english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. മറ്റുള്ളവരുമായി സമാധാനത്തോടെ ജീവിക്കുക
അനുദിന മന്ന

മറ്റുള്ളവരുമായി സമാധാനത്തോടെ ജീവിക്കുക

Monday, 22nd of July 2024
1 0 520
Categories : സമാധാന (Peace)
നിങ്ങള്‍ എപ്പോഴെങ്കിലും ഇങ്ങനെയുള്ള പറച്ചില്‍ കേട്ടിട്ടുണ്ടോ, "ലോകം ഒരു ആഗോള ഗ്രാമമാണ്?" വിശാലമായതും ജനസാന്ദ്രതയേറിയതുമായ ഈ ലോകം, എങ്ങനെയാണ് ഒരു ഗ്രാമത്തോടു ഇതിനെ താരതമ്യപ്പെടുത്തി പറയുവാന്‍ സാധിക്കുന്നത്?. ഒരു ഗ്രാമമെന്നാല്‍ ഓരോരുത്തരും വ്യക്തിപരമായി അറിയാവുന്ന ചെറിയ ഒരു സംവിധാനമാണ്, ഒന്നുംതന്നെ മറ്റേ വ്യക്തിയില്‍ നിന്നും മറച്ചുവെക്കപ്പെടുന്നില്ല. ഞാന്‍ ഇപ്പോള്‍ വിശ്വസിക്കുന്നു ലോകം എന്ന ഈ വിവരണം തന്നെയാണ് അതിനു ഏറ്റവും അനുയോജ്യമായതെന്ന്.

ഒരു ദ്വീപിനെപോലെ ഒരു മനുഷ്യനും ജീവിക്കാന്‍ കഴിയില്ല എന്ന് പറയാറുണ്ട്‌. തങ്ങള്‍ക്കു ചുറ്റുപാടുമുള്ള വ്യക്തികളുടെ സഹായമില്ലാതെ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള പ്രോത്സാഹനം ഇല്ലാതെ ഒരു വ്യക്തിയ്ക്കും അവരുടെ ജീവിതത്തില്‍ മുന്നേറാന്‍ പ്രയാസമാണ് എന്നതാണ് ഇതിന്‍റെ ലളിതമായ അര്‍ത്ഥം. സത്യത്തില്‍ മനുഷ്യര്‍ക്കുവേണ്ടിയുള്ള ദൈവത്തിന്‍റെ രീതിയാണത്. ഏകാന്തതയില്‍ ജീവിക്കുവാന്‍ വേണ്ടിയല്ല ദൈവം നമ്മെ സൃഷ്ടിച്ചത്. വേദപുസ്തകം അതിന്‍റെ ആരംഭം മുതല്‍ പറയുന്നു; അവന്‍ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു, അല്ലാതെ ആണ്‍ അല്ലെങ്കില്‍ പെണ്‍ എന്നല്ല.(ഉല്‍പത്തി 5:2 വായിക്കുക). ഇത് നമ്മോടു പറയുന്നത് നാം എല്ലാവരും ഐക്യതയോടെ ഒരു മാനുഷീക സമൂഹമായി ജീവിക്കുവാന്‍ വേണ്ടി നമ്മുടെ മനസ്സിനെ ഒരുക്കിയെങ്കില്‍ മാത്രമേ ആവാസവ്യവസ്ഥ സംതുലിതമാകുകയുള്ളു. 

നിങ്ങള്‍ നിങ്ങളുടെ മനസ്സില്‍ ചിന്തിക്കുന്നുണ്ടോ, "ശരി അത് എന്നോടുള്ള ബന്ധത്തില്‍ പ്രവര്‍ത്തിക്കയില്ല, ഞാന്‍ വളരെയധികം മുറിവേറ്റിട്ടുണ്ട്, ഞാന്‍ തനിച്ചു ആയിരിക്കുവാന്‍ ആഗ്രഹിക്കുന്നു." മറ്റു ചിലര്‍ പറയുമായിരിക്കും, "ഓ ഞാന്‍ ബന്ധം സ്ഥാപിക്കുവാന്‍ പറ്റിയ ആളാണെന്നു എനിക്ക് ഉറപ്പില്ല, എനിക്ക് പെട്ടെന്ന് വിഷമം വരും, അതുകൊണ്ട് ആളുകള്‍ എന്നെവിട്ടു അകന്നുപോകും." ശരി, അതുകൊണ്ടാണ് ദൈവം ഇന്ന് നിങ്ങളോടു സംസാരിക്കുന്നത്. 

