അനുദിന മന്ന
1
0
83
മഹത്വത്തിന്‍റെ വിത്ത്
Friday, 12th of September 2025
Categories :
അച്ചടക്കം (Discipline)
സേവിക്കുക (Serving)
യഹോവ മോശെയോടു കല്പിച്ചത്: എന്‍റെ ആത്മാവുള്ള പുരുഷനായി നൂന്‍റെ മകനായ യോശുവയെ വിളിച്ച് അവന്‍റെമേൽ കൈവച്ച് അവനെ പുരോഹിതനായ എലെയാസാരിന്‍റെയും സർവസഭയുടെയും മുമ്പാകെ നിർത്തി അവർ കാൺകെ അവന് ആജ്ഞ കൊടുക്ക. [സംഖ്യാപുസ്തകം 27:18-19].
മോശെ തന്‍റെ നേതൃത്വത്തിന്‍റെ അവസാന സമയങ്ങളിലേക്ക് അടുക്കുകയായിരുന്നു. യിസ്രായേല്‍ മക്കള്‍ വാഗ്ദത്ത ദേശത്തിന്‍റെ അതിര്‍ത്തിയില്‍ എത്തിയിരുന്നു, മോശെയുടെ അനുസരണക്കേട് നിമിത്തം അവിടെ പ്രവേശിക്കുവാന്‍ യഹോവ അവരെ അനുവദിച്ചില്ല.
തന്‍റെ നേതൃസ്ഥാനം യോശുവയ്ക്ക് കൈമാറുന്നതിനെ സൂചിപ്പിക്കുവാന്‍ തന്‍റെ കൈകള്‍ യോശുവയുടെ മേല്‍ പരസ്യമായി വയ്ക്കാന്‍ ദൈവം മോശെയോടു നിര്‍ദ്ദേശിച്ചു.
കൂടാതെ, പുതിയ നിയമത്തില്‍, ഉപാധ്യക്ഷന്‍മാരെ തിരഞ്ഞെടുത്തപ്പോള്‍ (അപ്പൊ.പ്രവൃ 6:6), അവരെ അപ്പൊസ്തലന്മാരുടെ മുമ്പാകെ കൊണ്ടുവരികയും, അവര്‍ അവരുടെ മേല്‍ കൈ വെക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. പഴയ നിയമത്തിലേയും പുതിയ നിയമത്തിലേയും ആശയം ഒന്നുതന്നയാണ്; ഈ മനുഷ്യരില്‍ പരിശുദ്ധാത്മാവ് പ്രവര്‍ത്തിച്ചിരുന്നു, ദൈവത്തിന്‍റെ കരം അവരുടെമേല്‍ മുമ്പുതന്നെ ഉണ്ടായിരുന്നു എന്ന യാഥാര്‍ഥ്യത്തെ സാക്ഷ്യപ്പെടുത്തുന്നതാണ് മനുഷ്യന്‍റെ കരങ്ങള്‍ വെക്കുക എന്നത്.
അപ്പോസ്തലനായ പത്രോസ് ഇപ്രകാരം നമ്മെ പ്രബോധിപ്പിക്കുന്നു, "അതുകൊണ്ട് അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്‍റെ ബലമുള്ള കൈക്കീഴെ താണിരിപ്പിൻ" (1 പത്രോസ് 5:6). ഇവിടെ താഴ്ത്തുക എന്നതിനു ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദത്തിന്‍റെ അര്‍ത്ഥം ഒരു എളിയ ദാസന്‍റെ മനോഭാവം ഉണ്ടായിരിക്കുക എന്നതാണ്.
കുറച്ചു വര്‍ഷങ്ങള്‍ മോശെയോടുകൂടെ സേവനം ചെയ്തുകൊണ്ട് യോശുവ വിശ്വസ്തതയോടെ ദൈവത്തെ സേവിച്ചു, പിന്നീട് തക്കസമയത്ത് വലിയ കാര്യങ്ങള്‍ കര്‍ത്താവിനായി ചെയ്യുവാന്‍ അവന്‍ ഒരുക്കപ്പെട്ടു.
