english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ബന്ധങ്ങളിലെ ആദരവിന്‍റെ നിയമം
അനുദിന മന്ന

ബന്ധങ്ങളിലെ ആദരവിന്‍റെ നിയമം

Wednesday, 9th of July 2025
1 0 45
Categories : ബന്ധങ്ങള്‍ (Relationship) ബഹുമാനം (Honour)
നിങ്ങളുടെ ബന്ധങ്ങളില്‍ പൂര്‍ണ്ണത കാണുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍, അത് ജോലിസ്ഥലത്താകട്ടെ, ഭാവനമാകട്ടെ അഥവാ വേറെ ഏതെങ്കിലും സ്ഥലമാകട്ടെ, നിങ്ങള്‍ ബഹുമാനത്തിന്‍റെ തത്വം പഠിച്ചിരിക്കണം.

നിങ്ങള്‍ ആദരിക്കുന്നത് നിങ്ങളിലേക്ക് വരുവാന്‍ ഇടയാകും, നിങ്ങള്‍ അനാദരവ് കാണിക്കുന്നത് നിങ്ങളില്‍ നിന്നും അകന്നുപോകുകയും ചെയ്യും. ഉദാഹരണത്തിന്, നിങ്ങള്‍ പണം ജ്ഞാനത്തോടെ ഉപയോഗിക്കുകയും നിക്ഷേപിക്കയും ചെയ്തുകൊണ്ട് ധനത്തെ ആദരിക്കുമ്പോള്‍, ധനം നിങ്ങളിലേക്ക് ഒഴുകിവരും; അല്ലെങ്കില്‍ നിങ്ങള്‍ അതിനെ തേടിപോകേണ്ടതായിവരും. ഈ ബഹുമാനത്തിന്‍റെ നിയമം ബന്ധങ്ങളിലും ബാധകമാക്കാവുന്നതാണ്.

പഴയനിയമത്തില്‍, ദൈവം തന്‍റെ ജനത്തിനു പത്തു കല്പനകള്‍ നല്‍കുകയുണ്ടായി.
ആദ്യത്തെ നാലു കല്പനകള്‍ ദൈവത്തെ ബഹുമാനിക്കുന്നതുമായി ബന്ധപ്പെട്ടതാണ്.
അവസാനത്തെ ആറു കല്പനകള്‍ മനുഷ്യരെ ആദരിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്.

ഞാന്‍ മുമ്പോട്ടു പോകുന്നതിനു മുമ്പ്, ഒരു കാര്യം ഞാന്‍ ഏറ്റുപറയുവാന്‍ ആഗ്രഹിക്കുന്നത്, കഴിഞ്ഞകാലങ്ങളില്‍ ആദരവിന്‍റെ നിയമം പാലിക്കുന്നതില്‍ ഞാന്‍ തെറ്റുകള്‍ വരുത്തിയിട്ടുണ്ട്. എന്നിരുന്നാലും, എന്നെ ക്ഷമയോടെ കരത്തില്‍ പിടിച്ചുകൊണ്ടു ഇതുവരേയും എന്നെ ഉപദേശിച്ചു നടത്തിയ വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവിനു ഞാന്‍ നന്ദി പറയുന്നു. 

നമുക്ക് ചുറ്റുമുള്ള ആളുകളിലേക്ക്‌ നാം നോക്കുമ്പോള്‍, പ്രകോപനപരമായ സ്വഭാവങ്ങളും, ഗൌരവതരമായ തരംതാഴ്ത്തലുകളും, പരാജയങ്ങളും കാണുവാന്‍ മനശാസ്ത്രത്തില്‍ നമുക്ക് ബിരുദാനന്തര ബിരുദത്തിന്‍റെ ആവശ്യമൊന്നുമില്ല, ഈ മോശമായതിന്‍റെയെല്ലാം അപ്പുറത്ത് മറയ്ക്കപ്പെട്ട ചില നിക്ഷേപങ്ങള്‍ ദൈവം വെച്ചിട്ടുണ്ടെന്ന യാഥാര്‍ഥ്യം മറക്കുന്നു. (2 കൊരിന്ത്യര്‍ 4:7).

അപ്പോസ്തലനായ പൌലോസ് എഴുതി, "എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്‍റെ ദാനമത്രേ എന്ന് വരേണ്ടതിന് ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളത്" (2 കൊരിന്ത്യര്‍ 4:7).

