അനുദിന മന്ന
ദൈവീകമായ ക്രമം - 1
Saturday, 2nd of November 2024
1
0
103
Categories :
ദൈവീകമായ ക്രമം (Divine Order)
1 കൊരിന്ത്യര്‍ 14:33ല്‍ വേദപുസ്തകം പറയുന്നു, "ദൈവം കലക്കത്തിന്‍റെ ദൈവമല്ല സമാധാനത്തിന്‍റെ ദൈവമത്രേ". എന്താണ് കലക്കം? കലക്കം എന്നാല്‍ ദൈവീകമായ ക്രമത്തിന്‍റെ അപര്യാപ്തതയല്ലാതെ മറ്റൊന്നുമല്ല.ഇന്ന് അനേക ഭവനങ്ങള്‍, അനേക കുടുംബങ്ങള്‍, സംഘടനകള്‍, ബിസിനസ്സുകള്‍, സഭകള്‍, പ്രാര്‍ത്ഥനാ കൂട്ടങ്ങള്‍ ഇവയെല്ലാം കലക്കത്തിന്‍റെയും, വിദ്വേഷത്തിന്‍റെയും, വിഭാഗീയതയുടേയും ആത്മാവിനാല്‍ ആക്രമിക്കപ്പെട്ടിരിക്കയാണ്.
അങ്ങനെയുള്ള കുഴപ്പത്തിനു കാരണമെന്താണ്?
അതിന്‍റെ ഏക കാരണം കാര്യങ്ങള്‍ ദൈവീകമായ ക്രമത്തില്‍ അല്ലാത്തതുകൊണ്ടാണ്. ചുറ്റുപാട് മുഴുവനും സമ്മര്‍ദ്ദങ്ങളും നിരാശകളും നിറഞ്ഞ ആളുകളെ നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും. വീണ്ടും, അത് അവരുടെ ജീവിതത്തില്‍ ദൈവീകമായ ക്രമത്തിന്‍റെ കുറവുകൊണ്ടാകുന്നു.
ആ കാലത്തു ഹിസ്കീയാവിനു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്‍റെ മകനായ യെശയ്യാപ്രവാചകൻ അവന്‍റെ അടുക്കൽ വന്ന് അവനോട്: "നിന്‍റെ ഗൃഹകാര്യം ക്രമത്തിലാക്കുക; നീ മരിച്ചുപോകും; സൗഖ്യമാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു". (യെശയ്യാവ് 38:1).
നിന്‍റെ ഗൃഹകാര്യം ക്രമത്തിലല്ലയെന്നു ദൈവം രാജാവായ ഹിസ്കിയാവിനോട് പറഞ്ഞു, ആ കാരണത്താല്‍ നീ ജീവിക്കയില്ല എന്നാല്‍ മരിച്ചുപോകും എന്ന് പറഞ്ഞു. ദൈവ ജനങ്ങളെ, നമ്മുടെ ജീവിതം ദൈവീകമായ വ്യവസ്ഥയില്‍ (ദൈവ ഹിതപ്രകാരം) അല്ലെങ്കില്‍, എല്ലായിടത്തും നാം മരണവും പരാജയവും മാത്രമേ കാണുകയുള്ളൂ. അത് വിശദമാക്കുവാന്‍ എന്നെ അനുവദിക്കുക.
ആ കാലത്തു ശിഷ്യന്മാർ പെരുകിവരുമ്പോൾ തങ്ങളുടെ വിധവമാരെ ദിനംപ്രതിയുള്ള ശുശ്രൂഷയിൽ ഉപേക്ഷയായി വിചാരിച്ചു എന്നു യവനഭാഷക്കാർ എബ്രായഭാഷക്കാരുടെ നേരേ പിറുപിറുത്തു. (അപ്പൊ.പ്രവൃ 6:1).
ആദിമസഭയില്‍, ദിനംപ്രതിയുള്ള ആഹാര വിതരണ കാര്യത്തില്‍ ഒരു വലിയ പ്രശ്നം ഉണ്ടാകുകയും അത് വലിയ ആശയക്കുഴപ്പത്തിനും വിദ്വേഷത്തിനും കാരണമാകുകയും ചെയ്തു. ആ ദൌത്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുവാന്‍ അപ്പോസ്തലന്മാര്‍ ദൈവാത്മാവിനാല്‍ നയിക്കപ്പെട്ടിട്ടു ഏഴു പുരുഷന്മാരെ നിയമിച്ചു, അപ്പോസ്തലന്മാര്‍ പ്രാര്‍ത്ഥനയിലും വചനത്തിലും ഉറ്റിരിക്കുന്നത് തുടര്‍ന്നു.
അപ്പോസ്തല പ്രവൃത്തികള്‍ 6:7 പറയുന്നു, "ദൈവവചനം പരന്നു, യെരൂശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയൊരു കൂട്ടം വിശ്വാസത്തിന് അധീനരായിത്തീർന്നു".
തീര്‍ച്ചയായും, യെരുശലെമിലെ സഭയുടെ വളര്‍ച്ചയ്ക്ക് കാരണമായ മറ്റു നിരവധി കാര്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ക്രമത്തില്‍ ആക്കിയതും സഭയുടെ വളര്‍ച്ചയ്ക്ക് കാരണമായിയെന്ന സത്യം അവഗണിക്കുവാന്‍ കഴിയുകയില്ല.
നിങ്ങളുടെ മുന്‍ഗണനകളെ പണിയുക. അപ്പോള്‍ നിങ്ങളുടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ദൈവീകമായ ക്രമം ഒഴുകിവരുവാന്‍ ഇടയായിത്തീരും.

പ്രാര്‍ത്ഥന
പിതാവേ, ശരിയായ സമയത്ത് ശരിയായ കാര്യങ്ങള്‍ ചെയ്യുവാന്‍ വേണ്ടതായ ദൈവീകമായ ജ്ഞാനവും അറിവും എനിക്ക് നല്‍കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ജീവിതത്തിന്റെ മുന്നറിയിപ്പുകളെ ഗൌനിക്കുക● ശീര്ഷകം: പുരാണ യിസ്രായേല്യ ഭവനങ്ങളില് നിന്നുള്ള പാഠങ്ങള്‍
● ദാനിയേലിന്റെ ഉപവാസം
● നിങ്ങളുടെ രൂപാന്തരത്തെ തടയുന്നത് എന്തെന്ന് മനസ്സിലാക്കുക
● കാര്യക്ഷമതയോടെ പ്രവര്ത്തിക്കുക
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 4
● മുന്നറിയിപ്പ് ശ്രദ്ധിക്കുക
അഭിപ്രായങ്ങള്‍