അനുദിന മന്ന
1
0
147
സാത്താൻ നിങ്ങളെ ഏറ്റവും കൂടുതൽ തടസ്സപ്പെടുത്തുന്ന മേഖല.
Thursday, 4th of September 2025
Categories :
ആരാധന (Worship)
അപ്പോൾ ഫറവോൻ മോശെയെ വിളിപ്പിച്ചു. നിങ്ങൾ പോയി യഹോവയെ ആരാധിപ്പിൻ; നിങ്ങളുടെ ആടുകളും കന്നുകാലികളും മാത്രം ഇങ്ങു നില്ക്കട്ടെ; നിങ്ങളുടെ കുഞ്ഞുകുട്ടികളും നിങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു. (പുറപ്പാട് 10:24).
ഫറവോൻ മോശയെ വിളിച്ച് പോയി യഹോവയെ ആരാധിക്കുവാന്‍ അവരോടു പറഞ്ഞു. പുറമേനിന്നു നോക്കുമ്പോൾ, ഇത് ഒടുവിൽ ഫറവോൻ വിട്ടുകൊടുക്കുന്നതായും പരാജയം സമ്മതിക്കുന്നതായും തോന്നാം . എന്നാൽ, ഫറവോൻ ആടുകളെയും കന്നുകാലികളേയും പിടിച്ചു വെക്കുകയായിരുന്നു എന്ന് ശ്രദ്ധിച്ചു നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും.
കാരണം, ദൈവത്തെ ആരാധിക്കുവാൻ ഉള്ള യിസ്രായേലിന്‍റെ പ്രാപ്തി വെട്ടിക്കുറക്കുവാൻ ഫറവോൻ ആഗ്രഹിച്ചു. അതുകൊണ്ട് വീണ്ടും വിട്ടുവീഴ്ച ചെയ്യുന്നതിന് മോശെ വിസമ്മതിച്ചു.
ഇയ്യോബ് 1-ാം അദ്ധ്യായം നിങ്ങൾ വായിക്കുമ്പോൾ, അവിടെ വീണ്ടും നാം കാണുന്നത് ശത്രു ആദ്യം ആക്രമിച്ചത് കന്നുകാലികളെ ആയിരുന്നു എന്നാണ്. എല്ലാ ദിവസവും രാവിലെ ഇയ്യോബ് ദൈവത്തിന് ആരാധനയുടെ പ്രതീകമായിരുന്ന ഹോമയാഗങ്ങൾ അർപ്പിക്കുമെന്നതായിരുന്നു അതിന് കാരണം. കന്നുകാലികൾ ഇല്ലായിരുന്നു എങ്കിൽ ഇയ്യോബിനു എങ്ങനെ ദൈവത്തെ ആരാധിക്കുവാൻ സാധിക്കും?
ദൈവത്തെ ആരാധിക്കുവാന്‍ ഇന്ന് നമുക്ക് കാളകളും ആടുകളും ആവശ്യമില്ല എന്നതില്‍ ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു. കര്‍ത്താവായ യേശു, തന്‍റെ പരിപൂര്‍ണ്ണമായ യാഗത്തിലൂടെ, നമുക്ക് ദൈവത്തിന്‍റെ സന്നിധിയില്‍ പ്രവേശിക്കുവാന്‍ സാധിക്കേണ്ടതിനു തിരശ്ശീല കീറിക്കളയുവാന്‍ ഇടയായി.
ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്ക് സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു. (എബ്രായര്‍ 10:14).
ദൈവം അന്വേഷിക്കുന്ന ഒരു കാര്യമുണ്ടെങ്കില്‍ അത് ആരാധനയാകുന്നു. യോഹന്നാന്‍ 4:23 നമ്മോടു പറയുന്നു, "സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നെ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവ് ഇച്ഛിക്കുന്നു".
മറ്റെന്തിനെക്കാളും ദൈവം ആഗ്രഹിക്കുന്ന ഒരു കാര്യമാണിത്; ദൈവത്തിന്‍റെ മുഖം അന്വേഷിക്കുവാന്‍ നാം എടുക്കുന്നതായ സമയമാകുന്നിത്. കര്‍ത്താവിനെ ആരാധിക്കുന്നതില്‍ നിന്നും നിങ്ങളെ തടയുവാന്‍ ശത്രു (പിശാച്) അവനാല്‍ കഴിയുന്നതെല്ലാം ചെയ്യും. ശത്രുവിന്‍റെ തന്ത്രങ്ങളെക്കുറിച്ച് നാം അറിവുള്ളവര്‍ ആയിരിക്കണമെന്ന് അപ്പോസ്തലനായ പൌലോസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. (2 കൊരിന്ത്യര്‍ 2:11നോക്കുക).
