english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. അന്ത്യകാലം - പ്രവചനാത്മകമായ കാവല്‍ക്കാരന്‍
അനുദിന മന്ന

അന്ത്യകാലം - പ്രവചനാത്മകമായ കാവല്‍ക്കാരന്‍

Saturday, 20th of September 2025
0 0 131
Categories : മദ്ധ്യസ്ഥത (Intercession)
ഞാന്‍ എന്‍റെ പ്രിയതമന് അവന്‍റെ മുന്തിരിത്തോട്ടത്തെക്കുറിച്ച് എന്‍റെ പ്രിയന്‍റെ പാട്ടു പാടും; എന്‍റെ പ്രിയതമന് ഏറ്റവും ഫലവത്തായോരു കുന്നിന്മേല്‍ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. അവന്‍ അതിനു വേലി കെട്ടി, അതിലെ കല്ലു പെറുക്കിക്കളഞ്ഞു, അതില്‍ നല്ലവക മുന്തിരിവള്ളി നട്ടു, നടുവില്‍ ഒരു ഗോപുരം പണിതു, ഒരു ചക്കും ഇട്ടു, മുന്തിരിങ്ങ കായ്ക്കും എന്ന് അവന്‍ കാത്തിരുന്നു; കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ.(യെശയ്യാവ് 5:1-2)

യിസ്രായേല്‍ ദൈവത്തിന്‍റെ മുന്തിരിത്തോട്ടം ആണ്. സഭ ദൈവത്തിന്‍റെ മുന്തിരിത്തോട്ടമാണ്. കര്‍ത്താവ് നട്ടിരിക്കുന്നതിന്‍റെ ലക്ഷ്യം ഫലമുള്ളവര്‍ ആകുക എന്നതാണ്. ഇവിടെ രണ്ടു കാര്യം ഞാന്‍ ചൂണ്ടിക്കാണിക്കുവാന്‍ ആഗ്രഹിക്കുന്നു.

1. കര്‍ത്താവ് തന്‍റെ മുന്തിരിത്തോട്ടത്തിനു ചുറ്റും ഒരു വേലി കെട്ടിയിരിക്കുന്നു.
2. അവന്‍ അതിന്‍റെ നടുവില്‍ ഒരു ഗോപുരവും പണിതു.


എന്തുകൊണ്ട് വേലിയും ഗോപുരവും?
ശത്രുക്കളെ പുറത്തുനിര്‍ത്തുവാന്‍ വേലിയും ഗോപുരവും അത്യാവശ്യമായ കാര്യമാണ്.

നിങ്ങള്‍ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാന്‍ നിങ്ങളെ തിരഞ്ഞെടുത്തു, നിങ്ങള്‍ പോയി ഫലം കായിക്കേണ്ടതിനും നിങ്ങളുടെ ഫലം നിലനില്‍ക്കേണ്ടതിനും നിങ്ങളെ ആക്കിവെച്ചുമിരിക്കുന്നു; നിങ്ങള്‍ എന്‍റെ നാമത്തില്‍ പിതാവിനോട് അപേക്ഷിക്കുന്നത് ഒക്കെയും അവന്‍ നിങ്ങള്‍ക്കു തരുവാനായിട്ടുതന്നെ. (യോഹന്നാന്‍ 15:16)

ഫലം കായിക്കുവാന്‍ മാത്രമല്ല നമ്മുടെ ഫലം നിലനില്‍ക്കുവാന്‍ കൂടെയാണ് നമ്മെ ആക്കിവെച്ചിരിക്കുന്നത്. ഫലം നിലനില്‍ക്കുന്നില്ലെങ്കില്‍ പിന്നെ കായിച്ചതുകൊണ്ട് എന്താണ് പ്രയോജനം?

മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളന്‍ വരുന്നില്ല. (യോഹന്നാന്‍ 10:10)
കുടുംബങ്ങളുടെ, സഭകളുടെ, ഭവനങ്ങളുടെ, ശുശ്രൂഷകളുടെ, സംഘടനകളുടെ ഫലങ്ങള്‍ നശിപ്പിക്കുവാന്‍ സാത്താന്‍ ആഗ്രഹിക്കുന്നു.

