അനുദിന മന്ന
ദിവസം 15: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Monday, 25th of December 2023
1
0
1101
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
ഇരുട്ടിന്‍റെ പ്രവര്‍ത്തികളെ എതിര്‍ക്കുകയും തിരിച്ചടിക്കുകയും ചെയ്യുക.
"നോക്കുക; നിർമ്മൂലമാക്കുവാനും പൊളിപ്പാനും നശിപ്പിപ്പാനും ഇടിച്ചുകളവാനും പണിവാനും നടുവാനുംവേണ്ടി ഞാൻ നിന്നെ ഇന്നു ജാതികളുടെ മേലും രാജ്യങ്ങളുടെ മേലും ആക്കിവച്ചിരിക്കുന്നു എന്നു യഹോവ എന്നോടു കല്പിച്ചു". (യിരെമ്യവ് 1:10).
വിശ്വാസികള്‍ എന്ന നിലയില്‍ അന്ധകാരത്തിന്‍റെ പ്രവര്‍ത്തികളെ എതിര്‍ക്കുകയും നശിപ്പിക്കുകയും ചെയ്യുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. നിങ്ങള്‍ എതിര്‍ക്കുവാന്‍ പരാജയപ്പെടുന്നതെന്തും നിലനില്‍ക്കും. ഭൂരിഭാഗം വിശ്വാസികളും തങ്ങളുടെ ജീവിതത്തില്‍ പിശാചിനോട് എതിര്‍ക്കുവാന്‍ ദൈവത്തിനായി കാത്തിരിക്കുകയാണ്. "പിശാചിനോട് എതിര്‍ത്തുനില്‍ക്കണമെന്ന" ഉത്തരവാദിത്വം നമ്മുടെമേല്‍ ചുമത്തുന്ന ദൈവീക തത്വത്തെക്കുറിച്ച് അവര്‍ അജ്ഞരാകുന്നു.
അന്ധകാര ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാകുന്നു; അവയെ നമുക്ക് നമ്മുടെ സമൂഹത്തിലും, വാര്‍ത്തയിലും, രാജ്യത്തിലും കാണുവാന്‍ സാധിക്കും. അനേകരും അതിനെ ഭാഷാപരമായി വിശദീകരിക്കുവാന്‍ശ്രമിക്കുന്നു, എന്നാല്‍ ആത്മീകമായി രൂപകല്‍പന ചെയ്തതാണെന്ന് ഒരു ആത്മീയനായ വ്യക്തിയ്ക്ക് അറിയാം.
ഭൂമിയിലായിരുന്നപ്പോള്‍ ക്രിസ്തു എങ്ങനെ പിശാചിന്‍റെ പ്രവര്‍ത്തികളെ നശിപ്പിച്ചു എന്ന് മനസ്സിലാക്കി ക്രിസ്തുവിനെ അനുകരിക്കുക എന്നുള്ളതാണ്, വിശ്വാസികള്‍ എന്ന നിലയില്‍ നമ്മുടെ ലക്ഷ്യം.
"നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് അവൻ നന്മ ചെയ്തും പിശാചു ബാധിച്ചവരെയൊക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരംതന്നെ നിങ്ങൾ അറിയുന്നുവല്ലോ". (അപ്പൊ.പ്രവൃ 10:38).
ശത്രുവിന്‍റെ ആയുധങ്ങള്‍ എന്തൊക്കെയാണ്?
ശത്രുവിന്‍റെ ആയുധങ്ങളുടെ പട്ടിക മുഴുവനും വിശദീകരിക്കുവാന്‍ എനിക്ക് കഴിയില്ല; ദുഷ്ടന്‍റെ പ്രവര്‍ത്തികളെക്കുറിച്ച് അറിയുവാന്‍ നിങ്ങളുടെ കണ്ണുകള്‍ തുറക്കേണ്ടതിനു അവയില്‍ ചിലത് നിങ്ങളെ അറിയിക്കുക എന്നതാണ് ലക്ഷ്യം. ഈ ചെറിയ പട്ടിക അവയുമായി ബന്ധപ്പെട്ടിരിക്കുന്ന വചനത്തില്‍ കൂടി നിങ്ങള്‍ക്ക് ആത്മീക ധാരണ നല്കിത്തരും.
