അനുദിന മന്ന
1
0
64
മാതൃകയാല്‍ നയിക്കുക
Tuesday, 2nd of September 2025
Categories :
നേതൃത്വം (Leadership)
ആരും നിന്‍റെ യൗവനം തുച്ഛീകരിക്കരുത്; വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്കു മാതൃകയായിരിക്ക. (1 തിമോഥെയോസ് 4:12).
തിമോഥെയോസ് ഒരു യ്യൌവനക്കാരനായിരുന്നു, ഈ കാരണത്താല്‍, സഭയുടെ മൂപ്പന്മാരില്‍ പലരും അവനെ നിസ്സാരമായി കണക്കാക്കുകയും അദ്ദേഹത്തിന്‍റെ നേതൃത്വപരമായ കഴിവുകള്‍ അവഗണിക്കുകയും ചെയ്തിട്ടുണ്ടാകാം. അനിവാര്യമായിരുന്ന അനുഭവപരിചയം അദ്ദേഹത്തിനു ഇല്ലായെന്ന് അവര്‍ സങ്കല്‍പ്പിച്ചിട്ടുണ്ടാകാം.
എന്നാല്‍, തിമോഥെയോസിന്‍റെ പ്രായവും അനുഭവപരിചയവും കാര്യമാക്കാതെ, അനുദിനവും ഒരു നല്ല മാതൃക പിന്തുടരുന്നതില്‍ കൂടി, തന്നെക്കാള്‍ പ്രായമുള്ള ആളുകളെ നയിക്കുവാന്‍ അവനു സാധിക്കുമെന്ന് അപ്പോസ്തലനായ പൌലോസ് അവനെ ഓര്‍മ്മിപ്പിച്ചു. ഇത് അദ്ദേഹത്തിന്‍റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതിനു കാരണമാകും.
നാം രക്ഷിക്കപ്പെട്ടിട്ടു ഒരു മാസമോ അഥവാ പത്തു വര്‍ഷമോ ആയിരുന്നാലും, ക്രിസ്ത്യാനികള്‍ എന്ന നിലയില്‍, മറ്റുള്ളവര്‍ക്ക് ഒരു നല്ല മാതൃക കാണിച്ചുകൊടുക്കുവാന്‍ വേണ്ടി വിളിക്കപ്പെട്ടവരാകുന്നു നാം. നിങ്ങളുടെ വ്യക്തിത്വം എന്തുതന്നെയായാലും, നമ്മുടെ ചുറ്റുപാടുമുള്ളവര്‍ക്ക് സ്നേഹത്തിലും, വിശ്വാസത്തിലും, പ്രത്യാശയിലും, നിർമ്മലതയിലും മാതൃക കാണിച്ചുകൊടുക്കുവാന്‍ വേണ്ടിയാണ് നാം എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത്.
വേദപുസ്തകത്തെ സംബന്ധിച്ച് അറിവ് ഉണ്ടായിരിക്കുന്നത് നല്ല കാര്യമാകുന്നു, എന്നാല്‍ ഏറ്റവും നല്ലത്, നമ്മള്‍ സംസാരിക്കുകയും, പ്രവര്‍ത്തിക്കുകയും, സ്നേഹിക്കുകയും, വിശ്വസിക്കുകയും അതുപോലെ ദൈവത്തിനു പ്രസാദകരമല്ലാത്ത കാര്യങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നതിലൂടെ ക്രിസ്തുവിലുള്ള വിശ്വാസം, പ്രത്യേകിച്ച് വിശ്വാസികളല്ലാത്തവരുടെ മുമ്പാകെ നാം പ്രകടമാക്കണം.
അനേകം വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ദൈവമനുഷ്യന്‍ ഇപ്രകാരം പറയുന്നത് ഞാന്‍ കേള്‍ക്കുവാന്‍ ഇടയായി, "ലോകത്തിലെ ആളുകള്‍ മത്തായി, മര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ എന്നീ സുവിശേഷങ്ങള്‍ വായിക്കുകയില്ലായിരിക്കാം, എന്നാല്‍ അവര്‍ നിശ്ചയമായും അഞ്ചാമത്തെ സുവിശേഷം വായിക്കും. ഇതിന്‍റെ കാരണം നിങ്ങള്‍ അഞ്ചാമത്തെ സുവിശേഷം ആയിരിക്കുന്നു എന്നുള്ളതാണ്".
ഇത് എത്ര സത്യമാകുന്നു. ചില ആളുകളെ സംബന്ധിച്ചിടത്തോളം, അവരുടെ ജീവിതകാലത്ത് അവര്‍ കണ്ടേക്കാവുന്ന ക്രിസ്തുവുമായുള്ള യാഥാര്‍ത്ഥമായ ഒരേയൊരു ബന്ധം നാം ഓരോരുത്തരും ആയിരിക്കാം, അതുകൊണ്ട് നാം ക്രിസ്തുവിനെ നന്നായി പ്രതിനിധീകരിക്കുന്നുവെന്ന് ഉറപ്പുവരുത്തണം.
1 തിമോഥെയോസ് 4:16 ല്‍ അപ്പോസ്തലനായ പൌലോസ് നല്‍കിയിരിക്കുന്ന ഉപദേശം നാം നന്നായി ഗൌനിച്ചാല്‍ അത് നമുക്കെല്ലാവര്‍ക്കും നല്ലതായിരിക്കും.
നിങ്ങള്‍ എന്ത് പ്രസംഗിക്കുന്നു എന്നും എങ്ങനെ ജീവിക്കുന്നുവെന്നും സൂക്ഷ്മമായി നിരീക്ഷിക്കുക. നിങ്ങളുടേതായ രക്ഷയ്ക്കും, നിങ്ങളെ കേള്‍ക്കുന്നവരുടെ രക്ഷയ്ക്കും വേണ്ടി ശരിയായ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുക.
Bible Reading: Ezekiel 4-6
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഞാനുമായി സമ്പര്‍ക്കത്തില്‍ വരുന്ന സകലരേയും ഞാന്‍ സ്വാധീനിക്കേണ്ടതിനും അവരെ അങ്ങേയ്ക്കായി നേടേണ്ടതിനും അങ്ങയുടെ വഴികളില്‍ ഞാന്‍ വളരേണ്ടതിനു എന്നെ സഹായിക്കേണമേ. ആമേന്‍.
Join our WhatsApp Channel

Most Read
● മഹനീയമായ പ്രവൃത്തികള്● നിങ്ങള്‍ ആരുടെകൂടെയാണ് നടക്കുന്നത്?
● മറ്റുള്ളവര്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
● ആത്യന്തികമായ രഹസ്യം
● നീതിയുള്ള കോപത്തെ ആലിംഗനം ചെയ്യുക
● കൃപയില് വളരുക
● സ്തുതികളിന്മേലാണ് ദൈവം വസിക്കുന്നത്.
അഭിപ്രായങ്ങള്‍