വേലിയില്ലാതെ ഒരു മുന്തിരിത്തോട്ടം നട്ടുവളര്‍ത്തുന്നത് ബുദ്ധിയില്ലായ്മയാണ്. ഒരു വേലി മുന്തിരിത്തോട്ടത്തിനു സംരക്ഷണ സീമ നല്‍കുന്നു. ഗോപുരം കാവല്‍ക്കാരന് വേണ്ടിയുള്ള സ്ഥലമാണ്. പ്രാദേശീക സഭകള്‍ക്ക് മുന്തിരിത്തോട്ടം സംരക്ഷിക്കുവാന്‍ ഗോപുരവും കാവല്‍ക്കാരും ആവശ്യമാണ്‌. പ്രസ്ഥാനങ്ങള്‍ക്കും കാവല്‍ക്കാരെ ആവശ്യമാണ്‌. 

കര്‍ത്താവ് എന്നോട് പറഞ്ഞത്: "നീ ചെന്ന് ഒരു കാവല്‍ക്കാരനെ നിര്‍ത്തിക്കൊള്‍ക; അവന്‍ കാണുന്നത് അറിയിക്കട്ടെ." (യെശയ്യാവ് 21:6)

കാവല്‍ക്കാര്‍ പ്രവാചക മദ്ധ്യസ്ഥന്മാര്‍ ആണ്. എന്തുകൊണ്ട് മദ്ധ്യസ്ഥത വളരെ പ്രധാനപ്പെട്ടത് ആകുന്നുവെന്ന് ഇപ്പോള്‍ നിങ്ങള്‍ കാണുക.

യിസ്രെയേലിലെ ഗോപുരമുകളില്‍ ഒരു കാവല്‍ക്കാരന്‍ നിന്നിരുന്നു; അവന്‍ യേഹൂവിന്‍റെ കൂട്ടം വരുന്നതു കണ്ടിട്ട്: "ഞാന്‍ ഒരു കൂട്ടത്തെ കാണുന്നു എന്നു പറഞ്ഞു". (2രാജാ 9:17)

കാവല്‍ക്കാരന്‍ സൂക്ഷിക്കുവാനായി നില്‍ക്കുന്നവനാണ്. പുരാതന പട്ടണങ്ങളില്‍ മതിലിന്മേല്‍ തമ്പടിച്ചിരുന്ന കാവല്‍ക്കാര്‍ ഉണ്ടായിരുന്നു. ഒരു കാവല്‍ക്കാരന്‍ കേവലം കാണുകയും, നിരീക്ഷിക്കുകയും, കേള്‍ക്കുകയും മാത്രം ചെയ്യുന്നവനല്ല; ഒരു കാവല്‍ക്കാരന്‍ കാഹളം ഊതുന്നു. അത് അവരുടെ ഉത്തരവാദിത്വം ആയിരുന്നു.

ശത്രു വേഷംമാറി ആണ് വരുന്നത്, എന്നാല്‍ ഒരു ആത്മീക കാവല്‍ക്കാരന്‍ ജാഗ്രതയുള്ളവനായി കാഹളം ഊതി ശബ്ദം കേള്‍പ്പിക്കുമ്പോള്‍ കുടുംബാംഗങ്ങള്‍ക്ക് പെട്ടെന്ന് മുന്നറിയിപ്പ് ലഭിക്കുകയും നാശത്തില്‍ നിന്നും രക്ഷപ്പെടുകയും ചെയ്യുന്നു.

