english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ആത്മാവിന്‍റെ പേരുകളും ശീര്‍ഷകങ്ങളും: പരിശുദ്ധാത്മാവ്
അനുദിന മന്ന

ആത്മാവിന്‍റെ പേരുകളും ശീര്‍ഷകങ്ങളും: പരിശുദ്ധാത്മാവ്

Tuesday, 14th of January 2025
1 0 145
Categories : പരിശുദ്ധാത്മാവ് (Holy Spirit)
ഒരു വ്യക്തിയുടെ പദവിയും പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്ന ഒരു വിവരണാത്മകമായ പദമാണ് ഒരു ശീര്‍ഷകം എന്ന് പറയുന്നത്. ഉദാഹരണത്തിനു, ഒരു വ്യക്തിയ്ക്ക് ഒരു രാജ്യത്തിന്‍റെ "പ്രസിഡന്‍റ് "എന്ന ശീര്‍ഷകം ഉണ്ടെങ്കില്‍, ഭരണകേന്ദ്രത്തിലെ തന്‍റെ പദവിയും രാജ്യത്തിന്‍റെ അധികാരി എന്ന നിലയിലുള്ള തന്‍റെ പ്രവര്‍ത്തനങ്ങളുമാണ് അത് വിശദമാക്കുന്നത്.

അതുപോലെതന്നെ, ദൈവവചനത്തില്‍ ഉടനീളം, പരിശുദ്ധാത്മാവിനു വ്യത്യസ്തമായ പേരുകളും ശീര്‍ഷകങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ഈ പേരുകളും ശീര്‍ഷകങ്ങളും ഇവ അറിയുവാന്‍ നമ്മെ സഹായിക്കുന്നു:
1. അവന്‍ യഥാര്‍ത്ഥമായി ആരായിരിക്കുന്നു
2. അവന്‍റെ അനേക വെളിപ്പെടലുകള്‍ - അവന്‍ നമുക്കായി ചെയ്യുന്ന സകല കാര്യങ്ങളും.

പരിശുദ്ധാത്മാവ്
നിന്‍റെ സന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ; 
നിന്‍റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുക്കയുമരുതേ. (സങ്കീര്‍ത്തനം 51:11).

പരിശുദ്ധാത്മാവിനെക്കുറിച്ച് ഏറ്റവും പൊതുവായി ഒരുപക്ഷേ നിങ്ങള്‍ കേള്‍ക്കുന്ന പേര് - പരിശുദ്ധാത്മാവ് എന്ന് തന്നെയായിരിക്കും. അവന്‍ പരിശുദ്ധനാണ്‌ - അശുദ്ധനോ നിസ്സാരനോ അല്ല, മറിച്ച് ദൈവത്തിന്‍റെ സകല പരിശുദ്ധിയും പരിപാവനതയും ഉള്ളവനാകുന്നു. അവന്‍ ആത്മാവും ആകുന്നു - മനുഷ്യരെപോലെ ശരീരസ്ഥനല്ല; അവനു ജഡപ്രകാരമുള്ള ഒരു ശരീരമില്ല, എന്നാല്‍ ദൈവത്തിന്‍റെ അദൃശ്യമായ സ്വഭാവത്തേയും സത്തയേയും അവന്‍ വെളിപ്പെടുത്തുന്നു.

സാധാരണമായ, അപ്രധാനമെന്ന് തോന്നുന്ന സ്ഥലങ്ങളെ എടുത്ത് ഏറ്റവും പരിശുദ്ധമായതാക്കി മാറ്റുവാന്‍ പരിശുദ്ധാത്മാവിനു സാധിക്കും - ദൈവത്തിന്‍റെ സാന്നിധ്യം വസിക്കുന്ന, അത് വെളിപ്പെടുന്ന ഒരു സ്ഥലം.

