english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ശത്രു രഹസ്യാത്മകമാകുന്നു 
അനുദിന മന്ന

ശത്രു രഹസ്യാത്മകമാകുന്നു 

Friday, 21st of February 2025
1 0 118
Categories : എസ്തറിൻ്റെ രഹസ്യങ്ങൾ: പരമ്പര (Secrets Of Esther: Series)
നിർമദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടൂ എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു. (1 പത്രോസ് 5:8).

വേദപുസ്തകം പറയുന്നു, "അതിന് എസ്ഥേർ: വൈരിയും ശത്രുവും ഈ ദുഷ്ടനായ ഹാമാൻ തന്നെ എന്നു പറഞ്ഞു. അപ്പോൾ ഹാമാൻ രാജാവിന്‍റെയും രാജ്ഞിയുടെയും മുമ്പിൽ ഭ്രമിച്ചുപോയി". (എസ്ഥേര്‍ 7:6). ഹാമാനെക്കുറിച്ചുള്ള സത്യം എസ്ഥേര്‍ തുറന്നുകാട്ടി - അവന്‍ രാജാവിന്‍റെ വിശ്വസ്തനായ ഒരു സേവകന്‍ അല്ലെന്നും, പകരം താനൊരു എതിരാളിയും ശത്രുവും ആണെന്നും, രാജാവിന്‍റെ നന്മയെക്കാള്‍ സ്വന്തം പ്രശസ്തിയും നിലയും നോക്കുന്നതില്‍ താല്പര്യം ഉള്ളവനാണെന്നുമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തപ്പെട്ടു. ആകയാല്‍ രാജാവായ അഹശ്വേരോശ്‍ രാജ്ഞിയായ എസ്ഥേറിനോട് മറുപടിയായി പറഞ്ഞത്, "ആരാണ് അവന്‍, എവിടെയാകുന്നു അവന്‍?".

ശക്തനായിരുന്നുവെങ്കിലും, ഒരുപക്ഷേ നിരവധി രഹസ്യ ദൂതന്മാര്‍ ഉണ്ടായിരുന്നിട്ടും, യഥാര്‍ത്ഥ ശത്രുവിനെകുറിച്ച് രാജാവ് അറിഞ്ഞിരുന്നില്ല. ശത്രുവിന്‍റെ രഹസ്യ സ്വഭാവത്തെയാണ്‌ ഇത് നമ്മോടു പറയുന്നത്. ദൈവജനത്തിന്‍റെ എതിരാളികളുടെ കൂടെയിരുന്ന് രാജാവ് എപ്പോഴും ഭക്ഷിക്കുവാന്‍ ഇടയായി, എന്നിട്ടും അവന്‍ ഒന്നും അറിഞ്ഞില്ല. പദ്ധതിയുടെ മുഴുവന്‍ വിശദാംശങ്ങളും രാജാവിനോടു വെളിപ്പെടുത്താതെ യെഹൂദന്മാരെ കൊല്ലുവാനുള്ള രേഖയില്‍ രാജാവിനെകൊണ്ട് അവന്‍ ഉപായത്താല്‍ മുദ്ര വെപ്പിക്കുന്നു. അവന്‍റെ എല്ലാ പദ്ധതികളും സ്വാര്‍ത്ഥമായിരുന്നു, മാത്രമല്ല അവന്‍ വര്‍ഷങ്ങളോളം തന്‍റെ അധികാരത്തെ ദുര്‍വിനിയോഗം ചെയ്തു.

