english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. സ്നേഹം - വിജയത്തിനായുള്ള തന്ത്രം - 1
അനുദിന മന്ന

സ്നേഹം - വിജയത്തിനായുള്ള തന്ത്രം - 1

Saturday, 30th of August 2025
1 0 79
Categories : സ്നേഹം (Love)
വേദപുസ്തകം പറയുന്നു, സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. (1 കൊരിന്ത്യര്‍ 13:8). ഈ വാക്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന സ്നേഹം സൂചിപ്പിക്കുന്നത് ദൈവീകമായ സ്നേഹത്തെയാണ്‌; സത്യമായ സ്നേഹം. യഥാര്‍ത്ഥമായ സ്നേഹം, ദൈവത്തിങ്കല്‍ നിന്നും വരുന്നതായ സ്നേഹം ഒരുനാളും ഉതിര്‍ന്നുപോകയില്ല എന്ന് അപ്പോസ്തലനായ പൌലോസ് ഇവിടെ പറയുന്നു. 

ഒന്ന് ചിന്തിച്ചു നോക്കുക, ധനം യാഥാര്‍ത്ഥമായ സന്തോഷം നല്‍കുന്നില്ല, പ്രശസ്തി ആത്മാഭിമാനം നല്‍കുന്നില്ല, പ്രതികാരം യാഥാര്‍ത്ഥത്തില്‍ സംതൃപ്തി തരുന്നില്ല. പിന്നെ എന്താണ് വിജയത്തിനായുള്ള തന്ത്രം?

മദര്‍ തെരേസ ഐക്യരാഷ്ട്രസഭയില്‍ ലോകനേതാക്കളെ അഭിസംബോധന ചെയ്യുവാന്‍ ഇടയായി. "ലോകത്തില്‍ നമുക്ക് സമാധാനം എങ്ങനെ ലഭിക്കും" എന്ന് അവിടെ അവര്‍ അവളോടു ചോദിച്ചു? അവള്‍ പറഞ്ഞതായ മറുപടി ഇതായിരുന്നു, "വീട്ടില്‍ പോയി നിങ്ങളുടെ കുടുംബത്തെ സ്നേഹിക്കൂ". ഇത് വളരെ ലളിതമായി തോന്നാം. എന്നാല്‍ അതിനെക്കുറിച്ച് ചിന്തിച്ചുനോക്കുക, നാമെല്ലാവരും അങ്ങനെ ചെയ്തിരുന്നുവെങ്കില്‍, നഷ്ടപ്പെട്ട പറുദീസ കണ്ടെത്തുവാന്‍ ഇടയായിത്തീരും.

ഇന്നത്തെ കാലത്ത് പല സംഘടനകളും വിദ്വേഷത്തില്‍ കൂടിയും, പ്രതികാരത്തില്‍ കൂടിയും അധികാരം പിടിച്ചെടുക്കുവാന്‍ നോക്കുന്നു. എന്നാല്‍ കര്‍ത്താവായ യേശു തന്‍റെ രാജ്യം സ്ഥാപിച്ചത് സ്നേഹമെന്ന അടിസ്ഥാന തത്വത്തിലാണ്. ഇന്നും, ദശലക്ഷക്കണക്കിന് ആളുകള്‍ അവനുവേണ്ടി മരിക്കുവാന്‍ തയ്യാറായിരിക്കുന്നു.

നിങ്ങളുടെ ജീവിതത്തോടു ദൈവം കൂടുതല്‍ ചേര്‍ത്തു നിര്‍ത്തിയിരിക്കുന്ന ആളുകളെ സ്നേഹിക്കുക എന്നത് എളുപ്പമുള്ളതായ ഒരു കാര്യമല്ല. അവരെ സ്നേഹിക്കണമെങ്കില്‍ നിങ്ങള്‍ സ്വയം ദുര്‍ബലനാകണം എന്നതാണ് ഞാന്‍ ഇത് പറയുവാനുള്ള കാരണം. ബലഹീനതയുടെ ലക്ഷണമായാണ് പലരും സ്വയം ദുര്‍ബലനാകുന്നതിനെ കാണുന്നത്. നിങ്ങളുടെ ദുര്‍ബലത കാണുമ്പോള്‍ പലരും നിങ്ങളെ നിസ്സാരമായി കാണുവാന്‍ സാദ്ധ്യതയുണ്ട്.

