english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. വളരെ ഫലപ്രദമായ ആളുകളുടെ 9 ശീലങ്ങൾ: ശീലം നമ്പർ 6
അനുദിന മന്ന

വളരെ ഫലപ്രദമായ ആളുകളുടെ 9 ശീലങ്ങൾ: ശീലം നമ്പർ 6

Thursday, 15th of January 2026
1 0 66
Categories : വളരെ ഫലപ്രദമായ ആളുകളുടെ 9 ശീലം(9 Habit of Highly Effective People)
"പരിപാലനം ഇല്ലാത്തേടത്തു ജനം അധോഗതി പ്രാപിക്കുന്നു; മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ട്". (സദൃശ്യവാക്യങ്ങള്‍ 11:14). 

വളരെ ഫലപ്രദമായ ആളുകൾ പെട്ടെന്നുള്ള വികാരങ്ങളിലോ അതിവേഗ തീരുമാനങ്ങളിലോ മാത്രം പ്രവർത്തിക്കുന്നില്ല. അവർ ആകസ്മികതയെക്കാൾ ജ്ഞാനത്തെ വിലമതിക്കുന്നു, എല്ലാം തങ്ങളാൽ മാത്രം ചെയ്യേണ്ടതാണെന്ന വിശ്വാസവും അവർക്കില്ല. വേദപുസ്തകം നമ്മെ ശക്തമായ ഒരു സത്യം പഠിപ്പിക്കുന്നു: ആളുകൾ സ്വയം ഒറ്റപ്പെടുമ്പോൾ അവരുടെ വിധിനിർണ്ണയശേഷി ദുർബലമാകുന്നു — എന്നാൽ ജ്ഞാനമുള്ള ഉപദേശം ശക്തമായ ഒരു വിധിയെ രൂപപ്പെടുത്താൻ സഹായിക്കുന്നു.

ജീവിതത്തിലെ പല പരാജയങ്ങളും ആളുകൾ പ്രാർത്ഥിക്കാത്തതുകൊണ്ടല്ല സംഭവിക്കുന്നത്. അവർ കേൾക്കാൻ വിസമ്മതിച്ചതുകൊണ്ടാണ് അത് സംഭവിക്കുന്നത്. പ്രശ്നങ്ങളിൽ നിന്ന് അവരെ രക്ഷിക്കാമായിരുന്ന ഉപദേശങ്ങൾ, തിരുത്തലുകൾ, അല്ലെങ്കിൽ മുന്നറിയിപ്പിന്‍റെ അടയാളങ്ങള്‍ അവർ അവഗണിച്ചു.

ദൈവം ഒരാളെയും വളരാനും, വിജയിക്കാനും, ഉദ്ദേശ്യം നിറവേറ്റാനും മാത്രമായി രൂപകൽപ്പന ചെയ്തിട്ടില്ല. മഹത്ത്വം സമൂഹത്തിനുള്ളിലാണ് രൂപപ്പെടുന്നത് — മാർഗ്ഗനിർദ്ദേശത്തിലൂടെയും, ഉത്തരവാദിത്തബോധത്തിലൂടെയും, ദൈവഭക്തിയുള്ള ഉപദേശത്തിലൂടെയും. മറ്റുള്ളവരെ കേൾക്കാനും അവരിൽ നിന്ന് പഠിക്കാനും നാം തയ്യാറാകുമ്പോൾ, നമ്മുടെ ജീവിതം കൂടുതൽ സുരക്ഷിതവും, ശക്തവും, വളരെ അധികം ഫലപ്രദവുമായി മാറുന്നു.

