാം സ്ഥാനത്ത് വരുമ്പോള്‍, കഠിനമായ സീസണുകളും ഫലം നല്‍കും. മറ്റു കാര്യങ്ങളോടുകൂടെ ദൈവത്തെ അന്വേഷിക്കാനല്ല കര്‍ത്താവായ യേശു പറഞ്ഞത് - മുന്നമേ ദൈവത്തെ അന്വേഷിക്കാനാണ് അവന്‍ പറഞ്ഞത്. ജീവിതത്തിലെ ഫലപ്രാപ്തി നമ്മുടെ പദ്ധതികളില്‍ ദൈവത്തെ ചേര്‍ക്കുന്നതല്ല; മറിച്ച് നമ്മുടെ പദ്ധതികളെ ദൈവത്തിന് സമര്‍പ്പിക്കുന്നതിലാണ്.
രാജാവായ ദാവീദ് ഇതിനെ ആഴത്തില്‍ മനസ്സിലാക്കിയിരുന്നു. അവന്‍ ഒരു യോദ്ധാവും, രാജാവും, കവിയും, നേതാവും ആയിരുന്നിട്ടും, താന്‍ ഇങ്ങനെ പ്രഖ്യാപിച്ചു:
ഞാൻ യഹോവയോട് ഒരു കാര്യം അപേക്ഷിച്ചു;
അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു;
യഹോവയുടെ മനോഹരത്വം കാൺമാനും അവന്‍റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്‍റെ
ആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിനു തന്നെ". (സങ്കീർത്തനങ്ങൾ 27:4).
സകലത്തിലും ദൈവത്തെ ഒന്നാമത് നിര്‍ത്തുന്നതില്‍ നിന്നാണ് ദാവീദിന്‍റെ ഫലപ്രാപ്തി ഉത്ഭവിച്ചത്.
2. ആദ്യ സ്നേഹം നിലനില്‍ക്കുന്ന ശക്തിയ്ക്ക് ഇന്ധനമാകുന്നു.
"എഫെസൊസിലെ സഭയുടെ ദൂതന് എഴുതുക: ഏഴു നക്ഷത്രം വലംകൈയിൽ പിടിച്ചുംകൊണ്ട് ഏഴു പൊൻനിലവിളക്കുകളുടെ നടുവിൽ നടക്കുന്നവൻ അരുളിച്ചെയ്യുന്നത്: 2ഞാൻ നിന്‍റെ പ്രവൃത്തിയും പ്രയത്നവും സഹിഷ്ണുതയും കൊള്ളരുതാത്തവരെ നിനക്കു സഹിച്ചുകൂടാത്തതുംഅപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങൾ അപ്പൊസ്തലന്മാർ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാർ എന്നു കണ്ടതും, 3നിനക്കു സഹിഷ്ണുതയുള്ളതും എന്‍റെ നാമംനിമിത്തം നീ സഹിച്ചതും തളർന്നു പോകാഞ്ഞതും ഞാൻ അറിയുന്നു. 4എങ്കിലും നിന്‍റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്ന് ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ട്". (വെളിപ്പാട് 2:1-4).
ശ്രദ്ധിക്കുക - മറ്റൊന്നിനേയും ശാസിച്ചില്ല. അവരുടെ പ്രവൃത്തികള്‍ തുടര്‍ന്നു, അവരുടെ പ്രയത്നം നിലനിന്നു, അവരുടെ ഉപദേശം ശരിയായി തന്നെ ഉറച്ചുനിന്നു - എന്നാല്‍ അടുപ്പമില്ലാത്ത ഫലപ്രാപ്തി ശൂന്യമായിത്തീര്‍ന്നു.
