അനുദിന മന്ന
ദൈവം നിങ്ങളുടെ ശരീരത്തെ കുറിച്ച് കരുതുന്നുണ്ടോ
Friday, 23rd of August 2024
1
0
314
Categories :
വ്യായാമം (Exercise)
സമാധാനത്തിന്‍റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ. (1 തെസ്സലോനിക്യര്‍ 5:23).
ദൈവം നമ്മെ ദേഹം, ദേഹി, ആത്മാവ് എന്ന നിലയിലാണ് സൃഷ്ടിച്ചത്. ഈ മൂന്നും ക്രിസ്ത്യാനികള്‍ക്ക് ഒരേപോലെ പ്രാധാന്യമുള്ളതാണ്. ആത്മ നിറവുള്ള ക്രിസ്ത്യാനികള്‍ പലപ്പോഴും ആത്മാവിനേയും ദേഹിയെയും കരുതുന്ന കാര്യത്തില്‍ ശുഷ്കാന്തിയുള്ളവരാണ്, എന്നാല്‍ എങ്ങനെയോ ശരീരത്തെ ശ്രദ്ധിക്കുന്ന കാര്യത്തെ പുറകോട്ട് തരംതാഴ്ത്തിയിരിക്കുന്നു.
അപ്പോസ്തലനായ പൌലോസ് എഴുതുന്നു, "എന്നാൽ ദൈവഭക്തിയ്ക്ക് തക്കവണ്ണം നിന്നെത്തന്നെ പരിശീലിപ്പിക്കുക. ശരീരവ്യായാമം അല്പം പ്രയോജനമുള്ളതത്രേ; എന്നാൽ ഇപ്പോഴുള്ളതും വരുവാനുള്ളതുമായ ജീവന്‍റെ വാഗ്ദത്തമുള്ളതാകയാൽ, ദൈവഭക്തിയോ സകലത്തിനും പ്രയോജനകരമാകുന്നു". (1 തിമോഥെയോസ് 4:7-8). രണ്ടു തരത്തിലുള്ള പരിശീലനവും പ്രധാനപ്പെട്ടതാണ് - ആത്മീക പരിശീലനവും ശാരീരിക പരിശീലനവും. ഈ സത്യം കാണുന്നതില്‍ അനേകരും പരാജയപ്പെടുന്നു.
തങ്ങളുടെ ആത്മീക കാര്യങ്ങള്‍ക്ക് മാത്രം മുഴുവന്‍ ശ്രദ്ധയും കൊടുത്തിട്ട് അവരുടെ ശരീരത്തെ അവഗണിക്കുന്ന ചില ആളുകളുണ്ട്. എന്നാല്‍ മറുവശത്ത്, ചില ആളുകള്‍ തങ്ങളുടെ ശരീരത്തിന്‍റെ ആകാരത്തെയും ആകൃതിയെയും സംബന്ധിച്ച് വളരെയധികം ശ്രദ്ധയുള്ളവര്‍ ആയിരിക്കയും തങ്ങളുടെ ആത്മീക വളര്‍ച്ചയും പക്വതയും അവഗണിക്കയും ചെയ്യുന്നു. സമതുലനാവസ്ഥ ഉണ്ടായിരിക്കണം.
വ്യായാമം ചെയ്യുന്നതുകൊണ്ട് നേട്ടമുണ്ടോ, അത് ക്രിസ്ത്യാനികള്‍ക്ക് ചെയ്യാമോ? തീര്‍ച്ചയായും!
1. നാം നമ്മുടെ ശരീരത്തെ ശ്രദ്ധിക്കുന്നതിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുകയാണ് ചെയ്യുന്നത്.
1 കൊരിന്ത്യര്‍ 6:19-20, ദൈവത്തിന്‍റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്‍റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കുകയാൽ നിങ്ങൾ ഇനി നിങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ? ആകയാൽ നിങ്ങളുടെ ശരീരംകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുവിൻ.