1. രോഗവും വ്യാധിയും.
ഒരു ശബ്ബത്തിൽ അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു. 11അവിടെ പതിനെട്ടു സംവത്സരമായി ഒരു രോഗാത്മാവ് ബാധിച്ചിട്ട് ഒട്ടും നിവിരുവാൻ കഴിയാതെ കൂനിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. 12യേശു അവളെ കണ്ട് അടുക്കെ വിളിച്ച്: സ്ത്രീയേ, നിന്‍റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു എന്നു പറഞ്ഞ് അവളുടെമേൽ കൈവച്ചു. 13അവൾ ക്ഷണത്തിൽ നിവിർന്നു ദൈവത്തെ മഹത്ത്വപ്പെടുത്തി.
കര്‍ത്താവായ യേശു വീണ്ടും പറഞ്ഞിരിക്കുന്നു, "എന്നാൽ സാത്താൻ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്‍റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ചുവിടേണ്ടതല്ലയോ എന്ന് ഉത്തരം പറഞ്ഞു". (ലൂക്കോസ് 13:10-13, 16).ഈ സ്ത്രീയെ 18 വര്‍ഷമായി പിശാച് ബന്ധിച്ചുവെച്ചിരിക്കുകയായിരുന്നു, ക്രിസ്തു കടന്നുവന്നില്ലായിരുന്നുവെങ്കില്‍, അവള്‍ ആ രോഗത്തില്‍ തന്നെ മരിക്കുമായിരുന്നു. (ലൂക്കോസ് 13:16-17).
2. ആരോപണങ്ങള്‍
പിശാച് ആളുകളെകൊണ്ട് പാപം ചെയ്യിക്കും മാത്രമല്ല ദൈവമുമ്പാകെ അവരെ കുറ്റം ചുമത്തുകയും ചെയ്യും.
അനന്തരം അവൻ എനിക്കു മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്‍റെ മുമ്പിൽ നില്ക്കുന്നതും സാത്താൻ അവനെ കുറ്റം ചുമത്തുവാൻ അവന്‍റെ വലത്തുഭാഗത്തു നില്ക്കുന്നതും കാണിച്ചുതന്നു. 2യഹോവ സാത്താനോട്: സാത്താനേ, യഹോവ നിന്നെ ഭർത്സിക്കുന്നു; യെരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നെ നിന്നെ ഭർത്സിക്കുന്നു; ഇവൻ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ എന്നു കല്പിച്ചു. (സെഖര്യാവ് 3:1-2).
അപ്പോൾ ഞാൻ സ്വർഗത്തിൽ ഒരു മഹാശബ്ദം പറഞ്ഞു കേട്ടത്: ഇപ്പോൾ നമ്മുടെ ദൈവത്തിന്‍റെ രക്ഷയും ശക്തിയും രാജ്യവും അവന്‍റെ ക്രിസ്തുവിന്‍റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു; നമ്മുടെ സഹോദരന്മാരെ രാപ്പകൽ ദൈവസന്നിധിയിൽ കുറ്റം ചുമത്തുന്ന അപവാദിയെ തള്ളിയിട്ടുകളഞ്ഞുവല്ലോ. (വെളിപ്പാട് 12:10).
പിശാചിന്‍റെ ആരോപണങ്ങളുടെ മുമ്പാകെ, ദൈവത്തിന്‍റെ വചനത്തിലെ സത്യത്തില്‍ നമുക്ക് പ്രത്യാശയും ബലവും കണ്ടെത്തുവാന്‍ സാധിക്കും. കര്‍ത്താവായ യേശു തന്നെ പിശാചില്‍ നിന്നും ആരോപണങ്ങള്‍ അഭിമുഖീകരിച്ചു, അപ്പോള്‍ തിരുവചനം ഉദ്ധരിച്ചുകൊണ്ട് അവനോടു യേശു എതിര്‍ക്കുകയും ദൈവത്തിന്‍റെ പുത്രന്‍ എന്ന തന്‍റെ വ്യക്തിത്വത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു.
3. ഉപായം, ഭയം, സംശയം, അതുപോലെ ഭോഷ്ക്.
