അനുദിന മന്ന
1
0
109
നടപടി എടുക്കുക
Wednesday, 24th of September 2025
Categories :
താഴ്മ (Humility)
ദൈവവചനം (Word of God)
അവര്‍ സ്തംഭനത്തിനും ശാപത്തിനും വിഷയമായിത്തീരുമെന്നു ഞാന്‍ ഈ സ്ഥലത്തിനും നിവാസികള്‍ക്കും വിരോധമായി അരുളിച്ചെയ്തതു നീ കേട്ടപ്പോള്‍ നിന്‍റെ ഹൃദയം അലിഞ്ഞു, നീ യഹോവയുടെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തുകയും നിന്‍റെ വസ്ത്രം കീറി എന്‍റെ മുമ്പാകെ കരയുകയും ചെയ്കകൊണ്ടു ഞാനും നിന്‍റെ അപേക്ഷ കേട്ടിരിക്കുന്നു എന്ന് യഹോവയുടെ അരുളപ്പാട്. (2 രാജാക്കന്മാര്‍ 22:19)
രാജാവായ യോശിയാവ് ദൈവവചനം കേട്ടപ്പോള്‍, അവന്‍റെ അന്തര്‍ഭാഗത്ത് കുറ്റബോധം ഉണ്ടാവുകയും മാനസാന്തരത്തിന്‍റെ അടയാളമായി അവന്‍ തന്‍റെ വസ്ത്രം വലിച്ചു കീറുകയും ചെയ്തു.
യഹോവ പിന്നെയും ഹൂല്‍ദാ പ്രവാചകിയിലൂടെ സംസാരിച്ചു. "ഞാന്‍ ഈ സ്ഥലത്തിനു വിരോധമായി അരുളിച്ചെയ്തതു നീ കേട്ടപ്പോള്‍" എന്ന പദപ്രയോഗം ശ്രദ്ധിക്കുക.
ഇവിടെ രസകരമായ കാര്യം എന്നത് യോശിയാവ് ദൂതന്മാരെ കാണുകയോ കേള്‍ക്കത്തക്കതായ ഒരു ശബ്ദം കേള്‍ക്കുകയോ ചെയ്തില്ല. രായസക്കാരനായ ശാഫാന്‍ ഒച്ചത്തില്‍ വായിച്ച ന്യായപ്രമാണം കേള്‍ക്കുകയാണ് ചെയ്തത്, എന്നിട്ടും യഹോവ സംസാരിച്ചു, "ഞാന്‍ അരുളിച്ചെയ്തതു നീ കേട്ടപ്പോള്‍".
ഇത് എന്നോടു പറയുന്നത് നാം ദൈവവചനം വായിക്കുമ്പോള്‍ ഒക്കെയും അഥവാ വചനം കേള്‍ക്കുമ്പോള്‍, കര്‍ത്താവ് നമ്മോടു നേരിട്ട് സംസാരിക്കുകയാണ്. നമുക്ക് പ്രത്യേകമായ ഒരു നാടകീയതയും ആവശ്യമില്ല; ഇത് കര്‍ത്താവ് തന്നെയാണ് സംസാരിക്കുന്നത്, ഈ യാഥാര്‍ത്ഥ്യം നാം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്.
അതുകൂടാതെ, പ്രവാചകിയായ ഹൂല്‍ദായിലൂടെ ദൈവം ഇപ്രകാരം സംസാരിക്കുകയുണ്ടായി, "നിന്‍റെ വസ്ത്രം കീറി എന്‍റെ മുമ്പാകെ കരയുകയും ചെയ്കകൊണ്ടു ഞാനും നിന്‍റെ അപേക്ഷ കേട്ടിരിക്കുന്നു".
വീണ്ടും, യോശിയാവ് പ്രത്യേകമായ ഒരു പ്രാര്‍ത്ഥന കഴിച്ചതായിട്ടു വേദപുസ്തകം രേഖപ്പെടുത്തുന്നില്ല. അവന്‍ കരഞ്ഞു അവന്‍റെ വസ്ത്രങ്ങള്‍ കീറുകയുണ്ടായി (ആഴത്തിലുള്ള മാനസാന്തരത്തിന്‍റെ ഒരു അടയാളം). പ്രവര്‍ത്തി വാക്കുകളേക്കാള്‍ ശബ്ദത്തില്‍ സംസാരിക്കുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ദൈവവചനത്തെ അടിസ്ഥാനമാക്കിയുള്ള നമ്മുടെ പ്രവര്‍ത്തി നമ്മെ കേള്‍ക്കുവാന്‍ കര്‍ത്താവിനെ പ്രേരിപ്പിക്കുന്നു എന്ന് ഇത് എന്നോടു പറയുന്നു.