അഭിഷേകത്തില്‍ വളരേണ്ടതിനായി ഒരു ദിവസം മുഴുവനും ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ചിലവഴിക്കണം എന്ന് ഒരു ദിവസം ഞാന്‍ തീരുമാനിച്ചു. ആ ദിവസം മുഴുവനും കടന്നുപോയി, ഞാന്‍ കര്‍ത്താവിങ്കല്‍ നിന്നും ഒരു വചനത്തിനായി, ഒരു ദര്‍ശനത്തിനായി, അങ്ങനെ എന്തെങ്കിലും പ്രാപിക്കേണ്ടതിനായി കാത്തിരുന്നു. നേരം വൈകിയപ്പോള്‍, റോമര്‍ 12:18ല്‍ കൂടെ ദൈവം എന്നോടു വ്യക്തമായി സംസാരിക്കാന്‍ തുടങ്ങി. "കഴിയുമെങ്കില്‍ നിങ്ങളാല്‍ ആവോളം സകല മനുഷ്യരോടും സമാധാനമായിരിപ്പിന്‍". റോമര്‍ 12:18ന്‍റെ മറ്റൊരു പരിഭാഷ ഇങ്ങനെയാണ്, "എല്ലാവരുടെയും സുഹൃത്തായി ജീവിക്കുവാന്‍ നിങ്ങള്‍ക്ക്‌ ചെയ്യുവാന്‍ കഴിയുന്നതെല്ലാം ഏറ്റവും നന്നായി ചെയ്ക". ഓര്‍ക്കുക, മത്തായി 5:9 ലെ തന്‍റെ പ്രസംഗത്തില്‍ കര്‍ത്താവായ യേശു പറഞ്ഞു, "സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തിന്‍റെ പുത്രന്മാര്‍ എന്നു വിളിക്കപ്പെടും." ഒരു ദൈവപൈതല്‍ എന്ന നിലയില്‍ നിങ്ങളുടെ വ്യക്തിത്വം തെളിയിക്കുവാന്‍ കഴിയുന്ന ഒരു മാര്‍ഗ്ഗം എപ്പോഴും സമാധാനം അന്വേഷിക്കുക എന്നുള്ളതാണ്.

സമാധാനം അന്വേഷിക്കുക എന്നാല്‍ എല്ലാവരും നിങ്ങളെ ഇഷ്ടപ്പെടുവാന്‍ തുടങ്ങുമെന്നും പെട്ടെന്ന് നന്നായി പെരുമാറുന്നവര്‍ ആകുമെന്നുമല്ല അര്‍ത്ഥം. ഒരിക്കലുമല്ല. അവരുടെ പ്രവര്‍ത്തികളുടെയും പ്രതികരണങ്ങളുടെയും നടുവില്‍, നിങ്ങള്‍ ഒരു സമാധാന പുരുഷനോ/സ്ത്രീയോ ആയിരിക്കുവാന്‍ തീരുമാനിക്കുക എന്നതാണ് അതിന്‍റെ ലളിതമായ അര്‍ത്ഥം. അവരുടെ കുറവുകളും വീഴ്ചകളും വിട്ടിട്ട് സമാധാനം അന്വേഷിക്കുന്നവര്‍ ആകുക.

മര്‍ക്കോസ് 9:50 ല്‍ കര്‍ത്താവായ യേശു ഇങ്ങനെ പറഞ്ഞു, "ഉപ്പു നല്ലത് തന്നെ; ഉപ്പു കാരമില്ലാതെ പോയാലോ എന്തൊന്നിനാൽ അതിന് വീണ്ടും രസം വരുത്തും? നിങ്ങളിൽതന്നെ ഉപ്പുള്ളവരും അന്യോന്യം സമാധാനമുള്ളവരും ആയിരിപ്പിൻ”. നിങ്ങളുടെ ജീവിതം, ഉപ്പു പോലെ, നല്ലതും കാരമുള്ളതും ആയിരിക്കണം. നിങ്ങളുടെ രസം നഷ്ടമാക്കരുത്, അനോന്യം സമാധാനം കാത്തുസൂക്ഷിക്കുന്നവരും ആയിരിപ്പിന്‍. നിങ്ങള്‍ക്ക്‌ അത് പിടികിട്ടിയോ?.