പിശാചിന്‍റെ ആക്രമണം രോഗത്തിലും വ്യാധിയിലും പരിമിതപ്പെടുന്നതല്ല. നിങ്ങള്‍ സത്യത്തെക്കുറിച്ച് അജ്ഞരാണെങ്കില്‍, പിശാച് നിങ്ങള്‍ക്കുവേണ്ടി ഭോഷ്ക് പ്രചരിപ്പിക്കും. ഉപായങ്ങളും, നുണകളും രോഗത്തിനും, വ്യാധിയ്ക്കും, മരണത്തിനും, ദാരിദ്ര്യത്തിനും, അതുപോലെ പിശാചിന്‍റെ മറ്റുള്ള ആക്രമണത്തിനുമായി വാതില്‍ തുറക്കുന്നതാണ്.
അപ്പോൾ പരീക്ഷകൻ അടുത്തു വന്ന്: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ല് അപ്പമായിത്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു. (മത്തായി 4:3).
പിശാച് വഞ്ചനയുടെ യജമാനനാണ്, സത്യത്തെ വളച്ചൊടിക്കാനും നമ്മുടെ മനസ്സില്‍ സംശയത്തിന്‍റെ വിത്തുകള്‍ പാകാനും ശ്രമിക്കും. നമ്മുടെ വിശ്വാസത്തിന്‍റെ ഉറപ്പുള്ളതും ബലമുള്ളതുമായ അടിസ്ഥാനമായിരിക്കുന്ന, ദൈവവചനത്തിലെ സത്യങ്ങള്‍ പതിവായി വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതിലൂടെ നമുക്ക് അതിനെതിരായി നില്‍ക്കുവാന്‍ സാധിക്കും.
4. ദുഷ്ട അസ്ത്രങ്ങള്‍
ആളുകളെ കൊല്ലുന്നതിനോ അഥവാ തെറ്റായ കാര്യങ്ങളെ അവരുടെ ജീവിതത്തില്‍ പദ്ധതിയിടുന്നതിനോ വേണ്ടി തൊടുത്തുവിടുന്നതാണ് ദുഷ്ട അസ്ത്രങ്ങള്‍.
ഇതാ, ദുഷ്ടന്മാർ ഹൃദയപരമാർഥികളെ ഇരുട്ടത്ത് എയ്യേണ്ടതിനു വില്ലു കുലച്ച് അസ്ത്രം ഞാണിന്മേൽ തൊടുക്കുന്നു. (സങ്കീര്‍ത്തനം 11:2).
അവർ തങ്ങളുടെ നാവിനെ വാൾപോലെ മൂർച്ചയാക്കുന്നു; നിഷ്കളങ്കനെ ഒളിച്ചിരുന്ന് എയ്യേണ്ടതിന് - അവർ കയ്പുള്ള വാക്ക്, (സങ്കീര്‍ത്തനം 64:3).
ഈ ദുഷ്ട അസ്ത്രങ്ങള്‍ക്ക് പല രൂപങ്ങള്‍ എടുക്കുവാന്‍ സാധിക്കും.; ഉദാഹരണത്തിന്, കയ്പ്പുള്ള വാക്കുകള്‍. ദുഷ്ട അസ്ത്രങ്ങളെ ചെറുക്കുവാനുള്ള ഒരു മാര്‍ഗ്ഗം, എഫെസ്യര്‍ 6:10-17 ല്‍ പറഞ്ഞിരിക്കുന്നതുപോലെ, ദൈവത്തിന്‍റെ സര്‍വ്വായുധവര്‍ഗ്ഗം ധരിക്കുക എന്നതാണ്.
5. അന്ധത
നിങ്ങളുടെ ആത്മീക ധാരണ തുറക്കപ്പെടുമ്പോള്‍, നിങ്ങള്‍ സാത്താന്‍റെ ശക്തിയില്‍ നിന്നും ദൈവത്തിങ്കലേക്ക് സ്വതന്ത്രരാകും. ഇത് അവരുടെ കണ്ണുകളെ തുറക്കുന്നതിനു ഇത് ശക്തമായതും രൂപാന്തരം വരുത്തുന്നതുമായ ഒരനുഭവം ആയിരിക്കും. അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന് അവരുടെ കണ്ണുതുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്‍റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയയ്ക്കുന്നു എന്നു കല്പിച്ചു. (അപ്പൊ.പ്രവൃ 26:18).
