അനുദിന മന്ന
0
0
43
ഇടര്‍ച്ച ആത്മീക ബന്ധനത്തിലേക്കുള്ള വാതില്‍ തുറക്കുന്നു.
Wednesday, 7th of January 2026
Categories :
ഇടര്‍ച്ച (Offence)
ഇടര്‍ച്ച ഒരിക്കലും ചെറുതായി തുടരാന്‍ ഉദ്ദേശിക്കുന്നില്ല. വേദനയുടെ ഒരു നിമിഷമായി ആരംഭിക്കുന്നത്, പരിഹരിക്കപ്പെടാതെ വിട്ടാല്‍, നിശബ്ദമായി ഒരു ആത്മീയ വാതിലായി മാറാം. ആന്തരീക മുറിവുകള്‍ നിലനില്‍ക്കാന്‍ അനുവദിച്ചാല്‍ അവ ബാഹ്യമായ അടിച്ചമര്‍ത്തലിനെ ക്ഷണിച്ചുവരുത്തുമെന്ന് തിരുവെഴുത്ത് നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു.
അപ്പോസ്തലനായ പൌലോസ് നേരിട്ടുള്ള ഒരു നിര്‍ദ്ദേശം നല്‍കുന്നു:
"പിശാചിന് ഇടം കൊടുക്കരുത്". (എഫെസ്യർ 4:27).
'ഇടം' എന്ന പദം പ്രദേശം എന്ന അര്‍ത്ഥത്തെ സൂചിപ്പിക്കുന്നു - മനപ്പൂര്‍വ്വമോ അല്ലെങ്കില്‍ അറിയാതെയോ വിട്ടുകൊടുക്കുന്ന സ്ഥലം. വിശ്വാസികള്‍ പലപ്പോഴും വിട്ടുനല്കുന്ന പ്രധാനപ്പെട്ട ഇടങ്ങളിലൊന്ന് ക്ഷമിക്കപ്പെടാത്ത ഇടര്‍ച്ചയാണ്.
മുറിവില്‍ നിന്നും കോട്ടയിലേക്ക്.
ഒരു മുറിവ് എന്നത് ഒരു പരിക്കാണ്; കോട്ട എന്നത് ഉറപ്പുള്ള ഒരു സ്ഥാനമാണ്. ഇടര്‍ച്ചകള്‍ ഭേദമാകാതെയിരിക്കുമ്പോള്‍, അത് ചിന്തിക്കുന്ന ഒരു രീതിയിലേക്ക് കഠിനമാക്കപ്പെടുന്നു - നീരസം, കയ്പ്പ്, പിന്‍വാങ്ങല്‍, കോപം, അവിശ്വാസം എന്നിവയുണ്ടാകുന്നു.
അപ്പോസ്തലനായ പൌലോസ് വിശദീകരിക്കുന്നു:
"അവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിന്‍റെ പരിജ്ഞാനത്തിനു വിരോധമായി
പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളഞ്ഞ്, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായിട്ടു പിടിച്ചടക്കി". (2 കൊരിന്ത്യർ 10:4-5).
ആവര്‍ത്തിക്കപ്പെടുന്ന ചിന്തകളിലൂടെയാണ് കോട്ടകള്‍ രൂപപ്പെടുന്നത്. ആ ചിന്തകള്‍ക്ക് ഇടര്‍ച്ച വികാരപരമായ ഇന്ധനം നല്‍കുന്നു, ദൈവത്തിനു മനപൂര്‍വ്വം കീഴടങ്ങാതെ അവയെ പൊളിച്ചുമാറ്റാന്‍ പ്രയാസമുള്ളതാക്കുന്നു.
ക്ഷമിക്കാതിരിക്കുന്നതിനെ കുറിച്ചുള്ള മുന്നറിയിപ്പ്.
ക്ഷമിക്കാന്‍ തയ്യാറാകാത്ത ദാസന്‍റെ ഉപമയില്‍ കര്‍ത്താവായ യേശു തന്‍റെ ഏറ്റവും ഗൌരവമേറിയ പഠിപ്പിക്കലുകളില്‍ ഒന്നാണ് നല്‍കിയത് (മത്തായി 18:21-35). വലിയ കടം ക്ഷമിക്കപ്പെട്ടിട്ടും, ചെറിയ കടം ക്ഷമിക്കാന്‍ ആ ദാസന്‍ തയ്യാറായില്ല. അതിന്‍റെ ഫലം അത്യന്തം കാഠിന്യമേറിയത് ആയിരുന്നു:
"അങ്ങനെ യജമാനൻ കോപിച്ച്, അവൻ കടമൊക്കെയും തീർക്കുവോളം അവനെ ദണ്ഡിപ്പിക്കുന്നവരുടെ കൈയിൽ ഏല്പിച്ചു". (മത്തായി 18:34).
ഈ വേദഭാഗം ആത്മീകമായ ഒരു യാഥാര്‍ഥ്യത്തെ വെളിപ്പെടുത്തുന്നു: ക്ഷമിക്കാതിരിക്കുന്നത് വിശ്വാസികളെ വേദനകള്‍ക്ക് തുറന്നുകൊടുക്കുന്നു - ദൈവം അത് ആഗ്രഹിക്കുന്നത് കൊണ്ടല്ല, മറിച്ച് ഇടര്‍ച്ച ആത്മീക സംരക്ഷണം നീക്കം ചെയ്യുന്നതിനാലാണ്.
പിന്നീട് യേശു അത് ഇങ്ങനെ അവസാനിപ്പിക്കുന്നു:
"നിങ്ങൾ ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവം ക്ഷമിക്കാഞ്ഞാൽ
സ്വർഗസ്ഥനായ എന്റെ പിതാവ് അങ്ങനെതന്നെ നിങ്ങളോടും ചെയ്യും". (വക്യം. 35).
