english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ക്രിസ്തുവിനുവേണ്ടി സ്ഥാനാപതി
അനുദിന മന്ന

ക്രിസ്തുവിനുവേണ്ടി സ്ഥാനാപതി

Thursday, 11th of July 2024
1 0 521
Categories : ശരിയായ സാക്ഷ്യം (True Witness)
ക്രിസ്ത്യാനികള്‍ ആയിരിക്കുന്ന നാം എങ്ങനെ ജീവിക്കുന്നു എന്നതില്‍ ശ്രദ്ധാലുക്കള്‍ ആയിരിക്കണം. നാം പോകുന്നിടത്തെല്ലാം ആളുകള്‍ നമ്മെ വീക്ഷിക്കുന്നുണ്ടാകാം. നാം നമ്മെത്തന്നെ ക്രിസ്തുവിന്‍റെ അനുയായികള്‍ എന്നു വിളിച്ച നിമിഷം മുതല്‍ നമുക്കു ചുറ്റുപാടുമുള്ള സമൂഹത്താല്‍ നാം കൂടുതലായി സൂക്ഷ്മപരിശോധന നടത്തപ്പെടും. ആകയാല്‍, നാം നമ്മുടെ ഏറ്റവും നല്ലത് ചെയ്യുവാനായി പരിശ്രമിക്കണം അങ്ങനെ ദൈവം നമ്മിലൂടെ വിശിഷ്ടമായ നിലയില്‍ പ്രതിനിധികരിക്കപ്പെടും.

ദൈവവചനം ദൃഢമായി നമ്മെ "ക്രിസ്തുവിന്‍റെ സ്ഥാനാപതികള്‍" (2 കൊരിന്ത്യര്‍ 5:20) എന്ന് വിളിച്ചിരിക്കുന്നു. ഒരു സ്ഥാനാപതി എന്ന നിലയില്‍, നാം പോകുന്നിടത്തെല്ലാം ദൈവത്തിന്‍റെ രാജ്യത്തെ പ്രതിനിധികരിക്കുവാന്‍ നിയമിക്കപ്പെട്ടവരാണ് ഞാനും നിങ്ങളും. ഒരു സ്ഥാനാപതി എന്ന നിലയില്‍, നാം സംസാരിക്കുമ്പോള്‍, നാം നമ്മുടെ രാജാവിനു പകരമായാണ് സംസാരിക്കുന്നത്. നാം പ്രവര്‍ത്തിക്കുമ്പോള്‍, നമ്മുടെ രാജാവിനു പകരമായാണ് നാം പ്രവര്‍ത്തിക്കുന്നത്.

ക്രിസ്തുവിന്‍റെ ശരിയായ ഒരു സ്ഥാനാപതിക്ക് ചില വ്യക്തമായ അടയാളങ്ങള്‍ ഉണ്ട്.
1. നാം സ്വര്‍ഗ്ഗത്തിലെ ഒരു പൌരന്‍ ആയിരിക്കണം.
ഈ പൌരത്വത്തിലേക്ക് നാം വരുന്നത് ജന്മം കൊണ്ടല്ല മറിച്ച് കൃപയാലാണ്. ഒരിക്കല്‍ വാഗ്ദത്തത്തിന്‍റെ നിയമങ്ങള്‍ക്ക് അന്യരും ലോകത്തില്‍ ദൈവമില്ലാത്തവരും ആയിരുന്നു, എന്നാല്‍ ക്രിസ്തുവില്‍, "വിശുദ്ധന്മാരുടെ സഹ പൌരന്മാരും ദൈവത്തിന്‍റെ ഭവനക്കാരുമായി" നാം മാറി (എഫെസ്യര്‍ 2:19). ക്രിസ്തുവിന്‍റെ ശരിയായ ഒരു സ്ഥാനപതി "ക്രിസ്തുവിലും" അതുപോലെ "ഒരു പുതിയ സൃഷ്ടിയും" ആയിരിക്കേണം. (2 കൊരിന്ത്യര്‍ 5:17).