ദൈവപ്രതിമയായ ക്രിസ്തുവിന്‍റെ തേജസ്സുള്ള സുവിശേഷത്തിന്‍റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്‍റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി. (2 കൊരിന്ത്യര്‍ 4:4).
6. മരണം, വിഷാദം, വന്ധ്യത.
മരണത്തിന്‍റെ ആത്മാവിനു വ്യത്യസ്ത രീതികളില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയും, ചില സന്ദര്‍ഭങ്ങളില്‍, ആളുകള്‍ തളര്‍ന്നു മരിച്ചുപോകും, മറ്റു ചില സമയങ്ങളില്‍, ഇത് ആത്മഹത്യ, അപകടങ്ങള്‍, പ്രകൃതി ക്ഷോഭങ്ങള്‍, യുദ്ധങ്ങള്‍ തുടങ്ങിയവയിലൂടെ പ്രവര്‍ത്തിക്കുന്നു. മോഷ്ടിക്കുന്നതിന്‍റെ, കൊല്ലുന്നതിന്‍റെ, നശിപ്പിക്കുന്നതിന്‍റെ പിന്നില്‍ പിശാചാണ്, അന്ധകാരത്തിന്‍റെ പ്രവര്‍ത്തികളെ തിരിച്ചറിയുന്നതിനു ഇത് നിങ്ങളെ സഹായിക്കണം. (യോഹനാന്‍ 10:10).
7. പരാജയവും ദാരിദ്ര്യവും
പിശാചിന്‍റെ കൈകളിലെ ഒരു പ്രധാന ആയുധമാണ് ദാരിദ്ര്യം എന്നത്. ആളുകളുടെ ലക്ഷ്യസ്ഥാനത്തെ പരിമിതപ്പെടുത്തുവാന്‍ അവന്‍ അതിനെ ഉപയോഗിക്കുന്നു. നിങ്ങള്‍ക്ക് പണമുണ്ടെങ്കില്‍ നിങ്ങള്‍ ദൈവരാജ്യത്തിനുവേണ്ടി ചെയ്യുന്നതായ നിരവധി നല്ല കാര്യങ്ങളുണ്ട്. ദാരിദ്ര്യം അനേകരെ വേശ്യാവൃത്തിയിലേക്കും, കവര്‍ച്ചയിലേക്കും, നിരാശയിലേക്കും നയിച്ചിട്ടുണ്ട്. നിങ്ങളുടെ സകല ആവശ്യങ്ങളും നിറവേറപ്പെടണമെന്നത് ദൈവത്തിന്‍റെ ഹിതമാകുന്നു.
എന്‍റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടൊക്കെയും മഹത്ത്വത്തോടെ തന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി തീർത്തുതരും. (ഫിലിപ്പിയര്‍ 4:19).
8. പാപം
പാപം എന്നത് ദൈവത്തിന്‍റെ ന്യായപ്രമാണത്തിന്‍റെ ലംഘനമാകുന്നു. ദൈവത്തോട് അനുസരണക്കേട് കാണിക്കുവാന്‍ വേണ്ടി പിശാചിനു നിങ്ങളെ ഇടയാക്കുവാന്‍ കഴിയുമെങ്കില്‍, പിന്നെ അവനു തടസ്സമില്ലാതെ പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. ദൈവത്തോടുള്ള നിങ്ങളുടെ അനുസരണക്കേട് പിശാചിനു വേണ്ടി വാതില്‍ തുറന്നുകൊടുക്കുന്നതാണ്.
പാപം ചെയ്യുന്നവൻ എല്ലാം അധർമവും ചെയ്യുന്നു; പാപം അധർമം തന്നെ. (1 യോഹന്നാന്‍ 3:4).
അന്ധകാരത്തിന്‍റെ പ്രവര്‍ത്തികളെ നമുക്ക് എങ്ങനെ നശിപ്പിക്കുവാന്‍ സാധിക്കും?
