english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. യൂദയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍ - 3
അനുദിന മന്ന

യൂദയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍ - 3

Friday, 25th of October 2024
1 0 296
Categories : സമര്‍പ്പണം (Surrender)
യൂദയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍ എന്ന നമ്മുടെ പഠന പരമ്പര നാം തുടരുകയാണ്:

അവൻ (കര്‍ത്താവായ യേശു) ബേഥാന്യയിൽ കുഷ്ഠരോഗിയായ ശിമോന്‍റെ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ ഒരു സ്ത്രീ ഒരു വെൺകൽഭരണി വിലയേറിയ സ്വച്ഛജടാമാംസി തൈലവുമായി (വളരെയധികം വിലയുള്ളതും അമൂല്യമായതും) വന്നു ഭരണി പൊട്ടിച്ച് അവന്‍റെ തലയിൽ ഒഴിച്ചു. 

അവിടെ ചിലർ (രോഷം പൂണ്ടവരായി തങ്ങളോടുതന്നെ ചോദിച്ചു): തൈലത്തിന്‍റെ ഈ വെറും ചെലവ് എന്തിന്? (മര്‍ക്കൊസ് 14:3-4).

ആ സ്ത്രീ വിലയേറിയ തൈലം കര്‍ത്താവായ യേശുവിന്‍റെ തലയില്‍ ഒഴിച്ചപ്പോള്‍, യൂദാ വളരെ രോഷാകുലനായി. ആ സ്ത്രീ എന്തെങ്കിലും യേശുവിനു കൊടുക്കുന്നതില്‍ അവനു സമ്മതമായിരുന്നു എന്നാല്‍ അവള്‍ക്കുള്ള സകല സമ്പത്തും നല്‍കുന്നതില്‍ അവനു എതിര്‍പ്പായിരുന്നു. ഞാന്‍ യേശുവിനു എന്തെങ്കിലും ഒക്കെ കൊടുക്കാം എന്നാല്‍ സകലതും കൊടുക്കയില്ല എന്ന മനോഭാവമുള്ള ഒരുവന്‍, തന്‍റെ ജീവിതത്തില്‍ സകലവും നഷ്ടപ്പെടുന്നതില്‍ കലാശിക്കും. വിഷയത്തിന്‍റെ സത്യാവസ്ഥ എന്തെന്നാല്‍; യൂദാ ഒരിക്കലും പൂര്‍ണ്ണമായി യേശുവിനായി സമര്‍പ്പിക്കപ്പെട്ടില്ലായിരുന്നു. അവന് എപ്പോഴും അവന്‍റെതായ കാര്യപരിപാടികള്‍ ഉണ്ടായിരുന്നു.

ഇന്നും, അനേക ആളുകള്‍ യേശുവിനായി ജീവിതം സമര്‍പ്പിക്കുന്നത് കേവലം സ്വര്‍ഗ്ഗത്തില്‍ പോകണമെന്ന ലക്ഷ്യത്തോടെ മാത്രമാണ് എന്നാല്‍ തങ്ങളുടെ ജീവിതത്തില്‍ ഇടപ്പെടുവാന്‍ അനുവദിക്കാറില്ല. അങ്ങനെയുള്ള ആളുകള്‍ നിത്യതയ്ക്കായി യേശുവില്‍ ആശ്രയിക്കുന്നവര്‍ ആകുന്നു, എന്നാല്‍ അനുദിന ജീവിതത്തിലില്ല. യേശുവിങ്കല്‍ നിന്നും സകലതും നിങ്ങള്‍ക്ക്‌ വേണമെങ്കില്‍, നിങ്ങള്‍ നിങ്ങള്‍ക്കുള്ളത്‌ മുഴുവനായി യേശുവിനു സമര്‍പ്പിക്കണം.

