അനുദിന മന്ന
വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 4
Saturday, 11th of May 2024
1
0
535
Categories :
ജീവിത പാഠങ്ങള്‍ (Life Lesson)
മുംബൈയിലെ ജുഹു ബീച്ചിലേക്ക് തന്‍റെ കുതിരകളുമായി ആനന്ദ സവാരി നടത്തിയിരുന്ന ഒരു ഈസ്റ്റ് ഇന്ത്യന്‍ അങ്കിളിനോട് വളരെ നിഷ്കളങ്കതയോടെ ഞാന്‍ ഒരിക്കല്‍ ചോദിച്ചു, "എന്തുകൊണ്ടാണ് കുതിരകള്‍ മുഖാവരണം ധരിക്കുന്നത്?". കുതിരകളെകുറിച്ച് വളരെ നല്ല അറിവുണ്ടായിരുന്ന അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു, "കുതിരകളുടെ മുഖാവരണം അവയുടെ വീക്ഷണ പരിധി കുറയ്ക്കുന്നു, ഇത് മുമ്പിലുള്ള പാതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കുതിരയെ അനുവദിക്കുന്നു. കുതിരകളുടെ മുഖാവരണം സമ്മര്‍ദ്ദമുള്ള സാഹചര്യങ്ങളില്‍ കുതിരകളെ ശാന്തമാക്കി നിര്‍ത്തുന്നു." മനുഷ്യരായ നാം മുഖാവരണം ധരിക്കുന്നില്ല എന്നതാണ് സങ്കടകരമായ കാര്യം.
നമ്മുടെ ആന്തരീക ആഗ്രഹങ്ങളാലാണ് നമ്മുടെ കണ്ണുകള്‍ നിയന്ത്രിക്കപ്പെടുന്നത്. നമ്മുടെ മുഴു ജീവിതത്തേയും നിയന്ത്രിക്കുവാന്‍ കഴിയത്തക്ക സ്വാധീനം ഉള്ളതാണ് നമ്മുടെ കണ്ണുകള്‍. കണ്ണുകള്‍ അലഞ്ഞുതിരിയുവാന്‍ തുടങ്ങുമ്പോള്‍, നാശം പെട്ടെന്ന് ആസന്നമാകും.
കര്‍ത്താവായ യേശു പഠിപ്പിച്ചു, "ശരീരത്തിന്‍റെ വിളക്ക് കണ്ണ് ആകുന്നു; കണ്ണ് ചൊവ്വുള്ളതെങ്കില്‍ നിന്‍റെ ശരീരം മുഴുവനും പ്രകാശിതമായിരിക്കും. കണ്ണ് കേടുള്ളതെങ്കിലോ നിന്‍റെ ശരീരം മുഴുവനും ഇരുണ്ടതായിരിക്കും; എന്നാല്‍ നിന്നിലുള്ള വെളിച്ചം ഇരുട്ടായാല്‍ ഇരുട്ട് എത്ര വലിയത്!" (മത്തായി 6:22-23).
ചൊവ്വുള്ള കണ്ണ് ദൈവത്തിന്‍റെ വചനത്താല്‍ നിയന്ത്രിക്കപ്പെടുന്നു, മാത്രമല്ല സത്യവും പരിശുദ്ധവും ആയതു മാത്രമാണ് അതിനു ലഭിക്കുന്നത്. മറുവശത്ത്, കേടുള്ള കണ്ണ് ലോകം തരുന്ന സകല കാര്യങ്ങളേയും കാണുന്നു മാത്രമല്ല ഇപ്പോള്‍ അവയ്ക്ക് ക്രിസ്തുവിനെയും അവന്‍റെ അത്ഭുതപ്രവൃത്തികളേയും കാണുവാന്‍ കഴിയുന്നുമില്ല.
എളിയ ആരംഭത്തില്‍ നിന്നാണ് ദാവീദ് ഉയര്‍ന്നുവന്നത്, എന്നാല്‍ തന്‍റെ പിന്നീടുള്ള ദിവസങ്ങളില്‍ ദൈവീകമായ അച്ചടക്കം നിലനിര്‍ത്തുന്നതില്‍ മതിയായ ശ്രദ്ധ ചെലുത്തിയില്ല. "ഒരുനാള്‍ സന്ധ്യയാകാറായ സമയത്തു ദാവീദ് രാജധാനിയുടെ മാളികമേല്‍ ഉലാവിക്കൊണ്ടിരിക്കുമ്പോള്‍ ഒരു സ്ത്രീ കുളിക്കുന്നതു മാളികയില്‍നിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു". (2 ശമുവേല്‍ 11:2).