1. ജ്ഞാനം ഒരു സംരക്ഷണമാണ് — വൈകിപ്പിക്കൽ അല്ല

വേഗതയേറിയ ലോകത്തിൽ ഉപദേശം പലപ്പോഴും വിരസതയായി തെറ്റിദ്ധരിക്കപ്പെടുന്നു. എന്നാൽ വേദപുസ്തകം ജ്ഞാനത്തെ വൈകിപ്പിക്കൽ ആയല്ല, മറിച്ച് സംരക്ഷണമായാണ് അവതരിപ്പിക്കുന്നത്. സദൃശ്യവാക്യങ്ങൾ ഇങ്ങനെ മുന്നറിയിപ്പ് നൽകുന്നു,

"ഉദ്ദേശ്യങ്ങൾ ആലോചനകൊണ്ടു സാധിക്കുന്നു; ആകയാൽ ഭരണസാമർഥ്യത്തോടെ യുദ്ധം ചെയ്ക". (സദൃശവാക്യങ്ങൾ 20:18).

വളരെ ഫലപ്രദമായ ആളുകൾ ദൈവഭക്തിയുള്ള ശബ്ദങ്ങളിലൂടെ ദൈവത്തിന്‍റെ ശബ്ദം കേൾക്കാൻ വേണ്ടത്ര സമയം എടുത്ത് നിൽക്കുന്നു. ജ്ഞാനം ഇല്ലാത്ത വേഗം പശ്ചാത്താപം സൃഷ്ടിക്കുന്നുവെന്ന് അവർ അറിയുന്നു. ആത്മാവാൽ നിറഞ്ഞിരുന്നിട്ടും, യേശു തന്‍റെ ബാല്യകാലത്ത് ഭൂമിയിലെ അധികാരത്തിന് കീഴടങ്ങിയിരുന്നു.

51 പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, നസറെത്തിൽ വന്ന് അവർക്കു കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങൾ എല്ലാം അവന്‍റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു. 52 യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്‍റെ യും മനുഷ്യരുടെയും കൃപയിലും മുതിർന്നുവന്നു.
(ലൂക്കാ 2:51–52). 

2. അഹങ്കാരം ആലോചനയെ തള്ളിക്കളയുന്നു; വിനയം അതിനെ സ്വീകരിക്കുന്നു.

വേദപുസ്തകം പതനത്തെ സ്ഥിരമായി അഹങ്കാരത്തോടാണ് ബന്ധിപ്പിക്കുന്നത്. രെഹോബെയാം മൂപ്പന്മാരുടെ ഉപദേശം അവഗണിക്കുകയും തന്‍റെ സമപ്രായക്കാരുടെ അഭിപ്രായം പിന്തുടരുകയും ചെയ്തു — അതിന്‍റെ ഫലമായി രാജ്യം വിഭജിക്കപ്പെട്ടു (1 രാജാക്കന്മാർ 12). അവന്‍റെ പരാജയം ആത്മീയ അജ്ഞതയല്ല, മറിച്ച് അഹങ്കാരപൂർണ്ണമായ സ്വാതന്ത്ര്യബോധം ആയിരുന്നു.

അതിനു വിപരീതമായി, ദാവീദ് വീണ്ടും വീണ്ടും കർത്താവിനെ അന്വേഷിക്കുകയും ശക്തനായ പുരുഷന്മാരെയും പ്രവാചകന്മാരെയും ചുറ്റിപ്പറ്റി നിലകൊള്ളുകയും ചെയ്തു (1 ശമൂവേൽ 23:2; 2 ശമൂവേൽ 23). അധികാരത്തെ സംരക്ഷിക്കുന്നത് വിനയമാണെന്ന് അവൻ മനസ്സിലാക്കി.

യാക്കോബ് ഈ നിലപാട് ശക്തിപ്പെടുത്തുന്നു:

“ദൈവം നിഗളികളോട് എതിർത്തുനില്ക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു". (യാക്കോബ് 4:6).

