അനുദിന മന്ന
1
0
113
മറ്റുള്ളവരെ സകാരാത്മകമായി സ്വാധീനിക്കുന്നത് എങ്ങനെ
Thursday, 7th of August 2025
Categories :
ശ്രേഷ്ഠത (Excellence)
"നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെ പോയാൽ അതിന് എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിനും പിന്നെ കൊള്ളുന്നതല്ല.
നിങ്ങൾ ലോകത്തിന്‍റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല. വിളക്കു കത്തിച്ചു പറയിൻകീഴല്ല തണ്ടിന്മേലത്രേ വയ്ക്കുന്നത്; അപ്പോൾ അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കുന്നു. അങ്ങനെതന്നെ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ട്, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ". (മത്തായി 5:13-16).
ആരാണ് ഒരു ലീഡര്‍?
ഒരു ശീര്‍ഷകത്തിനു ഉടമയായ ഒരു വ്യക്തിയല്ല ഒരു ലീഡര്‍ എന്ന് പറയുന്നത്. ശരിയായ ഒരു ലീഡര്‍ മറ്റുള്ളവരെ സകാരാത്മകമായി സ്വാധീനിക്കുന്ന ഒരു വ്യക്തിയാകുന്നു. മറ്റുള്ളവരുടെ ജീവിതത്തില്‍ വ്യത്യാസങ്ങള്‍ കൊണ്ടുവരുന്ന ഒരുവനാണ് ഒരു യഥാര്‍ത്ഥ നടത്തിപ്പുക്കാരന്‍. ഈയൊരു തിരിച്ചറിവില്‍, ഒരു ഗൃഹനാഥയും, ഒരു വിദ്യാര്‍ത്ഥി പോലും ഒരു ലീഡര്‍ ആകുന്നു. നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളെ സകാരാത്മകമായി സ്വാധീനിക്കുന്നത് ഒരു ലീഡര്‍ എന്ന് വിളിക്കപ്പെടുവാന്‍ നിങ്ങളെ യോഗ്യരാക്കുന്നു.
നിങ്ങളുടെ ജീവിതത്തിന്‍റെ ഓരോ ദിവസവും നിങ്ങള്‍ക്ക് ചുറ്റുപാടുമുള്ള ആളുകളെ സകാരാത്മകമായി സ്വാധീനിക്കുവാനുള്ള നിങ്ങളുടെ ശക്തിയെ വിലക്കുറച്ചു കാണരുത്. നിങ്ങള്‍ക്ക് ഒരു ശീര്‍ഷകം ഉണ്ടോ അതോ ഇല്ലയോ എന്നൊന്നും അതിനു ബാധകമല്ല. യഥാര്‍ത്ഥ നേതൃത്വം എന്നാല്‍ ആളുകളെ സേവിക്കുക എന്നതാണ് ആകത്തുക അങ്ങനെ കര്‍ത്താവിന്‍റെ നാമം മഹത്വപ്പെടുവാന്‍ ഇടയാകും.
ഒരു ലീഡര്‍ എന്ന നിലയില്‍, അനേകരെ സകാരാത്മകമായി സ്വാധീനിക്കണമെങ്കില്‍, നിങ്ങളുടെ ജീവിതത്തിലെ എല്ലാ മേഖലകളിലും മികവിന്‍റെ ഒരു ശീലം വളര്‍ത്തുക എന്നത് നിര്‍ണ്ണായകമാകുന്നു. അപ്പോള്‍ അതേ കാര്യം ചെയ്യുവാന്‍ വേണ്ടി മറ്റുള്ളവരെ സ്വാധിനിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങള്‍ക്ക് ഒരിക്കലും സങ്കല്‍പ്പിക്കുവാന്‍ കഴിയുന്നതിലും വേഗത്തില്‍ നിങ്ങളുടെ നേതൃത്വ പാടവത്തെ വളര്‍ത്തുവാന്‍ നിങ്ങളെ ഇടയാക്കും.