വളരെ ഫലപ്രാപ്തിയുള്ള വിശ്വാസികള്‍ തങ്ങളുടെ ആദ്യസ്നേഹത്തെ കാത്തുസൂക്ഷിക്കുന്നു. തിടുക്കംകൂട്ടി പ്രാര്‍ത്ഥിക്കുന്നില്ല. തിരുവചനം അതിവേഗം വായിച്ചുവിടുന്നില്ല. ആരാധന യാന്ത്രികമായി ചെയ്യുന്നില്ല. ബെഥാന്യയിലെ മറിയയെ പോലെ അവര്‍ നല്ല അംശം തിരഞ്ഞെടുക്കുന്നു - അടുത്ത ബന്ധം എപ്പോഴും പ്രവൃത്തികളേക്കാള്‍ മികച്ചതാണെന്ന് അറിഞ്ഞുകൊണ്ട് - യേശുവിന്‍റെ പാദപീഠത്തിങ്കല്‍ ഇരിക്കുന്നു. (ലൂക്കോസ് 10:38-42).
ഈ നിലപാടിന്‍റെ പ്രതിഫലം പ്രവാചകനായ യെശയ്യാവ് വെളിപ്പെടുത്തുന്നു:
"എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറക് അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും". (യെശയ്യാവ് 40:31).
ഇവിടെ കാത്തിരിക്കുക എന്നതിന്‍റെ അര്‍ത്ഥം നിഷ്ക്രിയത്വം എന്നല്ല - അത് അര്‍ത്ഥമാക്കുന്നത് ദൈവ കേന്ദ്രീകൃത ആശ്രയത്വം എന്നാണ്. ശക്തി പുതുക്കുന്നത് പരിശ്രമത്തിലൂടെയല്ല, മറിച്ച് ശരിയായ സ്ഥാനനിര്‍ണ്ണയത്തില്‍ കൂടിയാണ്.
3. ആദ്യ ശീലം മറ്റെല്ലാ ശീലത്തെയും രൂപപ്പെടുത്തുന്നു.
പഴയ നിയമത്തില്‍, ദൈവം ആദ്യഫലത്തെയാണ് ആവശ്യപ്പെട്ടത്, അവശേഷിച്ചവയെ അല്ല അവന്‍ ചോദിച്ചത് (സദൃശ്യവാക്യങ്ങള്‍ 3:9). ആദ്യഭാഗം ശേഷിക്കുന്നതിനെ വീണ്ടെടുക്കുന്നു. ഈ തത്വം ഇപ്പോഴും നിലനില്‍ക്കുന്നു. ദിവസത്തിലെ ആദ്യ മണിക്കൂര്‍, ഹൃദയത്തിലെ ആദ്യ സ്നേഹം, ഇച്ഛാശക്തിയുടെ ആദ്യ വിധേയത്വം എന്നിവ ദൈവത്തിന്‍റെ ആകുമ്പോള്‍, മറ്റെല്ലാം ദൈവീകമായ ക്രമത്തിലേക്ക് വരുന്നു.
കര്‍ത്താവായ യേശു തന്നെ ഈ ശീലത്തെ മാതൃകയാക്കി കാട്ടിത്തന്നു. "അതികാലത്ത് ഇരുട്ടോടെ അവൻ എഴുന്നേറ്റു പുറപ്പെട്ട് ഒരു നിർജനസ്ഥലത്തു ചെന്നു പ്രാർഥിച്ചു". (മർക്കൊസ് 1:35). പുരുഷാരത്തിനും, അത്ഭുതങ്ങള്‍ക്കും, ആവശ്യങ്ങള്‍ക്കും മുമ്പേ - കൂട്ടായ്മ ഉണ്ടായിരുന്നു.
അതുകൊണ്ടുതന്നെയാണ് തിരുവെഴുത്തില്‍ ഫലപ്രാപ്തി ഭക്തിയില്‍ നിന്നും വേര്‍തിരിക്കപ്പെടാത്തത്. യോശുവയുടെ വിജയം തിരുവചന ധ്യാനത്തില്‍ നിന്നാണ് ഉത്ഭവിച്ചത് (യോശുവ 1:8). യോസേഫിന്‍റെ ഉയര്‍ച്ച ദൈവത്തിന്‍റെ സന്നിധിയില്‍ നിന്നാണ് ഉണ്ടായത് (ഉല്പത്തി 39:2). ദാനിയേലിന്‍റെ സ്വാധീനം സ്ഥിരതയുള്ള പ്രാര്‍ത്ഥനാ ജീവിതത്തില്‍ നിന്നാണ് ഉളവായത് (ദാനിയേല്‍ 6:10).