വളരെ ഫലപ്രദമായ ആളുകൾ പ്രതിസന്ധി അത് നിർബന്ധിതമാക്കുന്നതിന് മുമ്പേ തന്നെ തിരുത്തലിനെ ക്ഷണിക്കുന്നു. അവർ തങ്ങള്‍ക്കു ചുറ്റും ഒരു സംഘത്തെ നിർമ്മിക്കുന്നു — നിങ്ങളും അതുപോലെ ചെയ്യേണ്ടതാണ്.

3. ദൈവം പലപ്പോഴും മനുഷ്യരിലൂടെ സംസാരിക്കുന്നു.

ദൈവം തന്‍റെ വചനത്തിലൂടെയും ആത്മാവിലൂടെയും നേരിട്ട് സംസാരിക്കുന്നുണ്ടെങ്കിലും, ദൈവം പലപ്പോഴും മനുഷ്യരിലൂടെ ദിശയെ സ്ഥിരീകരിക്കുന്നു എന്ന് തിരുവെഴുത്തുകൾ കാണിക്കുന്നു. നേതൃത്വത്തിന്‍റെ സമ്മർദ്ദം അതിജീവിക്കാൻ മോശെക്ക് യിത്രോയുടെ ഉപദേശം ആവശ്യമായിരുന്നു (പുറപ്പാട് 18). പൗലോസ് ആത്മീയ പിതാക്കളെയും സഹപ്രവർത്തകരെയും ആശ്രയിച്ചിരുന്നു.

1അന്ത്യൊക്യയിലെ സഭയിൽ ബർന്നബാസ്, നീഗർ എന്നു പേരുള്ള ശിമോൻ, കുറേനക്കാരനായ ലൂക്യൊസ്, ഇടപ്രഭുവായ ഹെരോദാവോടുകൂടെ വളർന്ന മനായേൻ, ശൗൽ എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു. 2അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോൾ: ഞാൻ ബർന്നബാസിനെയും ശൗലിനെയും വിളിച്ചിരിക്കുന്ന വേലയ്ക്കായിട്ട് അവരെ എനിക്കു വേർതിരിപ്പിൻ എന്ന് പരിശുദ്ധാത്മാവ് പറഞ്ഞു. 3അങ്ങനെ അവർ ഉപവസിച്ചു പ്രാർഥിച്ച് അവരുടെമേൽ കൈ വച്ച് അവരെ പറഞ്ഞയച്ചു. (അപ്പൊ.പ്രവൃ 13:1-3).

ദൈവഭക്തിയുള്ള ഉപദേശം അവഗണിക്കുന്നത് ഒരാളെ ആത്മീയനാക്കുന്നില്ല — മറിച്ച് അവനെ കൂടുതൽ അപകടസാധ്യതയുള്ളവനാക്കുകയാണ്.

വളരെ ഫലപ്രദമായ വിശ്വാസികൾ വെളിപ്പെടുത്തലുകളെ പരിശോധിക്കുകയും, തീരുമാനങ്ങളെ തൂക്കിവെച്ച് ആലോചിക്കുകയും, അവരുടെ പദ്ധതികളെ വിശ്വസനീയമായ ആത്മീയ അധികാരത്തിന് കീഴ്പ്പെടുത്തുകയും ചെയ്യുന്നു. അവർ ഈ തത്വം മനസ്സിലാക്കുന്നു:
ദൈവത്തിന്‍റെ മാർഗ്ഗനിർദ്ദേശം പല നിലകളിലാണ് പലപ്പോഴും ഉണ്ടാകുന്നത്. 

4. സ്വയം വഞ്ചനയിൽ നിന്ന് ആലോചന നിങ്ങളെ സംരക്ഷിക്കുന്നു

മനുഷ്യഹൃദയം വഞ്ചനാപരമാണ് (യിരെമ്യാവ് 17:9). അതുകൊണ്ടുതന്നെ ഉത്തരവാദിത്വബോധം ഐച്ഛികമല്ല — അത് സംരക്ഷണമാണ്. സദൃശ്യവാക്യങ്ങൾ പറയുന്നു,
“ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു"  (സദൃശ്യവാക്യങ്ങൾ 12:15).