മികവു എന്നത് വ്യാപിക്കുന്നതാണ്. മികച്ചതായ ഒരു ജെ-12 ലീഡര്‍ ആകുവാന്‍, മികച്ച ഒരു രക്ഷിതാവ് ആകുവാന്‍, മികച്ച ഒരു ജീവിതപങ്കാളി ആകുവാന്‍, അഥവാ ഒരു മികച്ച വിദ്യാര്‍ത്ഥി ആകുവാന്‍ സമര്‍പ്പിക്കുന്നതില്‍ കൂടി, നിങ്ങള്‍ സകാരാത്മകമായി നിങ്ങളുടെ പ്രിയപ്പെട്ടവരെ സ്വാധിനിക്കുക മാത്രമല്ല, മറിച്ച് നിങ്ങള്‍ ദൈവ രാജ്യത്തെ മികച്ചതായ നിലയില്‍ വിളംബരം ചെയ്യുന്നവരുമാകും. നിങ്ങള്‍ക്ക് ചുറ്റുമുള്ള സകലര്‍ക്കും നിങ്ങള്‍ ഉപ്പും വെളിച്ചവും ആയിമാറും. ഉപ്പിനും വെളിച്ചത്തിനും തങ്ങളുടെ ചുറ്റുമുള്ള കാര്യങ്ങളെ സ്വാധിനിക്കുവാനുള്ള സവിശേഷതകളുണ്ട്. രുചി വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടിയാണ് ഉപ്പ് ഉപയോഗിക്കുന്നത്. വെളിച്ചം എന്നത് അറിവിന്‍റെയും, ജ്ഞാനത്തിന്‍റെയും, പരിജ്ഞാനത്തിന്‍റെയും പ്രതീകമാണ്.
മികവു എന്നത് യാദൃശ്ചികമല്ല. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ഇത് ഒറ്റ ദിവസംകൊണ്ട് സംഭവിക്കുന്നതല്ല. ഇത് നിങ്ങളുടെ ദിനചര്യയില്‍ മനപൂര്‍വ്വമായി ഉള്‍പ്പെടുത്തേണ്ടതായ ഒരു ശീലമാകുന്നു. പ്രതിഫലങ്ങളുടെ കൊയ്ത്തിനായി ജീവിതകാലം മുഴുവന്‍ നടക്കുന്നതായ ഒരു പ്രക്രിയയാണ് മികവു എന്ന് പറയുന്നത്.
പ്രായോഗീകമായി സംസാരിച്ചാല്‍, മികവു വളര്‍ത്തുകയെന്നാല്‍ നിങ്ങളുടെ ഉത്തരവാദിത്വങ്ങളെ നിരന്തരമായി സമയത്ത് ചെയ്യുക, മുടങ്ങാതെ വ്യായാമം ചെയ്യുക, പ്രാര്‍ത്ഥനയ്ക്കായി അനുദിനവും പ്രത്യേകമായ ഒരു സമയം നിശ്ചയിക്കുക അങ്ങനെ ചിലവിടുകയും ചെയ്യുക ആദിയായവയാകുന്നു.
ചില സന്ദര്‍ഭങ്ങളില്‍ ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടേക്കാം എന്നാല്‍ അത് നിങ്ങളെ താളംതെറ്റിക്കുവാന്‍ അനുവദിക്കരുത്. എഴുന്നേല്‍ക്കുക! പൊടി കുടഞ്ഞുക്കളഞ്ഞുകൊണ്ട് മുമ്പോട്ടു പോകുക. ഒരുവന്‍ പറഞ്ഞു, "സത്യം വാദിക്കപ്പെടുമ്പോള്‍ അത് ശക്തിയുള്ളതാകുന്നു, എന്നാല്‍ അത് പ്രസിദ്ധമാക്കപ്പെടുമ്പോള്‍ കൂടുതല്‍ ശക്തിയുള്ളതായി മാറുന്നു". നിങ്ങള്‍ മികവില്‍ നടക്കുമ്പോള്‍, നിങ്ങള്‍ സത്യത്തെ പ്രസിദ്ധപ്പെടുത്തുകയാണ് ചെയ്യുന്നത്.
Bible Reading: Isaiah 52-56
ഏറ്റുപറച്ചില്‍
പ്രിയ പിതാവേ, എന്‍റെ ആത്മാവിലുള്ള അങ്ങയുടെ ജീവനായും പ്രകൃതത്തിനായും മാത്രമല്ല ക്രിസ്തുയേശുവില്‍ എനിക്കുള്ളതായ മികവിന്‍റെ ജീവിതത്തിനായും ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഞാന്‍ എന്നെന്നേക്കും ഒരു വിജയിയും ജയാളിയുമാകുന്നു. ഞാന്‍ എന്നേക്കും ഒരു വിജയമാകുന്നു, യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel

Most Read
● പരിശുദ്ധാത്മാവിന്റെ എല്ലാ വരങ്ങളും എനിക്ക് വാഞ്ചിക്കുവാന് കഴിയുമോ?● കര്ത്താവേ എന്‍റെ ദീപത്തെ കത്തിക്കേണമേ
● ദിവസം 13 : 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
● നിങ്ങള്‍ ആത്മീകമായി ആരോഗ്യമുള്ളവരാണോ?
● പാപകരമായ കോപത്തിന്റെ പാളികളെ അഴിക്കുക
● ദിവസം 01:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