ഉപ്പു ആഹാരത്തിനു എങ്ങനെ വിലയുള്ളത് ആയിരിക്കുന്നുവോ അതുപോലെ നിങ്ങളും വിലയുള്ള ഒരു വ്യക്തിയാണ്. ആകയാല്‍ നിങ്ങളുടെ സഹപ്രവര്‍ത്തകരുമായി, നിങ്ങളുടെ സഭാംഗങ്ങളുമായി, നിങ്ങളുടെ അയല്‍ക്കാരുമായി സമാധാനത്തില്‍ ജീവിക്കുവാനുള്ള എല്ലാ പരിശ്രമങ്ങളും നടത്തുക. വിഷമയമായ ഒരു വ്യക്തിയായിരിക്കരുത് കാരണം ഒരു ദൈവപൈതല്‍ എന്ന നിലയില്‍ നിങ്ങളുടെ നിലവാരം വെളിപ്പെടുത്തുകയില്ല.

പലപ്പോഴും, നാം നമ്മുടെ മനസ്സിന്‍റെ ഒരു ഭാഗം ആളുകള്‍ക്ക് കൊടുക്കുവാന്‍ ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ഏതറ്റംവരെ? "ഓ അവര്‍ ചിന്തിക്കും ഞാന്‍ മൂഢനും ദുര്‍ബലനുമാണെന്ന്," എന്നാല്‍ നിങ്ങള്‍ അങ്ങനെയല്ല, അതാണ്‌ യാഥാര്‍ത്ഥ്യം. നിങ്ങളുടെ വായില്‍നിന്നും സാന്ത്വനിപ്പിക്കുന്ന വാക്കുകള്‍ പുറത്തുവരട്ടെ. നിങ്ങളുടെ സാമൂഹീക മാധ്യമങ്ങളില്‍ അനുഗ്രഹത്തിന്‍റെയും പ്രോത്സാഹനത്തിന്‍റെയും വാക്കുകള്‍ അയക്കുക, അല്ലാതെ പരിഹാസത്തോടെ ആരിലേക്കും വിരല്‍ചൂണ്ടുകയും അല്ലെങ്കില്‍ നിങ്ങളുടെ തോന്നലുകള്‍ വെളിപ്പെടുത്തുകയും ചെയ്യരുത്.

സമാധാനം ഉണ്ടാക്കുന്നവര്‍ ആയിരിക്കുവാന്‍ വേണ്ടിയുള്ള ഒരു തീരുമാനം നിങ്ങള്‍ എടുക്കുമ്പോള്‍, നിങ്ങള്‍ ശരിക്കും ലോകത്തെ ഒരു ആഗോള ഗ്രാമമാക്കി മാറ്റുകയാണ് ചെയ്യുന്നത്. നിങ്ങള്‍ അയക്കുന്ന സമാധാനം മറ്റുള്ളവരില്‍ അലയടിക്കും, അധികം താമസിക്കാതെ, എല്ലാവരും നിങ്ങള്‍ക്ക്‌ ചുറ്റും ആയിരിക്കുവാന്‍ ആഗ്രഹിക്കും. ഇത് ഒറ്റരാത്രി കൊണ്ട് സംഭവിക്കയില്ലായിരിക്കും എന്നാല്‍ അതിനു സമയം കൊടുക്കുക; അത് തീര്‍ച്ചയായും പ്രവര്‍ത്തിക്കും.
പ്രാര്‍ത്ഥന
പിതാവേ, ഞാനൊരു സമാധാനം ഉണ്ടാക്കുന്നവന്‍ ആകുന്നുവെന്നു യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ഏറ്റുപറയുന്നു. സമാധാനത്തിന്‍റെ സുഗന്ധം എന്നിലൂടെ ഓരോ സാഹചര്യത്തിലേക്കും ഓരോ സ്ഥലത്തിലേക്കും വ്യാപിക്കട്ടെ. ആമേന്‍.

Join our WhatsApp Channel


Most Read
● ബന്ധങ്ങളിലെ ആദരവിന്‍റെ നിയമം
● നിങ്ങളുടെ തരിശുനിലം ഉഴുതുക
● രൂപാന്തരത്തിന്‍റെ വില
● നിങ്ങളുടെ ജീവിതത്തില്‍ യാഗപീഠത്തില്‍ നിന്നും യാഗപീഠത്തിലേക്ക് മുന്‍ഗണന നല്‍കുക
● യൂദയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍ - 2
● ഇന്ന് കാണുന്ന അപൂര്‍വ്വമായ കാര്യം
● ആത്മാവിന്‍റെ പേരുകളും ശീര്‍ഷകങ്ങളും: പരിശുദ്ധാത്മാവ്
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