4. ഫലപ്രാപ്തി യാഗപീഠത്തില്‍ നിന്നാണ് ആരംഭിക്കുന്നത്.
സഹോദരന്മാരേ, ഞാൻ ദൈവത്തിന്‍റെ മനസ്സലിവ് ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നത്: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. (റോമർ 12:1).
എല്ലാ വിശ്വാസികളും ജീവനുള്ള യാഗമായി സ്വയം സമര്‍പ്പിക്കാന്‍ ഈ തിരുവെഴുത്ത് വ്യക്തമായി ആഹ്വാനം ചെയ്യുന്നു. യാഗം എപ്പോഴും ആദ്യം യാഗപീഠത്തില്‍ അര്‍പ്പിക്കപ്പെടുന്നു. ദിവസേന അര്‍പ്പിക്കപ്പെടുന്ന ഒരു ജീവിതം ദൈവത്താല്‍ ഉയര്‍ത്തപ്പെട്ട ഒരു ജീവിതമായി മാറുന്നു.
വളരെ ഫലപ്രദരായ ആളുകള്‍ "എന്താണ് പ്രവര്‍ത്തിക്കുന്നത്?" എന്ന് ചോദിക്കുന്നില്ല.
അവര്‍ ചോദിക്കുന്നത്, "എന്താണ് യഥാര്‍ത്ഥത്തില്‍ ദൈവത്തിനു ബഹുമാനം കൊണ്ടുവരുന്നത്?" എന്നാണ്.
തിരുവചനം വ്യക്തമായി മറുപടി നല്‍കുന്നു:
"യഹോവാഭക്തി ജ്ഞാനത്തിന്‍റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു". (സദൃശവാക്യങ്ങൾ 9:10).
എവിടെ ദൈവം ഒന്നാമതുണ്ടോ, അവിടെ ജ്ഞാനം ഒഴുകും. ജ്ഞാനം ഒഴുകുന്നിടത്ത് ഫലപ്രാപ്തി പിന്തുടരുന്നു.
ഇതാണ് ഒന്നാമത്തെ ശീലം - ഇത് കൂടാതെ മറ്റൊരു ശീലവും യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കില്ല.
Bible Reading: Genesis 30-31
പ്രാര്‍ത്ഥന
പിതാവേ, എന്‍റെ ജീവിതത്തെ ഞാന്‍ നിന്‍റെ ക്രമത്തിലേക്ക് തിരികെ കൊണ്ടുവരുന്നു. തെറ്റായ സകല മുന്‍ഗണനകളേയും പിഴുതെറിയേണമേ. എന്‍റെ ജീവിതത്തിലെ ഒന്നാം സ്ഥാനത്ത് അങ്ങ് ഇരിക്കേണമേ, എന്‍റെ അനുസരണത്തെ ശക്തിപ്പെടുത്തേണമേ, എന്‍റെ ജീവിതത്തെ അങ്ങയുടെ രാജ്യത്തിനും മഹത്വത്തിനും വേണ്ടി ഉപയോഗിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍!
Join our WhatsApp Channel
Most Read
● സ്തോത്രമാകുന്ന യാഗം● നിങ്ങള്‍ ഒരു യുദ്ധത്തില്‍ ആയിരിക്കുമ്പോള്‍: ഉള്‍ക്കാഴ്ചകള്‍
● ജീവനുള്ളതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരു മരണപ്പെട്ട മനുഷ്യന്
● ദിവസം 08 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● സാമ്പത്തീകമായി താറുമാറായ അവസ്ഥയില്‍ നിന്നും പുറത്തുകടക്കുന്നത് എങ്ങനെ?
● വലിയ വാതിലുകള്‍ ദൈവം തുറക്കുന്നു
● നിങ്ങളുടെ വിടുതലിനെ ഇനി തടയുവാന്‍ കഴിയുകയില്ല
അഭിപ്രായങ്ങള്‍
