english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. നിങ്ങള്‍ എളുപ്പത്തില്‍ മുറിവേല്‍ക്കുന്നവരാണോ?
അനുദിന മന്ന

നിങ്ങള്‍ എളുപ്പത്തില്‍ മുറിവേല്‍ക്കുന്നവരാണോ?

Friday, 2nd of August 2024
1 0 468
Categories : ഇടര്‍ച്ച (Offence)
നിങ്ങള്‍ വളരെ വേഗത്തില്‍ മുറിവേല്‍ക്കപ്പെടുന്നവരും നീരസമുണ്ടാകുന്നവരും ആണോ? നിങ്ങള്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തികളെ സംബന്ധിച്ചു പത്തു പേര്‍ നിങ്ങളോടു പറയുന്നു, എന്നാല്‍ ഒരു വ്യക്തി മാത്രം നിഷേധാത്മകമായ ഒരു കാര്യം പറയുന്നു, അപ്പോള്‍ നിങ്ങള്‍ ദിവസങ്ങളോളം നിരാശിതരായി മാറുന്നു. ഈ രീതിയില്‍ നിങ്ങള്‍ ജീവിക്കുന്നത് നിങ്ങളെ കൂടുതല്‍ ദയനീയവും പൈശാചീക മണ്ഡലത്തിനു ആക്രമിക്കുവാന്‍ എളുപ്പത്തില്‍ കഴിയുന്നവരും ആക്കുന്നു. ആ നിഷേധാത്മകമായ വാക്കുകള്‍ പറഞ്ഞവരുടെ കൈകളിലെ ഒരു പാവയല്ല നിങ്ങള്‍. 

അങ്ങനെ ജീവിക്കുന്നത് ദൈവം നിങ്ങള്‍ക്ക്‌ നല്‍കിയിട്ടുള്ള സാമര്‍ത്ഥ്യത്തെ നിങ്ങളില്‍ നിന്നും അപഹരിക്കപ്പെടുന്നതിനു കാരണമായി മാറും. അവസരങ്ങള്‍ നിങ്ങളുടെ മുമ്പില്‍ വന്നു കിടക്കും, എന്നാല്‍ നിങ്ങള്‍ക്ക്‌ അത് കൈവശപ്പെടുത്തുവാന്‍ കഴിയുകയില്ല. മറ്റുള്ളവര്‍ എന്ത് പറയും അഥവാ എന്ത് ചിന്തിക്കും എന്ന ഭയത്തില്‍ ആയിരിക്കുന്നത്, വികാരപരമായി ദുര്‍ബലരായിരിക്കുന്നത് വിനാശകരമായ രോഗം പോലെയാണ്.

വൈകാരീകമായി ശക്തരായിരിക്കുന്നത് കഠിനമായി പ്രവര്‍ത്തിക്കുന്നതല്ല എന്ന് നിങ്ങള്‍ മനസ്സിലാക്കണം - അത് രണ്ടും പൂര്‍ണ്ണമായി വ്യത്യസ്തമാണ്. ചില സമയങ്ങളില്‍ കഠിനമായി പ്രവര്‍ത്തിക്കുന്ന ആളുകളാണ് ഏറ്റവും അധികം വൈകാരീകമായി ദുര്‍ബലരായിരിക്കുന്നത്, ഇത് ശരിയായ സമയങ്ങളില്‍ തെളിയിക്കപ്പെടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും എന്ന് എനിക്കുറപ്പുണ്ട്.

ദൈവത്താല്‍ വളരെ ശക്തമായി ഉപയോഗിക്കപ്പെട്ട ശ്രേഷ്ഠനായ ഒരു ദൈവദാസന്‍ തെക്കേ ഇന്ത്യയില്‍ ജീവിച്ചിരുന്നു. ഒരു ദിവസം അദ്ദേഹം ആശുപത്രിയില്‍, ഐ.സി.യു വില്‍ കിടക്കുകയായിരുന്നു. തന്‍റെ വേദനയില്‍, അദ്ദേഹം ദൈവത്തോടു കരഞ്ഞുകൊണ്ട്‌ പറഞ്ഞു, "കര്‍ത്താവേ ഞാന്‍ വിശ്വസ്തതയോടെ അങ്ങയെ സേവിച്ചു; എന്തുകൊണ്ടാണ് പിന്നെ ഞാന്‍ ഇതില്‍കൂടിയെല്ലാം കടന്നുപോകേണ്ടി വരുന്നത്. ഞാന്‍ ക്ഷീണിതനാണ് കര്‍ത്താവേ; ദയവായി എന്നെ സഹായിക്കേണമേ".