ചില ആളുകളുടെ പ്രാര്‍ത്ഥനകള്‍ക്ക് മറുപടി ലഭിക്കാതിരിക്കുന്നതിന്‍റെ മറ്റൊരു കാരണം ഇതായിരിക്കുമോ? അവ എല്ലാം പ്രവര്‍ത്തിയില്ലാതെ സംസാരം മാത്രമേയുള്ളൂ. വിശ്വാസത്തിനുള്ള എന്‍റെ നിര്‍വചനം: ദൈവവചനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രവൃത്തി എന്നാണ്.
എന്‍റെ സുഹൃത്തെ, നിങ്ങളുടെ പ്രാര്‍ത്ഥനയുടെ മറുപടി നിങ്ങള്‍ക്ക് പെട്ടെന്ന് കാണണമെങ്കില്‍, നിങ്ങള്‍ കേള്‍ക്കുന്ന വചനത്തിന്‍റെ അടിസ്ഥാനത്തില്‍ നടപടി എടുക്കണമെന്ന് ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു.
ഉദാഹരണത്തിന്, നിങ്ങള്‍ക്ക് വിടുതല്‍ ആവശ്യമാണെങ്കില്‍,
യാക്കോബ് 4:7 പറയുന്നു, "ആകയാല്‍ നിങ്ങള്‍ ദൈവത്തിനു കീഴടങ്ങുവിന്‍; പിശാചിനോട് എതിര്‍ത്തു നില്പിന്‍; എന്നാല്‍ അവന്‍ നിങ്ങളെ വിട്ട് ഓടിപ്പോകും".
ദൈവവചത്തിനു മുന്‍പില്‍ ഒരു സമര്‍പ്പണം നടക്കുന്നില്ല എങ്കില്‍, പിശാചു ഓടിപ്പോകുകയില്ല. എന്നാല്‍ നിങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍ (നടപടി), പിശാചിനു നിങ്ങളുടെ ജീവിതത്തില്‍ നിന്നും ഒരു വഴിക്കുള്ള ടിക്കറ്റും എടുത്തു ഓടിപോകുകയല്ലാതെ മറ്റ് ഒരു മാര്‍ഗ്ഗവുമില്ല.
Bible Reading: Daniel 10-11

ഏറ്റുപറച്ചില്‍
1. പിതാവേ, ഞാന്‍ ആരാണെന്ന് ബൈബിള്‍ പറയുന്നുവോ അതാണ് ഞാന്‍, എനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ബൈബിള്‍ പറയുന്നുവോ അത് എനിക്ക് ചെയ്യുവാന്‍ കഴിയും, എനിക്ക് ഉണ്ടാകും എന്ന് ബൈബിള്‍ പറയുന്നത് എനിക്ക് ഉണ്ടാകും എന്ന് യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രഖ്യാപിക്കുന്നു.
2. പിതാവേ, കാഴ്ചയാല്‍ അല്ല വിശ്വാസത്താലാണ് ഞാന്‍ നടക്കുന്നത് എന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു, യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel

Most Read
● ഭൂമിയിലെ രാജാക്കന്മാര്ക്ക് അധിപതി● ഇന്ന് എനിക്കുവേണ്ടി കരുതുവാന്‍ ദൈവത്തിനു കഴിയുമോ?
● ദൈവം പ്രതിഫലം നല്കുന്ന ഒരുവനാണ്.
● മറ്റുള്ളവരിലേക്ക് പകരുന്നത് നിര്‍ത്തരുത്
● പ്രാര്‍ത്ഥനയില്ലായ്മ എന്ന പാപം
● കര്‍ത്താവായ യേശുവിന്‍റെ പുനരുത്ഥാനത്തിനു സാക്ഷികള്‍
● നിങ്ങള്‍ യേശുവിങ്കലേക്ക് എപ്രകാരമാണ് നോക്കുന്നത്?
അഭിപ്രായങ്ങള്‍