വിജയകരമായ ബന്ധങ്ങള്‍ നാം പണിയണമെങ്കില്‍, കഴിഞ്ഞ കാലങ്ങളിലെ പൊതുവായ ബലഹീനതകളെ നോക്കികൊണ്ട്‌ നാം ബഹുമാനിക്കാന്‍ പഠിക്കുകയും നമ്മില്‍ ഓരോരുത്തരിലും വസിക്കുന്നതായ അവിശ്വസനീയമായ മൂല്യങ്ങളെ അഭിനന്ദിക്കുകയും വേണം. മറ്റുള്ളവര്‍ക്കായി നല്‍കുവാന്‍ നമുക്ക് ഓരോരുത്തര്‍ക്കും എന്തെങ്കിലുമൊക്കെയുണ്ട്. ഈ സത്യം നാം തിരിച്ചറിയുമ്പോള്‍, മറ്റുള്ളവര്‍ക്കായുള്ള സകാരാത്മകമായ ചിന്തകളും തോന്നലുകളും വര്‍ദ്ധിക്കുവാന്‍ ഇടയാകും. ഇതിന്‍റെ മറുവശം, നാം ഇത് ചെയ്യുന്നില്ലെങ്കില്‍, മറ്റുള്ളവരെ നിസ്സാരമായി എടുക്കുന്നതില്‍ നാം അവസാനിക്കും. 

നിങ്ങള്‍ ആദരിക്കുവാന്‍ ആരെ തിരഞ്ഞെടുക്കുന്നു എന്നത് നിങ്ങളുടെ ഭാവിയെ നിര്‍ണ്ണയിക്കും, നിങ്ങള്‍ ജീവിതത്തില്‍ പരാജയപ്പെട്ടാല്‍, നിങ്ങള്‍ അപമാനിക്കുവാന്‍ തിരഞ്ഞെടുത്ത ഒരു വ്യക്തി നിമിത്തമായിരിക്കാം. 

എന്നാല്‍, വാക്കുകളുടേയും തോന്നലുകളുടെയും അപ്പുറമായി, ശരിയായ ബഹുമാനം പ്രവര്‍ത്തിയിലും കര്‍മ്മങ്ങളിലുമാണ് പ്രകടമാകുന്നത്. 
ചോദിക്കുവാനുള്ള ചില ചോദ്യങ്ങള്‍?
ഞാന്‍ എന്‍റെ കുടുംബത്തെ (എന്‍റെ ഭാര്യ, മക്കള്‍ എന്നിവരെ നിസ്സാരമായി എടുത്തിട്ടുണ്ടോ)?
എന്‍റെ കൂടെ ജോലി ചെയ്യുന്ന ആളുകളെ ഞാന്‍ നിസ്സാരമായി കണ്ടിട്ടുണ്ടോ?
ദൈവഭക്തരായ സ്ത്രീ പുരുഷന്മാരെ എന്‍റെ ജീവിതത്തില്‍ ഞാന്‍ നിസ്സാരമായി എടുത്തിട്ടുണ്ടോ?

ഈ രീതിയിലുള്ള ഒരു പ്രതിഫലന പ്രക്രിയയില്‍ കൂടി കടന്നുപോകുകയും നിങ്ങള്‍ക്ക് അവരെ ആദരിക്കുവാന്‍ കഴിയുന്ന വഴികളെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുക. നിങ്ങള്‍ എന്ത് വിതയ്ക്കുന്നുവോ അതുതന്നെ കൊയ്യും എന്ന കാര്യം ഓര്‍ക്കുക. നിങ്ങള്‍ ബഹുമാനം വിതച്ചാല്‍ അത് നിങ്ങളിലേക്ക് മടങ്ങിവരും.

Bible Reading: Psalms 108-117
പ്രാര്‍ത്ഥന
പിതാവാം ദൈവമേ, എന്‍റെ ജീവിതത്തിലുള്ള സകല അനുഗ്രഹങ്ങള്‍ക്കുമായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. എല്ലാ ബഹുമാനങ്ങള്‍ക്കും സ്തുതിയ്ക്കും അവിടുന്ന് യോഗ്യനാകുന്നു. അങ്ങയേയും അങ്ങയുടെ ജനത്തേയും ആദരിക്കുവാന്‍ എന്നെ പഠിപ്പിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.



Join our WhatsApp Channel


Most Read
● കാലേബിന്‍റെ ആത്മാവ് 
● ദിവസം 28: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● നിങ്ങളുടെ മുന്നേറ്റത്തെ തടയുവാന്‍ സാദ്ധ്യമല്ല
● ഓട്ടം ഓടുവാനുള്ള തന്ത്രങ്ങള്‍
● ഒരു ഉറപ്പുള്ള 'അതെ'  
● വാക്കുകളുടെ ശക്തി
● വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