അത് നിങ്ങളുടെ ജീവിത പങ്കാളിയോ, നിങ്ങളുടെ മാതാപിതാക്കളോ, നിങ്ങളുടെ മക്കളോ, അല്ലെങ്കില്‍ നിങ്ങള്‍ നയിക്കുന്നതായ ജനങ്ങളോ ആകാം, നിങ്ങള്‍ നിങ്ങളെത്തന്നെ സ്വയം അവര്‍ക്ക് നല്‍കണം. പലരും എടുക്കുവാന്‍ തയ്യാറാകാത്ത ഒരു അപായസാദ്ധ്യതയാണിത്‌, അതുകൊണ്ടാണ് ആളുകളെ സ്നേഹിക്കുന്നത് എളുപ്പമല്ലാത്തത്, എന്നാലും ഇത് എല്ലായിപ്പോഴും വിജയിക്കുന്നതായ ഒരു തന്ത്രമാണ് - ജീവിതത്തിന്‍റെ എല്ലാ കാലഘട്ടങ്ങളിലും പരിശോധനയുടെ സമയത്ത് നിലനിന്ന ഒരു തന്ത്രം.

നിങ്ങള്‍ കാണുവാന്‍ വലിയ അഴകില്ലെങ്കിലും കാര്യമില്ല; നിങ്ങള്‍ ലോകത്തിന്‍റെ ഏതു ഭാഗത്തായിരിക്കുന്നു എന്നതും പ്രശ്നമല്ല; നിങ്ങള്‍ക്ക് ചുറ്റുമുള്ളതായ ആളുകളെ ആത്മാര്‍ത്ഥമായി സ്നേഹിക്കുവാന്‍ കഴിയുമെങ്കില്‍, നിങ്ങളെ ഞെട്ടിക്കുന്നതായ രീതിയില്‍ അവര്‍ നിങ്ങളോടു പ്രതികരിക്കും. ക്രൂരരായ മൃഗങ്ങള്‍ പോലും സ്നേഹത്തോടെ പ്രതികരിക്കുന്നുണ്ട്, മനുഷ്യരും വ്യത്യസ്തരല്ല. അതുകൊണ്ടാണ് സ്നേഹം വിജയതന്ത്രം ആയിരിക്കുന്നത്.

കര്‍ത്താവായ യേശു പറഞ്ഞു, "നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്‍റെ ശിഷ്യന്മാർ എന്ന് എല്ലാവരും അറിയും". (യോഹന്നാന്‍ 13:35).

Bible Reading: Lamentations 2-4
പ്രാര്‍ത്ഥന
കര്‍ത്താവായ യേശുവേ, അങ്ങ് സ്നേഹത്തിന്‍റെ നായകനും പൂര്‍ത്തിവരുത്തുന്നവനും ആകുന്നു. അവിടുന്ന് സ്നേഹമായിരിക്കുന്നതുകൊണ്ട് ഞങ്ങള്‍ സ്നേഹത്തെ അറിയുന്നു, മാത്രമല്ല അങ്ങ് ആദ്യം ഞങ്ങളെ സ്നേഹിച്ചു. അങ്ങ് എന്നെ സ്നേഹിച്ചതുപോലെ എനിക്ക് ചുറ്റുമുള്ളവരെ സ്നേഹിക്കുവാന്‍ എന്നെ പഠിപ്പിക്കേണമേ. ആമേന്‍.


Join our WhatsApp Channel


Most Read
● എത്രത്തോളം?
● മണവാളനെ എതിരേല്‍പ്പാന്‍ ഒരുങ്ങുക
● നിങ്ങള്‍ ആരുടെകൂടെയാണ് നടക്കുന്നത്?
● ആരാധന ഒരു ജീവിത ശൈലിയായി മാറ്റുക
● എതിര്‍പ്പുകളെ വിശ്വാസത്തോടെ അഭിമുഖീകരിക്കുക
● അനിശ്ചിതത്വത്തിന്‍റെ സമയങ്ങളില്‍ ആരാധനയുടെ ശക്തി
● സ്നേഹത്തിനുവേണ്ടിയുള്ള അന്വേഷണം
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