1). വിശ്വാസത്തിന്‍റെ ശക്തിയില്‍ ഏര്‍പ്പെടുക
നിങ്ങള്‍ വിശ്വാസത്താല്‍ ജീവിക്കുമ്പോള്‍ ഒരു അസാധ്യതയുമില്ല. ദുഷ്ടന്‍റെ സകല തീയമ്പുകളേയും കെടുത്തുവാന്‍ വിശ്വാസം ആവശ്യമാണ്. പിശാച് എന്തൊക്കെ ചെയ്തു എന്നത് കാര്യമാക്കേണ്ട, നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ അതിനു തിരിച്ചടി നല്‍കാം. ലാസര്‍ രോഗം പിടിച്ചു മരിച്ചുപോയി (പിശാചിന്‍റെ കാരത്തിന്‍റെ പ്രവര്‍ത്തി), എന്നാല്‍ ക്രിസ്തു കടന്നുചെന്ന് a തിന്മയെ മാറ്റിമറിച്ചു. ആളുകള്‍ക്ക് ഇത് അസാധ്യമായി തോന്നാം, എന്നാല്‍ വിശ്വാസത്തിന്‍റെ മനുഷ്യര്‍ക്ക്, സകലതും സാദ്ധ്യമാകുന്നു. (മര്‍ക്കോസ് 9:23).
2). സത്യത്തില്‍ മുഴുകുക
രോഗത്തിന്‍റെ, വ്യാധിയുടെ, ഉപായത്തിന്‍റെ, അന്ധതയുടെ, അന്ധകാരത്തിന്‍റെ മറ്റനേകം പ്രവര്‍ത്തികളുടെ ഫലത്തെ നശിപ്പിക്കുവാന്‍ സത്യം ആവശ്യമാണ്. സത്യം എന്നത് ഒരു ആയുധമാണ്, സത്യത്തിനെതിരായി ഒന്നുംതന്നെ ചെയ്യുവാന്‍ കഴിയുകയില്ല. നിങ്ങള്‍ സത്യത്തിനായി വിശപ്പുള്ളവര്‍ ആകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു; അത് നിങ്ങള്‍ വ്യക്തിപരമായി കണ്ടെത്തേണ്ടതായ ഒരു കാര്യമാണ്. നിങ്ങള്‍ ആസ്വദിക്കേണ്ട വിജയത്തെ നിര്‍ണ്ണയിക്കുന്നത് നിങ്ങള്‍ അറിയുന്നതായ സത്യമാകുന്നു. (യോഹന്നാന്‍ 8:32,36).
3). സ്നേഹത്തിന്‍റെ ശക്തിയില്‍ ഏര്‍പ്പെടുക
ദൈവം സ്നേഹമാകുന്നു, അതുകൊണ്ട് നാം ദൈവത്തിന്‍റെ സ്നേഹം ഉപയോഗിക്കുമ്പോള്‍, ഒരു സാഹചര്യത്തിന്മേല്‍ ദൈവത്തിന്‍റെ ശക്തിയെ അയയ്ക്കുന്നതിനുള്ള നേരിട്ടുള്ള ഒരു വഴിയാകുന്നത്. നിങ്ങള്‍ എത്രയധികം സ്നേഹത്തില്‍ നടക്കുന്നുവോ, അത്രയധികം ദൈവത്തിന്‍റെ ശക്തി വിപരീത സാഹചര്യങ്ങളെ അഭിസംബോധന ചെയ്യുന്നു. തിന്മയാല്‍ തിന്മയെ ജയിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല; അതിനെ നന്മകൊണ്ട് മാത്രമേ നിങ്ങള്‍ക്ക് ജയിക്കുവാന്‍ കഴിയുകയുള്ളൂ. സ്നേഹത്തിന്‍റെ ശക്തമായ ഒരു വശമുണ്ട്, സ്നേഹം ദുര്‍ബലമല്ല, എന്നാല്‍ അനേകരും ഇതുവരെ സ്നേഹത്തിന്‍റെ ശക്തമായ വശത്തിലേക്ക് ഇനിയും പ്രവേശിച്ചിട്ടില്ല.