ദൈവവചനത്തില്‍ ഉടനീളം നോക്കുമ്പോള്‍ ചില പ്രെത്യേക സ്ഥലങ്ങളില്‍ ത്രിത്വത്തിലെ മൂന്നാമനായ പരിശുദ്ധാത്മാവിനെ പരാമര്‍ശിച്ചിരിക്കുന്നതായി കാണുവാന്‍ സാധിക്കും:

എന്നാൽ യേശുക്രിസ്തുവിന്‍റെ ജനനം ഇവ്വണ്ണം ആയിരുന്നു. അവന്‍റെ അമ്മയായ മറിയ യോസേഫിനു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പേ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു. (മത്തായി 1:18).

അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗസ്ഥനായ പിതാവ് തന്നോട് യാചിക്കുന്നവർക്ക് പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും. (ലൂക്കോസ് 11:13).

അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ട്, തന്‍റെ സ്വന്തജനത്തിന്‍റെ വീണ്ടെടുപ്പിനുവേണ്ടി തന്‍റെ മഹത്ത്വത്തിന്‍റെ പുകഴ്ചയ്ക്കായിട്ടു നമ്മുടെ അവകാശത്തിന്‍റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു. (എഫെസ്യര്‍ 1:13).

ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിനായി മുദ്രയിട്ടിരിക്കുന്നത്. (എഫെസ്യര്‍ 4:30).

സത്യം എന്തെന്നാല്‍, നമ്മുടെ പ്രവര്‍ത്തികൊണ്ട് നമുക്ക് വിശുദ്ധരാകാന്‍ സാധിക്കയില്ല. പരിശുദ്ധാത്മാവാണ് നമ്മെ വിശുദ്ധരാക്കി മാറ്റുന്നത്. ഇയ്യോബിന്‍റെ പുസ്തകം നമ്മോടു പറയുന്നു, "അശുദ്ധനിൽനിന്നു ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല". (ഇയ്യോബ് 14:4).

പരിശുദ്ധാത്മാവിന്‍റെ പേരുകളെ സംബന്ധിച്ചു നാം ധ്യാനിക്കുമ്പോള്‍, ദൈവവചനപ്രകാരം ജീവിക്കുവാന്‍ നമ്മെ ശക്തീകരിക്കുന്ന നമ്മുടെയുള്ളില്‍ വസിക്കുന്ന ഒരുവനെക്കുറിച്ചു നമുക്ക് നന്നായി അറിയുവാന്‍ കഴിയും.

Bible Reading : Genesis 40 - 41
പ്രാര്‍ത്ഥന
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, അങ്ങയുടെ പരിശുദ്ധമായ പ്രകൃതത്തെ സംബന്ധിച്ചു ആഴമായ ഒരു അറിവ് ദയവായി എനിക്ക് നല്‍കേണമേ, യേശുവിന്‍റെ നാമത്തില്‍. (നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ഈ പ്രാര്‍ത്ഥന ആവര്‍ത്തിക്കുക. ഇതിനോടുകൂടെ നിങ്ങളുടെ വാക്കുകളും കൂട്ടിച്ചേര്‍ക്കാവുന്നതാണ്‌. അതിനുശേഷം മാത്രം മുമ്പോട്ടു പോകുക).


Join our WhatsApp Channel


Most Read
● കര്‍ത്താവില്‍ നിങ്ങളെത്തന്നെ ഉത്സാഹിപ്പിക്കുന്നത് എങ്ങനെ?
● നിങ്ങളുടെ ഭവനത്തിന്‍റെ പരിതഃസ്ഥിതി മാറ്റുക - 2 
● വചനം കൈക്കൊള്ളുക
● തിരിച്ചടികളില്‍ നിന്നും തിരിച്ചുവരവിലേക്ക്
● ദിവസം 11: 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● യജമാനന്‍റെ ആഗ്രഹം
● ദൈവം നല്‍കിയ ഏറ്റവും നല്ല സമ്പത്ത്
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