നാം വളരെ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. രാജാവിനു ചുറ്റും ശത്രു ഉണ്ടായിരുന്നു, എന്നിട്ടും അവന്‍ അതറിഞ്ഞില്ല. നിങ്ങള്‍ ഒരുപക്ഷേ ശത്രുക്കളാല്‍ ചുറ്റപ്പെട്ടവര്‍ ആയിരിക്കാം എന്നാല്‍ അവരെ നിങ്ങള്‍ ആത്മമിത്രം എന്നോ വ്യക്തിപരമായി സഹായിക്കുന്നവര്‍ എന്നോ സെക്രട്ടറി എന്നോ ഒക്കെയാകാം വിളിക്കുന്നത്‌? സത്യം എന്തെന്നാല്‍ യഥാര്‍ത്ഥ എതിരാളി മനുഷ്യരല്ല, അവന്‍ ഒരു മനുഷ്യന്‍ എന്നപോലെ ആയിരിക്കാം നമ്മുടെ അടുക്കല്‍ വരുന്നത്. പിശാചാണ് യഥാര്‍ത്ഥമായ എതിരാളി. മുകളില്‍ കൊടുത്തിരിക്കുന്ന നമ്മുടെ വേദഭാഗം പറയുന്നു, "നിങ്ങളുടെ പ്രതിയോഗിയായ പിശാച്". എന്നാല്‍, നമ്മെ ആക്രമിക്കേണ്ടതിനു നമുക്ക് ചുറ്റുമുള്ള ആളുകളെ അവന്‍ തയ്യാറാക്കുന്നു. അവന്‍ നമ്മുടെ ജീവിതത്തിനു ചുറ്റിലും രഹസ്യമായി പതിയിരിക്കയും നുഴഞ്ഞുക്കയറുവാന്‍ വേണ്ടി ഒരിടത്തിനായി നോക്കുകയും ചെയ്യുന്നു.  എഫെസ്യര്‍ 6:12 പറയുന്നു, "നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്‍റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ".

അവന്‍ പത്രോസില്‍ പ്രവര്‍ത്തിച്ചു, അപ്പോള്‍ യേശു പറഞ്ഞു, "സാത്താനെ എന്നെ വിട്ടുപോ". ആകയാല്‍ ശത്രുവിന്‍റെ പദ്ധതികളെ ജയിക്കുവാന്‍ നാം ആത്മാവില്‍ ജാഗ്രതയുള്ളവര്‍ ആയിരിക്കണം.
നെഹെമ്യാവ് 6:10-13 വരെ ഇങ്ങനെ പറയുന്നു, "പിന്നെ ഞാൻ മെഹേതബേലിന്‍റെ മകനായ ദെലായാവിന്‍റെ മകൻ ശെമയ്യാവിന്‍റെ വീട്ടിൽ ചെന്നു; അവൻ കതകടച്ച് അകത്തിരിക്കയായിരുന്നു; നാം ഒരുമിച്ച് ദൈവാലയത്തിൽ മന്ദിരത്തിനകത്തു കടന്നു വാതിൽ അടയ്ക്കുക; നിന്നെ കൊല്ലുവാൻ വരുന്നുണ്ട്; നിന്നെ കൊല്ലുവാൻ അവർ രാത്രിയിൽ വരും എന്നു പറഞ്ഞു. അതിനു ഞാൻ: എന്നെപ്പോലെയുള്ള ഒരാൾ ഓടിപ്പോകുമോ? എന്നെപ്പോലെയുള്ള ഒരുത്തൻ ജീവരക്ഷയ്ക്കായി മന്ദിരത്തിലേക്കു പോകുമോ? ഞാൻ പോകയില്ല എന്നു പറഞ്ഞു. ദൈവം അവനെ അയച്ചിട്ടില്ല; തോബീയാവും സൻബല്ലത്തും അവന് കൂലി കൊടുത്തിരുന്നതുകൊണ്ട് അവൻ എനിക്കു വിരോധമായി ആ പ്രവചനം പറഞ്ഞതേയുള്ളൂ എന്ന് എനിക്കു മനസ്സിലായി. ഞാൻ ഭയപ്പെട്ട് അങ്ങനെ പ്രവർത്തിച്ചു പാപം ചെയ്യേണ്ടതിനും എന്നെ ദുഷിക്കത്തക്കവണ്ണം അപവാദത്തിനു കാരണം കിട്ടേണ്ടതിനും അവർ അവനു കൂലികൊടുത്തിരുന്നു".

നെഹെമ്യാവിന്‍റെ ശത്രുക്കള്‍ ചിലരുടെ രൂപത്തില്‍ ഒരു ഒറ്റുക്കാരനെ അയച്ചു, സാധാരണയായി അവന്‍ ഒരു സമൂഹത്തെ നല്‍കും. അവന്‍റെ ശ്രദ്ധ പിടിച്ചുപറ്റുവാന്‍ അവര്‍ പല വഴികളും പ്രയോഗിച്ചു, എന്നാല്‍ അവന്‍ അതെല്ലാം നിരാകരിച്ചു, അതുകൊണ്ട് അവര്‍ ശെമയ്യാവിനെ അവന്‍റെ അടുക്കലേക്ക്‌ അയച്ചു, അവനെ ശത്രു കൂലിക്ക് എടുത്തതായിരുന്നു. എന്നാല്‍ നെഹാമ്യാവ് ആത്മാവില്‍ ജാഗ്രതയുള്ളവന്‍ ആയിരുന്നതുകൊണ്ട്, അവന്‍ ശത്രുവിന്‍റെ കെണിയില്‍ അകപ്പെട്ടില്ല. അവന്‍ രക്ഷപ്പെടുകയും തന്‍റെ ദൌത്യങ്ങള്‍ തുടരുകയും ചെയ്തു. 

