ദൈവം തന്‍റെ മക്കള്‍ക്ക് പ്രതിഫലം നല്‍കുന്നതില്‍ സന്തോഷമുള്ളവനാണെന്നതിനുള്ള ശക്തമായ ഓര്‍മ്മപ്പെടുത്തലാണ് മത്തായി 6-ാം അദ്ധ്യായം. വിശ്വാസികള്‍ യഥാര്‍ത്ഥമായി പ്രാര്‍ത്ഥനയിലും, ഉപവാസത്തിലും, കൊടുക്കലിലും വ്യാപൃതരാകുമ്പോള്‍, ദൈവം അവര്‍ക്ക് പരസ്യമായി പ്രതിഫലം നല്‍കാമെന്നു വാഗ്ദത്തം ചെയ്തിരിക്കുന്നു. ഈ വാഗ്ദത്തം ദൈവത്തിന്‍റെ സ്വഭാവത്തിന്‍റെ പ്രധാനപ്പെട്ട ഒരു വശത്തെയാണ് വെളിപ്പെടുത്തുന്നത്. അവന്‍ പ്രതിഫലദാതാവാകുന്നു.
വേദപുസ്തകത്തില്‍ ഉടനീളം, ദൈവജനത്തിന്‍റെ ജീവിതത്തിലെ ദൈവത്തിന്‍റെ പങ്കിനെക്കുറിച്ചും അവന്‍റെ പ്രവര്‍ത്തിയെ സംബന്ധിച്ചും പ്രതിഫലിപ്പിക്കുന്ന വിവിധങ്ങളായ പേരുകള്‍ ദൈവത്തിനായി ഉപയോഗിച്ചിരിക്കുന്നു. ചില പേരുകള്‍ എല്ലാവര്‍ക്കും സുപരിചിതമായതാണ്, അതായത് സൌഖ്യദായകന്‍, വിടുതല്‍ നല്‍കുന്നവന്‍ എന്നിവ, ചുരുക്കം ചില ആളുകള്‍ മാത്രമാണ് ദൈവത്തെ പ്രതിഫല ദാതാവായി തിരിച്ചറിയുന്നത്. ദൈവവചനത്തിലെ വിവിധ ഭാഗങ്ങള്‍ ആഴമായി മനസ്സിലാക്കുന്നതില്‍ കൂടി വളരെ കുറച്ചുമാത്രം ആളുകള്‍ അറിഞ്ഞിരിക്കുന്ന ദൈവത്തിന്‍റെ ഈ സ്വഭാവത്തെ സംബന്ധിച്ചു ആഴമായ ഒരു അറിവ് നമുക്ക് നേടുവാന്‍ സാധിക്കും.
എബ്രായര്‍ 11:6 നമ്മോടു പറയുന്നു, "എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്‍റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവർക്ക് പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ". ദൈവവുമായുള്ള നമ്മുടെ ബന്ധത്തില്‍ വിശ്വാസത്തിന്‍റെ പ്രാധാന്യതയെ ഈ വാക്യം പരാമര്‍ശിക്കയും ദൈവത്തെ ആത്മാര്‍ത്ഥമായി അന്വേഷിക്കുന്നവര്‍ക്ക് അവന്‍ തീര്‍ച്ചയായും പ്രതിഫലം നല്‍കുന്നവന്‍ ആണെന്ന് ഇത് വെളിപ്പെടുത്തുകയും ചെയ്യുന്നു.
ദൈവം തന്‍റെ ജനത്തിനു പ്രതിഫലം നല്‍കുന്നു എന്നതിനു മറ്റൊരു ഉദാഹരണം ഉല്‍പത്തി 15:1ല്‍ കാണുവാന്‍ സാധിക്കുന്നു, അവിടെ ദൈവം അബ്രാമിനോട് (പിന്നീട് പേര് അബ്രഹാം എന്നാക്കി മാറ്റി) സംസാരിക്കുന്നു, "അതിന്‍റെ ശേഷം അബ്രാമിനു ദർശനത്തിൽ യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ: അബ്രാമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്‍റെ പരിചയും നിന്‍റെ അതിമഹത്തായ പ്രതിഫലവും ആകുന്നു". ഇവിടെ, ദൈവം അബ്രാഹാമിന് തന്‍റെ സംരക്ഷണം ഉറപ്പുനല്‍കുകയും അവന്‍റെ പ്രതിഫലം ആയിരിക്കാമെന്നു വാഗ്ദത്തം നല്‍കുകയും ചെയ്യുന്നു, അത് ദൈവവും തന്‍റെ ജനവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയാണ് കാണിക്കുന്നത്.
സങ്കീര്‍ത്തനം 19:9-11 ല്‍, സങ്കീര്‍ത്തനക്കാരന്‍ എഴുതുന്നു, "യഹോവാഭക്തി നിർമ്മലമായത്; അത് എന്നേക്കും നിലനില്ക്കുന്നു; യഹോവയുടെ വിധികൾ സത്യമായവ; അവ ഒട്ടൊഴിയാതെ നീതിയുള്ളവയാകുന്നു. അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ. അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു; അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ട്". ദൈവത്തിന്‍റെ കല്പന അനുവര്‍ത്തിക്കുന്നതിന്‍റെ മൂല്യവും അനുസരണത്തില്‍ കൂടി വരുന്നതായ പ്രതിഫലവും സംബന്ധിച്ച് ഈ വേദഭാഗം പ്രതിപാദിക്കുന്നു.