തിന്മയോടു തോല്ക്കാതെ നന്മയാൽ തിന്മയെ ജയിക്കുക. (റോമര്‍ 12:21).
സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നെ. (1 യോഹന്നാന്‍ 4:8).
4). അഭിഷേകത്തിനായി പോകുക.
അഭിഷേകത്തിനു നശിപ്പിക്കുവാന്‍ കഴിയാത്തതായിട്ട് ഒന്നുംതന്നെയില്ല. (യെശയ്യാവ് 10:27). അഭിഷേകം എന്നാല്‍ ദൈവത്തിന്‍റെ ആത്മാവും വചനവുമാകുന്നു. വിശ്വാസികള്‍ എന്ന നിലയില്‍ നിങ്ങളുടെ അകത്തു ഇപ്പോള്‍ത്തന്നെ അഭിഷേകമുണ്ട്; നിങ്ങള്‍ അതിനാല്‍ ഉത്തരുവുകള്‍ കൊടുക്കുകയും ശരിയായ ഏറ്റുപറച്ചിലുകള്‍ നടത്തുകയും അതുപോലെ പ്രാര്‍ത്ഥിക്കുകയും വേണം. യെശയ്യാവ് 10:27.
5). ക്രിസ്തുവിലുള്ള നിങ്ങളുടെ അധികാരം വിനിയോഗിക്കുക.
നമ്മുടെ ശത്രുവിനെ കൈകാര്യം ചെയ്യുന്നതിനുള്ള നിയമപരമായ ഒരു വഴി നമ്മുടെ അധികാരം ഉപയോഗിക്കുക എന്നതാണ്. ശത്രു ചെയ്തതിനെല്ലാം പകരം ചെയ്യുവാന്‍ ക്രിസ്തുവിന്‍റെ അധികാരം നമുക്കുണ്ട്. കെട്ടുവാനുള്ള നമ്മുടെ അധികാരം ഉപയോഗിക്കുന്നതില്‍ നാം പരാജയപ്പെട്ടാല്‍, സ്വര്‍ഗ്ഗത്തില്‍ ഒന്നുംതന്നെ സംഭവിക്കുകയില്ല. (മത്തായി 15:13).
യേശുവിന്‍റെ വരവിന്‍റെ ഉദ്ദേശം അന്ധകാരത്തിന്‍റെ പ്രവര്‍ത്തികളെ ഇല്ലാതാക്കുക എന്നതായിരുന്നു, ആ ദൌത്യം തുടര്‍ന്നു കൊണ്ടുപോകുവാനുള്ള ശക്തി അവന്‍ വിശ്വാസികള്‍ക്ക് നല്‍കിയിട്ടുണ്ട്. അന്ധകാരത്തിന്‍റെ പ്രവര്‍ത്തികള്‍ക്ക് തിരിച്ചടി നല്‍കുവാനും അതിനെ നശിപ്പിക്കുവാനും നിങ്ങള്‍ തയ്യാറാണോ? (1 യോഹന്നാന്‍ 3:8). ഞരങ്ങുന്നതും കഷ്ടപ്പെടുന്നതും നിര്‍ത്തുക. ശത്രുവിന്‍റെ ശക്തിയ്ക്കെതിരായി നിങ്ങളുടെ അധികാരം ഉപയോഗിക്കുവാനുള്ള സമയം ഇതാകുന്നു. നല്ലതിനായി നിങ്ങളുടെ ജീവിതത്തില്‍ കാര്യങ്ങള്‍ മാറുന്നതായി യേശുവിന്‍റെ നാമത്തില്‍ ഞാന്‍ കാണുന്നു.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും വേണ്ടി മാറ്റിവെക്കുക,മുമ്പോട്ടു പോകുന്നതിനു മുമ്പ് അത് സത്യത്തില്‍ ഹൃദയസ്പര്‍ശിയാകുന്നു എന്ന് ഉറപ്പ് വരുത്തുക.
1. എന്‍റെയും എന്‍റെ കുടുംബത്തിന്‍റെയും ജീവിതത്തില്‍ പരാജയവും, രോഗവും, സ്പര്‍ദ്ധയും വളര്‍ത്തുന്ന സകല ദുഷ്ട ബലിപീഠങ്ങളെയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തകര്‍ക്കുന്നു. (മീഖാ 5:11-12).