നിങ്ങള്‍ ജാഗ്രതയോടെ ആയിരിക്കാത്തതുനിമിത്തം എത്ര പ്രാവശ്യം ശത്രുവിന്‍റെ  കെണികളില്‍ നിങ്ങള്‍ വീണുപോയിട്ടുണ്ട്? ശത്രു നിങ്ങളുടെ മനസ്സിലേക്ക് നുഴഞ്ഞുക്കയറി നിങ്ങളുടെ പ്രവര്‍ത്തികളെ നിയന്ത്രിക്കുവാന്‍ നിങ്ങള്‍ എത്ര പ്രാവശ്യം അവനെ അനുവദിക്കാറുണ്ട്? അവനെതിരായി ശക്തമായ ഒരു പ്രതിരോധം തീര്‍ക്കുവാനുള്ള സമയമാണിത്. ദൈവത്തില്‍ നിന്നും മറച്ചുവെക്കുവാന്‍ കഴിയുന്ന ഒന്നുംതന്നെയില്ല, അതുകൊണ്ട് ദൈവത്തോടുള്ള ബന്ധത്തില്‍ തുടര്‍ന്നും ആയിരിക്കുക.

നിങ്ങള്‍ ശത്രുവിന്‍റെ ഒരു ഇരയായി വീഴാതെയിരിക്കേണ്ടതിനു നിങ്ങള്‍ക്ക്‌ ചുറ്റുമുള്ള ശത്രുവിനെ തുറന്നുക്കാട്ടുവാന്‍ ദൈവത്തോടു അപേക്ഷിക്കുക. ഇയ്യോബ് 27:7 ല്‍ വേദപുസ്തകം പറയുന്നു, "എന്‍റെ ശത്രു ദുഷ്ടനെപ്പോലെയും എന്‍റെ എതിരാളി നീതികെട്ടവനെപ്പോലെയും ആകട്ടെ". 

നിങ്ങളുടെ ജീവിതത്തിനു വിരോധമായുള്ള എല്ലാ എതിരാളികളെയും ദൈവം പുറത്തുകൊണ്ടുവരുമെന്ന് ഞാന്‍ പ്രവചിച്ചുപറയുന്നു.

Bible Reading: Numbers 18-20
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഞാന്‍ എന്നെത്തന്നെ അങ്ങേയ്ക്കായി സമര്‍പ്പിക്കുന്നു, ദോഷത്തില്‍ നിന്നും അവിടുന്ന് എന്നെ കാക്കേണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ശത്രു എനിക്കെതിരായി ഗൂഢാലോചന നടത്തുന്ന പരീക്ഷകളോട് ഇല്ല എന്ന് പറയുവാനുള്ള കൃപയ്ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്‍റെ ജീവിതത്തിനു ചുറ്റുമുള്ള ശത്രുവിന്‍റെ പ്രവര്‍ത്തികളെ കാണേണ്ടതിനു അങ്ങ് എന്‍റെ കണ്ണുകളെ തുറക്കേണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● യേശുവിന്‍റെ കര്‍തൃത്വത്തെ ഏറ്റുപറയുക
● ഓട്ടം ഓടുവാനുള്ള തന്ത്രങ്ങള്‍
● ദിവസം 08 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● നമ്മുടെ രക്ഷകന്‍റെ നിരുപാധികമായ സ്നേഹം   
● ഉദാരമനസ്കതയെന്ന കെണി
● ദാനം നല്‍കുവാനുള്ള കൃപ - 2
● എപ്പോഴാണ് നിശബ്ദരായിരിക്കേണ്ടത് അതുപോലെ എപ്പോഴാണ് സംസാരിക്കേണ്ടത്
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