കര്‍ത്താവ് ഒരു ദര്‍ശനത്തില്‍ അവനു പ്രത്യക്ഷനായിട്ട് പറഞ്ഞു, "എന്‍റെ മകനെ, എന്‍റെ വരങ്ങളും, ശക്തിയും ഞാന്‍ നിനക്കു തന്നു, നിന്‍റെ ശുശ്രൂഷയിലൂടെ അനേകായിരങ്ങള്‍ എന്നിലേക്ക്‌ വന്നുകൊണ്ടിരിക്കുന്നു. ആയിരങ്ങള്‍ നിന്നെ സ്നേഹിക്കയും അഭിനന്ദിക്കയും ചെയ്യുന്നു. എന്നിരുന്നാലും, ചുരുക്കം ചില ആളുകള്‍ നിന്നെക്കുറിച്ചും നിന്‍റെ ശുശ്രൂഷയെക്കുറിച്ചും അസൂയയുള്ളവരായി നിന്നെക്കുറിച്ചു മോശം കാര്യങ്ങള്‍ സംസാരിക്കുന്നുണ്ട്. നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന, സ്നേഹിക്കുന്ന, സഹായിക്കുന്ന ആയിരങ്ങളെ നീ മറന്നു. പകരമായി അക്ഷരീകമായി നിന്‍റെ വിരലില്‍ എണ്ണാവുന്ന ആളുകളില്‍ നിന്‍റെ മനസ്സും ചിന്തകളും കേന്ദ്രീകരിക്കുവാന്‍ നീ തീരുമാനിച്ചു.

ഇത് ശത്രുവിനു നിന്‍റെ ജീവിതത്തില്‍ പ്രവേശിക്കുവാന്‍ കയ്പ്പിന്‍റെ ഒരു വാതില്‍ തുറന്നുകൊടുക്കയും നിന്‍റെ ആരോഗ്യത്തേയും വികാരങ്ങളെയും താറുമാറാക്കുവാന്‍ അവസരം നല്‍കുകയും ചെയ്തു". അപ്പോള്‍ ആ ദൈവ മനുഷ്യന്‍ ദൈവത്തോടു ക്ഷമ ചോദിക്കുകയും അതിനുശേഷം വളരെ ശക്തമായ ശുശ്രൂഷകള്‍ അനേക വര്‍ഷങ്ങള്‍ ചെയ്യുകയും ചെയ്തു.

ആകയാല്‍ ചുരുക്കം ചിലരുടെ നിഷേധാത്മകമായ അഭിപ്രായങ്ങള്‍ നിമിത്തം ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ നിന്നും നിങ്ങളുടെ ശ്രദ്ധ വ്യതിചലിക്കുവാന്‍ നിങ്ങള്‍ അനുവദിക്കരുത്. നിങ്ങളുടെ ശ്രദ്ധയെ വളച്ചൊടിച്ച് ജീവിതത്തെക്കുറിച്ചും, ആളുകളെക്കുറിച്ചും, ദൈവത്തെക്കുറിച്ചും തെറ്റായ ചിത്രം വരയ്ക്കുവാന്‍ നിങ്ങള്‍ സമ്മതിക്കരുത്. ശരിയായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, നല്ല കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അവിടെനിന്നും ആരംഭിക്കുക. 

"ഒടുവിൽ, സഹോദരന്മാരേ, സത്യമായത് ഒക്കെയും മാന്യമായത് ഒക്കെയും നീതിയായത് ഒക്കെയും നിർമ്മലമായത് ഒക്കെയും ഹൃദ്യമായത് ഒക്കെയും സല്ക്കീർത്തിയായത് ഒക്കെയും സൽഗുണമോ പുകഴ്ചയോ അത് ഒക്കെയും ചിന്തിച്ചുകൊള്ളുവിൻ." (ഫിലിപ്പിയര്‍ 4:8).

Ignore the negativity and focus on what God has called you to do. Don’t get distracted by the noise of some jealous folk.

— Pastor Michael Fernandes (@PastorMichaelF) May 10, 2021
 
കൂടുതലായി, "പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുമ്പോള്‍, ഈ തരത്തിലുള്ള ഫലം അവന്‍ നമ്മില്‍ ഉളവാക്കുവാന്‍ ഇടയാകും: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം". (ഗലാത്യര്‍ 5:22, 23).

ഈ ഒമ്പതു ഗുണങ്ങള്‍ നമ്മില്‍ ഉണ്ടായിരിക്കുമ്പോള്‍, കാര്യങ്ങള്‍ എങ്ങനെ കാണണമെന്ന് ദൈവം ആഗ്രഹിക്കുന്നുവോ ആ രീതിയില്‍ കാര്യങ്ങളെ നമുക്ക് കാണുവാന്‍ സാധിക്കും.

പ്രാര്‍ത്ഥന
പിതാവേ, ശരിയായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള ബലത്തിനായും വിവേചനത്തിനായും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.

Join our WhatsApp Channel


Most Read
● ദൈവത്തിങ്കല്‍ നിന്നും അകലെയായി നിങ്ങള്‍ക്ക് തോന്നുമ്പോള്‍ പ്രാര്‍ത്ഥിക്കേണ്ടത് എങ്ങനെ
● 21 ദിവസങ്ങള്‍  ഉപവാസം: ദിവസം #17
● നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുവാനുള്ള ശക്തി പ്രാപിക്കുക
● യെഹൂദാ ആദ്യം പുറപ്പെടട്ടെ
● മാനുഷീക ഹൃദയം
● കര്‍ത്താവായ യേശുവിന്‍റെ പുനരുത്ഥാനത്തിനു സാക്ഷികള്‍
● കാവല്‍ക്കാരന്‍
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