2. വെളിപ്പെടുവാന്‍ വേണ്ടി കാത്തുകൊണ്ട്, എന്‍റെ ശരീരത്തില്‍ മറഞ്ഞിരിക്കുന്ന ഏതൊരു രോഗത്തെയും വ്യാധിയും ഞാന്‍ യേശുവിന്‍റെ നാമത്തില്‍ വേരോടെ പിഴുതുകളയുന്നു. (യിരെമ്യാവ് 1:10).
3. എന്‍റെ ജീവിതത്തിലും ഭവനത്തിനു ചുറ്റിലുമായി പതിയിരിക്കുന്ന സകല ദുഷ്ട സാന്നിധ്യങ്ങളും അവയുടെ രഹസ്യ സ്ഥലങ്ങളില്‍ നിന്നും ഇല്ലാതായി പോകട്ടെ, യേശുവിന്‍റെ നാമത്തില്‍. (സങ്കീര്‍ത്തനം 68:1-2).
4. എതിരിയാല്‍ എന്‍റെമേല്‍ വന്നിരിക്കുന്ന സകല ദ്രോഹങ്ങളെയും ഞാന്‍ മാറ്റിമറിക്കുന്നു, യേശുവിന്‍റെ നാമത്തില്‍. (യെശയ്യാവ് 54:17).
5. എനിക്കായി വിധിക്കപ്പെട്ടിരിക്കുന്ന എല്ലാ നല്ല കാര്യങ്ങളും ഇപ്പോള്‍ വെളിപ്പെട്ടുവരട്ടെ, യേശുവിന്‍റെ നാമത്തില്‍. (ആവര്‍ത്തനപുസ്തകം 28:6).
6. പിശാച് എനിക്കെതിരെ ആസൂത്രണം ചെയ്തത് എല്ലാം ഞാന്‍ തകര്‍ക്കുന്നു, യേശുവിന്‍റെ നാമത്തില്‍. (യെശയ്യാവ് 54:17).
7. എനിക്കും എന്‍റെ കുടുംബത്തിനും എതിരായി ന്യായവിധി ചൊരിയുന്ന സകല ദോഷകരമായ നാവുകളെയും ഞാന്‍ മിണ്ടാതാക്കുന്നു, യേശുവിന്‍റെ നാമത്തില്‍. (യെശയ്യാവ് 54:17).
8. എനിക്കും എന്‍റെ കുടുംബത്തിനും വിരോധമായുള്ള പാപത്തിന്‍റെയും ആരോപണങ്ങളുടേയും എല്ലാ ശബ്ദത്തേയും ഞാന്‍ നിശബ്ദമാക്കുന്നു (വെളിപ്പാട് 12:10).
9. എന്‍റെ അനുഗ്രഹങ്ങള്‍ക്കും, കുടുംബത്തിനും, പുരോഗതിക്കും എതിരായുള്ള സകല പൈശാചീക എതിര്‍പ്പുകളേയും തടയേണ്ടതിനു കല്പന കൊടുത്തുകൊണ്ട് ദൈവത്തിന്‍റെ ദൂതന്മാരെ ഞാന്‍ തന്ത്രപ്രധാന സ്ഥലങ്ങളിലേക്ക് അയയ്ക്കുന്നു, യേശുവിന്‍റെ നാമത്തില്‍. (സങ്കീര്‍ത്തനം 34:7).
10. എന്‍റെ ജീവിതത്തിനു എതിരായുള്ള എല്ലാ പൈശാചീക പദ്ധതികളേയും ഞാന്‍ അട്ടിമറിക്കുന്നു; സകലവും എന്‍റെ നന്മയ്ക്കായി കൂടി വ്യാപരിക്കട്ടെ യേശുവിന്‍റെ നാമത്തില്‍. (റോമര്‍ 8:28).
11. എന്‍റെ ലക്ഷ്യസ്ഥാനത്തെ നശിപ്പിക്കുവാന്‍ വേണ്ടി ഉദ്ദേശിച്ചിട്ടുള്ള സകല പദ്ധതികളും ഞാന്‍ യേശുവിന്‍റെ നാമത്തില്‍ റദ്ദാക്കുന്നു. (യിരെമ്യാവ് 29:11).
