അനുദിന മന്ന
വിത്തിന്‍റെ ശക്തി - 1
Thursday, 16th of May 2024
1
0
577
Categories :
വിത്തിന്‍റെ ശക്തി (The Power of the Seed)
ഒരു വിത്തിന് നിങ്ങളുടെ ജീവിതത്തിലെ എല്ലാ ഭാവങ്ങളേയും സ്വാധീനിക്കുവാനുള്ള ശക്തിയും സാധ്യതയും ഉണ്ട് - നിങ്ങളുടെ ആത്മീക, ശാരീരിക, വൈകാരിക, സാമ്പത്തീക, സാമൂഹിക ജീവിതങ്ങള്‍ എല്ലാംതന്നെ നയിക്കപ്പെടുന്നത് കഴിഞ്ഞ നാളുകളില്‍ നിങ്ങള്‍ വിതച്ച വിത്തിനാലാണ്. മാതാപിതാക്കള്‍ വിതക്കുന്ന വിത്തുകള്‍ മക്കളെ സ്വാധീനിക്കുകയും, സ്പര്‍ശിക്കയും, ഫലവത്താക്കുകയും ചെയ്യുന്നു.
നോഹയുടെ കാലത്ത് ദൈവം ഭൂമിയില്‍ അയച്ച ജലപ്രളയത്തിനു ശേഷം, ദൈവം അരുളിച്ചെയ്ത ആദ്യത്തെ ഒരു കാര്യം:
"ഭൂമിയുള്ള കാലത്തോളം വിതയും കൊയ്ത്തും, ശീതവും ഉഷ്ണവും, വേനലും വര്‍ഷവും, രാവും പകലും നിന്നു പോകയുമില്ല" (ഉല്‍പത്തി 8:22)
ഭൂമിയെ ഭരിക്കുവാനായി ദൈവം നിയോഗിച്ചിരിക്കുന്ന ഒരു വലിയ നിയമം എന്നത് "വിതയും കൊയ്ത്തും" എന്ന നിയമമാണ്. ലൌകീകരായ ആളുകള്‍ അതിനെ "കാരണവും പ്രഭാവവും" ആയ നിയമം എന്ന് വിളിക്കുന്നു, ചിലര്‍ പറയുന്നത് "വിതയുടേയും കൊയ്ത്തിന്‍റെയും" നിയമം എന്നാണ്. നിങ്ങള്‍ ഇതിനു എന്ത് പേര് കൊടുത്താലും, അതിന്‍റെ തത്വം മാറ്റമില്ലാതെ തുടരുന്നു.
വിത്തിന്‍റെ സത്ത് എന്താണ്?
വര്‍ദ്ധനവും, വളര്‍ച്ചയും, സുസ്ഥിരതയും ഉണ്ടാകും എന്ന ഉറപ്പ് നല്‍കികൊണ്ട് ദൈവത്താല്‍ നിയോഗിക്കപ്പെട്ടതാണ് ഒരു വിത്ത് എന്ന് പറയുന്നത്. മരങ്ങള്‍ ഫലം പുറപ്പെടുവിക്കുവാന്‍ സൃഷ്ടിക്കപ്പെട്ടതാണ്, എന്നാല്‍ ഓരോ ഫലത്തിന്‍റെയും അകത്ത് മറ്റൊരു മരത്തിനുള്ള വിത്തുണ്ട്. ദൈവം ഒരു വസ്തു ഒരിക്കല്‍ സൃഷ്ടിച്ചപ്പോള്‍, പിന്നീട് ആ വസ്തു തന്നെ വിത്തിന്‍റെ ശക്തിയാല്‍ പുനരുല്‍പ്പാദനം നടത്തണം എന്നുള്ളതായിരുന്നു ദൈവത്തിന്‍റെ പദ്ധതി.
5 വ്യത്യസ്ത തരത്തിലുള്ള വിത്തുകള്‍
നിങ്ങള്‍ വളരെ ഗഹനമായി ചിന്തിക്കുകയാണെങ്കില്‍, ഭൂമിയിലുള്ള സകലതും ഒരു വിത്താണ്.
1. അറിവിനുവേണ്ടിയുള്ള എന്‍റെ വിത്താണ് കേള്‍ക്കുക എന്നത്
2. മാറ്റത്തിനായുള്ള എന്‍റെ വിത്താണ് അറിവ്
3. കരുണയ്ക്കായുള്ള എന്‍റെ വിത്താണ് ക്ഷമിക്കുക എന്നത്
4. പുനഃസ്ഥാപനത്തിനുള്ള എന്‍റെ വിത്താണ് മാനസാന്തരം. മുടിയനായ പുത്രന്‍ മാനസാന്തരപ്പെട്ടു, അങ്ങനെ അവന്‍റെ ജീവിതത്തില്‍ പുനഃസ്ഥാപനം ഉണ്ടായി.