വളരെ ഫലപ്രദമായ ആളുകൾ തങ്ങളോടു “അതെ” എന്ന് പറയുന്നവരെ ചുറ്റിപ്പറ്റി നില്‍ക്കുന്നവരല്ല. വേദനിപ്പിച്ചാലും സത്യം പറയുന്ന ശബ്ദങ്ങളെ അവർ സ്വാഗതം ചെയ്യുന്നു. നേരത്തെ സ്വീകരിക്കുന്ന തിരുത്തൽ പിന്നീട് ഉണ്ടാകാവുന്ന ഫലങ്ങളെ തടയുന്നു.

അപ്പസ്തോലനായ പൗലോസ് ഉപദേശത്തിലൂടെയും ശിക്ഷണത്തിലൂടെയും ഉപദേശശുദ്ധിയും ജീവിതനടപ്പും കാത്തുസൂക്ഷിക്കാൻ തിമോത്തെയോസിനെ പ്രബോധിപ്പിച്ചു (1 തിമോഥെയോസ് 4:16).  തിരുത്തലിനെ സ്വീകരിക്കുന്നിടത്താണ് വളർച്ച വിരിയുന്നത്.

വളരെ ഫലപ്രദരായ ആളുകൾ ജ്ഞാന-ആത്മീയ ഉപദേഷ്ടാക്കളുടെയും, ഉത്തരവാദിത്ത പങ്കാളികളുടെയും, ദൈവഭക്തരായ സമപ്രായക്കാരുടെയും ശൃംഖലകൾ നിർമ്മിക്കുന്നു. സമൂഹത്തിൽ നിര്‍ണ്ണയങ്ങള്‍ തഴച്ചുവളരുമെന്ന് അവർക്കറിയാം.

ഇത് ശീലം നമ്പർ 6 ആണ്.
ആലോചനയെ വിലമതിക്കുന്നവർ കൂടുതൽ സുരക്ഷിതമായ പാതകളിലൂടെ സഞ്ചരിക്കുന്നു, ബുദ്ധിപൂർവ്വകമായ തീരുമാനങ്ങൾ എടുക്കുന്നു, സീസണുകളിലുടനീളം ഫലപ്രാപ്തി നിലനിർത്തുന്നു.

Bible Reading: Genesis 42-44
പ്രാര്‍ത്ഥന
പിതാവേ, അഹങ്കാരത്തിൽ നിന്നും ഒറ്റപ്പെടലിൽ നിന്നും എന്നെ വിടുവിക്കണമേ. ദൈവിക ആലോചനയുമായി എന്നെ ബന്ധിപ്പിക്കണമേ, എന്‍റെ വിവേചന വരത്തിന്‍റെ മൂർച്ച കൂട്ടണമേ, ജ്ഞാനം എന്‍റെ കാലടികളെ സംരക്ഷിക്കുകയും അങ്ങയുടെ ഹിതമനുസരിച്ച് എന്‍റെ നിര്‍ണ്ണയത്തെ ത്വരിതപ്പെടുത്തുകയും ചെയ്യട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.



Join our WhatsApp Channel


Most Read
● നിങ്ങളുടെ വിധിയെ മാറ്റുക
● ശത്രു നിങ്ങളുടെ രൂപാന്തരത്തെ ഭയപ്പെടുന്നു
● വേദന - കാര്യങ്ങളെ മാറ്റുന്നവന്‍
● ദാനം നല്‍കുവാനുള്ള കൃപ - 3
● വിശ്വാസത്തില്‍ അല്ലെങ്കില്‍ ഭയത്തില്‍
● ദൈവത്തിന്‍റെ 7 ആത്മാക്കള്‍: കര്‍ത്താവിന്‍റെ ആത്മാവ്
● ഒന്നും മറയ്ക്കപ്പെടുന്നില്ല
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2026 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