2. അവന്‍ സ്വഭാവഗുണമുള്ള ഒരു വ്യക്തിയായിരിക്കണം.
2 കൊരിന്ത്യര്‍ 5:17 വ്യക്തമായി പരാമര്‍ശിക്കുന്നു: "പഴയത് കഴിഞ്ഞുപോയി, ഇതാ, അത് പുതുതായി തീര്‍ന്നിരിക്കുന്നു". നമ്മുടെ സ്വഭാവത്തിനു നമ്മുടെ ദൌത്യത്തെ പണിയുവാനും പൊളിക്കുവാനും കഴിയും, അതുകൊണ്ട് ക്രിസ്തുവിന്‍റെ സ്ഥാനാപതി എന്ന നിലയില്‍, ദൈവീകമായ സ്വഭാവം നാം വളര്‍ത്തുക എന്നത് ഏറ്റവും അനിവാര്യമായ കാര്യമാണ്.

ക്രിസ്തുവിന്‍റെ സ്വഭാവത്തില്‍ വളരുകയും നടക്കുകയും ചെയ്യുക എന്നത് ഒറ്റതവണയായുള്ള ഒരു സംഭവമല്ല, ഇത് അനുദിനവും പ്രവര്‍ത്തനം അനിവാര്യമായ ഒരു പ്രക്രിയയാണ്. ദൈവീകമായ സ്വഭാവം വളര്‍ത്തുവാനുള്ള ഒരു പ്രായോഗീക മാര്‍ഗ്ഗം സ്ഥിരമായ ധ്യാനജീവിതം ഉണ്ടാകുക എന്നുള്ളതാണ്. 

യോഹന്നാന്‍ 15:5 ല്‍ കര്‍ത്താവായ യേശു പറഞ്ഞു "ഒരുത്തന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു എങ്കില്‍ അവന്‍ വളരെ ഫലം കായിക്കും". പുതിയനിയമത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന മൂന്നു തരത്തിലുള്ള ഫലങ്ങള്‍ ഉണ്ട്:

1. സല്‍പ്രവൃത്തിയെന്ന ഫലം (കൊലോസ്യര്‍ 1:10).
2. ക്രിസ്തുവിനുവേണ്ടി നേടിയ ആത്മാക്കളാകുന്ന ഫലം (യോഹന്നാന്‍ 4:35-36).
3. ആത്മാവിന്‍റെ ഫലം - "സ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം" (ഗലാത്യര്‍ 5:22-23).

ഈ എല്ലാ ഫലങ്ങളും പുറപ്പെടുന്നത് ഒരു കാര്യം ചെയ്യുമ്പോഴാണ് - സ്ഥിരമായ ഒരു ധ്യാനജീവിതം ഉണ്ടാകുമ്പോള്‍.

3. അവനു നിരന്തരമായി സിംഹാസനവുമായി ബന്ധമുണ്ടായിരിക്കണം.
ഒരു സ്ഥാനപതി താന്‍ പ്രതിനിധികരിക്കുന്ന രാജ്യവുമായി എല്ലായിപ്പോഴും നിരന്തരം ബന്ധപ്പെടുന്നതുപോലെ. അതുപോലെതന്നെ ക്രിസ്തുവിന്‍റെ ഒരു സ്ഥാനാപതിയും തന്‍റെ ദൈനംദിന പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ പോകുമ്പോഴും അവന്‍ ദൈവ സിംഹാസനവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കണം. 
പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ സ്ഥനാപതി എന്ന നിലയിലുള്ള അധികാരം എനിക്ക് തന്നതിനാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഞാന്‍ പോകുന്നിടത്തെല്ലാം അങ്ങയെ നന്നായി പ്രതിനിധികരിക്കുവാന്‍ എന്നെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.

Join our WhatsApp Channel


Most Read
● ജോലിസ്ഥലത്തെ ഒരു പ്രസിദ്ധവ്യക്തി - 1
● അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്‍ണ്ണായക ഉള്‍ക്കാഴ്ചകള്‍ - 2
● ആഴമേറിയ വെള്ളത്തിലേക്ക്
● നിങ്ങളുടെ സ്വപ്നങ്ങളെ ഉണര്‍ത്തുക
● നിങ്ങളുടെ മനസ്സിനെ പോഷിപ്പിക്കുക
● ദാനിയേലിന്‍റെ ഉപവാസത്തിന്‍റെ സമയത്തെ പ്രാര്‍ത്ഥന   
● ഒരു ഉറപ്പുള്ള 'അതെ'  
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