എലിശായുടെ കാര്യത്തിലും ഇതുതന്നെയായിരുന്നു, അവന്‍ ശക്തനായ പ്രവാചകനായ ഏലിയാവിനെ ചെറിയ കാര്യങ്ങളില്‍ സേവിക്കുകയുണ്ടായി. "ഏലീയാവിന്‍റെ കൈക്കു വെള്ളം ഒഴിച്ച ശാഫാത്തിന്‍റെ മകൻ എലീശാ" എന്നാണ് അവനെ പലപ്പോഴും പരാമര്‍ശിച്ചിരുന്നത് (2 രാജാ 3:11). ഇത് മാത്രമായിരുന്നു അവന്‍റെ യോഗ്യത. ഒരു പ്രത്യേക ശീര്‍ഷകം പോലും ഇല്ലാതെയാണ് അവന്‍ ശുശ്രൂഷ ചെയ്തത്. ഇന്ന്, വേദിയില്‍ ആദരിക്കപ്പെടുകയോ പരാമര്‍ശിക്കപ്പെടുകയോ ചെയ്യാത്തപ്പോള്‍, പല ആളുകളും അസ്വസ്ഥരാകുന്നു. പരസ്യമായി അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ അവര്‍ സഭകളിലും കൂട്ടായ്മകളിലും പങ്കെടുക്കുന്നത് പോലും അവസാനിപ്പിക്കുന്നു.
ദൈവത്തിന്‍റെ ശക്തനായ ഒരു മനുഷ്യനായി എലിശാ മാറി, എന്നാല്‍ അവന്‍ ഒരു ദാസനായി പരിശീലനം പ്രാപിച്ചു. യാഥാര്‍ത്ഥ ആത്മീക നേതാക്കള്‍ രൂപപ്പെടുന്ന ഒരേയൊരു മാര്‍ഗ്ഗമാണിത്. മറ്റുള്ളവരെ സേവിക്കുന്നതിലും നാം സേവിക്കുന്നവരില്‍ നിന്നും പഠിക്കുന്നതിലും ഒരു താഴ്മയുടെ മനോഭാവം ഉള്‍പ്പെടുന്നു. ഒരുവന്‍ ഇങ്ങനെ പറയുകയുണ്ടായി, "അനുഗമിക്കുന്നതില്‍ കൂടി മാത്രമേ നാം നയിക്കുവാന്‍ ഒരുക്കപ്പെടുകയുള്ളൂ". നമ്മുടെ ദൌത്യങ്ങളുടെ വലിപ്പമോ അല്ലെങ്കില്‍ ചെറുപ്പമോ അല്ല പ്രധാനമായിരിക്കുന്നത്, മറിച്ച് നമ്മുടെ ഹൃദയത്തിന്‍റെ സമര്‍പ്പണ മനോഭാവമാണ് പ്രധാനമായിരിക്കുന്നത്.
അടുത്ത തലത്തിലേക്ക് പോകുവാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? അങ്ങനെയെങ്കില്‍ നിങ്ങളുടെ മണ്‍കുടം തയ്യാറാക്കി നിരയില്‍ നില്‍ക്കുക; നിങ്ങള്‍ക്ക് അടുത്ത എലിശായോ, അടുത്ത യോശുവയോ ആകുവാന്‍ കഴിയും.
Bible Reading: Ezekiel 31-32
ഏറ്റുപറച്ചില്‍
അതുകൊണ്ട് ദൈവം തക്കസമയത്തു എന്നെ ഉയർത്തുവാൻ ദൈവത്തിന്‍റെ ബലമുള്ള കൈക്കീഴെ ഞാന്‍ താണിരിക്കും. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel

Most Read
● അനുദിനവും യേശു കണ്ടുമുട്ടിയിരുന്ന അഞ്ചു തരത്തിലുള്ള ആളുകള്‍ #3● വേരിനെ കൈകാര്യം ചെയ്യുക
● ലൈംഗീക പ്രലോഭനങ്ങളെ എങ്ങനെ അതിജീവിക്കാം
● അത്യധികമായി വളരുന്ന വിശ്വാസം
● കഴിഞ്ഞകാലങ്ങളിലെ കല്ലറകളില്‍ അടക്കംചെയ്തു കിടക്കരുത്
● നമ്മുടെ തിരഞ്ഞെടുപ്പുകളുടെ അനന്തരഫലം
● ദിവസം 06 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