യഹോവയുടെ അരുളപ്പാട് എനിക്ക് ഉണ്ടായതെന്തെന്നാല്‍: 2."മനുഷ്യപുത്രാ, നീ നിന്‍റെ സ്വജാതിക്കാരോടു പ്രവചിച്ചു പറയേണ്ടത്: ഞാന്‍ ഒരു ദേശത്തിന്‍റെ നേരെ വാള്‍ വരുത്തുമ്പോള്‍, ആ ദേശത്തിലെ ജനം തങ്ങളുടെ കൂട്ടത്തില്‍നിന്ന് ഒരു പുരുഷനെ തിരഞ്ഞെടുത്തു കാവല്‍ക്കാരനാക്കി വച്ചാല്‍, 3. ദേശത്തിന്‍റെ നേരേ വാള്‍ വരുന്നത് കണ്ടിട്ട് അവന്‍ കാഹളം ഊതി ജനത്തെ ഓര്‍മ്മപ്പെടുത്തുമ്പോള്‍ 4.ആരെങ്കിലും കാഹളനാദം കേട്ട് കരുതിക്കൊള്ളാതെ ഇരുന്നാല്‍, വാള്‍ വന്ന് അവനെ ഛേദിച്ചുകളയുന്നു എങ്കില്‍ അവന്‍റെ രക്തം അവന്‍റെ തലമേല്‍ തന്നെ ഇരിക്കും. 5 അവന്‍ കാഹളനാദം കേട്ടിട്ടു കരുതികൊണ്ടില്ല; അവന്‍റെ രക്തം അവന്‍റെമേല്‍ ഇരിക്കും; കരുതിക്കൊണ്ടിരുന്നുവെങ്കില്‍ അവന്‍ തന്‍റെ പ്രാണനെ രക്ഷിക്കുമായിരുന്നു.6 എന്നാല്‍ കാവല്‍ക്കാരന്‍ വാള്‍ വരുന്നതുകണ്ടു കാഹളം ഊതാതെയും ജനം കരുതിക്കൊള്ളാതെയും ഇരുന്നിട്ടു വാള്‍ വന്ന് അവരുടെ ഇടയില്‍നിന്ന് ഒരുത്തനെ ഛേദിച്ചുകളയുന്നു എങ്കില്‍, ഇവന്‍ തന്‍റെ അകൃത്യം നിമിത്തം ഛേദിക്കപ്പെട്ടുപോയി എങ്കിലും അവന്‍റെ രക്തം ഞാന്‍ കാവല്‍ക്കാരനോടു ചോദിക്കും." (യെഹെസ്ക്കേല്‍ 33:1-6)

ഇവിടെ രണ്ടു കാവല്‍ക്കാരെ കുറിച്ചു വിവരിച്ചിരിക്കുന്നു:
1. ജാഗ്രതയുള്ള കാവല്‍ക്കാരന്‍
2. ഉദാസീനനായ കാവല്‍ക്കാരന്‍
ദൈവം കാവല്‍ക്കാരോട് ഉത്തരവാദിത്വത്തെക്കുറിച്ചു ചോദിക്കും

മുന്തിരിത്തോട്ടങ്ങളിലും വയലുകളിലും കാവല്‍ക്കാര്‍ ഉണ്ട്, പ്രത്യേകിച്ച് കൊയ്ത്തുകാലത്ത്. അവരുടെ ഉത്തരവാദിത്വം എന്നുള്ളത് ഉത്പാദനത്തെ മൃഗങ്ങളില്‍ നിന്നും ശത്രുക്കളില്‍ നിന്നും സൂക്ഷിക്കുക എന്നതാണ്.

യെരുശലേമിന്‍റെ നേരേ ചെന്നു യുദ്ധം ചെയ്യേണ്ടതിനും അവിടെ കലക്കം വരുത്തേണ്ടതിനും അവരൊക്കെയും ഒന്നിച്ചുകൂടി കൂട്ടുകെട്ടുണ്ടാക്കി. ഞങ്ങളോ ഞങ്ങളുടെ ദൈവത്തോടു പ്രാര്‍ത്ഥിച്ചു; അവരുടെ നിമിത്തം രാവും പകലും കാവല്‍ക്കാരെ ആക്കേണ്ടിവന്നു. (നെഹെമ്യാവ് 4:8-9)

നെഹെമ്യാവിന്‍റെ ശത്രുക്കള്‍ യെരുശലേമിന്‍റെ മതിലിന്‍റെ പണി തടസ്സപ്പെടുത്തേണ്ടതിനായി വന്നു. നെഹെമ്യാവു അപ്പോസ്തോലിക ശുശ്രൂഷയുടെ ഒരു നിദാനമാണ്‌. അപ്പോസ്തലന്മാര്‍ പണിയുന്നവരാണ്. പണിക്കെതിരായും, വളര്‍ച്ചക്കെതിരായും ഉള്ള എതിര്‍പ്പ് പ്രതീക്ഷിക്കാവുന്നത് ആണ്. എതിരാളികളെ അതിജീവിക്കുവാനുള്ള ഏകമാര്‍ഗം രാവും പകലും അവര്‍ക്കെതിരെ ഒരു കാവല്‍ നിര്‍ത്തുക എന്നതായിരുന്നു. സഭയുടെ പണിയില്‍ അപ്പൊസ്തലന്മാരും പ്രവാചകന്മാരും ഒരുമിച്ചു പ്രവര്‍ത്തിക്കണം. അപ്പോസ്തലന്മാര്‍ക്ക്‌ അവരെ പണിയില്‍ സഹായിക്കുന്ന പ്രവാചകന്മാരെ ആവശ്യമാണ്‌.