"അവന്‍ ഒരു സ്ത്രീയെ കണ്ടു" എന്ന പദപ്രയോഗം, ദാവീദ് അവളെ കാണുകയും പിന്നീട് ദീര്‍ഘ സമയങ്ങള്‍ മനഃപൂര്‍വ്വമായി അവളെ വീക്ഷിക്കുകയും ചെയ്തു എന്ന ആശയമാണ് നല്‍കുന്നത്. അത് പെട്ടെന്നുള്ള ഒരു നോട്ടം അല്ലായിരുന്നു എന്നാല്‍ വീണ്ടുംവീണ്ടും നോക്കിക്കൊണ്ടിരുന്നു. അലഞ്ഞുതിരിയുന്ന കണ്ണുകള്‍ തെറ്റായ ചിന്തകള്‍ നിങ്ങള്‍ക്ക് ഉണ്ടാകുവാന്‍ കാരണമാകുന്നു. അത് നിങ്ങളുടെ ഉള്ളത്തെ അശുദ്ധമാക്കും, പിന്നീട് അനിവാര്യമായത് സംഭവിച്ചു - ദാവീദ് പാപത്തില്‍ വീണുപോയി.
നിങ്ങളുടെ കണ്ണുകള്‍ കേടുള്ളതാണെങ്കില്‍, അത് ചുറ്റുപാടും അലഞ്ഞുതിരിയുന്നുവെങ്കില്‍, നിങ്ങള്‍ ചെയ്യേണ്ടത് ഇതാണ്. അനുദിനവും, പ്രഭാതത്തില്‍ ഒന്നാമത് ചെയ്യേണ്ട കാര്യം, നിങ്ങളുടെ മനസ്സ് നിറയുന്നത് വരെ ദൈവവചനം വായിച്ചു ദൈവത്തിന്‍റെ പുതിയ ഒരു ദര്‍ശനം പ്രാപിക്കുക.
രണ്ടാമതായി, ആരാധനയില്‍ ചില സമയങ്ങള്‍ ചിലവഴിക്കുക.
ദൈവസ്നേഹംകൊണ്ട് നിങ്ങളുടെ ആത്മീക മനുഷ്യനെ നിറയ്ക്കുവാന്‍ ദൈവത്തെ ആരാധിക്കുന്നത് ഇടയാക്കും, അതുപോലെ ലോകത്തിന്‍റെ സ്നേഹത്തെ നിങ്ങളില്‍ നിന്നും പുറംതള്ളുകയും ചെയ്യും.
അലഞ്ഞുതിരിയുന്ന കണ്ണുകളുടെ അപകടത്തെക്കുറിച്ച് ഇയ്യോബ് അറിഞ്ഞുകൊണ്ട് ജ്ഞാനത്തോടെ ഇങ്ങനെ എഴുതി, "ഞാന്‍ എന്‍റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാന്‍ ഒരു കന്യകയെ നോക്കുന്നതെങ്ങനെ". (ഇയ്യോബ് 31:1). പ്രലോഭനം ശരിക്കും വരുന്നതിനു വളരെ മുമ്പുതന്നെ എടുക്കേണ്ടതായ ലളിതവും എന്നാല്‍ അഗാധമായതുമായ തീരുമാനമാണിത്. ശരിയല്ല എന്ന് നിങ്ങള്‍ക്ക് തോന്നുന്ന ഏതൊരു കാര്യത്തില്‍ നിന്നും കണ്ണുകളെ അകറ്റിനിര്‍ത്തുവാന്‍ നിങ്ങളുടെ കണ്ണുകളെ ബോധപൂര്‍വ്വം പരിശീലിപ്പിക്കുക. ആദ്യത്തെ നോട്ടം പാപമല്ല. ഉറ്റുനോക്കുന്നതും കണ്ണുകൊണ്ട് അലഞ്ഞുതിരിയുന്നതുമാണ് നിങ്ങള്‍ വഴിതെറ്റിപോകുവാന്‍ കാരണമാകുന്നത്.

പ്രാര്‍ത്ഥന
പിതാവേ, എന്‍റെ കണ്ണുകളെ ശുദ്ധീകരിക്കേണമേ. പ്രലോഭനങ്ങളില്‍ നിന്നും എന്നെ അകറ്റി നിര്‍ത്തുകയും രണ്ടാമതായി നോക്കാതിരിക്കാനുള്ള ബലം എനിക്ക് തരികയും ചെയ്യേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● സര്വ്വശക്തനായ ദൈവവുമായുള്ള ഒരു കൂടിക്കാഴ്ച● കഴിഞ്ഞകാലങ്ങളിലെ കല്ലറകളില് അടക്കംചെയ്തു കിടക്കരുത്
● ലംബവും തിരശ്ചീനവുമായ ക്ഷമ
● ജീവന് രക്തത്തിലാകുന്നു
● വിശ്വാസത്താല് പ്രാപിക്കുക
● പുതിയ ഉടമ്പടി, ചലിക്കുന്ന ആലയം
● പെന്തക്കൊസ്തിന്റെ ഉദ്ദേശം
അഭിപ്രായങ്ങള്‍