5. എന്‍റെ വാക്കുകള്‍ സൃഷ്ടിയ്ക്കുവേണ്ടിയുള്ള എന്‍റെ വിത്താകുന്നു. നിങ്ങള്‍ വാക്കുകള്‍ പറയുമ്പോള്‍, അതിനു ജീവന്‍റെയും മരണത്തിന്‍റെയും ശക്തിയുണ്ട് അങ്ങനെ ആ വാക്കുകള്‍ക്കു സൃഷ്ടിക്കുവാനുള്ള ശക്തിയുണ്ട് എന്ന് നിങ്ങള്‍ക്ക് കാണാം.
നിങ്ങള്‍ക്ക് ഒന്നുമില്ല എന്ന് നിങ്ങള്‍ പറയരുത്. ഈ ഭൂമിയിലുള്ള ഒരു ഒറ്റവ്യക്തിപോലും, അവനോ/അവളോ ഒരു വിത്ത് തങ്ങളുടെ പക്കല്‍ ഇല്ലാതവണ്ണം ദരിദ്രര്‍ അല്ല എന്ന കാര്യം നിങ്ങള്‍ മനസ്സിലാക്കണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. റോമര്‍ 12:3 പറയുന്നു ദൈവം ഓരോ വ്യക്തിക്കും 'ഒരു അളവ്' നല്‍കിയിട്ടുണ്ട്. നമ്മില്‍ ഓരോരുത്തരിലും ദൈവം എന്തെങ്കിലുമൊക്കെ നിക്ഷേപിച്ചിട്ടുണ്ട്.
പ്രവാചകനായ ഏലിശാ തന്‍റെ അടുക്കല്‍ വന്ന വിധവയോടു ഒരു ചോദ്യം ചോദിച്ചു, "നിന്‍റെ വീട്ടില്‍ നിനക്ക് എന്തുണ്ട്?" അവള്‍ മറുപടി പറഞ്ഞു, "അല്പം എണ്ണയല്ലാതെ അടിയന്‍റെ വീട്ടില്‍ മറ്റൊന്നുമില്ല" (2 രാജാക്കന്മാര്‍ 4:1-7). നിങ്ങളില്‍ പലരും പറഞ്ഞിട്ടുണ്ട്, "എനിക്ക് ഒന്നുമില്ല, എന്തുചെയ്യണം എന്ന് എനിക്കറിയില്ല". ഞാന്‍ നിങ്ങളോടു പറയട്ടെ. നിങ്ങളുടെ ഉള്ളില്‍ ദൈവം നിക്ഷേപിച്ചിരിക്കുന്ന ഒരു വിത്ത് നിങ്ങള്‍ക്കുണ്ട്. നിങ്ങള്‍ക്ക് അത് പുറത്തുകൊണ്ടുവരുവാന്‍ കഴിയുമെങ്കില്‍, സാഹചര്യം എന്തുതന്നെ ആയാലും, നിങ്ങളുടെ ജീവിതത്തില്‍ വലിയ കൊയ്ത്തു നടക്കുവാന്‍ ഇടയാകും.
പ്രാര്‍ത്ഥിക്കുക: കര്‍ത്താവേ അങ്ങ് എന്നില്‍ നിക്ഷേപിച്ചിരിക്കുന്ന വിത്ത് കാണുവാനും അറിയുവാനും വേണ്ടി എന്‍റെ കണ്ണുകളെ തുറക്കേണമേ. (കുറഞ്ഞത് 3 നിമിഷമെങ്കിലും ഈ പ്രാര്‍ത്ഥന തുടര്‍മാനമായി പ്രാര്‍ത്ഥിക്കുക).
1. സൃഷ്ടിപ്പില്‍ പ്രതിനിധാനം ചെയ്ത വിത്ത്.
ഭൂമിയില്‍നിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയില്‍ അതതുതരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളച്ചു വരട്ടെയെന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. ഭൂമിയില്‍നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളച്ചുവന്നു; നല്ലത് എന്നു ദൈവം കണ്ടു. (ഉല്‍പത്തി 1:11-12).
സൃഷ്ടിപ്പില്‍, മരങ്ങളും മറ്റു ജീവജാലങ്ങളും "വിത്തിന്‍റെ" ശക്തിയ്ക്ക് അവകാശികള്‍ ആണെന്ന് ദൈവം ഉറപ്പുവരുത്തി. ഓരോ ജീവികള്‍ക്കും അതിന്‍റെ തരത്തില്‍പ്പെട്ടതിനെ പുറത്തുകൊണ്ടുവരുവാനുള്ള ശക്തി വിത്ത് നല്‍കുന്നു. ദൈവം സൃഷ്ടിച്ച ഓരോ ജീവനുള്ള വസ്തുക്കളിലും വിത്തുകള്‍ ഉണ്ടായിരുന്നു. ഒരു കൊയ്ത്തു ഉത്പാദിപ്പിക്കാനുള്ള ശക്തി ഓരോ വിത്തിലും ദൈവം വെച്ചിരുന്നു - അതിന്‍റെതന്നെ വര്‍ഗ്ഗത്തെ കൊണ്ടുവരുവാനും വളരെയധികം വര്‍ദ്ധിച്ചു പെരുകുവാനും.