എന്നാല്‍ ജനമൊക്കെയും യഹോവയുടെ പ്രമാണം സൂക്ഷിക്കേണം. (2ദിന 23:6)
എല്ലാ വിശ്വാസികളും സൂക്ഷിക്കണം എന്ന് കല്‍പ്പിച്ചിരിക്കുന്നു.
ഓരോ ക്രിസ്ത്യാനികളും അവന്‍റെ അഥവാ അവളുടെ പ്രാര്‍ത്ഥനാ ജീവിതത്തില്‍ ഒരു പരിധിവരെ ആത്മീക കാവല്‍ക്കാരായിരിപ്പാന്‍ വേണ്ടി വിളിക്കപ്പെട്ടവരാണ്. നിങ്ങളുടെ കുടുംബത്തിന്‍റെ മതിലിന്മേല്‍ ഉള്ള കാവല്‍ക്കാരന്‍ ആയിരിക്കാം, അല്ലെങ്കില്‍ നിങ്ങളുടെ സഭയുടെ, അല്ലെങ്കില്‍ നിങ്ങളുടെ പട്ടണത്തിന്‍റെ, അല്ലെങ്കില്‍ ദേശത്തിന്‍റെ ആത്മീക കാവല്‍ക്കാരന്‍ ആയിരിക്കുവനുള്ള ദൌത്യം ആകാം ദൈവം നിങ്ങളെ ഭരമേല്‍പ്പിച്ചിരിക്കുന്നത്‌.

കാവല്‍ക്കാരന്‍ ആയിരിക്കുന്നതിനെ കുറിച്ച് കര്‍ത്താവായ യേശുവും സംസാരിച്ചിട്ടുണ്ട്.
ആ കാലം എപ്പോള്‍ എന്നു നിങ്ങള്‍ അറിയായ്കകൊണ്ടു സൂക്ഷിച്ചുകൊള്ളൂവിന്‍; ഉണര്‍ന്നും പ്രാര്‍ത്ഥിച്ചും കൊണ്ടിരിപ്പിന്‍. (മര്‍ക്കൊസ് 13:33)

ഒരുപക്ഷേ നിങ്ങളുടെ കുടുംബത്തിന്‍റെ കാവല്‍ക്കാരന്‍ ആയിരിക്കുവാന്‍ വേണ്ടിയാകും നിങ്ങള്‍ വിളിക്കപ്പെട്ടത്‌. മാതാക്കളെ, നിങ്ങളുടെ പങ്കാളികള്‍ക്കും മക്കള്‍ക്കും വേണ്ടി കാവല്‍ക്കാരായിരിപ്പാന്‍ ആണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്.

Bible Reading: Daniel 2-3
പ്രാര്‍ത്ഥന
1. ഉത്തരവാദിത്വം സന്തോഷത്തോടെ ഏറ്റെടുപ്പാന്‍ ഞങ്ങളെ സഹായിക്കേണമേ. ഞങ്ങളുടെ ഹൃദയങ്ങളിലേക്ക് ദൈവസ്നേഹത്തെ അങ്ങ് പകരേണമേ, അപ്പോള്‍ അത് ഒരു ഭാരമല്ല മറിച്ച് സന്തോഷമായി മാറും.

2. ഞങ്ങളുടെ ആത്മീക കണ്ണുകളെ തുറന്നു ഞങ്ങള്‍ക്ക് ജ്ഞാനവും വിവേചനവും നല്‍കുകയും, ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവാനും ജാഗ്രതയോടെയും ഒരുക്കത്തോടെയും ആയിരിക്കുവാന്‍ ഞങ്ങളെ ശക്തീകരിക്കുകയും ചെയ്യേണമേ.


Join our WhatsApp Channel


Most Read
● 21 ദിവസങ്ങള്‍  ഉപവാസം: ദിവസം #11
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 6
● ലംബവും തിരശ്ചീനവുമായ ക്ഷമ
● പക്ഷപാദത്തെ സംബന്ധിച്ചുള്ള ഒരു പ്രാവചനീക പാഠം - 2
● ദിവസം 09 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● അന്യഭാഷയില്‍ സംസാരിക്കുന്നത് ആന്തരീക സൌഖ്യം കൊണ്ടുവരും
● വേദപുസ്തക അഭിവൃദ്ധിയിലേക്കുള്ള രഹസ്യം
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