നാം നമ്മുടെ ശരീരത്തെ ശ്രദ്ധയോടെ കരുതണമെന്ന് ദൈവം പ്രതീക്ഷിക്കുന്നു കാരണം നമ്മുടെ ശരീരങ്ങളുടെ ഉടമസ്ഥര്‍ നമ്മളല്ല. നാം അതിനെ പാലിക്കുന്നുവെന്ന് മാത്രമേയുള്ളൂ. നടത്തിപ്പുക്കാരനെ വേദപുസ്തകം വിളിക്കുന്ന പേര് ഗൃഹവിചാരകന്‍ എന്നാണ്. എന്‍റെ ശരീരത്തെ ശ്രദ്ധിക്കുക എന്നത് ആത്മീക ഗൃഹവിചാരകത്വത്തിന്‍റെ വിഷയമാണ്.
2. നമ്മുടെ ശരീരത്തെ അച്ചടക്കത്തോടെ പാലിക്കുവാന്‍ വ്യായാമം നല്ലൊരു പരിധിവരെ സഹായിക്കുന്നു.
എന്നാൽ മറ്റുള്ളവരോട് പ്രസംഗിച്ചശേഷം ഞാൻ തന്നെ കൊള്ളരുതാത്തവനായി (പരീക്ഷയില്‍ നിലനില്‍ക്കാതെ, ഒരു വ്യാജനെപോലെ അവഗണിക്കപ്പെടാതെ, അംഗീകരിക്കപ്പെടാതെ ഇരിക്കേണ്ടതിന്) പോകാതിരിക്കേണ്ടതിന് എന്‍റെ (ഒരു ഗുസ്തിക്കാരനെപോലെ) ശരീരത്തെ (കര്‍ക്കശമായി ഇതിനെ കൈകാര്യം ചെയ്യുന്നു, കഠിനമായി ഇതിനു ശിക്ഷണം നല്‍കുന്നു) നിയന്ത്രിച്ച് അടിമയാക്കുകയത്രേ ചെയ്യുന്നത് (1 കൊരിന്ത്യര്‍ 9:27 ആംപ്ലിഫൈഡ്).
3. ദൈവഹിതം ചെയ്യുന്നതിനായി വ്യായാമം നമ്മെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നു.
പ്രിയനേ, നിന്‍റെ ആത്മാവ് ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും (നിന്‍റെ ശരീരത്തിലും) ശുഭമായും ആരോഗ്യവാനായും ഇരിക്കേണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. (3 യോഹന്നാന്‍ 2). വ്യായാമം നല്ലൊരു പരിധിവരെ സമ്മര്‍ദ്ദവും ക്ഷീണവും കുറയ്ക്കുന്നു.
ഇതിന്‍റെയെല്ലാം ഉപസംഹാരമായി, വ്യായാമം ചെയ്യുന്നതിലുള്ള നമ്മുടെ ക്രിസ്തീയ ലക്ഷ്യം എന്നത് മറ്റുള്ളവര്‍ നമ്മെ ശ്രദ്ധിക്കുവാനും അഭിനന്ദിക്കുവാനും ആകരുത്. പകരമായി, വ്യായാമത്തിന്‍റെ ലക്ഷ്യം നമ്മുടെ ശരീരത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുവാനും അങ്ങനെ ഈ ഭൂമിയില്‍ നാം ചെയ്യുവാനായി ദൈവം വിളിച്ചിരിക്കുന്ന സകല കാര്യങ്ങളും ചെയ്യുവാനുമുള്ള ശാരീരിക ഊര്‍ജ്ജം നാം സ്വായത്തമാക്കുവാനും വേണ്ടിയാകണം.

പ്രാര്‍ത്ഥന
പിതാവേ, എന്‍റെ ശരീരത്തിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. എന്‍റെ ശരീരത്തെ സൌഖ്യമാക്കേണമേ. കര്‍ത്താവേ, ഇന്ന് അവതരിപ്പിക്കപ്പെട്ട സത്യം സ്വീകരിക്കുവാനും അത് പ്രായോഗീകമാക്കുവാനും എന്നെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● മഴ പെയ്യുന്നു● ദിവസം 02 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ദിവസം 36: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ആത്മീക അഹങ്കാരത്തിന്റെ കെണി
● കര്ത്താവിനെ സേവിക്കുക എന്നതിന്റെ അര്ത്ഥം എന്താണ് - 1
● നിങ്ങളുടെ ആത്മീക ശക്തിയെ പുതുക്കുന്നത് എങ്ങനെ - 3
● 21 ദിവസങ്ങള് ഉപവാസം: ദിവസം #21
അഭിപ്രായങ്ങള്‍