ബന്ധനം സ്ഥാനത്തെയല്ല, സമാധാനത്തെയാണ് ബാധിക്കുന്നത്.
ഇടര്‍ച്ച രക്ഷയെ നീക്കം ചെയ്യുന്നില്ല എന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ് - എന്നാല്‍ അത് സമാധാനം, സന്തോഷം, വ്യക്തത, അധികാരം എന്നിവയെ കവര്‍ന്നെടുക്കുന്നു. ഒരു വിശ്വാസി ഇപ്പോഴും ദൈവത്തെ സ്നേഹിക്കുന്നുണ്ടാകാം, എന്നിട്ടും ഉത്കണ്ഠ, ഭാരം, അല്ലെങ്കില്‍ നിരന്തരമായ ആന്തരീക അസ്വസ്ഥത എന്നിവയാല്‍ ഭാരപ്പെട്ട് ജീവിക്കുന്നു.
പ്രവാചകനായ യെശയ്യാവ് എഴുതുന്നു:
"സ്ഥിരമാനസൻ നിന്നിൽ ആശ്രയം വച്ചിരിക്കകൊണ്ടു നീ അവനെ
പൂർണസമാധാനത്തിൽ കാക്കുന്നു". (യെശയ്യാവ് 26:3).
ഇടര്‍ച്ച മനസ്സിനെ ദൈവത്തില്‍ നിന്നും മുറിവിലേക്കും, വിശ്വാസത്തില്‍ നിന്നും പ്രതിരോധത്തിലേക്കും മാറ്റുന്നു. ഹൃദയം ജ്ഞാനത്താലല്ല, മറിച്ച് ഭയത്താലാണ് സംരക്ഷിക്കപ്പെടുന്നത്.
മുറിവേറ്റവനായി തുടരുവാന്‍ യോസേഫിന് എല്ലാ കാരണങ്ങളും ഉണ്ടായിരുന്നു - സഹോദരന്മാര്‍ അവനെ പകച്ചു, വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു, കാരാഗൃഹത്തില്‍ മറക്കപ്പെട്ടു. എന്നിട്ടും തന്‍റെ ഹൃദയത്തില്‍ കയ്പ്പ് ഉണ്ടായിരുന്നതായി തിരുവചനത്തില്‍ രേഖപ്പെടുത്തിയിട്ടില്ല.
തന്‍റെ സഹോദരന്മാരെ നേരിട്ട് കണ്ടപ്പോള്‍ അവന്‍ ഇങ്ങനെ പ്രഖ്യാപിച്ചു:
"നിങ്ങൾ എന്‍റെ നേരേ ദോഷം വിചാരിച്ചു; ദൈവമോ, . . . . അതിനെ ഗുണമാക്കിത്തീർത്തു". (ഉൽപത്തി 50:20).
കുറ്റം ചെയ്യാന്‍ യോസേഫ്
വിസമ്മതിച്ചതുകൊണ്ട് അദ്ദേഹത്തിന്‍റെ സ്വാതത്ര്യം സംരക്ഷിക്കപ്പെടുകയും തന്നെ ഉയര്‍ച്ചയ്ക്ക് യോഗ്യനാക്കുകയും ചെയ്തു.
പ്രവര്‍ത്തിയിലേക്കുള്ള ഒരു ആഹ്വാനം.
ഇന്ന്, നിങ്ങളെ വേദനിപ്പിച്ചത് മാത്രമല്ല - നിങ്ങള്‍ എന്താണ് പിടിച്ചുവെച്ചിരിക്കുന്നത് എന്നുകൂടി പരിശോധിക്കുക. വേദനയെ വീണ്ടുംവീണ്ടും ഓര്‍ക്കുന്നതിലല്ല, മറിച്ച് അത് ദൈവത്തിനു വിട്ടുകൊടുക്കുന്നതിലാണ് സ്വാതന്ത്ര്യം കണ്ടെത്തുന്നത്.
ദാവീദ് പ്രാര്‍ത്ഥിച്ചു:
"ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്‍ടിക്കേണമേ". (സങ്കീർത്തനങ്ങൾ 51:10).
Bible Reading: Genesis 22-24
പ്രാര്‍ത്ഥന
കര്‍ത്താവേ, ഞാന്‍ വഹിക്കുന്ന സകല ഇടര്‍ച്ചകളേയും ഞാന്‍ ഉപേക്ഷിക്കുന്നു. വേദന തുറന്നിട്ട എല്ലാ വാതിലുകളും ഞാന്‍ അടയ്ക്കുന്നു. എന്‍റെ ഹൃദയത്തില്‍ സമാധാനം, സ്വാതന്ത്ര്യം, സമ്പൂര്‍ണ്ണത എന്നിവയെ പുനഃസ്ഥാപിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ദൈവത്തിന്‍റെ 7 ആത്മാക്കള്: പരിജ്ഞാനത്തിന്റെ ആത്മാവ്● നമ്മുടെ ഹൃദയത്തിന്റെ ഒരു പ്രതിഫലനം
● അവിശ്വാസം
● അന്യഭാഷയില് സംസാരിക്കുന്നത് ആന്തരീക സൌഖ്യം കൊണ്ടുവരും
● ദൈവത്തെ സ്തുതിക്കുന്നതിനുള്ള വേദപുസ്തകപരമായ കാരണങ്ങള്‍
● ദിവസം 12 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● നിങ്ങളുടെ വൈഷമ്യം നിങ്ങളുടെ വ്യക്തിത്വം ആകുവാന് അനുവദിക്കരുത് -1
അഭിപ്രായങ്ങള്‍