12. എനിക്കും എന്‍റെ കുടുംബത്തിനും എതിരെ വരാനിരിക്കുന്ന ഏതൊരു തിന്മയും യേശുവിന്‍റെ നാമത്തില്‍ അസാധുവാക്കപ്പെടട്ടെ. (2 തെസ്സലോനിക്യര്‍ 3:3).
13. എന്‍റെ ജീവിതത്തിനും പ്രശസ്തിയ്ക്കും എതിരായ ക്ഷുദ്രകരമായ രേഖകള്‍, വിധി, ആരോപണങ്ങള്‍ എന്നിവയെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ഇല്ലാതാക്കുന്നു. (കൊലൊസ്സ്യര്‍ 2:14).
14. യേശുവിന്‍റെ രക്തത്തിലൂടെ, എന്‍റെ ഉയര്‍ച്ചയെ എതിര്‍ക്കുന്നതായ എല്ലാ ശത്രുതാപരമായ ശക്തികളുടെ മേലും അധികാരങ്ങളുടെ മേലും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ജയംപ്രാപിക്കുന്നു. (വെളിപ്പാട് 12:11).
15. എന്‍റെ പുരോഗതിയ്ക്കും മഹത്വത്തിനും തടസ്സം നില്‍ക്കുന്നതായ പുരാതന കോട്ടകളും ദ്രോഹകരമായ ഉടമ്പടികളെയും ഞാന്‍ യേശുവിന്‍റെ നാമത്തില്‍ തകര്‍ക്കുന്നു.(2 കൊരിന്ത്യര്‍ 10:4).
16. യേശുവിന്‍റെ രക്തത്താല്‍, ദോഷം, പ്രശ്നങ്ങള്‍, കഷ്ടതകള്‍, നാശങ്ങള്‍ എന്നിവയില്‍ നിന്നും ഞാന്‍ സംരക്ഷിക്കപ്പെടും, യേശുവിന്‍റെ നാമത്തില്‍. (പുറപ്പാട് 12:13).
17. എന്‍റെ ഒതുക്കിവെച്ചിരിക്കുന്ന സകല ആനുകൂല്യങ്ങളും അനുഗ്രഹങ്ങളും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രാപിക്കുന്നു. (യെശയ്യാവ് 45:2-3).
18.പിതാവേ, സമയങ്ങളെയും കാലങ്ങളെയും എനിക്ക് അനുകൂലമായി പുനഃക്രമീകരിക്കേണമേ, യേശുവിന്‍റെ നാമത്തില്‍. (ദാനിയേല്‍ 2:21).
19. കര്‍ത്താവേ, എന്‍റെ ആത്മാവിനെ ശക്തിപ്പെടുത്തേണമേ, യേശുവിന്‍റെ നാമത്തില്‍. (എഫെസ്യര്‍ 3;16).
20. അങ്ങയെ ആഴമായി അറിയുവാന്‍ വേണ്ടി എനിക്കും ഈ ഉപവാസ പ്രാര്‍ത്ഥനയിലെ എല്ലാ പങ്കാളികള്‍ക്കും ജ്ഞാനത്തിന്‍റെയും പരിജ്ഞാനത്തിന്‍റെയും ആത്മാവിനെ തരേണമേ . (എഫെസ്യര്‍ 1:17).
Join our WhatsApp Channel
Most Read
● മോഹത്തെ കീഴടക്കുക● എതിര്‍പ്പുകളെ വിശ്വാസത്തോടെ അഭിമുഖീകരിക്കുക
● ശീര്‍ഷകം: ജീവിതത്തിന്റെ കൊടുങ്കാറ്റുകളുടെ നടുവില്‍ വിശ്വാസം കണ്ടെത്തുക
● അകലം വിട്ടു പിന്തുടരുക
● ഒരു കൂടിക്കാഴ്ചയുടെ സാധ്യതകള്‍
● സ്നേഹത്തിനുവേണ്ടിയുള്ള അന്വേഷണം
● കൃപമേല്‍ കൃപ
അഭിപ്രായങ്ങള്‍