അതിന്‍റെതായ വര്‍ഗ്ഗത്തെ ഉത്പാദിപ്പിക്കുവാന്‍ വേണ്ടി ദൈവം സസ്യലോകത്തെ സൃഷ്ടിച്ചു. പുനരുല്‍പാദനത്തിനുള്ള കഴിവ് ഇല്ലായിരുന്നുവെങ്കില്‍, ദൈവം ഏദെന്‍ തോട്ടത്തില്‍ സൃഷ്ടിച്ച ഫലങ്ങള്‍ എല്ലാം സൃഷ്ടിപ്പിനു ശേഷം പെട്ടെന്ന് അപ്രത്യക്ഷമാകുമായിരുന്നു.
ദൈവം മൃഗത്തെ സൃഷ്ടിച്ചപ്പോള്‍, അവരെത്തന്നെ പുനഃസൃഷ്ടിക്കുവാനുള്ള ശക്തിയും ദൈവം അവയ്ക്ക് നല്‍കി. ഈ കാരണത്താല്‍, മൃഗങ്ങളുടെ സംഖ്യ ഒരു വലിയ അനുപാതത്തില്‍ വളരുവാന്‍ സാധ്യതുണ്ട്. ദൈവം മൃഗങ്ങളെ സൃഷ്ടിച്ചത് തങ്ങള്‍ക്കു ശേഷം അതേ വര്‍ഗ്ഗത്തില്‍ പെട്ടതിനെ പുനരുല്‍പാദിപ്പിക്കുവാന്‍ വേണ്ടിയാണ്.
2. സന്താനോല്പാദനത്തിന്‍റെ വിത്ത്
ഉല്‍പത്തി 3:15 പറയുന്നു;
ഞാന്‍ നിനക്കും സ്ത്രീക്കും നിന്‍റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത്വം ഉണ്ടാക്കും. അവന്‍ നിന്‍റെ തല തകര്‍ക്കും; നീ അവന്‍റെ കുതികാല്‍ തകര്‍ക്കും.
ഇതാണ് വേദപുസ്തകത്തിലെ ഒന്നാമത്തെ മിശിഹൈക പ്രവചനം. ഒരു മിശിഹൈക പ്രവചനം എന്നാല്‍ വരുവാനുള്ള മിശിഹായെ - കര്‍ത്താവായ യേശുക്രിസ്തുവിനെ സംബന്ധിക്കുന്ന പ്രവചനമാണ്. മിശിഹായില്‍ കൂടെ എന്തെല്ലാം പൂര്‍ത്തിയാക്കപ്പെടും എന്ന് ഈ പ്രവചനം നമ്മോടു പറയുന്നു.
ഈ വാക്ക് ശ്രദ്ധിക്കുക, 'സന്തതി'. ദൈവം മനുഷ്യര്‍ക്ക് സന്തോല്‍പാദനത്തിനുള്ള കഴിവ് നല്‍കിയിരിക്കുന്നു. നമ്മുടെ സന്തതികളെ നമുക്ക് "വിത്ത്' എന്നു വിളിക്കുവാനും സാധിക്കും. നമ്മുടെ കുഞ്ഞുങ്ങളെ നമ്മുടെ വിത്തുകളായി സൂചിപ്പിച്ചിരിക്കുന്നു. വിത്തുകളില്‍ കൂടെ, നാം വളരുകയും, വര്‍ദ്ധിക്കുകയും, ഭൂമിയില്‍ നിറയുകയും ചെയ്യുന്നു. ഓരോ പുരുഷന്മാരും തങ്ങളുടെ ഉള്ളില്‍ വിത്ത് വഹിക്കുന്നു. ഭൂമിയിലുള്ള സകല ജീവജാലങ്ങളും തങ്ങളുടെ വര്‍ഗ്ഗത്തില്‍ പ്പെട്ടവരെ പുനരുല്‍പാദിപ്പിക്കുന്നു.

പ്രാര്‍ത്ഥന
പിതാവേ, അങ്ങ് എനിക്ക് നല്‍കിയിരിക്കുന്ന വിത്തിന്‍റെ ശക്തിയെ കുറിച്ചുള്ള വെളിപ്പാടിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഞാന്‍ വിശ്വാസത്താല്‍ വിശ്വാസത്തില്‍ വിതയ്ക്കുന്നു. ഇപ്പോഴും നിത്യതയിലും ഒരു ശക്തിയേറിയ കൊയ്ത്തിനായി ഞാന്‍ വിശ്വസിക്കുന്നു. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● ദിവസം 17: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും● യേശുവിന്‍റെ കര്തൃത്വത്തെ ഏറ്റുപറയുക
● ജ്ഞാനം പ്രാപിക്കുക
● ജീവിതത്തില്‍ മാറ്റം വരുത്തുന്ന ഉപവാസത്തിന്റെ നേട്ടങ്ങള്
● വിവേചനവും വിധിയും
● ഒന്നും മറയ്ക്കപ്പെടുന്നില്ല
● ദൈവം നല്കിയ ഏറ്റവും നല്ല സമ്പത്ത്
അഭിപ്രായങ്ങള്‍