അഹങ്കാരം
നിഗളത്തെക്കാള്‍ സത്യാരാധനയെ തടസ്സപ്പെടുത്തുന്ന മറ്റൊന്നുമില്ല. ജാഗ്രത പുലര്‍ത്തുന്നില്ല എങ്കില്‍ ഒരാള്‍ക്ക് തന്‍റെ താഴ്മയെക്കുറിച്ച് പോലും അഹങ്കരിക്കാം. ചില വിശ്വാസികള്‍ ദൈവം അവരെ ഉപയോഗിക്കുന്ന രീതിയില്‍ നിഗളിക്കുന്നു. യേശുവിനേയും വഹിച്ചുകൊണ്ട് യെരുശലെമിലേക്ക് പ്രവേശിച്ച കഴുതയെ ഓര്‍മ്മിക്കുവാന്‍ നാം എല്ലായിപ്പോഴും ശ്രദ്ധയുള്ളവര്‍ ആയിരിക്കണം.
നമ്മുടെ വസ്തുക്കളുമായി ദൈവത്തെ ആരാധിക്കുന്നതിനെ സംബന്ധിച്ച് സദൃശ്യവാക്യങ്ങള്‍ 3:9-10 വാക്യങ്ങളില്‍ ഈ കല്പന നമുക്ക് കാണുവാന്‍ സാധിക്കുന്നു.
യഹോവയെ നിന്‍റെ ധനംകൊണ്ടും എല്ലാ വിളവിന്‍റെയും ആദ്യഫലം കൊണ്ടും ബഹുമാനിക്ക.
അങ്ങനെ നിന്‍റെ കളപ്പുരകൾ സമൃദ്ധിയായി നിറയും; നിന്‍റെ ചക്കുകളിൽ വീഞ്ഞ് കവിഞ്ഞൊഴുകും.
തങ്ങള്‍ക്കുള്ള സകല സമ്പത്തുകളും മിസ്രയിമില്‍ ഉപേക്ഷിച്ചു വെറുംകൈയോടെ തങ്ങളുടെ ദൈവത്തെ ആരാധിക്കുവാന്‍ വേണ്ടി മിസ്രയിമില്‍ നിന്നും പുറപ്പെടുന്ന യിസ്രായേല്‍ മക്കളെ ഫറവോന്‍ അത്രയ്ക്ക് കാര്യമാക്കുന്നില്ല.
പഴയ ഉടമ്പടിപ്രകാരം, ദൈവത്തെ ആരാധിക്കുന്നതിനായി തനിക്കുള്ള സമ്പത്തില്‍ നിന്നും വഴിപാടോ കാഴ്ചയോ കൂടാതെ വെറുംകൈയോടെ തന്‍റെ മുമ്പാകെ വരുന്നതില്‍ നിന്നും ദൈവം ഒരുവനെ യാഥാര്‍ത്ഥത്തില്‍ വിലക്കിയിരുന്നു. ദൈവം കല്പിക്കുന്നത്: "വെറുംകൈയോടെ നിങ്ങൾ എന്‍റെ മുമ്പാകെ വരരുത്". (പുറപ്പാട് 34:20).
നമ്മുടെ ദാനങ്ങളിലൂടെ ദൈവത്തെ ആരാധിക്കുന്നത്, നമുക്കുള്ളതായ സകലത്തിന്‍റെയും ഉറവിടം ദൈവമാണെന്നും അവന്‍ നമുക്ക് ഒന്നാമതായി നല്കിയിരിക്കുന്നതിന്‍റെ കേവലം മേല്‍നോട്ടക്കാര്‍ മാത്രമാകുന്നു നാമെന്ന് അംഗീകരിക്കുന്നതും ആകുന്നു. ഭൂരിഭാഗം ദൈവമക്കളും പ്രയാസപ്പെടുന്നത് ഇവിടെയാകുന്നു.
Bible Reading: Ezekiel 11-13
പ്രാര്‍ത്ഥന
ജീവനുള്ള ദൈവത്തെ ആരാധിക്കുന്നതില്‍ നിന്നും എന്നെ തടയുന്നതായ എല്ലാ ശക്തികളും യേശുവിന്‍റെ നാമത്തില്‍ തകര്‍ന്നുപോകട്ടെ. ആമേന്‍.
Join our WhatsApp Channel

Most Read
● ജോലിസ്ഥലത്തെ ഒരു പ്രസിദ്ധവ്യക്തി - 1● ആസക്തികളെ ഇല്ലാതാക്കുക
● കൃപയുടെ ഒരു ചാലായി മാറുക
● എപ്പോഴാണ് നിശബ്ദരായിരിക്കേണ്ടത് അതുപോലെ എപ്പോഴാണ് സംസാരിക്കേണ്ടത്
● ശീര്‍ഷകം: ചെറിയ വിട്ടുവീഴ്ചകള്‍
● യുദ്ധത്തിനായുള്ള പരിശീലനം
● മല്ലന്മാരുടെ വംശം
അഭിപ്രായങ്ങള്‍