പ്രതിഫലം നല്‍കാമെന്നുള്ള ദൈവത്തിന്‍റെ വാഗ്ദത്തം 2 ദിനവൃത്താന്തം 15:7 ലും തെളിവായിരിക്കുന്നു, അവിടെ പ്രവാചകനായ അസര്യാവു യെഹൂദാ രാജാവായ ആസായോടു ഇങ്ങനെ പറഞ്ഞു ധൈര്യപ്പെടുത്തുന്നു, "എന്നാൽ നിങ്ങൾ ധൈര്യമായിരിപ്പിൻ; നിങ്ങളുടെ കൈകൾ തളർന്നു പോകരുത്; നിങ്ങളുടെ പ്രവൃത്തിക്കു പ്രതിഫലം ഉണ്ടാകും". ഈ ഉറപ്പു പ്രതിഫലിപ്പിക്കുന്നത് ദൈവത്തിന്‍റെ പ്രവര്‍ത്തികള്‍ക്കായി സമര്‍പ്പിക്കപ്പെട്ടവര്‍ക്കും സ്ഥിരതയോടെ നില്‍ക്കുന്നവര്‍ക്കുമുള്ള ദൈവത്തിന്‍റെ വിശ്വസ്ഥതയെയാകുന്നു.
പരസ്യമായുള്ള പ്രതിഫലത്തിനുള്ള മറ്റൊരു നല്ല ഉദാഹരണം ദാനിയേല്‍ 1-ാം അദ്ധ്യായത്തില്‍ കാണുവാന്‍ സാധിക്കുന്നു. ബാബിലോണ്യ പ്രവാസത്തില്‍ ആയിരിക്കുമ്പോള്‍, അവന്‍റെ ഉപവാസം - ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിച്ചുകൊണ്ടുള്ള ഭാഗീകമായ ഉപവാസം - ദൈവത്തിന്‍റെ പരസ്യമായുള്ള പ്രതിഫലത്തെ കൊണ്ടുവരുവാന്‍ ഇടയാക്കി, ആ രാജ്യത്തുണ്ടായിരുന്ന മറ്റാരേക്കാളും ഉപരിയായി ദാനിയേലിനെ ജ്ഞാനത്താല്‍ ദൈവം അനുഗ്രഹിച്ചു.
ഈ നാലു ബാലന്മാർക്കോ ദൈവം സകല വിദ്യയിലും ജ്ഞാനത്തിലും നിപുണതയും സാമർഥ്യവും കൊടുത്തു; ദാനീയേൽ സകല ദർശനങ്ങളെയും സ്വപ്നങ്ങളെയും സംബന്ധിച്ചു വിവേകിയായിരുന്നു. (ദാനിയേല്‍ 1:17).
പിന്നീട് 10-ാം അദ്ധ്യായത്തില്‍, യിസ്രായേലിനെ സംബന്ധിച്ചു തനിക്കു ലഭിച്ച വെളിപ്പാടിനാല്‍ ദാനിയേല്‍ ഭാരമുള്ളവനും ദുഃഖിതനുമായി മാറുന്നു. മൂന്നാഴ്ചയോളം അവന്‍ മാംസാഹരമോ വിശിഷ്ടമായ ഭക്ഷണമോ കഴിക്കുകയോ വീഞ്ഞു കുടിക്കുകയോ ചെയ്തില്ല. പിന്നീട് തന്‍റെ അടുക്കലേക്കു അയയ്ക്കപ്പെട്ട ദൂതനെക്കുറിച്ച് അവന്‍ വിശദീകരിക്കുന്നു - ദാനിയേല്‍ കാത്തിരുന്ന മറുപടിയെ പാര്‍സി രാജ്യത്തിന്‍റെ പ്രഭു ഇരുപത്തിയൊന്ന് ദിവസത്തോളം താമസിപ്പിച്ചു എന്ന് വ്യക്തമാക്കുന്നു. താമസിപ്പിച്ചവന്‍റെ ശക്തിയെ അവന്‍റെ ഉപവാസം തകര്‍ക്കുകയും ദൈവത്തിന്‍റെ ദൂതനെ വിടുവിക്കയും ചെയ്തു അങ്ങനെ ദൈവത്തിന്‍റെ ഉദ്ദേശങ്ങള്‍ വെളിപ്പെടുകയും അനുഷ്ഠിക്കപ്പെടുകയും ചെയ്തു.

ഏറ്റുപറച്ചില്‍
ദൈവം എന്‍റെ പരിചയും എന്‍റെ അതിമഹത്തായ പ്രതിഫലവും ആയിരിക്കുന്നതുകൊണ്ട് ഞാന്‍ ഭയപ്പെടുകയില്ല. (ഉല്‍പത്തി 15:1).
Join our WhatsApp Channel
Most Read
● നിങ്ങളുടെ ഭാവിയെ നാമകരണം ചെയ്യുവാന്‍ നിങ്ങളുടെ കഴിഞ്ഞ കാലത്തെ അനുവദിക്കരുത്● രഹസ്യമായ കാര്യങ്ങളെ മനസ്സിലാക്കുക
● ദിവസം 12: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ഒരു പുതിയ ഗണം
● പരദൂഷണം ബന്ധങ്ങളെ നശിപ്പിക്കുന്നു
● നിങ്ങളുടെ ആത്മീക ശക്തിയെ പുതുക്കുന്നത് എങ്ങനെ - 2
● നിങ്ങളുടെ വൈഷമ്യം നിങ്ങളുടെ വ്യക്തിത്വം ആകുവാന്‍ അനുവദിക്കരുത് -2
അഭിപ്രായങ്ങള്‍