രണ്ടാമതായി, ആ സ്ത്രീ ആരാധനയായി കണക്കാക്കിയത് യൂദയുടെ കണ്ണില്‍ വൃഥാവായി മാറി. ദുഃഖകരമായി, ഇന്നത്തെ സമയങ്ങളില്‍ പോലും, പുറമേ ക്രിസ്തുവിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്ന് തോന്നുന്നവര്‍ പോലും ആരാധനയെ വൃഥാവായി കാണുന്നവരുണ്ട്‌. അവരുടെ വ്യക്തിപരമായ ധ്യാനസമയത്തു പോലും, അവര്‍ ഒരിക്കലും കര്‍ത്താവിനെ ആരാധിക്കാറില്ല. അവര്‍ ഒരുപക്ഷേ പ്രാര്‍ത്ഥിക്കുമായിരിക്കും എന്നാല്‍ ആരാധിക്കുകയില്ല.

അവര്‍ സഭയിലെ യോഗങ്ങളില്‍ സംബന്ധിക്കും (ഓണ്‍ലൈനിലോ അല്ലെങ്കില്‍ നേരിട്ടോ) എന്നാല്‍ അത് ഒരിക്കലും ആരാധനയുടെ സമയമാക്കി മാറ്റുകയില്ല. ചോദ്യം ചെയ്യപ്പെടുമ്പോള്‍, അവര്‍ വളരെ ആത്മീകമായ രീതിയില്‍ ഉത്തരം നല്‍കികൊണ്ട് പറയും, "ഞാന്‍ കേവലം വചനത്തിനായി മാത്രമാണ് വരുന്നത്". നിങ്ങള്‍ എപ്പോഴും സമയത്ത് സഭയില്‍ പോയി (ഓണ്‍ലൈനിലോ അഥവാ നേരിട്ടോ) കര്‍ത്താവിനെ ആരാധിക്കും എന്ന ഒരു തീരുമാനം ഇന്ന് കൈക്കൊള്‍ക.

ഈ സ്ത്രീ എത്രമാത്രം ക്ഷമിക്കപ്പെട്ടു എന്നതിനെകുറിച്ച് അവള്‍ക്കു വ്യക്തമായ അറിവും ആഴത്തിലുള്ള ബോധ്യവും ഉണ്ടായിരുന്നു. നാം എത്രമാത്രം ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നും, അവന്‍ എത്രമാത്രം നമ്മെ സ്നേഹിക്കുന്നു എന്നും നാം സത്യമായി ഗ്രഹിക്കുന്നുവെങ്കില്‍; നാം അധികമധികമായി കര്‍ത്താവിനെ ആരാധിക്കുവാന്‍ ഇടയാകും.
ഏറ്റുപറച്ചില്‍
സ്വര്‍ഗ്ഗീയ പിതാവേ, എവിടേക്ക് എന്നെ നയിച്ചാലും അങ്ങയുടെ പദ്ധതിയ്ക്കായി ഞാന്‍ എന്നെ സമര്‍പ്പിക്കുന്നു കര്‍ത്താവേ; അങ്ങേയ്ക്ക് കഴിയുന്നതുപോലെ എന്നെ എടുത്ത് ഉപയോഗിക്കണം എന്ന് ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു. അങ്ങ് ആഗ്രഹിക്കുന്ന വ്യക്തിയായി മാറുവാന്‍ എന്നെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ആമേന്‍.

Join our WhatsApp Channel


Most Read
● നിങ്ങളുടെ സ്വന്തം കാലില്‍ അടിക്കരുത്
● പരിശുദ്ധാത്മാവിനോടുള്ള അവബോധം വളര്‍ത്തുക - I
● ശുദ്ധീകരണം വ്യക്തമായി വിശദീകരിക്കുന്നു
● നിങ്ങളുടെ നിയോഗങ്ങളെ പിശാച് തടയുന്നത് എങ്ങനെ?
● ലംബവും തിരശ്ചീനവുമായ ക്ഷമ
● സുന്ദരം എന്ന ഗോപുരം
● എങ്ങനെയാണ് ഉപവസിക്കേണ്ടത്?
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